Association

സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഫെബ്രു 19 ,ഞായറാഴ്ച CPI (M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എം സ്വരാജ് നിർവ്വഹിക്കും. യുകെ സമയം 2 പി എമ്മിന് സൂം വഴി ഓൺലൈനായി ആകും ചടങ്ങു നടക്കുക. ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സമ്മേളന നടത്തിപ്പിനായി കഴിഞ്ഞാഴ്ചയോടെ വിപുലമായ സ്വാഗത സംഘവും ,അനുബന്ധകമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു.

ലോഗോ പ്രകാശനത്തോടെ സമ്മേളന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. ഇതിൻ്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ബ്രാഞ്ചു സമ്മേളനങ്ങൾക്കു തുടക്കമാകും. ഏപ്രിൽ പകുതിയോടെ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കും.

ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെൻറ് വിവിധ ബ്രാഞ്ചുകളിൽ പുരോഗമിച്ചു വരികയാണ് . മാർച്ച് 25 നു മാഞ്ചസ്റ്ററിലാണ് ഗ്രാൻറ് ഫിനാലെ നടക്കുന്നത്.
കൂടാതെ വിശക്കുന്നവർക്ക് ആശ്വാസവുമായി മുന്നോട്ട് പോകുന്ന ഷെയർ & കെയർ പ്രോജറ്റുകളും യു.കെയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ വിജയകരമായി നടന്നുവരികയാണ്. കലാ-കായിക സാംസ്കാരിരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ സമീക്ഷ യു.കെ വളരെയേറെ ജനശ്രദ്ധയും, പ്രശംസയും ഇതിനകം നേടിയെടുത്തു കഴിഞ്ഞു. ഇതെല്ലാം ആറാം ദേശീയ സമ്മേളനം വമ്പിച്ച വിജയകരമാക്കിത്തീർക്കാനും, ഒരു ചരിത്ര സംഭവമാക്കി മാറ്റാനുമുള്ള അനുകൂല ഘടകങ്ങളാകുമെന്നതിൽ സംശയമില്ലെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

 

ഇംഗ്ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ആറാം വാർഷികം ഫെബ്രുവരി പതിനെട്ടിന് ബ്രിസ്റ്റളിൽ നടക്കും. കഥകളി കലാകാരനായ ശ്രീ കലാമണ്ഡലം വിജയകുമാർ, കലാമണ്ഡലത്തിലെ ആദ്യത്തെ ചുട്ടി ആർട്ടിസ്റ്റായ കലാമണ്ഡലം ബാർബറ വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായി എത്തുന്ന ഉത്ഘാടന ചടങ്ങിൽ ഇരുവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. യൂറോപ്പിലെ പ്രമുഖ കഥകളി തീയറ്റർ കമ്പനി ആയ കലാചേതനയുടെ സ്ഥാപകർ ആണ് ഇരുവരും. കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി പോലെ അതുല്യ പ്രതിഭകളുടെ വേദികൾ യൂറോപ്യൻ കലാസ്നേഹികൾക്കായി ഒരുക്കിയത് കലാചേതന കഥകളി തീയറ്റർ കമ്പനി ആണ്.

അഞ്ചു മണിക്കൂറോളം നീണ്ടു നിൽക്കുന്ന വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറുന്ന വേദിയിൽ യൂഫോണിക് (Euphonic) മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടാകും . മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ പ്രമുഖ ഗായകരായ സന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, സ്മൃതി എന്നിവർ ആലപിക്കും. കലാമണ്ഡലം വിജയകുമാറും, കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്ന് വാർഷികാഘോഷങ്ങളുടെ ഉത് ഘാടനം നിർവഹിക്കും.

ഉത്ഘാടന ചടങ്ങിൽ ക്ലബ്ബിന്റെ പ്രസിഡന്റ്‌ ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ശ്രീ ബിജു മോൻ ജോസഫ് സ്വാഗതം പറയുന്ന ചടങ്ങിൽ ശ്രീ ഷാജി കൂരാ പ്പിള്ളിൽ, ശ്രീ ജി. രാജേഷ് എന്നിവർ ആശംസ പ്രസംഗവും,ക്ലബ്ബ്‌ ട്രഷറർ ശ്രീ ടോം ജോർജ് കൃതജ്ഞത പ്രസംഗവും നടത്തും.

കൂടുതൽ വിവരങ്ങൾക്ക് :07754724879.
ഇമെയിൽ :[email protected]

 

യു.കെ.യിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ യുടെ ആറാമത് ദേശീയ സമ്മേളനം ഏപ്രിൽ 29, 30 തീയതികളിലായി പീറ്റർ ബറോയിൽ വച്ചു നടത്തപ്പെടും. ഏപ്രിൽ 29നു പ്രതിനിധി സമ്മേളനവും ഏപ്രിൽ 30 നു പൊതുസമ്മേളനവും ആണ് നടക്കുക. ഇതിൻ്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് വിപുലമായ സ്വാഗത സംഘവും, അനുബന്ധ കമ്മറ്റികളും രൂപീകരിച്ചു.

നാഷണൽ കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും കൂടാതെ ബ്രാഞ്ച് പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ സ്വാഗത സംഘത്തിനായിരിക്കും ദേശീയ സമ്മേളനത്തിന്റെ ചുമതല.
സ്വാഗത സംഘത്തിന്റെ കൺവീനർ ആയി ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയെയും ചെയർ പേഴ്സൺമാരായി ശ്രീകുമാർ ഉള്ളപിള്ളിൽ( നാഷ്ണൽ പ്രസിഡൻറ്) ചിഞ്ചു സണ്ണി ( നാഷ്ണൽ ജോയിന്റ്സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റു കമ്മിറ്റികളും കൺവീനർമാരും

ഫിനാൻസ് – ദിനേശ് വെള്ളാപ്പള്ളി, അഡ്വ ദിലിപ്കുമാർ, രാജി ഷാജി, ശ്രീകുമാർ ഉള്ളപിള്ളിൽ, ഉണ്ണികൃഷ്ണൻ ബാലൻ
പ്രോഗ്രാം – അഡ്വ ദിലിപ് കുമാർ, ജിജു സൈമൺ
റിസപ്ഷൻ- ശ്രീകാന്ത് കൃഷ്ണൻ
മീഡിയ ആൻഡ് പബ്ലിസിറ്റി – ജോമിൻ ജോ
മിനിട്സ് – ഭാസ്കർ പുരയിൽ
വെന്യു – ചിഞ്ചു സണ്ണി
ഫുഡ് – ഉണ്ണികൃഷ്ണൻ ബാലൻ

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും, യു കെ യിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളുടെ പ്രാതിനിധ്യം കൊണ്ടും, പൊതുജന പങ്കാളിത്തം കൊണ്ടും ഈ ദേശീയ സമ്മേളനം ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളുമായാണ് സംഘടനയുടെ ഓരോ ഘടകങ്ങളും മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളന വിജയത്തിനായി ഓരോ പ്രവർത്തകരും മുന്നിട്ടറങ്ങി പ്രവർത്തിക്കണമെന്ന് ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ദേശീയ പ്രസിഡൻ്റ് ശ്രീ ശ്രീകുമാർ ഉള്ളാപ്പള്ളിയും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

നമുക്ക് ഗുരുദേവൻ പകർന്നു നൽകിയ സത്യ ദർശനം പുതുതലമുറയിലേക്ക് പ്രച്ചരിപ്പിക്കുവാനുള്ള പ്രയത്നമാണ് ബാലദീപം (Guru’s Light on Children) എന്ന പരിപാടിയിലൂടെ സേവനം യു കെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 19 ഞായറാഴ്ച യു കെ സമയം വൈകുന്നേരം 3 മണിക്ക്‌ ഗുരുദേവന്റെ തീർത്ഥാടന ലക്ഷ്യങ്ങളിലൊന്നായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് സൂമിലൂടെ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ഋധംഭരാനന്ദ സ്വാമിജി ഉത്ഘാടനം ചെയ്യും. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.

ആത്മീയ, സാമൂഹിക, ധാർമിക, വൈകാരിക തലങ്ങളിലും ഒരു കുട്ടി നേടുന്ന അറിവാണ് അവനെ / അവളെ ഉത്തമ വ്യക്തിയായി മാറ്റുന്നത്. ഇങ്ങനെ ഉള്ള സമഗ്രവളർച്ച കൈവരിക്കുന്നതിന് നമ്മുടെ കുട്ടികളെ വളരെ സഹായിക്കുന്ന ഒന്നായിരിക്കും ബാലദീപം.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ചയിലാകും ക്ലാസ്സുകൾ നടക്കുക. മികച്ച പ്രഭാക്ഷക, 40 വർഷത്തിൽ ഏറെ പ്രവർത്തി പരിചയം ഉള്ള അധ്യാപിക കൂടിയായ ഡോ: ഗിരിജ പ്രസാദ് ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

തങ്ങളുടെ കുട്ടികളെ ബാലദീപത്തിൽ പങ്കെടിപ്പിക്കുക എന്നുള്ളത് നമ്മൾ മാതാപിതാക്കളുടെ കടമയായി എല്ലാവരും കാണണം എന്ന് സേവനം യു കെ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

ലണ്ടൻ : പൊതുജന ബോധവത്കരണത്തിന് ആരോഗ്യ സെമിനാർ വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 2023 ഫെബ്രുവരി 18 ശനിയാഴ്ച.

സമയം: 14:00 – 16:00 ലണ്ടൻ, 19.30 മുതൽ 21.30 വരെ ഇന്ത്യ, 18:00 – 20:00 ദുബായ് 09:00 മുതൽ 11:00 വരെ ന്യൂയോർക്ക്, 15:00 – 17:00 ജർമ്മൻ, 17:00 – 19:00 ബഹ്‌റൈൻ 06:00 മുതൽ 08:00 വരെ കാലിഫോർണിയ, 09:00 മുതൽ 11:00 വരെ ടൊറന്റോ, 14:30 – 16:30 ഡബ്ലിൻ, +01.00 മുതൽ 03.00 സിഡ്നി

വിഷയങ്ങളും പ്രഭാഷകരും

1.മെമ്മറി എൻഹാൻസ്മെന്റ് ടെക്നിക്കുകൾ
ഡോ ഗ്രേഷ്യസ് സൈമൺ സൈക്യാട്രിസ്റ്റ്, ഓർഗനൈസർ & മോട്ടിവേഷണൽ സ്പീക്കർ
കെന്റ്, ഇംഗ്ലണ്ട്, യുണൈറ്റഡ് കിംഗ്ഡം

2. പഠന വൈകല്യങ്ങൾ, ഓട്ടിസം, ബുദ്ധിമാന്ദ്യം
ശ്രീമതി കൃപ ലിജിൻ
സ്ഥാപകനും എംഡിയും, ഹീറാം സ്പെഷ്യൽ സ്കൂൾ, കങ്ങഴ, കോട്ടയം

3. ജർമ്മൻ ജോലികൾക്കുള്ള നഴ്‌സുമാർ & നഴ്സിംഗ് ഹോം റിക്രൂട്ട്‌മെന്റും പരിശീലനവും
ശ്രീ ജീസൺ മാളിയേക്കൽ
നഴ്‌സിംഗ് ഹോം റിക്രൂട്ടർ & എംഡി നഴ്‌സസ് കോ-ഓപ്പ് യുജി, കൊളോൺ, ജർമ്മനി

ഷെഡ്യൂൾ ചെയ്ത സൂം മീറ്റിംഗിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു – ലിങ്ക്
https://us02web.zoom.us/j/84607726680?pwd=eWhaS3Y0Y3ZRNmNsSUNzL1VERHR2QT09

മീറ്റിംഗ് ഐഡി: 846 0772 6680
പാസ്‌കോഡ്: 954203

സൂം മീറ്റിംഗിൽ ചേരുക

ഡോ ജിമ്മി ലോനപ്പൻ മൊയലൻ
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്

 

കലയുടെ കളിത്തൊട്ടിലായി മാറിയ നോർത്താംപ്ടൺ വീണ്ടും മറ്റൊരു അസുലഭ മുഹൂർത്തത്തിന് അരങ്ങൊരുക്കുകയാണ്. യുക്കേയിലെ നൃത്തങ്ങളുടെയും, പാട്ടിന്‍റെയും തറവാടായ ട്യൂൺ ഓഫ് ആർട്സിൻെറ “മയൂര ഫെസ്റ്റ്” സീസൺ 7, മാർച്ച് നാലിന് (Venue: Wooladle Centre for Learning, Wooladle Rd, Wootton, NN4 6TP) കൃത്യം രണ്ടു മണിക്ക് രാഗ താളമേള സംഗമത്തിന് തിരി തെളിയുന്നു. യുകെയുടെ പല ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാ പ്രതിഭകൾ സംഗീത നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന വിസ്മയ വേദിയിലേക്ക് ഏവരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു. വ്യത്യസ്തങ്ങളായ കലാപരിപാടികളാൽ സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ വേദിയെന്ന് സംഘാടകർ അറിയിച്ചു.

നടനം സ്കൂൾ ഓഫ് ഡാൻസ്, നോർത്താംപ്ടൺ, കവൻട്രി യിൽ നിന്നും ശ്രീവിദ്യയും സംഘവും, റെഡ്ഡിങ്ങിൽ നിന്നും മഞ്ജുവും, ബ്രിസ്റ്റോളിൽ നിന്നും ലിറിൽ ടോമും കെറ്ററങ്ങിൽനിന്നും ദർശയും സംഘവും നൃത്തവിസ്മയങ്ങൾ തീർക്കും.

പിന്നണി ഗായകനായ ഡോ. ഫഹദ്, യുകെയിലെ അറിയപ്പെടുന്ന മറ്റ് ഗായകരും, കൂടാതെ ട്യൂൺ ഓഫ് ആർട്സിന്റെ ലൈവ് ഓർക്കസ്ട്രയും സംഗീത മഴ പൊഴിക്കാൻ തയ്യാറായിക്കഴിഞ്ഞു.

തികച്ചും സൗജന്യമായിരിക്കും ഈ കലാവിരുന്നെന്ന് ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം കേരള ഹട്ട്, നോർത്താംപ്ടൺ ഒരുക്കുന്ന വിഭവസമൃദ്ധമായ കേരള ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്.
കണ്ണിനും കാതിനും കുളിരണിയിക്കുന്ന നൃത്തസംഗീത സ്വർഗ്ഗീയ വേദിയിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളട്ടെ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ.

പ്രേം 07711784656 വിപിൻ 07506028962 ടോണി 07428136547 സുധീഷ്07990646498 സിബു07869016878. സണ്ണി 07912205864. ബിജു നാലപ്പാട്ട് 97900782351. ബിജു ഫ്രാൻസിസ് 07898127763. ബെന്നി മത്തായി 7966541243 മനോജ് 07886189533. അമൽരാജ് 07702.37370374573703745 സെബാസ്റ്റ്യൻ 07828739276. സത്യൻ 07958106310. അജിത്ത് പാലിയത്ത് 07411708055. ടൈറ്റസ് 07877578165

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾക്ക് ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച്ച കെറ്ററിംഗിൽ തുടക്കമായി. കെറ്ററിംഗ് അരീന സ്പോർട്സിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെ നടന്ന റീജിയണൽ മത്സരം കെറ്ററിംഗ് മലയാളി വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി മത്തായിയും കെറ്ററിംഗ് സമീക്ഷ ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.എം.ഡബ്ല്യു.എ സെക്രട്ടറി ശ്രീ. അരുൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കെറ്ററിംഗിൽ നിന്നും യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നുമായി ഇരുപതോളം ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.

സമീക്ഷ യുകെയുടെ പ്രവർത്തകർക്കു പുറമെ കെറ്ററിംഗ് മലയാളി സമൂഹത്തിന്റെയും ബാഡ്മിന്റൺ പ്രേമികളുടെയും സഹകരണത്തോടെ നടത്തിയ ടൂർണമെന്റ് വലിയ വിജയമായിരുന്നു. വെയിൽസിൽ നിന്നെത്തിയ സഹോദരങ്ങളായ ജൂവലും മേബിളും വിജയികളായി. ലൂട്ടണിൽ നിന്നെത്തിയ ഐസക്കും ജെയ്‌സണും രണ്ടാം സ്ഥാനവും കോവെന്ററിയിൽ നിന്നെത്തിയ നോമ്പിനും ബിനുവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനയോഗത്തിൽ കൗൺസിലർ ശ്രീ. അനൂപ് പാണ്ഡെ വിജയികൾക്ക് സതേൺമാർട്ട് കെറ്ററിംഗ് സ്പോൺസർ ചെയ്ത 151 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും, രണ്ടാമത് വന്നവർക്ക് അബിൻസ് ക്ലിക്ക്സ് സ്പോൺസർ ചെയ്ത 75 പൗണ്ട് ക്യാഷ് അവാർഡും സമീക്ഷയുടെ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് അമ്പതിയൊന്ന് പൗണ്ടും വിതരണം ചെയ്തു.

റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനാവുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ബെന്നി മത്തായി, സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിൽ, സെക്രട്ടറി എബിൻ സാബു, തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റ് കോർഡിനേറ്റർ അരുൺ ജേക്കബ് നന്ദി പ്രകാശനം നടത്തി.

 

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾക്ക് ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച്ച കെറ്റെറിങ്ങിൽ തുടക്കമാകുന്നു. കെറ്റെറിംഗ് അരീന സ്പോർട്സ് സെന്ററിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെയാണ് മത്സരം. ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ചയ്ക്കുള്ളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം എന്ന് സംഘാടകർ അറിയിച്ചു.

ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയോ, ഗൂഗിൾ ഫോമിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്രാഞ്ചിന്റെ ബാഡ്മിന്റൺ കോർഡിനേറ്റർ അരുൺ( 0 7920 694868), സമീക്ഷ കെറ്റെറിംഗ് ബ്രാഞ്ച് സെക്രട്ടറി എബിൻ സാബു (0 7587 877981) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ബ്രാഞ്ചിലെ പ്രവർത്തകർക്കൊപ്പം ബാഡ്മിന്റൺ ഇഷ്ടപ്പെടുന്നവരുടെയും, സ്പോർട്സ് സ്നേഹികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ടൂർണമെന്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

എല്ലാവരുടെയും പിന്തുണയോടെ ടൂർണമെന്റ് ഒരു വിജയമാക്കി തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ ബ്രാഞ്ച് സെക്രട്ടറി എബിൻ സാബു, പ്രസിഡന്റ്‌ ഷിബു വർഗീസ്, കോർഡിനേറ്റർ അരുൺ എന്നിവർ പങ്കുവച്ചു. യുകെയിൽ പതിനഞ്ചോളം റീജിയണലിലായി നടക്കുന്ന മത്സരങ്ങളിൽ ഇരുന്നൂറോളം ടീമുകൾ മത്സരിക്കും. ഒരോ റീജിയണലിലെയും ഒന്നും രണ്ടും സ്ഥാനക്കാരാവും മാർച്ച് 25 നു മാഞ്ചസ്റ്റ്റിൽ നടക്കുന്ന ഗ്രാൻറ് ഫിനാലയിൽ മത്സരിക്കുക. ദേശീയ മത്സരാർത്ഥികൾ ഒഴികെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

സേവനം യു കെയുടെ യുണിറ്റുകളുടെ സുഗമമായ പ്രവർത്തനത്തിനും, പുതിയ യൂണിറ്റുകളുടെ കോർഡിനേഷനുമായി സേവനം യു കെ യുടെ ജനുവരി 22 -ന് നടന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ സേവനം ഡയറക്ടർ ബോർഡ് മെമ്പറും, സൗത്ത് ഈസ്റ്റ് യൂണിറ്റ് അംഗവുമായ ശ്രീ ഗണേശ് ശിവനെ സേവനത്തിന്റെ കുടുംബ യൂണിറ്റ് കോഡിനേറ്ററായി നിയമിച്ചു..ഏറ്റെടുക്കുന്ന ദൗത്യം എന്തുതന്നെയായാലും അത് പൂർണ്ണതയേകുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് കുടുംബ യൂണിറ്റ് കോഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. നാഷണൽ ഹെൽത്ത് സർവീസ് മനുഷ്യവിഭവശേഷി വിഭാഗത്തിൽ ജോലി ചെയ്യുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ ശ്രീ ഗണേഷ് കഴിഞ്ഞ 4 വർഷമായി ഭാര്യ മഹിമ മക്കൾ അക്ഷയ് ,അക്ഷരക്കും ഒപ്പം കെന്റിലെ ഓർപിങ്ടണിൽ താമസിക്കുന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സേവനം യൂ കെ എല്ലാവിധ ആശംസകളും നേർന്നു.

ടോം ജോസ് തടിയംപാട്

നേഴ്സിംഗ് അവസാന വർഷ ഫീസടക്കാൻ വിഷമിക്കുന്ന ഒരു പെൺകുട്ടിയുടെ വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പെൺകുട്ടിക്ക് ഫീസ് അടക്കാൻ വേണ്ടിയിരുന്നത് 65000 രൂപ ആയിരുന്നു എന്നാൽ നല്ലവരായ മലയാളികൾ വളരെ ചെറിയ സമയം കൊണ്ട് നൽകിയത് 910000 (തൊണ്ണൂറ്റോരായിരം രൂപയാണ്) സഹായിച്ചവരുടെ നല്ലമനസിനു മുൻപിൽ സ്രഷ്ടാംഗം പ്രണമിക്കുന്നു . ഞങ്ങൾ സഹായിക്കാൻ തയാറായി വന്നവർക്കു പെൺകുട്ടിയുടെ ഫോൺ നമ്പറും ബാങ്ക് ഡീറ്റേയിൽസും കൊടുക്കുകയാണ് ചെയ്തത് കാരണം അവരുടെ ഒരു ഐഡന്റിറ്റിയും പുറത്തുപോകാതെ വേണം സഹായിക്കാൻ എന്ന് ഞങ്ങളുടെ കമ്മിറ്റി തീരുമാനിച്ചിരുന്നു .എങ്കിലും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ £170 ലഭിക്കുകയുണ്ടായി അത് 20000 രൂപയാക്കി പെൺകുട്ടിക്ക് കൈമാറി എന്നറിയിക്കുന്നു. പെൺകുട്ടി ഞങ്ങൾക്ക് അയച്ച കത്ത് താഴെ പ്രസിദ്ധികരിക്കുന്നു .അതോടൊപ്പം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ട് സമ്മറി സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കുന്നു .

അപ്പനും അമ്മയും മൂന്നുമക്കളും അടങ്ങുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. പിതാവ് കൂലിപ്പണി ചെയ്താണ് മകളെ പഠിപ്പിച്ചിരുന്നത്. എന്നാൽ പിതാവിനെ ബാധിച്ച രോഗവും കൂലിപ്പണി ചെയ്തിരുന്ന അമ്മയെ ബാധിച്ച രോഗവും ആ കുടുംബത്തെ തകർത്തുകളഞ്ഞു. നേഴ്സിംഗ് പഠിക്കുന്ന മൂത്തമകളിലാണ് ആ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും മറ്റുകുട്ടികളും വിദ്യാർത്ഥികളാണ് .ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പുമായി ബന്ധപ്പെടാൻ കഴിഞ്ഞത് എന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പെൺകുട്ടി ലെറ്ററിൽ പറഞ്ഞിട്ടുണ്ട് .

പെൺകുട്ടിയുടെ സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ ഞങ്ങൾ ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും പത്തനംതിട്ട സ്വദേശിയുമായ ഹരികുമാർ ഗോപാലനുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ പറ്റി അന്വേഷിച്ചു പെൺകുട്ടി പൂർണ്ണമായും സഹായം അർഹിക്കുന്നുവെന്നു അദ്ദേഹം അന്വേഷിച്ചു ഞങ്ങളെ അറിയിച്ചു ഹരിയേയും ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

Copyright © . All rights reserved