സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നിർവ്വഹിച്ചു. പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന യോഗത്തിന് സെക്രട്ടറി ഡിനു ഓലിക്കൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ജോസ് കെ ആന്റണി, ട്രഷറർ ഷാൽമോൻ പങ്കേത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ.
ആദ്യ മത്സരങ്ങളിൽ പൂൾ എ യിൽ എസ് എം എ യുടെ സ്വന്തം ടീമായ സ്മാകും വൂസ്റ്റർ അമിഗോസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പൂൾ ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ എസ് എം സി ക്രിക്കറ്റ് ക്ലെബ്ബും പോർട്സ്‌മൗത്ത് കെ സി സി പിയും ഏറ്റുമുട്ടി. ആദ്യ മത്സരങ്ങളിൽ സ്‌മാകും പോർട്ടസ്‌മൗത്ത് കെ സി സി പിയും വിജയികളായി. ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത് കെ സി സി പിയെ പിടിച്ച് കെട്ടിയാണ് ഗ്ലോസ്റ്റർഷെയർ ജി എസ് എൽ വിജയികളായത്. ജി എസ് എൽ പന്ത്രണ്ട് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയപ്പോൾ മുൻ ചാമ്പ്യന്മാരായ പോർട്ടസ്‌മൗത്ത് കെ സി സി പിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് മാത്രമേ സ്‌കോർ ബോർഡിൽ എഴുതിച്ചേർക്കാനായുള്ളൂ. 48 റൺസിനാണ് മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ജിഎസ്എൽ ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ബൗളറായി കൊമ്പൻസിന്റെ ജുബിനും മികച്ച ബാറ്റ്‌സ്മാനായി പോർട്സ്‌മൗത്ത് കെ സി സി പിയുടെ ജാവിദും തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെന്റ് ഓസ്മാൻഡ്‌സ് സ്‌കൂൾ ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ മുഖ്യാതിഥിയായി. ടൂർണമെന്റ് ജേതാക്കളായ ജിഎസ്എൽ ന് ടൂർണമെന്റ് സ്പോൺസർമാരിലൊരാളായ ലോയൽറ്റി ഫിനാൻഷ്യൽ സർവീസിന്റെ ഷാജി മാമ്പിള്ളി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. റണ്ണറപ്പായ പോർട്സ്‌മൗത്ത് കെ സി സി പിക്ക് ഹെഡ് ടീച്ചർ സാൻഡേഴ്‌സൺ ട്രോഫിയും സമ്മാനത്തുകയായ അറുന്നൂറു പൗണ്ടും സമ്മാനിച്ചു. മികച്ച ബൗളർക്കും ബാറ്റ്‌സ്മാനും പ്രസിഡന്റ് ഷിബു ജോണും രക്ഷാധികാരി ജോസ് കെ ആന്റണിയും ട്രോഫികൾ സമ്മാനിച്ചു. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിന്റെ ഒഫിഷ്യൽ അമ്പയർമാരും സ്കോറർമാരുമാണ് ടൂർണമെന്റിലെ മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിച്ചത്.
മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ ജോസ് കെ ആന്റണി, ജോണ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകർ ഒരുക്കിയിരുന്നു. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തിയ ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. എസ് എം എ സ്പോർട്സ് കോർഡിനേറ്റർ ജോൺ പോൾ, സ്മാക് ക്യപ്റ്റൻ അരുൺ കൃഷ്ണൻ, വൈസ് ക്യപ്റ്റൻ പദ്മരാജ്, ജിനോയെസ്, സുമിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള ഒരുക്കങ്ങൾ നടത്തിയത്. എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം മേഴ്‌സി സജീഷ്
ചിറങ്ങര: വോക്കിങ് കാരുണ്യയുടെ എൺപത്തിഒൻപതാമത് സഹായമായ അറുപത്തിഏഴായിരം രൂപ സ്മിതയുടെ ഭർത്താവ് രാജുവിന് വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റി ശശികുമാർപിള്ള കൈമാറി. തൃശൂർ ജില്ലയിൽ ചിറങ്ങര ഗ്രാമത്തിൽ താമസിക്കുന്ന സ്മിത രാജു കൊറോണ എന്ന മാരക വ്യാധിയുടെ പിടിയിൽനിന്നും രക്ഷപ്പെടാതെ തളർന്നു കിടക്കുകയാണ്. രണ്ടു മാസത്തോളമായി തൃശൂർ ദയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സ്മിത. രണ്ടു കൊച്ചു കുട്ടികളുടെ അമ്മയായ സ്മിത മൂന്നാമത്തെ പ്രസവത്തിനോടനുബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അവിടെ വച്ച് കൊറോണ പിടിപെടുകയും സ്മിതയുടെ ആരോഗ്യം വഷളാവുകയും ചെയ്തു. അതിനോടനുബന്ധിച്ചു ഹൃദയസ്തംഭനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. തുടർന്ന് ട്രെക്കിയോസ്റ്റമി ചെയ്യേണ്ടിവന്നു. അതിനുശേഷം ഓർമയില്ലാതെ പൂർണമായി തളർന്നു കിടക്കുന്ന സ്മിതയെ വീട്ടിലേക്ക് മാറ്റി.
ഓട്ടോ ഓടിച്ചു ജീവിതം പുലർത്തിയിരുന്ന രാജുവിന് തൻ്റെ സഹധർമ്മിണിയുടെ അവസ്ഥ താങ്ങാവുന്നതിലും അധികമായിരുന്നു. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും തളർന്നു കിടക്കുന്ന ഭാര്യയുമായി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് രാജു. ഓട്ടോ തൊഴിലാളിയായ രാജുവിന് സ്മിതയുടെ ചികിത്സ ചിലവുകളും, അനുദിന ചിലവുകളും താങ്ങാവുന്നതിനുമപ്പുറമാണ്. സ്മിതയുടെ അവസ്ഥ മൂലം രാജുവിന് ജോലിക്കും പോകാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ കൊറോണ എന്ന മാരക രോഗത്താൽ തകർക്കപ്പെട്ട ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകുവാൻ സന്മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്:07809702654
ബോബൻ സെബാസ്റ്റ്യൻ:07846165720
സാജു ജോസഫ് 07507361048
സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റ് യുകെ ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്‌ഘാടനം നിർവ്വഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്. പൂൾ എ യിൽ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോർട്ട്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെർഷെയർ, അമിഗോസ് ക്രിക്കറ്റ് ക്ലെബ്ബ് എന്നിവയും പൂൾ ബി യിൽ കേരള ക്രിക്കറ്റ് ക്ലെബ്ബ് പോർട്സ്‌മൗത്ത്, കൊമ്പൻസ്, എസ് എം സി ക്രിക്കറ്റ് ക്ലെബ്, ചീയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.
തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ സംഘാടകർ ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ജെഗി ജോസഫ്
കോവിഡ് പ്രതിസന്ധി രണ്ടു വര്‍ഷത്തിലേറെയാണ് കവര്‍ന്നത്. നിയന്ത്രണങ്ങള്‍ മൂലം പലര്‍ക്കും പ്രിയപ്പെട്ടവരെ കാണാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ഈ തിരിച്ചുവരവിന്റെ വേളയില്‍ ആവേശത്തോടെ കൊണ്ടാടുകയാണ് ഏവരും. യുകെയിലെ പ്രധാന മലയാളി അസോസിയേഷനായ ബ്രിസ്‌ക ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും കോവിഡ് പത്താം വാര്‍ഷിക ആഘോഷത്തെ ബാധിച്ചു. ഇക്കുറി എല്ലാ കുറവും നികത്തി പത്താം വാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ബ്രിസ്‌ക. ബ്രിസ്‌ക പ്രസിഡന്റ് ജാക്സൺ ജോസഫ്, സെക്രട്ടറി നെയ്‌സൻറ് ജേക്കബ്, ട്രഷറര്‍ ബിജു രാമൻ, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
മനോഹരമായ പരിപാടി ട്രിനിറ്റി അക്കാദമി ഹാളില്‍ വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ചു. സെക്രട്ടറി നെയ്‌സൻറ് ജേക്കബ് സ്വാഗതം പറഞ്ഞു. തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് ജാക്സൺ ജോസഫ് ബ്രിസ്‌റ്റോളിലെ മലയാളികൾ ബ്രിസ്കയോട് കാണിക്കുന്ന സ്നേഹത്തിന് ബ്രിസ്ക അവരോട് കടപ്പെട്ടിരിക്കുനുവെന്ന് അറിയിച്ചു. പരിപാടിയുടെ ഭാഗമായ ഏവര്‍ക്കും ട്രഷറര്‍ ബിജു രാമൻ നന്ദി പറഞ്ഞു.
നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളും ബ്രിസ്‌ക പ്രസിഡന്റും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തിയാണ് പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.ഉത്ഘാടന ശേഷം വേദിയില്‍ മനോഹരമായ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് തോമസ് ജോസഫ് സ്മരണിക പുറത്തിറക്കി ആദ്യ പ്രതി കൈമാറ്റവും ചെയ്തു.മാഗസിന്‍ എഡിറ്റര്‍ ജെയിംസ് ഫിലിപ്പ്, എഡിറ്റോറിയല്‍ അംഗങ്ങളായ ഷെബി ജോമോന്‍, ബിന്‍സി ജെയ്, മാനുവല്‍ മാത്യു, സിനു കിഷന്‍ എന്നിവർ ചേർന്ന് വളരെ മനോഹരമായ ഒരു മാഗസിൻ ആണ് ഒരുക്കിയിരുന്നത്.
സുവനീര്‍ പ്രകാശനത്തിന് ശേഷം അസോസിയേഷനെ ഈ നിലയിലെത്തിച്ച ബ്രിസ്‌കയുടെ മുന്‍ ഭാരവാഹികളെ ആദരിച്ചു. ഭരിച്ചിരുന്ന സമയത്തെ മികച്ച പ്രകടനങ്ങളെ ചടങ്ങില്‍ എടുത്തുപറഞ്ഞ് പ്രശംസിച്ചു. മുന്‍ ഭാരവാഹികളെ കൈയ്യടിയോടെ പൊന്നാട അണിയിച്ച് തങ്ങളുടെ സ്‌നേഹവും നന്ദിയും ഓരോരുത്തരും അറിയിച്ചു. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് ബ്രിസ്‌ക മ്യൂസിക് എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച പരിപാടികള്‍ വേദിയില്‍ അരങ്ങേറി. സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു. ഡിന്നറിന് ശേഷം മെഗാ ഇവന്റ് നടത്തി.
ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ഇവന്റില്‍ സെലിബ്രേഷൻ യുകെയുടെ ഗാനമേള, മിമിക്‌സ് ഫ്യൂഷന്‍ മ്യൂസിക് എന്നിങ്ങനെ ആസ്വാദനത്തിന് പറ്റിയ ചേരുവകകള്‍ ചേര്‍ത്ത് വച്ചുള്ള മികച്ച ഇവന്റായിരുന്നു ഒരുക്കിയിരുന്നത്. സാംസണ്‍ സെല്‍വ, അജീഷ് കോട്ടയം (കുടിയന്‍ ബൈജു), അനൂപ് പാല, ഷൈക, ആരാഫത്ത് കടവില്‍, ജിനു പണിക്കർ എന്നീ പ്രതിഭകളുടെ മികച്ച പെര്‍ഫോമന്‍സാണ് വേദിയില്‍ ഒരുക്കിയിരുന്നത്. ഏവര്‍ക്കും ഒരു മികച്ച ദിവസം സമ്മാനിച്ചാണ് ബ്രിസ്‌കയുടെ മെഗാ ഇവന്റ് അവസാനിച്ചത്.
ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺമലയാളി അസോസിയേഷൻറെ സംഘടന പാടവത്തെ മികവുറ്റതാക്കികൊണ്ട്
F O P പ്രസ്റ്റൺ സംഘടിപ്പിച്ച ആൾ ‘യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെന്റിൻ്റ് ആവേശ പോരാട്ടത്തിനൊടുവിൽ ജോബി ജിൻസ് ടീം ലണ്ടൻ വിജയികളായി. 501 പൗണ്ട് ക്യാഷ് പ്രൈസും F O P എവർറോളിങ് ട്രോഫിയുമാണ് ഒന്നാം സമ്മാനം.
ലെവിൻ ജയ്സൺ ടീം വാട്ഫോർഡ് ലണ്ടൻ . രണ്ടാം സമ്മാനത്തിന് അർഹരായി. 301 പൗണ്ടാണ് രണ്ടാം സമ്മാനം. ടൂർണമെന്റിൽ പങ്കെടുത്തവർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും F O P യോടൊപ്പം സഹകരിച്ച എല്ലാ സ്പോൺസേഴ്സിനും സംഘാടക സമിതിക്ക് വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി അറിയിച്ചു.
ഫെബിൻ എബിൻ ടീം ലിവർപൂൾ മൂന്നാംസ്ഥാനവും സുരേഷ് ബിനോയ് ടീം മാഞ്ചസ്റ്റർ നാലാം സ്ഥാനവും കരസ്ഥമാക്കി. F O P കോർമ്മിനേറ്റർ സിന്നി ജേക്കബ് ടൂർണമെൻറ് കൺവിനേഴ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ ടൂർണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.
മലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു. പ്രീക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി.
ഒന്നാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ഔൾ ഫിനാൻഷ്യൽ ജെ റോസ് ലിമിറ്റഡും രണ്ടാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ജെ പി മെഡിക്കൽസും മൂന്നാം സമ്മാനം സ്പോൺസർ ചെയ്യുന്നത് ബോണി ബുൾ യാത്രകൾ സെന്റ് മേരീസ് കാറ്ററിംഗ് അച്ചായന്റെ അടുക്കള എന്നിവരും നാലാം സമ്മാനം സ്പോൺസർ ചെയ്യുന്നത് മഹാറാണി റെസ്റ്റോറന്റ് ആൻറയൽ അലങ്കാരങ്ങൾ മദീന സൂപ്പർമാർക്കറ്റ് ജിഞ്ചർ ബ്രിസ്റ്റോ
കേതൻ വരയുടെ യൂട്ടിലിറ്റി വെയർഹൗസ് എന്നിവരുമാണ് .
സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കേരള ക്രിക്കറ്റ് ക്ലബ്ബ് പോർട്സ്‌മൗത്തും റണ്ണറപ്പായ ഗ്ലോസ്റ്റെർഷെയർ ക്രിക്കറ്റ് ക്ലബ്ബും(ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഇക്കുറിയും രംഗത്തുണ്ട്. പൂൾ എ യിൽ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോർട്ട്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെർഷെയർ, അമിഗോസ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവയും പൂൾ ബി യിൽ കേരള ക്രിക്കറ്റ് ക്ലബ്ബ് പോർട്സ്‌മൗത്ത്, കൊമ്പൻസ്, എസ് എം സി ക്രിക്കറ്റ് ക്ലബ്, ചീയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.
തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ സംഘാടകർ ഒരുക്കുന്നുണ്ട്.
പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ : കേരളത്തെ മുഴുവൻ കണ്ണീരിൽ മുക്കിയ വിസ്മയ കേസിന്റെ വിധിയിൽ സമീക്ഷ യുകെ സർവ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂൺ 21 ന് നിലമേൽ സ്വദേശിയും ബി.എ.എം.എസ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ വിസ്മയയെ സ്ത്രീധന ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ഉണ്ടായ ആത്മഹത്യയാണ് കേസിന് ആസ്പദമാക്കിയ സംഭവം. 2020 മെയ് 30 ന് ആയിരിന്നു വിസ്മയയും അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറുമായുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരൺകുമാറെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു .42 സാക്ഷികൾ, 102സാക്ഷിമൊഴികൾ, 118 രേഖകൾ, 500 ഡിജിറ്റൽ തെളിവുകൾ, 12 തൊണ്ടി മുതലുകൾ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു .വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കുശേഷം വിസ്മയ മരിച്ചിട്ട് കേവലം11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോൾ 507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണമെന്ന മാതൃകാപരമായ ശിക്ഷ യാണ് പ്രതിക്ക് നൽകിയത് .
ഈ വിധിയിലൂടെ ഇച്‌ഛാശക്തിയും അർപ്പണബോധവും , നിശ്ചയദാർഢ്യവുമുള്ള കേരള സർക്കാറിന്റെ സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയുള്ള സമാനതകൾ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹർഷിത അട്ടല്ലൂർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ കുമാർ , ഡിവൈഎസ്പി പി രാജ് കുമാർ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂർച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയാണെന്ന വിദഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ് .
സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങൾ വിചാരണക്കിടയിൽ കോടതിയിൽമുഴങ്ങി കേൾക്കുമ്പോൾ അതിന്റെ അലയൊലികൾകേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്‌നി സ്‌ഫുലിംഗമായി ആഴ്ന്നിറങ്ങി വികസന സൂചി ആരോഹണത്തിൽ ചലിക്കുമ്പോഴും പരിഷ്കൃത കേരളം ലജ് ജിച്ചു തല താഴ്ത്തി പോകുന്നു. ഗാർഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാൻ നാം ഓരോരുത്തരും പ്രതിജ്‌ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ -ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നൽകി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന വിൽപ്പനച്ചരക്കാക്കുന്ന വീട്ടുകാർ, സ്ത്രീ മനസ്സിന്റെ മഹത്വങ്ങൾക്ക് വില കൽപ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ , ബാധ്യതയിൽ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തൽക്കുളങ്ങൾ പെൺമക്കൾക്ക് നൽകുന്നു. പരിണിത ഫലമോ ആയുസ്സ് ആർക്കോ വേണ്ടി നഷ്ടപ്പെടുത്തുക. വിധി രക്ഷിതാക്കൾക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെൺമക്കൾക്കായി ഒരുക്കാം മധുരോർമ്മകൾ നിറയുമൊരായുസുള്ള ജീവിതം. അതിന് സ്ത്രീധന വിരുദ്ധ സദസ്സുകളും , പ്രതിജ്‌ഞയും,ബോധവത്ക്കരണവും സംഘടന ഭാവിയിൽ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു
ഉണ്ണികൃഷ്ണൻ ബാലൻ
ലണ്ടൻ : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ: ജോ ജോസഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടയായ സമീക്ഷ യുകെ . കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം തൃക്കാരെയെ എത്തിക്കാൻ തൃക്കരയിലെ എല്ലാ പ്രവാസി കുടുംബങ്ങളും സ്ഥാനാർത്ഥിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഒഴുകിയെത്തുന്ന പ്രവാസി സമ്പാദ്യത്തിന്റെ 19% വും കേരളത്തിലാണ് എത്തുന്നത്. ഇത് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30% വരും . കേരളത്തിലെകാർഷിക , വ്യവസായ വരുമാനത്തേക്കാൾ എത്രയോ മടങ്ങാണി ത്.
പശ്ചാത്തല , വികസനത്തിന് സമാനതകളില്ലാത്ത പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. സ്വദേശി വത്ക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും പ്രവാസ ജീവിതം മതിയാക്കുന്നവർക്കും കേരളത്തിൽ ഉപജീവനത്തിന് കാർഷിക വ്യവസായ സൗഹൃദ അന്തരീക്ഷം വേണം. ഈ ഉൾക്കാഴ്ചയോടെയാണ് എന്നെന്നും പ്രവാസികളെ ചേർത്തുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാർ 25 വർഷം മുന്നിൽ കണ്ടുള്ള നവ കേരള മിഷൻ നടപ്പിലാക്കുന്നത്. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിനെ വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസി കുടുംബത്തിന്റെയും കർത്തവ്യമാണ്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗൽഭനായ ഹൃദ്രോഗ വിദഗ്‌ധനായ സ്ഥാനാർത്ഥിയെ ഇതിനകം തൃക്കാക്കരയിലെ ജനങ്ങൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
കേരള സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ ജനം നെഞ്ചേറ്റി എന്നതിന്റെ പ്രതിഫലനമാണ് അടുത്തു നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് ഫലം . നവകേരള സൃഷ്ടിയുടെ ഭാഗമായ കെ റെയിൽ കടന്നുപോകുന്ന വാർഡുകളിൽ എല്ലാം തന്നെ എൽ.ഡി.എഫ് വിജയം കൊയ്തു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം തൃക്കാക്കരയിലെ വിജയത്തിന്റെ നാന്ദിയാണ്. കേരള വികസനത്തെ സ്വപ്നം കാണുന്ന തൃക്കാക്കരയിലെ ഓരോ പ്രവാസി കുടുംബവും രാഷ്ട്രീയം മറന്ന് വികസനത്തിനായി വിലപ്പെട്ട വോട്ടുകൾ നൽകി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് സമീക്ഷ യുകെ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് സമയത്തും സജീവമായി നിയന്ത്രണങ്ങൾക്ക് വിധേയമായി തങ്ങളുടെ അംഗങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അസ്സോസിയേഷൻ. സഹായഹസ്തങ്ങൾ ആവശ്യമുള്ളവർക്ക് രോഗസമയത്തും എത്തിച്ച പ്രവർത്തനം… പലരിലും ഭയത്തിന്റെ ഒരു അംശം ആദ്യകാലങ്ങളിൽ നിലനിൽക്കുമോൾ ആയിരുന്നു എസ് എം എ യുടെ ഈ പ്രവർത്തികൾ… കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു ഓൺലൈൻ ആഘോഷങ്ങൾ, പാട്ടുകൾ, ഡാൻസ് തുടങ്ങിയ ചേർത്തൊരുക്കി കാഴ്ചയൊരുക്കി സ്റ്റോക്കിലെ ആദ്യ മലയാളി അസ്സോസിയേഷൻ ആയ എസ് എം എ.
ഓണം പോലെയുള്ള ആഘോഷങ്ങൾ മുടങ്ങിയപ്പോൾ ഓണസന്ധ്യ ഭവനങ്ങളിൽ എത്തിച്ചുനൽകി പ്രസിഡന്റ് വിജി കെ പി. ജനറൽ സെക്രട്ടറി സിനി ആന്റോ എന്നിവർ അടങ്ങിയ ഭരണസമിതി. നിയന്ത്രിതമായ ഭക്ഷണങ്ങളെ എത്തിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും വീടിനുള്ളിൽ അടച്ചുപ്പൂട്ടിയിരുന്ന അംഗങ്ങൾക്ക് അത് ഉണർവേകിയിരുന്നു.
കൊറോണയിൽ ആഘോഷങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ കൊറോണയെ മൂലക്കിരുത്തിയ ആധുനിക വൈദ്യശാസ്ത്രം, മനുഷ്യനെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം എസ് എം എ പരിപാടികളുമായി അരങ്ങിൽ എത്തി. ഈ മാസം ഏഴാം തിയതി വിഷു ഈസ്റർ പരിപാടികളുമായി എത്തിയപ്പോൾ രണ്ടു വർഷമായി മുടങ്ങിയ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും നടക്കുകയുണ്ടായി.
2022-2023 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസ്, ട്രഷറർ ഷിമ്മി വിനു എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജിജോ ജോസഫ്, സാലി ബിനോയി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സോണി ജോൺ, മോനിഷ എബിൻ എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ജിമ്മി വെട്ടുകാട്ടിൽ, സെബാസ്റ്റ്യൻ ജോർജ്ജ് , ബേസിൽ ജോയി, ജോണി പുളിക്കൽ, ബെന്നി പാലാട്ടി, രാജലക്ഷ്‌മി രാജൻ, മഞ്ജു അനീഷ്, ജിനു സിറിൽ, സാനു മോജി എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
എക്സ് ഒഫീഷ്യയോ അംഗങ്ങൾ ആയി വിജി കെ പി, സിനി ആന്റോ എന്നിവരും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.
സജീവമായ പ്രവർത്തനങ്ങൾ നടത്തുവാൻ മുന്നിട്ടിറങ്ങിയ വനിതകൾ ആണ് എസ് എം എ യുടെ ഇത്തവണത്തെ ജനറൽ ബോഡിയുടെ പ്രത്യേകത. എല്ലാവരും പറയും അസ്സോസിയേഷനുകളിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന് എന്നാൽ ഇത് പ്രവർത്തിമണ്ഡലത്തിൽ എത്തിക്കുന്നത് എസ് എം എ എന്ന സ്റ്റോക്കിലെ സൂപ്പർസ്റ്റാർ സംഘടന.
പ്രൗഢ ഗംഭീരമായ വിഷു ഈസ്റ്റർ പരിപാടികൾ ആണ് സംഘടന ഇക്കുറി നടത്തിയത്. വൈകീട്ട് ആറര മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി പതിനൊന്ന് മണിയോടെ സമാപിച്ചു. ഹരീഷ് പാലാ നേതൃത്വത്തിൽ സംഗീത കലാവിരുന്നിനൊപ്പം സംഘടനയുടെ കുട്ടികൾ ഒരുക്കിയ ഡാൻസ്, മറ്റു കലാപരിപാടികൾ, രുചികരമായ ഭക്ഷണം എന്നിവ ആഘോഷത്തിനെത്തിയവർ ആസ്വദിച്ചാണ് അംഗങ്ങൾ മടങ്ങിയത്.
ലണ്ടൻ :ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ കുടിയേറിയ എല്ലാവരും 2022ജൂലൈ 16ന് ശനിയാഴ്ച ബർമിങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 6മണി വരെയാണ് കലാസംസ്കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്.വിഭവ സമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലം.
16July 2022, 10am-6pm.
Aldridge community center,
Walsall, WS9 8AN.
കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബദ്ധപ്പെടുക.
പ്രസിഡന്റ് സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ 07903959086
ട്രഷറർ ഷൈജി ജോയ് 07846792989.