ബോൾട്ടൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ബോൾട്ടൺ സമൂഹത്തിൽ നിന്നും അകാലത്തിൽ പൊലിഞ്ഞ മൂന്ന് കുട്ടികളായ, ജോയൽ ജേസൺ, എവ്ലിൻ എന്നിവരുടെ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ മാസം 29ന് ബോൾട്ടനിലെ എസ്സ, അക്കാടമിലയിൽ വെച്ച് നടത്തപ്പെടുന്ന വിവരം എല്ലാ ബാഡ്മിന്റൺ പ്രേമികളെയും അറിയിക്കുന്നു.
മത്സര വിജയികൾക്ക്, ജോയൽ, ജേസൺ, എവ്ലിൻ മെമ്മോറിയൽ ട്രോഫിയും,
ഒന്നാം സമ്മാനം: സ്കാൻ കബ്യുട്ടേഴ്സ് ബോൾട്ടൻ നൽകുന്ന £301ക്യാഷ് പ്രൈസും,
രണ്ടാം സമ്മാനം :GK Telecom നൽകുന്ന £250 ക്യാഷ് പ്രൈസും,
മൂന്നാം സമ്മാനം :AKMG Ltd നൽകുന്ന £101 ക്യാഷ് പ്രൈസും,
നാലാം സമ്മാനം Thira രസറന്റ്, Bolton, നൽകുന്ന £50 ക്യാഷ് പ്രൈസും
സമ്മാനമായി ലഭിക്കും.
ഏപ്രിൽ 29ന് രാവിലെ 9മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,
താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിച്ച് നിങ്ങളുടെ അവസരം ബുക്ക് ചെയ്യൂ,
രെജിസ്ട്രേഷൻ ഫീസ് £30.
Please contact,
Antony Chacko-07860480923
Sharon Joseph-07458157661
ലീഡ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ. യുകെയിലെ വലിയ മലയാളി സംഘടനയായ ലീഡ്സ് മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സാബുഘോഷിനേയും സെക്രട്ടറിയായി ബിനോയി ജേക്കബിനേയും ട്രഷററായി അജിനു സൈമൺ മാർക്കോസിനേയും തെരഞ്ഞടുത്തു. വൈസ് പ്രസിഡന്റായി റീന ഫിലിപ്സ് കടവിലിനേയും പ്രോഗ്രാം കോർഡിനേറ്ററായി അലക്സ് ജേക്കബിനേയും നിഥിൻ സ്റ്റാൻലിയേയും കമ്മറ്റി മെംബേഴ്സായി അജു ബേബിയും ബിനുമോൻ ജേക്കബും ജോസ് സെബാസ്റ്റൃൻ പടിപ്പുരയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.
ഉണ്ണികൃഷ്ണൻ ബാലൻ
ഫെബ്രുവരി 4-ാം തീയതി ശനിയാഴ്ച്ച കെറ്ററിംഗിൽ ആരംഭിച്ച സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾ പുരോഗമിക്കുന്നു. ഈ ശനിയും ഞായറുമായി (25,26) നാല് റീജണൽ മത്സരങ്ങൾ ആണ് നടക്കുന്നത്. മാഞ്ചസ്റ്റർ, നോർത്താംപ്റ്റൺ, ഷെഫീൽഡ് എന്നീ മൂന്ന് റീജിയണുകളിൽ ശനിയാഴ്ചയാണ് മത്സരങ്ങൾ. 26 ഞായറാഴ്ചയാണ് ഗോൾസ്റ്റർഷെയർ റീജിയണൽ മത്സരം.
നോർത്താംപ്റ്റൺ എലിസബത്ത് വുഡ്വില്ലെ സ്കൂളിൽ വെച്ചു നടക്കുന്നു. മത്സരത്തിൽ 16 ടീമുകൾ മാറ്റുരക്കും. മാഞ്ചസ്റ്റർ ന്യൂവാൾ ഗ്രീനിൽ വെച്ചു നടക്കുന്ന മത്സരത്തിൽ 22 ടീമുകൾ മത്സരിക്കും. ഷെഫീൽഡ് റീജണൽ മത്സരം നടക്കുന്നത് ബോൾസോവർ ഡിസ്ട്രിക്ട് കൗൺസിലിൽ വെച്ചാണ് . 18 ടീമുകളാണ് ഷെഫീൽഡിൽ മത്സരിക്കുക. 26 ഞായറാഴ്ച്ച മത്സരം നടക്കുന്ന ഗോൾസ്റ്റർഷെയർ റീജിയണിൽ ഇതിനകം 20 ടീമുകൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഗ്ലൗസെസ്റ്റർ ഓക്സ്സ്റ്റൽസ് അറീനയാണ് മത്സരവേദി.
എല്ലാ റീജിയണലിലും മത്സര വിജയകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. കൂടാതെ റീജിയണൽ മത്സരങ്ങളിലെ വിജയികൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും . 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയുമാണ് ഗ്രാൻറ് ഫിനാലെയിലെ വിജയിക്ക് ലഭിക്കുക. വരും ആഴ്ചകളിലെല്ലാം വിവിധ റീജിയണലുകളിൽ മത്സരങ്ങൾ നടക്കുമെന്നും അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്നും റീജണൽ കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു. സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറിന് നൽകുന്ന പിന്തുണയ്ക്ക് യുകെയിലെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു.
സ്കോട്ട്ലൻഡിലെ ഫാൾകിർക് മലയാളികളുടെ കൂട്ടായ്മയായ F M K രൂപംകൊണ്ടിട്ടു അഞ്ചു വർഷം തികയുന്ന ഈ വേളയിൽ 2023 ഫെബ്രുവരി 22-ാം തീയതി നടന്ന പൊതുയോഗത്തിൽ 2023-2024 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫ്രാൻസിസ് മാത്യു (പ്രസിഡൻറ് ),ബിജു ചെറിയാൻ (സെക്രട്ടറി) ,സണ്ണി സെബാസ്റ്റ്യൻ (ട്രഷറർ) ,മീന സാബു (വൈസ് പ്രസിഡൻറ് ), ജയ്സി ജോസഫ് (ജോയിന്റ് സെക്രട്ടറി) ,സജി ജോർജ് (ജോയിൻ ട്രഷറർ )എന്നിവരാണ് പുതിയ സാരഥികൾ .
ആക്ടിവിറ്റി കോഡിനേറ്റർമാരായി ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസി റോജൻ , ബിന്ദു സജി എന്നിവരെ തിരഞ്ഞെടുത്തു.
2020 മുതൽ 2023 വരെ കമ്മിറ്റിയെ ആത്മാർത്ഥമായി നയിച്ച സിജു അഗസ്റ്റിൻ ,ജിജോ തരകൻ ,ജെറി ജോസ് എന്നിവരെയും ലാലി ജോർജ് , ഡെയ്സി റോബിൻ ,നൈജോ പൗലോസ് ആക്ടിവിറ്റി കോർഡിനേറ്റർമാരായ ജെറീഷ് ഫിലിപ്പ് , അനീഷ രതീഷ് , റെനി സജി ,ബിൻസി ഷിബു എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
2023 -2024 വർഷത്തിലേക്കുള്ള വിവിധ കർമ പരിപാടികൾക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്കോട്ട്ലൻഡ് മലയാളികളുടെ അഭിമാനമായി ഉയർത്തുവാൻ എല്ലാവിധ പ്രവർത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡൻറ് ഫ്രാൻസിസ് മാത്യു അഭ്യർത്ഥിച്ചു.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളന ലോഗോ പ്രകാശനം CPI(M) സംസ്ഥാന സെക്രട്ടറിയേറ്റംഗം സ.എം.സ്വരാജ് നിർവ്വഹിച്ചു. യു.കെ യിൽ നിന്നും,ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുമായി പങ്കെടുത്ത നിരവധി പേരുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സൂമിലൂടെയുള്ള പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്.
2019 ൽ “ലണ്ടൻ – ഹീത്രുവിൽ വച്ചു നടന്ന ദേശീയ സമ്മേളനത്തിൽ മുഖ്യാതിഥിയായും, ആറാം ദേശീയ സമ്മേളനത്തിന് ലോഗോ പ്രകാശനത്തിനായും പങ്കെടുക്കുമ്പോൾ, നാഷണൽ സെക്രടറി സ്വാഗത ഭാഷണത്തിൽ വിശേഷിപ്പിച്ച പോലെ സമീക്ഷ കുടുബത്തിൽ താനുമൊരംഗമാണെന്ന വികാരമാണ് എന്നിലുളവാകുന്നതെന്നും, ആ വിശേഷണം ഒരംഗീകാരമായിത്തന്നെ ഞാൻ സ്വീകരിക്കുന്നു”വെന്നും സ.സ്വരാജ് ആമുഖമായി പറഞ്ഞു.
യൂറോപ്യൻ നാടുകളിലെ പ്രവാസി സംഘടനകളിൽ നിന്ന് വ്യത്യസ്ഥമായി ഗൾഫ് മലയാളി സംഘടനകൾ നാടിൻ്റെ ദൈനംദിന പ്രശ്നങ്ങളിൽ ഏറെ താല്പര്യത്തോടെ ഇടപെടുന്നതായാണ് പൊതുവെ കണ്ടു വരുന്നത്. എന്നാൽ പിറന്ന നാടിൻ്റെ ഓരോ സ്പന്ദനങ്ങളോടും ഇടതുപക്ഷ പുരോഗമനാശയങ്ങൾ ഉയർത്തി പിടിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്ന സമീക്ഷ യു.കെ യുറോപ്യൻ രാജ്യങ്ങളിലെ പ്രത്യേകിച്ച് യു.കെയിലെ മറ്റു പ്രവാസി സംഘടനകളിൽ നിന്നും വേറിട്ടു നിൽക്കുന്നുവെന്ന് എം.സ്വരാജ് അഭിപ്രായപ്പെട്ടു.
അവിചാരിതമായ ചില അസൗകര്യങ്ങൾ കാരണം മുഖ്യ പ്രഭാഷകനായിരുന്ന സ .കെ .ജയദേവന് ചടങ്ങിൽ സംബന്ധിക്കാനായില്ല.
സ.ചിഞ്ചു സണ്ണിയുടെ ആമുഖ പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ദേശീയ സെക്രട്ടറി സ: ദിനേശ് വെള്ളാപ്പള്ളി സ്വാഗതമാശംസിച്ചു. ദേശീയ പ്രസിഡൻ്റ് സ.ശ്രീകുമാർ ഉള്ളപ്പിള്ളിൽ സമീക്ഷയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്റ്റിനെപ്പറ്റി വിശദീകരിച്ചു. സ.രാജി രാജൻ നന്ദി പ്രകാശിപ്പിച്ചു. സ.ശ്രീകാന്ത്, സ. മിഥുൻ, എന്നിവർ ഐ ടി വിഭാഗം കൈകാര്യം ചെയ്തു.
സ. ചിഞ്ചു സണ്ണിയുടെ ഉപസംഹാര പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.
രാജേഷ് നടേപ്പിള്ളി
യുകെയിലെ ഏറ്റവും പ്രമുഖ സംഘടനകളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന്റെ ഉദ്ഘാടനം പ്രൗഡോജ്വലമായി സംഘടിപ്പിച്ചു. ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ആദ്യ ദിനത്തിൽ തന്നെ അറുപത് കുരുന്നുകളാണ് മലയാളഭാഷയുടെ ആദ്യാക്ഷരം കുറിക്കുവാൻ എത്തി ഏവർക്കും മാതൃകയായത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ വിൽഷെയർ മലയാളി അസോസിയേഷന്റെ പോഷക വിഭാഗമായ വുമൺസ് ഫോറവുമായി ചേർന്നാണ് സ്വിൻഡനിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികൾക്ക് തങ്ങളുടെ വരുംതലമുറകളിലെ കുട്ടികൾ മലയാള ഭാഷ ശരിയായ രീതിയിൽ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ ‘അക്ഷരച്ചെപ്പ്’ എന്ന പേരിൽ മലയാളം സ്കൂളിന് തുടക്കം കുറിച്ചത്.
കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ‘അക്ഷരചെപ്പ്’ മലയാളം സ്കൂളിന്റെ ഉദ്ഘാടനം മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭ അംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. വരുംതലമുറയിലേക്ക് നമ്മുടെ ഭാഷയും സംസ്കാരവും പൈതൃകവും പകർന്നു നൽകുന്നതിനുവേണ്ടി വിൽഷെയർ മലയാളി അസോസിയേഷൻ ‘അക്ഷരചെപ്പ്’ എന്ന പേരിൽ ആരംഭിച്ച മലയാളം ക്ലാസിനോടൊപ്പം കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിന് പ്രചോദനമാകുന്ന ചെസ്സ് പരിശീലനവും നൽകുന്നതിലൂടെ വിൽഷെയർ മലയാളി അസോസിയേഷൻ മറ്റ് മലയാളി സംഘടനകൾക്കും കൂട്ടായ്മകൾക്കും മാതൃകയും പ്രചോദനവും വേറിട്ട കാഴ്ചപ്പാടുമാണ് നൽകുന്നതെന്നും സി എ ജോസഫ് സൂചിപ്പിച്ചു.
വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റും ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന്റെ രക്ഷാധികാരിയുമായ പ്രിൻസ്മോൻ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളായ മാതാപിതാക്കൾ തങ്ങൾക്ക് പൈതൃകമായി ലഭിച്ചതും ജീവിതത്തിൽ എന്നും സുപ്രധാനമായ സ്ഥാനം നൽകുന്നതുമായ മാതൃഭാഷ തങ്ങളുടെ കുട്ടികളിലേക്കും ലഭ്യ മാക്കുന്നതിനുവേണ്ടിയുള്ള ധാർമ്മീകമായ വലിയ ഒരു ഉത്തരവാദിത്വമാണ് വിൽഷെയർ മലയാളി അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും ഈ ഉദ്യമത്തിന് സ്വിണ്ടനിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ മലയാളി കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു തന്റെ അധ്യക്ഷപ്രസംഗത്തിൽ പ്രത്യേകമായി എടുത്തുപറഞ്ഞൂ.
എഡ്യൂക്കേഷൻ പ്രോഗ്രാം ലീഡ് ആന്റണി കൊച്ചിതറ, ചെസ്സ് ട്രെയിനർ ശ്രീനിവാസൻ ചിദംബരം, വുമൺസ് ഫോറം പ്രതിനിധി ഗീതു അശോകൻ തമ്പി, ജോയിന്റ് സെക്രട്ടറി സോണി കാച്ചപ്പള്ളി, ജോയിന്റ് ട്രഷറർ ജെയ്മോൻ ചാക്കോ എന്നിവർ ആശംസകളുമർപ്പിച്ചു.
കുട്ടികളെ സുഗമമായ രീതിയിൽ മലയാളം പഠിപ്പിക്കുന്നതിനായി പന്ത്രണ്ട് അധ്യാപകരുടെ പാനൽ രൂപീകരിക്കുവാൻ സാധിച്ചതും മലയാള ഭാഷയുടെ ആദ്യാക്ഷരം കുറിക്കുവാൻ തുടക്കത്തിൽ തന്നെ അറുപതോളം കുട്ടികളും മാതാപിതാക്കളും എത്തിച്ചേർന്നതും അസോസിയേഷൻ ആരംഭിച്ച ‘അക്ഷരച്ചെപ്പ്’ മലയാളം സ്കൂളിന് മലയാളി കുടുംബങ്ങൾ നൽകിയ വൻ സ്വീകാര്യതയും പ്രോത്സാഹനവുമാണ് ഉദ്ഘാടന പരിപാടിയിൽ പ്രതിഫലിച്ചത്. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സ്വാഗതമാശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും പങ്കെടുത്ത മുഴുവൻ ആളുകൾക്കും വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് നന്ദിയും രേഖപ്പെടുത്തി.
ലുട്ടണിൽ നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള രജിസ്ട്രേഷൻ 20 ന് അവസാനിക്കും … യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കായി നടത്തുന്ന ടൂർണമെന്റിന്റെ രജിസ്ട്രേഷന് ആവേശോജ്വല തുടക്കം …ഏകദേശം മുപ്പത്താറോളം ടീമുകൾ ഇതിനോടകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു …ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക .
ഒരു ടീമിന് 40 പൗണ്ട് രജിസ്ട്രേഷൻ ഫീ ഈടാക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി 501 പൗണ്ടും ട്രോഫിയും 2 ആം സമ്മാനമായി 301 പൗണ്ടും ട്രോഫിയും 3ആം സമ്മാനമായി 201 പൗണ്ടും ട്രോഫിയും 4ആം സമ്മാനമായി 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ് ..
ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ നടത്താവുന്നതാണ്.
https://forms.gle/RKcMENEsZKvhxWWF6
കൂടുതൽ വിവരങ്ങൾക്ക് റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480). സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ .(07862273000) ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ . (07703463495) ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ് .
Venue:Putteridge High School
Putteridge Rd, Luton LU2 8H
സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഫെബ്രു 19 ,ഞായറാഴ്ച CPI (M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എം സ്വരാജ് നിർവ്വഹിക്കും. യുകെ സമയം 2 പി എമ്മിന് സൂം വഴി ഓൺലൈനായി ആകും ചടങ്ങു നടക്കുക. ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സമ്മേളന നടത്തിപ്പിനായി കഴിഞ്ഞാഴ്ചയോടെ വിപുലമായ സ്വാഗത സംഘവും ,അനുബന്ധകമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു.
ലോഗോ പ്രകാശനത്തോടെ സമ്മേളന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. ഇതിൻ്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ബ്രാഞ്ചു സമ്മേളനങ്ങൾക്കു തുടക്കമാകും. ഏപ്രിൽ പകുതിയോടെ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കും.
ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെൻറ് വിവിധ ബ്രാഞ്ചുകളിൽ പുരോഗമിച്ചു വരികയാണ് . മാർച്ച് 25 നു മാഞ്ചസ്റ്ററിലാണ് ഗ്രാൻറ് ഫിനാലെ നടക്കുന്നത്.
കൂടാതെ വിശക്കുന്നവർക്ക് ആശ്വാസവുമായി മുന്നോട്ട് പോകുന്ന ഷെയർ & കെയർ പ്രോജറ്റുകളും യു.കെയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ വിജയകരമായി നടന്നുവരികയാണ്. കലാ-കായിക സാംസ്കാരിരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ സമീക്ഷ യു.കെ വളരെയേറെ ജനശ്രദ്ധയും, പ്രശംസയും ഇതിനകം നേടിയെടുത്തു കഴിഞ്ഞു. ഇതെല്ലാം ആറാം ദേശീയ സമ്മേളനം വമ്പിച്ച വിജയകരമാക്കിത്തീർക്കാനും, ഒരു ചരിത്ര സംഭവമാക്കി മാറ്റാനുമുള്ള അനുകൂല ഘടകങ്ങളാകുമെന്നതിൽ സംശയമില്ലെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇംഗ്ലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ആറാം വാർഷികം ഫെബ്രുവരി പതിനെട്ടിന് ബ്രിസ്റ്റളിൽ നടക്കും. കഥകളി കലാകാരനായ ശ്രീ കലാമണ്ഡലം വിജയകുമാർ, കലാമണ്ഡലത്തിലെ ആദ്യത്തെ ചുട്ടി ആർട്ടിസ്റ്റായ കലാമണ്ഡലം ബാർബറ വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായി എത്തുന്ന ഉത്ഘാടന ചടങ്ങിൽ ഇരുവരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കും. യൂറോപ്പിലെ പ്രമുഖ കഥകളി തീയറ്റർ കമ്പനി ആയ കലാചേതനയുടെ സ്ഥാപകർ ആണ് ഇരുവരും. കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി പോലെ അതുല്യ പ്രതിഭകളുടെ വേദികൾ യൂറോപ്യൻ കലാസ്നേഹികൾക്കായി ഒരുക്കിയത് കലാചേതന കഥകളി തീയറ്റർ കമ്പനി ആണ്.
അഞ്ചു മണിക്കൂറോളം നീണ്ടു നിൽക്കുന്ന വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറുന്ന വേദിയിൽ യൂഫോണിക് (Euphonic) മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടാകും . മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ പ്രമുഖ ഗായകരായ സന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, സ്മൃതി എന്നിവർ ആലപിക്കും. കലാമണ്ഡലം വിജയകുമാറും, കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്ന് വാർഷികാഘോഷങ്ങളുടെ ഉത് ഘാടനം നിർവഹിക്കും.
ഉത്ഘാടന ചടങ്ങിൽ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ശ്രീ ബിജു മോൻ ജോസഫ് സ്വാഗതം പറയുന്ന ചടങ്ങിൽ ശ്രീ ഷാജി കൂരാ പ്പിള്ളിൽ, ശ്രീ ജി. രാജേഷ് എന്നിവർ ആശംസ പ്രസംഗവും,ക്ലബ്ബ് ട്രഷറർ ശ്രീ ടോം ജോർജ് കൃതജ്ഞത പ്രസംഗവും നടത്തും.
കൂടുതൽ വിവരങ്ങൾക്ക് :07754724879.
ഇമെയിൽ :[email protected]
യു.കെ.യിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ യുടെ ആറാമത് ദേശീയ സമ്മേളനം ഏപ്രിൽ 29, 30 തീയതികളിലായി പീറ്റർ ബറോയിൽ വച്ചു നടത്തപ്പെടും. ഏപ്രിൽ 29നു പ്രതിനിധി സമ്മേളനവും ഏപ്രിൽ 30 നു പൊതുസമ്മേളനവും ആണ് നടക്കുക. ഇതിൻ്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് വിപുലമായ സ്വാഗത സംഘവും, അനുബന്ധ കമ്മറ്റികളും രൂപീകരിച്ചു.
നാഷണൽ കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും കൂടാതെ ബ്രാഞ്ച് പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ സ്വാഗത സംഘത്തിനായിരിക്കും ദേശീയ സമ്മേളനത്തിന്റെ ചുമതല.
സ്വാഗത സംഘത്തിന്റെ കൺവീനർ ആയി ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയെയും ചെയർ പേഴ്സൺമാരായി ശ്രീകുമാർ ഉള്ളപിള്ളിൽ( നാഷ്ണൽ പ്രസിഡൻറ്) ചിഞ്ചു സണ്ണി ( നാഷ്ണൽ ജോയിന്റ്സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റികളും കൺവീനർമാരും
ഫിനാൻസ് – ദിനേശ് വെള്ളാപ്പള്ളി, അഡ്വ ദിലിപ്കുമാർ, രാജി ഷാജി, ശ്രീകുമാർ ഉള്ളപിള്ളിൽ, ഉണ്ണികൃഷ്ണൻ ബാലൻ
പ്രോഗ്രാം – അഡ്വ ദിലിപ് കുമാർ, ജിജു സൈമൺ
റിസപ്ഷൻ- ശ്രീകാന്ത് കൃഷ്ണൻ
മീഡിയ ആൻഡ് പബ്ലിസിറ്റി – ജോമിൻ ജോ
മിനിട്സ് – ഭാസ്കർ പുരയിൽ
വെന്യു – ചിഞ്ചു സണ്ണി
ഫുഡ് – ഉണ്ണികൃഷ്ണൻ ബാലൻ
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും, യു കെ യിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളുടെ പ്രാതിനിധ്യം കൊണ്ടും, പൊതുജന പങ്കാളിത്തം കൊണ്ടും ഈ ദേശീയ സമ്മേളനം ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളുമായാണ് സംഘടനയുടെ ഓരോ ഘടകങ്ങളും മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളന വിജയത്തിനായി ഓരോ പ്രവർത്തകരും മുന്നിട്ടറങ്ങി പ്രവർത്തിക്കണമെന്ന് ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ദേശീയ പ്രസിഡൻ്റ് ശ്രീ ശ്രീകുമാർ ഉള്ളാപ്പള്ളിയും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.