Association

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു നടത്താൻ കഴിഞ്ഞ ദിവസം (31 -10 -21 ) നു ചേർന്ന സമീക്ഷ യുകെ നാഷണൽ കമ്മിറ്റി തീരുമാനിച്ചു. കൊവെൻട്രിയിൽ വച്ചാകും സമ്മേളനം നടക്കുക. സമ്മേളന വേദിയ്ക്ക്‌ 2020 ൽ നമ്മെ വിട്ടു പിരിഞ്ഞ സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ വൈസ് ചെയർമാനും ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന സഖാവ് പി ബിജുവിൻറെ പേര് നൽകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. യുകെയിൽ കോവിഡ് മഹാമാരിയുടെ ഭീതി ഇപ്പോഴും നില നിൽക്കുന്നതിനാൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും കൂടി ഒരു ദിവസമായി ചുരുക്കും. വിവിധ കലാപരിപാടികളോടുകൂടി ആകും പൊതുസമ്മേളനം അരങ്ങേറുക. സമീക്ഷ യുകെയുടെ 23 ബ്രാഞ്ചുകളിൽ നിന്നും ഉള്ള പ്രതിനിധികളും ഒപ്പം യുകെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്‍ക്കൊള്ളുന്നവരും സമ്മേളനത്തിൽ പങ്കെടുക്കും.

ദേശീയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെ യുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു വരികയാണ് . 15 ഓളം ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. നവംബർ അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കും. തികഞ്ഞ ആവേശത്തോടെ ബ്രാഞ്ചുസമ്മേളനങ്ങൾ പൂർത്തീകരിച്ചുകൊണ്ടു സമീക്ഷ യുകെ ദേശീയ സമ്മേളനത്തിലേയ്ക്ക് കടക്കുമ്പോൾ യുകെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്‍ക്കൊള്ളുന്ന ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ എന്നിവർ പറഞ്ഞു .

 

 

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ശനിയാഴ്ച്ച നടന്നു. കീത്തിലിയിലെ സ്റ്റീറ്റണിലുള്ള സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ഇന്നലെ വൈകുന്നേരം 7 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ കീത്തിലി മലയാളി അസ്സോസിയേഷനിലേയ്ക്ക് ഔദ്യോഗീകമായി സ്വാഗതം ചെയ്തു. നിലവില്‍ അസ്സോസിയേഷനിലുള്ള ഓരോ കുടുംബത്തോടൊപ്പമായിരുന്നു പുതിയ കുടുംബങ്ങള്‍ സ്റ്റേജിലെത്തി സ്വയം പരിചയപ്പെടുത്തിയത്. അംഗബലം കൂടിയ ആത്മവിശ്വാസത്തിലായിരുന്നു അസ്സോസിയേഷനിലെ ഓരോ മലയാളിയും.

നല്ലൊരു സംഘാടകനും അസ്സോസിയേഷന്റെ സ്ഥിരകാല കമ്മറ്റി മെംബറുമായ ബാബു സെബാസ്റ്റ്യന്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അസ്സോസിയേഷനില്‍ പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും ഡോ. അഞ്ചു വര്‍ഗ്ഗീസും നേതൃത്വം നല്‍കി അവതരിപ്പിച്ച ഫാമിലി ക്വിസ് ശ്രദ്ധേയമായി. അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ടീം ഊട്ടി വിജയം കണ്ടപ്പോള്‍ ടീം ധാരാവി രണ്ടാം സ്ഥാനം നേടി.
ശ്രീജേഷ്, എബിസണ്‍, ആന്റോ, ഡോ. അഞ്ചു എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി സദസ്സിന് ആവേശം പകര്‍ന്നു. അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ സോജന്‍ മാത്യു, രഞ്ചു തോമസ്, ടോം ജോസഫ് എന്നിവര്‍ കീത്തിലി മലയാളി അസ്സോസിയേഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്കായി പങ്കുവെച്ചു.

നാട് വിട്ടവര്‍ പരസ്പരം പരിചയപ്പെടാനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം പ്രദേശിക സമൂഹവുമായി ഒത്തുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കാനുള്ള അവസരമാണ് കെ. എം. എ ഒരുക്കിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന ആഘോഷ പരിപാടികള്‍ പത്ത് മണിക്ക് അവസാനിച്ചു.

കീത്തിലിയില്‍ മലയാളികള്‍ എത്തിത്തുടങ്ങിയത് 2001ലാണ്. എയര്‍ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ പറഞ്ഞു.

മുപ്പതോളം പുതിയ കുടുംബങ്ങളാണ് ശനിയാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തത്. യുകെയില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ചിന്തയും അതിലുപരി, കോവിഡ് കാലത്താണെങ്കിലും വളരെയധികം ആസ്വദിക്കുകയും ചെയ്ത ഒരു പ്രോഗ്രാമായിരുന്നു കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പ്രോഗ്രാമെന്ന് പുതിയ തലമുറയിലെ നിരവധി കുടുംബങ്ങള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ക്രിസ്തുമസ്സാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തുമസ്സ് കരോള്‍ നൈറ്റ് ഡിസംബര്‍ പതിനൊന്നിന് നടത്താന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ തിരക്കുകളാല്‍ മീറ്റ് ആന്റ് ഗ്രീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കരോള്‍ നൈറ്റില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയ്ക്കാനുള്ള അവസരം ഉണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ അറിയ്ച്ചു.

കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് കലാവിരുന്ന് സ്‌പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്

 

ഒരു കൂട്ടായ്മയുടെ പങ്ക് വെയ്പ്പും, സ്നേഹബന്ധങ്ങളുടെ ദൃഢവും ഊഷ്മളവുമായ വൈകാരികതയും
ഉണർത്തിയ യുക്കെയിലെ ഇരിങ്ങാലക്കുടക്കാരുടെ സംഗമം, ഇക്കൊല്ലം യുകെയിലെ യോർക്ക് ഷെയറിൽ കൊണ്ടാടി. ഗൃഹാതുരതയുടെ ഇന്നലെകളിൽ നിന്ന്, ഇന്നിന്റെ പ്രസരിപ്പോടെ, നാളെയുടെ വാഗ്ദാനങ്ങളിലേക്ക് പറന്നുയർന്ന അനുഭവസാക്ഷ്യങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ഉത്തേജനവും ആകർഷണവും.

കോവിഡ് പ്രതിരോധം തീർത്ത കഴിഞ്ഞവർഷത്തെ നടക്കാതെ പോയ സംഗമത്തിന്റെ എല്ലാ അഭാവങ്ങളെയും നികത്തിയാണ് ഇത്തവണ ഇരിങ്ങാലക്കുടക്കാർ അരങ്ങും അണിയറയും ഒരുക്കിയിരുന്നത്. അൻപത് പേരടങ്ങിയ സംഘം, നോർത്ത് യോർക്ക് ഷെയറിലെ ശരത്കാല ഭംഗി വിളിച്ചോതുന്ന അരുവികളെ ആശ്ലേഷിച്ചതും, കുന്നുകൾ കയറിയിറങ്ങിയതും, പ്രകൃതിയുടെ അതിലാളനയും കുളിരുമേറ്റാണ്.

ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും പെരുന്നാളുകളെയും, ഉത്സവങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണങ്ങൾക്ക് പുറമേ, നാടൻ പലഹാരങ്ങളായിരുന്നു മറ്റൊരാകർഷണം. അച്ചപ്പം, കുഴലപ്പം, കൈ മുറുക്ക്, വട്ടയപ്പം, കുഴിയപ്പം, അരിയുണ്ട, പഴംപൊരി, പരിപ്പുവട എന്നു വേണ്ട, കേക്ക്, മിക്സ്ചർ, ഇവയെല്ലാം സംഗമം കൊടി കയറിയത് മുതൽ സംഗമത്തിന് വന്നവരുടെ അടുക്കളകളിൽ ഒരുങ്ങുന്നുണ്ടായിരുന്നു എന്നതാണ് ഏവരെയും ആവേശം കൊള്ളിച്ചത്.

മറക്കാനാവാത്ത മൂന്നു ദിവസങ്ങൾ സമ്മാനിച്ചുകൊണ്ട് ഇരിങ്ങാലക്കുട സംഗമം കൊടിയിറങ്ങിയപ്പോൾ അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് ഏറെ നീളരുതേ എന്നാണേവരും ആഗ്രഹിച്ചത്. വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ രൂപപ്പെടുത്താൻ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്താണ് സംഗമം പിരിഞ്ഞത്.

പുതിയ പ്രസിഡണ്ടായി ഫ്രാൻസിസ് തൊമ്മാനയും, സെക്രട്ടറിയായി ജോജി പോളും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ബാബു അളിയത്ത്, ലീഗൽ അഡ്വൈസർ അഡ്വ. സോണി ജോർജ്ജ് എന്നിവർ തൽസ്ഥാനങ്ങളിൽ തുടരുവാൻ തീരുമാനമായി.

മുൻ പ്രസിഡണ്ട് ടോമി പുന്നേലിപ്പറമ്പിൽ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും, കഴിഞ്ഞകാല സംഗമങ്ങളിൽ പങ്കെടുത്തവർക്കും പ്രവർത്തനങ്ങളിൽ സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മുൻ സെക്രട്ടറി അനീഷ് തോമസ് കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചു.

പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കലാകാരനും സാഹിത്യകാരനുമായ ജോജി പോൾ എഴുതി പ്രസിദ്ധീകരിച്ച പന്ത്രണ്ട് കഥകളുടെ സമാഹാരമായ “മാൻഷനിലെ യക്ഷികൾ” എന്ന പുസ്തകം ഇരിങ്ങാലക്കുട സംഗമവേദിയിൽ അംഗങ്ങൾക്ക് കൈമാറുകയുണ്ടായി.

 

ജോജി പോളിന്റെ പുതിയ പുസ്തകമായ “നിങ്ങളെന്നെ കരിസ്മാറ്റിക്കാക്കി” എന്ന കഥാസമാഹാരത്തിന് സിമി കണ്ണായി ആശംസകൾ നേർന്നു സംസാരിച്ചു.

വിവിധ കലാ പ്രകടനങ്ങൾക്ക് ലിജി ടോമി, മിൻസി ജോജി എന്നിവർ നേതൃത്വം നൽകിയപ്പോൾ, ഷീബ ബാബു, റീന ഫ്രാൻസിസ്, ലാലി സജി ഫ്രാൻസിസ് എന്നിവർ സൽക്കാരങ്ങൾക്ക് ചുക്കാൻ പിടിച്ചു.

 

വിനോദോപാധികളുമായി ആനി സോണിയും ഡിൻ ബിജോയും, ബിജോയ് കോലംങ്കണ്ണിക്കും അനീഷ് തോമസിനുമൊപ്പം കർമ്മനിരതരായപ്പോൾ സജി ഫ്രാൻസിസ്, ഷാജു ജോസ്, ട്രീസാ ജോസ് എന്നിവർ ഇരിങ്ങാലക്കുടക്കാർക്ക് ആതിഥൃമരുളാൻ മത്സരിച്ച് തന്നെ മുൻനിരയിലുണ്ടായിരുന്നു.

എക്കാലത്തെയും പോലെ കൗതുകമൂറുന്ന കലവറയൊരുക്കങ്ങളുമായി ബാബു അളിയത്തും, ഫ്രാൻസിസ് തൊമ്മാനയും, ടോമി പുന്നേലിപറമ്പിലും, ബിജോയ് കോലംങ്കണ്ണിയും ഇത്തവണയും സജീവമായിരുന്നു.

അടുത്ത വർഷത്തെ സംഗമം കൂടുതൽ ആഘോഷ പൂരിതമാക്കുവാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങളും ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. അതിനായി ബിജി അനീഷിനെ ചുമതലപ്പെടുത്തി.

മൂന്നു ദിവസത്തെ സംഗമം സമാപിച്ച് കുടുംബാംഗങ്ങൾ സുരക്ഷിതമായി വീടുകളിൽ എത്തിച്ചേരും വരെ സൗഹൃദത്തിന്റെയും സ്നേഹ കൂട്ടായ്മയുടെയും ഓർമ്മകളിലൂടെ ഏവരും പരസ്പരം സംവദിച്ച് കൊണ്ടിരുന്നു.

വരുവാനിരിക്കുന്ന ശിശിരവും, വസന്തവും കടന്നുപോകുമ്പോൾ സെപ്റ്റംബർ മാസത്തിനൊടുവിൽ വീണ്ടും കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകളുമായാണ് ഓരോ കുടുംബവും വിടവാങ്ങിയത്.

ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും ആർക്കെങ്കിലും അടുത്ത വർഷങ്ങളിൽ സംഗമങ്ങളിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

ഫ്രാൻസിസ് തൊമ്മാന – പ്രസിഡന്റ്
07411900877

ജോജി പോൾ – സെക്രട്ടറി
07877264255

ബാബു അളിയത്ത് – ട്രഷറർ
07387188551

ടോമി പുന്നേലിപറമ്പിൽ – മെമ്പർഷിപ്പ് അഡ്വൈസർ
07480132039

ലോകമെമ്പാടുമുള്ള കരോൾ സംഗീത പ്രേമികൾക്ക് വേണ്ടി കലാഭവൻ ലണ്ടൻ അന്താരാഷ്ട്ര തലത്തിൽ ഒരുക്കുന്ന ഓൺലൈൻ ക്രിസ്തുമസ്സ് കരോൾ ഗാന (മലയാളം)മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം അൻപതിനായിരം രൂപ
മൂന്നാം സമ്മാനം : ഇരുപത്തിഅയ്യായിരം രൂപ
നിരവധി പ്രോത്സാഹന സമ്മാനങ്ങൾ

മത്സര നിബന്ധനകൾ

1, പ്രായപരിധി ഇല്ല / ആൺ പെൺ വേർതിരിവ് ഇല്ല
2, ഒരു ടീമിൽ കുറഞ്ഞത് 4 അംഗങ്ങൾ ഉണ്ടായിരിക്കണം, പരമാവധി എത്ര വേണമെങ്കിലും അംഗങ്ങൾക്ക്
പങ്കെടുക്കാം
3, പരമാവധി വീഡിയോ ദൈർഘ്യം 9 മിനിറ്റ്
4, ലാൻഡ് സ്‌കേപ്പ് മോഡിൽ വീഡിയോ ഷൂട്ട് ചെയ്തിരിക്കണം
5, ഓർക്കസ്ട്രയോ കരോക്കയോ പശ്ചാത്തലമായി ഉപയോഗിക്കാം
6, ഒരു ടീമിന് ഒന്നിലധികം ഗാനങ്ങൾ ആകാം
7, വീഡിയോ/ ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങൾ /എഡിറ്റിംഗ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
9, റെക്കോർഡ് ചെയ്ത വീഡിയോ 2021 ഡിസംബർ 1 മുതൽ സ്വീകരിക്കുന്നതാണ്.
10, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 20
11, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ മലയാളം ഗാനങ്ങൾ ആയിരിക്കണം, പാരഡി ഗാനങ്ങൾ ഉപയോഗിക്കുവാൻ
പാടുള്ളതല്ല
12, ലോകത്തിലെ ഏതു രാജ്യത്തു നിന്നുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം
13,മലയാളീ അസോസിയേഷനുകൾ, സാംസ്ക്കാരിക സംഘടനകൾ, ഫാമിലി ഗ്രൂപ്പുകൾ, ക്ലബുകൾ
തുടങ്ങിയവയുടെ നേതൃത്വത്തിലോ വ്യക്തികളുടെ നേതൃത്വത്തിലൊ മത്സരത്തിൽ പങ്കെടുക്കാം.
14, തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ്
ചെയ്യുന്നതായിരിക്കും.ഫൈനലിൽ എത്തുന്ന 10 എൻട്രികൾ ഡിസംബർ 26 നു നടക്കുന്ന ക്രിസ്തുമസ്‌
ഇവെൻറ്റിൽ പ്രദർശിപ്പിക്കുന്നതും, അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും.
15, സംഗീത സംവിധായകർ, ചലച്ചിത്ര പിന്നണി ഗായകർ അടങ്ങുന്ന ജഡ്‌ജിങ്‌ പാനൽ ആയിരിക്കും
വിജയികളെ നിശ്ചയിക്കുന്നത്.
16, രജിസ്‌ട്രേഷനും, മത്സര എൻട്രികൾ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Tel: +44 7841613973
Email : [email protected]
17, മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾ ഒരു കാരണവശാലും മത്സരത്തിനു മുൻപോ പിൻപോ
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുവാൻ പാടുള്ളതല്ല.
18, ഗാന അവതരണ രീതിയും പശ്ചാത്തലവും പ്രത്യേകം ഇവാലുവേഷൻ ചെയ്യപ്പെടുന്നതാണ്. പ്രത്യേക ഡ്രസ്സ്
കോഡ് ഉണ്ടായിരിക്കുന്നതല്ല, എന്നാൽ വസ്ത്രധാരണ ഭംഗി പരിഗണിക്കപ്പെടുന്നതാണ്.
19, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ ലഭ്യമാണ് .

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യോര്‍ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഒക്ടോബര്‍ മുപ്പതിന് നടക്കും. കീത്തിലി ടൗണില്‍ നിന്നും മൂന്ന് മൈല്‍ ദൂരത്തുള്ള സ്റ്റീറ്റണിലെ സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ അസ്സോസിയേഷനിലെയ്ക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് നടക്കും. അതേ തുടര്‍ന്ന് പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. തിരക്കുകള്‍ക്കപ്പുറം നാട് വിട്ടവര്‍ തമ്മില്‍ പരിചയപ്പെടാനും പരസ്പരം സഹായിക്കുവാനും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം കളിയും ചിരിയുമായി ഒരു സായാഹ്നം ചിലവഴിക്കുക എന്നതാണ് ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് കൊണ്ടുദ്ദേശിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സ്‌നേഹവിരുന്നോടെ പത്ത് മണിക്ക് അവസാനിക്കും.

2002ലാണ് കീത്തിലിയില്‍ മലയാളികള്‍ ആദ്യമായി എത്തിയത്. എയര്‍ ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ഒക്ടോബര്‍ മുപ്പത് ശനിയാഴ്ച്ച നടക്കുന്ന ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് ആഘോഷ വേദിയിലേയ്ക്ക് കീത്തിലിയിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കീത്തിലി മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയ്ച്ചു.
കോവിഡിന്റെ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ക്രിത്യമായും പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡേവിസ് പോള്‍ 07533692751
ആന്റോ പത്രോസ് 07456463540
മിനി കുരുവിള 07737878311

 

കഴിഞ്ഞ നാലുവർഷമായി ജനപ്രശംസ ഏറ്റുവാങ്ങിയ 7ബീറ്റ്‌സ് സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ചാം വാർഷികാഘോഷവുമായി ലണ്ടനടുത്തു വെല്ലിൻ ഗാർഡൻ സിറ്റിയിൽ സീസൺ -5 അരങ്ങേറുന്നു.

കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകൾ പങ്കെടുക്കുന്നു.

ലണ്ടനടുത്തു ഹാർട്ടഫോർഡ് ഷെയറിൽ വെല്ലിൻ ലോക്കൽ കൗൺസിലിന്റെ പരിപൂർണ്ണ സഹകരണത്തോടെയാണ് 7ബീറ്റ്‌സ് സംഗീതോൽസവം സീസൺ -5 അരങ്ങേറുക.അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഒ എൻ വി കുറിപ്പിന്റെ അനുസ്‌മരണവും നടത്തപ്പെടുന്നു.യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ. ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠം ജേതാവുമായ പ്രൊഫസ്സർ ഒ.എൻ .വി .കുറുപ്പ് അനുസ്മരണവും ഒ .എൻ .വി യുടെ ഗാനങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന “സാന്ധ്യരാഗം” എന്ന സംഗീത സന്ധ്യയും ഒക്ടോബർ 30 ന് വൈകുന്നേരം നാലുമണിക്ക് കോസ്മോപോളിറ്റൻ ക്ലബ്ബ് ഹാളിൽ നടക്കും . കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന പരിപാടിയായതിനാൽ ക്ലബ് അംഗങ്ങൾക്കു മാത്രമാകും പ്രവേശനം .പ്രസിഡന്റ് ശ്രീ ജോസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി ശ്രീ ബിജുമോൻജോസഫ് സ്വാഗതപ്രസംഗവും ശ്രീ ഷാജികൂരാപ്പിള്ളിൽ പ്രൊഫസ്സർ ഒ .എൻ.വി.കുറുപ് അനുസ്മരണം നടത്തുകയും ചെയ്യും .

ക്ലബ്ബിന്റെ ട്രഷറർ ശ്രീ ടോംജോർജിന്റെ നന്ദിപ്രസംഗത്തോടെ അവസാനിക്കുന്ന അനുസ്മരണ സമ്മേളനത്തിനു ശേഷം പ്രമുഖഗായകർ ഒ .എൻ.വി രചിച്ച ഗാനങ്ങൾ ആലപിക്കും . ഗായകരായ പ്രമോദ് പിള്ളൈ , അജിത്കുമാർ ,ജിനു പണിക്കർ , മേഘ്‌ന മനു , സജിമാത്യു , മനു വാസുപണിക്കർ , ജിസ് ജോയ് , നിഷാമനു ,ഡോണി ചാക്കോ ,ബിൻസി മരിയ ഫ്രാൻസിസ് എന്നിവർ ഗാനങ്ങൾ ആലപിക്കും .

കൂടുതൽ വിവരങ്ങൾക്ക് :[email protected]

ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്‌റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു , ഞായറാഴ്ച നടന്ന ആനുവൽ ജെനറൽ ബോഡി മീറ്റിങ്ങിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ ഗവർണർ ജെനറൽ ആയി ജിജോ മാധവപ്പള്ളിൽ , ഡെപ്യൂട്ടി ഗവർണർ ജെനറൽ ആയി ജസ്റ്റിൻ തോമസ് , ട്രെഷറർമാരായി ആൻ സുനിൽ , സജി തോമസ് , യുക്മ പ്രതിനിധിയായി ഷൈമോൻ തോട്ടുങ്കൽ , കൾച്ചറൽ കോഡിനേറ്റേഴ്‌സ് ആയി ബ്രീസ് ജോർജ് , ഷേർളി ബിജു . കിഡ്സ് കോഡിനേറ്റേഴ്‌സായി ചിഞ്ചു ജസ്റ്റിൻ , ഡോൺ ലിസ് ജോസഫ് . പി ആർ ഓ ആയി , ഡിംപിൾ ജിബി . അഡ്വൈസറി കമ്മറ്റി അംഗങ്ങൾ ആയി , ഷിബു മാത്യു, പോപ്‌സൺ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു , യോഗത്തിൽ വച്ച് കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ വായിച്ചു പാസാക്കുകയും , കഴിഞ്ഞ രണ്ടു വർഷക്കാലം സംഘടനയെ ശക്തമായി നയിച്ച ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു .

വരും നാളുകളിൽ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും , സംഘടനയുടെ പൊതു കാര്യങ്ങളെക്കുറിച്ചും ചർച്ചയും സംഘടിപ്പിച്ചിരുന്നു . ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് പള്ളി വികാരി ഫാ. ജോൺ യോഗത്തിനും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും ആശംസകൾ അർപ്പിച്ചു . ഷെഫ് റോബിൻസ് ഫ്ലേവേഴ്സ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് ആനുവൽ ജെനറൽ ബോഡി സമാപിച്ചത് .

മാത്യൂ മാഞ്ചസ്റ്റർ

യുകെയിലെ സജീവ സംഘടനയായ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA) 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ വർഷത്തിൽ മികച്ചപ്രവർത്തനങ്ങളുമായി കരുത്തോടെ മുൻപോട്ടു പോകുവാൻ ഒൻപതംഗ കമ്മറ്റിയെയാണ് ഹെറിഫോർഡ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രസിഡന്റ് പോൾ മാത്യൂ, വൈസ് പ്രസിഡന്റ് അനീഷ് കുരൃൻ, സെക്രട്ടറി അനു കൃഷ്ണ, ജോയിന്റ് സെക്രട്ടറി സന്തോഷ് മാത്യൂ , ട്രഷറർ ഷാജൻ തോമസ് എന്നിവരാണ് ചുമതലയേറ്റത്. ഇവർക്ക് മികച്ച പിന്തുണയുമായിപ്രിയാ അനീഷ് , ജിൻസി ബിനോ , സ്റ്റാനി , ജോബി ലൂക്കോസ് എന്നിവർ എക്സിക്യൂട്ടിവ് മെമ്പേഴ്സായിചുമതലയേറ്റു.

പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ ആകാംക്ഷയോടെയാണ് ഹെറിഫോർഡ് മലയാളികൾ കാത്തിരിക്കുന്നത്.

ഷിബു മാത്യൂ.
ചിത്രങ്ങള്‍: ജോഫി ജോസ്‌
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിച്ച കലാവിരുന്ന് ഇന്നലെ ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മുപ്പതിന് കലാവിരുന്നിന് തുടക്കം കുറിച്ചു. ഭാരവാഹികളുടെ ആമുഖ സന്ദേശത്തോടെ ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്ന ചടങ്ങ് ആദ്യമേ നടന്നു. ഏകദേശം അറുപതോളം പുതിയ മലയാളി കുടുംബങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് പഴയ തലമുറയും പുതിയ തലമുറയും ഉള്‍പ്പെട്ട് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണമുള്ള ഗെയിംസ് നടന്നു. പന്ത്രണ്ട് മണിയോടെ ഔദ്യോഗീക ചടങ്ങുകള്‍ ആരംഭിച്ചു. ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരില്‍, ട്രഷറര്‍ സിജോ ചാക്കോ, കമ്മറ്റി മെമ്പേഴ്‌സുമാരായ ഫിലിപ്പ് കടവില്‍, ബീനാ തോമസ്, മഹേഷ് മാധവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ജിത വിജി, റെജി ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ ലിമയുടെ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്‍ നിലവിളക്ക് കൊളുത്തി കലാവിരുന്ന് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലിമയിലെ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. കേരളത്തിലെ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ദൈവത്തിന്റെ സ്വന്തം നാട് എന്ന വിഷയത്തെ ആസ്പദമാക്കി അജി ഷൈജു അവതരിപ്പിച്ച മോണോ ആക്ട് ജനശ്രദ്ധ നേടി. സോളോ സോംഗ്, പ്രസംഗം, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ് തുടങ്ങി കലയുടെ എല്ലാ മേഖലകളെയും കോര്‍ത്തിണക്കിയ ഒരു കലാവിരുന്നാണ് ലീഡ്‌സില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് ലീഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. GCSE യിലും A ലെവലിലും ഉന്നത വിജയം നേടി വരുന്ന കുട്ടികളെ പതിവായി ലിമ ആദരിക്കുന്ന ചടങ്ങും നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം കലാപരിപാടികള്‍ തുടര്‍ന്നു. കലാവിരുന്നിന്റെ പ്രധാന ഇനമായ ലിമ കലാവേദിയുടെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന നാടകം അരങ്ങേറി. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ യുകെയിലെ അരങ്ങേറ്റമാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്. ലീഡ്‌സിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി മലയാളികളാണ് നാടകം കാണുവാനായെത്തിയത്. മലയാള സിനിമയില്‍ നിരവധി റോളുകളില്‍ അഭിനയിച്ച സാബുഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. മലയാള നാടക ശാഖയ്ക്ക് വലിയൊരു സംഭാവനയാണ് ലിമ കലാവേദി നല്‍കിയത് എന്ന് എടുത്ത് പറയേണ്ടി വരും.

കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷം ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളേയും കൂട്ടിച്ചേര്‍ത്തുള്ള ആദ്യ കൂട്ടായ്മയാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്.

അഞ്ച് മണി വരെ നീണ്ട് നിന്ന കലാവിരുന്നിനവസാനം ലിമയിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് ആനന്ദനൃത്തം ചെയ്തു. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Copyright © . All rights reserved