റെക്സം കേരളാ കമ്മ്യൂണിറ്റി WKC യുടെ ഈസ്റ്റർ, വിഷു, റമദാൻ ആഘോഷം ലോകത്ത് അശാന്തിയും, മതവെറിയും, ജാതിയതയും,അസഹിഷ്ണതയും നിറഞ്ഞാടുമ്പോൾ സ്നേഹത്തിന്റെയും, മതസൗഹാർദത്തിന്റെയും സന്ദേശം നമ്മുടെ ചെറുതലമുറക്കും സമൂഹത്തിനും പകർന്നു നല്കുന്ന മതം ഏതാണെങ്കിലും മനുഷ്യർ ഒന്നാണ് എന്ന് സന്ദേശം നല്കുന്ന കുട്ടികൾ അവതരിപ്പിച്ച ടാബ്ളോ ഏവരുടേയും മനസിലെ നൻമയുടെ ഓർമ്മകൾ ഉണർത്തുന്നത്. ആയിരുന്നു.

13-ാം തിയതി 3 – മണിക്ക് WKC പ്രസിഡന്റ് പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച ഉൽഘാടന ചടങ്ങിൽ WKC കമ്മറ്റി അംഗങളും, വിശിഷ്ട വ്യക്തികളും ചേർന്ന് തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നാട്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തി ചേർന്ന ഡോ.സിസ്റ്റർ ബറ്റി ഈസ്റ്റർ, വിഷു, റമദാൻ സന്ദേശം വിവിധങ്ങളായ ചെറുകഥാ ശകലങ്ങളായി അവതരിപ്പിച്ചത് ഏവർക്കും പ്രവാസി സമൂഹം എന്ന നിലയിൽ കൂടുതൽ ഊർജം പകരുന്നത് ആയിരുന്നു. തുടർന്ന് റെക്സം കതീഡ്രൽ ഡീൻ ഫാദർ നിക്കോളാസ് ഏവർക്കും ഈ പുണ്യദിനത്തിന്റെ ആശംസകൾ നേർന്നു.

സമൃദ്ധിയുടെ സന്ദേശം പകരുന്ന വിഷുകണി, വിഷു കൈനീട്ടം, ഈസ്റ്റർ എഗ്ഗ് എന്നിവ നാട്ടിൽ നിന്നും എത്തി ചേർന്ന മാതാപിതാക്കൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നല്കിയത് ഏവരുടേയും മനസിൽ ഗ്രഹാതുരത്വം ഉണർത്തുന്നതായി. റക്സാമിൽ പുതിയതായി എത്തി ചേർന്ന ഫാമിലിയെ പരിചയപ്പെടാൻ അവസരം ഉണ്ടായത് പലർക്കും സ്വന്തം ജില്ലയിൽ നിന്നും, ഒരുമിച്ച് പഠിച്ചവരേയും ജോലി ചെയ്തവരേയും കണ്ടെത്താൻ ഈ അവസരം ഗുണകരമായി. കുട്ടികളുടേയും, മുതിർന്നവരുടേയും ഡാൻസ്, പാട്ടുകൾ,വിവിധ മൽസരങ്ങൾ, സമ്മാനങ്ങൾ മന്ത്ര മ്യൂസിക് ബാന്റ് അവതരിപ്പിച ഹിറ്റ് പാട്ടുകളും ഏവർക്കും നൃത്ത ചുവടുകൾ വയ്ക്കുന്നവ ആയിരുന്നു..

പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടേയും ഭാഗ്യപരീക്ഷണത്തിനായി നടത്തിയ റാഫിൾ നറുക്കിന് ഒന്നാം സമ്മാനം 200 പൗണ്ട് സ്പോൺസർ ചെ ചെയ്ത മനോജ് നാരയണനേയും മറ്റ് സ്പോൺസർ മാരേയും Wkc കമ്മറ്റി നന്ദി അറിയിച്ചു. Wkc യുടെ എല്ലാ പരിപാടികളുടേയും മുഖ്യ സ്പോൺസർ ആയ ആമ്പിൾ മോർട്ട് ഗേജ്, ആന്റ് ഇൻഷ്വറൻസ് സ്പോൺസർ ചെയ്ത തുകയും കൂടാതെ ലേലത്തിന് ആവേശം പകരാൻ നാട്ടിൽനിന്നും എത്തിചു നല്കിയ ഓൾഡ് മഗും ലേലം വിളി ആവേശ കൊടുമുടിയിൽ എത്തിച്ച് 200 പൗണ്ടിന് മനോജ് നാരായണൻ കരസ്ഥമാക്കി. പരിപാടിയിൽ മുഴുവൻ സമയവും ചായ, കാപ്പി കേക്ക് എന്നിവ പാർട്ടിക്ക് ഊർജമായി മാറി. വെകിട്ട് ഏഴുമണിയോടെ രുചികരമായ ഭക്ഷണവും പായസവും ആഘോഷ പരിപാടികളുടെ സമൃദ്ധി വിളിച്ചോതുന്നത് ആയിരുന്നു പരിപാടികളിൽ പങ്കെടുത്ത ഏവർക്കും ആൻസി സ്വാഗതവും പ്രസിഡന്റ് പ്രവീൺ നന്ദിയും രേഖപ്പെടുത്തി പത്തുമണിയോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീണു.