Association

യു കെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒൻപതാമത് സ്നേഹ കുട്ടായ്മ ഏപ്രിൽ മാസം 25 തീയതി, വുൾവർഹാംപ്ടെണിൽ വച്ച് നടത്തുന്നു. ഒൻമ്പതാമത് ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.
ഈ വർഷത്തെ സംഗമം മുൻ വർഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. യു കെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാൻസർ റിസേർച്ചുമായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ.

ഏപ്രിൽ 25 ന് ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർ നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങൾ എത്തിക്കുക ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാൻ സാധിക്കും. ഇതുവഴി നല്ലാരു തുക നമുക്ക് ക്യാൻസർ റിസേർച്ചിന് നൽകുവാൻ സാധിക്കും.

ഒരോ വർഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേത്യത്തിൽ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികൾ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികെണ്ടിരിക്കുന്നു.കൂടാതെ ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവർ തമ്മിൽ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, പ്രാൽസാഹിപ്പിക്കുന്നതിനും വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ.ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും
അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു..

UK യിൽ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,

community centre –
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

കൂടുതൽ വിവരങ്ങൾക്ക്,
ജിമ്മി 07572 880046
ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി,
കൺവീനർ
ജിമ്മി ജേക്കബ്,

ക്രിസ്റ്റി അരഞ്ഞാണി

ജനുവരി പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 20.00 pm വരെ നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ഡബിൾ ഇന്റർ മീഡിയേറ്റ് ടൂർണമെന്റിലോട്ട് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ്സ് / മിഷൻ സെന്ററിൽ അംഗങ്ങളായിട്ടുള്ള ടീമുകൾക്ക് സ്വാഗതം. ഇതിൽ ക്നാനായ സമുദായ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

സീറോ മലബാർ സഭ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. യുകെയിലെ പ്രമുഖവും വിശ്വസനീയവുമായ ഫൈനാൻസ്, മോർട്ട്ഗേജ്, ഇൻഷുറൻസ് സർവീസ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും അതുപോലെ തന്നെ നേഴ്സിംഗ് കെയർ ആൻഡ് ട്രെയിനിങ് മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച യുകെയിലെ പ്രമുഖ നേഴ്സിംഗ് ഏജൻസി എച്ച് സി 24 നഴ്സിംഗ് കമ്പനിയുമാണ്.

First prize – 250പൗണ്ട് + ട്രോഫി
Second prize – 150 പൗണ്ട് + ട്രോഫി
Third prize – 100 പൗണ്ട് + ട്രോഫി
Forth prize – 50 പൗണ്ട് + ട്രോഫി യും ആണ്.

ഇനി 4 ടീമുകൾക്ക് കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്ന ആദ്യ 32 ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് ടീമിന് 30 പൗണ്ടാണ്.

രൂപതയുടെ കീഴിലുള്ള മാസ്സ്, മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും അതുപോലെ വിശ്വാസികൾ തമ്മിൽ കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം ഓരോ വ്യക്തികളുടെയും കായികപരവും വിശ്വാസ, ആത്മീയ, സാമൂഹിക ആരോഗ്യപരമായ വളർച്ചയും കൂടി ബാഡ്മിന്റൺ ടൂർണമെന്റ് ലക്ഷ്യം വയ്ക്കുന്നു. ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ആണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
മെൻസ് ഫോറം പ്രസിഡണ്ട് – ജോഷി വർഗീസ് 07728324877
മെൻസ് ഫോറം സെക്രട്ടറി – ബിജു ജോസഫ് 07737827139
സ്പോർട്സ് കമ്മറ്റി – ക്രിസ്റ്റി സെബാസ്റ്റ്യൻ 07984183286

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഗംഭീരമായി നടന്നു. 2020 ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്സ്ബാറിലെ സെന്റ് ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ
ഈസ്റ്റ് ഹാമിൽ നിന്നുള സതീഷ് പ്രാർത്ഥന ഗാനം ആലപിച്ചു. യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും യുക്മ സാംസ്കാരികവേദി രക്ഷാധികാരിയുമായ സി. എ. ജോസഫ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ എന്മയുടെ പ്രിയ കൊച്ചു കലാകാരിയും യുക്മ കലാതിലകവുമായ ദേവനന്ദയെ അഭിനന്ദിക്കാനും മറന്നില്ല.

എന്മയുടെ കുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് വളരെ മനോഹരമായിരുന്നു. പിന്നീട് കണ്ണിനും കാതിനും വിശ്രമം നൽകാതെ വിവിധയിനം നൃത്തങ്ങളും അകമ്പടിയായി ഗാനങ്ങളും വേദിയിൽ അരങ്ങേറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ നൃത്തത്തിന്റെ മാസ്മരിക ലോകം തീർത്ത് കാണികളെ വിസ്മയിപ്പിച്ചു. സതീഷും മഞ്ജു മന്ദിരത്തിലും ചേർന്ന് ആലപിച്ച ഗാനങ്ങൾ വളരെ ഹൃദ്യമായിരുന്നു. ജിജോ ജോസെഫും, ദീപ്തിയും വേദിയിൽ ഗാനങ്ങൾആലപിച്ചു. യുക്മ കലാതിലക പട്ടം നേടിയ ദേവാനന്ദ, ലിൻ ജിജോ, മരിയ ഷൈൻ, തേജസ് ബൈജു എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നായി. കൂടാതെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തങ്ങളും സമിക്ഷ സഞ്ചേഷ് അവതരിപ്പിച്ച കഥകും കാണികൾക്ക് വേറിട്ടൊരു അനുഭവമായി.

പരിപാടികൾ വേദിയിൽ കലയുടെ മാസ്മരിക ലോകം തീർത്തുകൊണ്ടിരിക്കുമ്പോൾ യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യുക്മ ജോയിന്റ് സെക്രട്ടറി സലീന സജീവും എത്തി. എൻമ ഭാരവാഹികൾ വേദിയിൽ യുക്മ ദേശീയ ഭാരവാഹികളെ സ്വീകരിച്ചു. മനോജ് പിള്ളയും സലീന സജീവും സി. എ. ജോസഫും എൻമ ഭാരവാഹികളും അണി നിരന്ന വേദിയിൽ മനോജ് പിള്ള GCSE ക്ക് ഉന്നത വിജയം നേടിയ എൽമ ജോസഫ് പനക്കലിന് ENMA എക്സലൻസ് അവാർഡും ജോൺ രവി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി. യുക്മ കലാതിലകവും ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യനുമായ ദേവാനന്ദക്ക് Achievement Award സി. എ. ജോസഫും
ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യൻ (ബോയ്സ് ) പട്ടം നേടിയ സാമിക് സഞ്ചേഷിന് Achievement Award സലീന സജീവും നൽകി. മനോജ് പിള്ളയും സലീന സജീവും ആശംസകൾ നേർന്ന് സംസാരിച്ചു. എൻമയിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ മനം കവർന്നു

.

പ്രോഗ്രാമിന്റെ അവതാരകരായി റ്റീനയും ജേക്കബും തങ്ങളുടെ ജോലി മികവുറ്റതാക്കി. ആശാ സഞ്ചേഷ് പ്രോഗ്രാം കോർഡിനേറ്ററായും ഷെഫിൻ ജോസഫ്, ശോഭാ ഡൂഡു, നിമിക്ഷ, ബീന തെക്കൻ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ജയപ്രകാശ് ശബ്‍ദവും വെളിച്ചവും ,ബിനു ജോസ് കാമറയും ജോസഫ് പനക്കൽ വിഡിയോയും നിയന്ത്രിച്ചു.ആശാ സഞ്ചേഷിന്റെ കൃതജ്ഞത പ്രകാശത്തിനു ശേഷം ബെന്നി കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനു ശേഷം ആഘോഷം അവസാനിച്ചു. ജിജോ ജോസഫ്, ബിനു ജോസ് , ഷൈൻ, സെബാസ്റ്റ്യൻ, സഞ്ചേഷ് , സാജു തെക്കൻ, മനോജ് ബിബിരാജ് എന്നിവരടങ്ങിയ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു.

 

 

സജീഷ് ടോം

യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്‍റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടക്കുന്നു.

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്‍റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്‍ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്‍കപ്പെടുന്നു.

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്‍റ് 2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്‍റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി.എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാല്‍ മതിയാകും.

യു- ഗ്രാന്‍റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്‌.

സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി, ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

“യുക്മ ആദരസന്ധ്യ 2020″ല്‍ വച്ച് ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നല്‍കുന്നതാണ്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തില്‍ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജനുവരി 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അയക്കേണ്ടതാണ്.

ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി.

ജി.എം.എ പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീ ടോം കോളിൻസ് എന്നിവർ ആശംസകൾ നേർന്നു. സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ നിലവിളക്ക് കൊളുത്തൽ, യുക്മ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ് ടീച്ചർ ശ്രീ ടോം കോളിൻസ്, റോയൽ സറെ ഹോസ്പിറ്റൽ ഡിവിഷണൽ ഹെഡ്മാരായ (നഴ്സിംഗ്) ശ്രീമതി ജൂലി ബർജസ്, ശ്രീ ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടർന്ന് വിശിഷ്ട അതിഥികൾ ചേർന്ന് കേക്ക് മുറിച്ചു,

4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിർപ്പിക്കുന്ന വിസ്മയ കാഴ്ചയായി, പിന്നീട് അങ്ങോട്ട് ആട്ടവും, സ്കിറ്റ് കളും, പാട്ടുമായി ആഘോഷത്തിന്റെ മണിക്കൂറുകൾ, കൃത്യം 6 മണിക്ക് തന്നെ വിഭവ സമൃദ്ധമായ ഡിന്നർ കൊടുക്കുവാൻ കഴിഞ്ഞത് ജി.എം.എ യുടെ സംഘടനാ മികവിന്റെ മറ്റൊരു കാഴ്ചയായി, തുടർന്നും നടന്ന കലാ പരിപാടികൾ രാത്രി 9 മണിയോടെ അവസാനിച്ചു.

 

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ” ന്റെ ഓഡിഷൻ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടിൽനിന്നും സ്കോട്ട്ലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമായി അൻപതോളം അപേക്ഷകരാണ് ഓഡിഷനിൽ മാറ്റുരച്ചത്.
യുക്മ സ്റ്റാർസിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽനിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഗീതാഭിരുചിയുള്ള നിരവധി കുട്ടികളാണ് ഓഡിഷനിലേക്ക് എത്തിച്ചേർന്നത്. കൃത്യമായ വിശകലനത്തിനും വിലയിരുത്തലിനും ശേഷം ഇരുപത്തി അഞ്ച് കുരുന്ന് ഗായകരാണ് ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടിയിരിക്കുന്നതെന്ന് സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്ററ്യൻ മുത്തുപാറകുന്നേൽ അറിയിച്ചു.
ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഓഡിഷൻ മുതൽ എല്ലാ ഗാനങ്ങളും മാഗ്‌നവിഷൻ ടി വി സംപ്രേക്ഷണം  ചെയ്യുന്നതായിരിക്കും.  യുക്മയുടെ കലാ – സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ മേൽനോട്ടത്തിലായിരിക്കും സീസൺ 4 ജൂണിയർ അണിയിച്ചൊരുക്കുന്നത്.
2014 ൽ ആയിരുന്നു യു കെ മലയാളികൾക്കിടയിലെ ആദ്യ മ്യൂസിക്കൽ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. ആദ്യ സ്റ്റാർ സിംഗർ പരമ്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാൻഡ്‌ഫിനാലെ പദ്മശ്രീ കെ എസ് ചിത്ര പ്രധാന വിധികർത്താവായി പങ്കെടുത്തു എന്ന വലിയ സവിശേഷത കൊണ്ട് ഇന്നും അവിസ്മരണീയമായി നിലകൊള്ളുന്നു.  2016 നടന്ന യുക്മ സ്റ്റാർ സിംഗറിന്റെ രണ്ടാം പരമ്പര ആയിരുന്നു ഏറെ ശ്രദ്ധേയമായത്. നടനും നർത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്ത രണ്ടാം പരമ്പരയുടെ ഗ്രാൻഡ്‌ഫിനാലെയിൽ മുഖ്യാതിഥി ആയെത്തിയത് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആയിരുന്നു.
ഏറെ പുതുമകളുമായി എത്തിയ മൂന്നാം സംഗീത പരമ്പരയിലേക്ക് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽനിന്നും സ്വിറ്റ്സർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികൽ കൂടി എത്തിയപ്പോൾ, യുക്മ സ്റ്റാർ സിംഗർ യൂറോപ്യൻ പ്രവാസി മലയാളികളുടെ സംഗീത യാത്രയായി മാറി.  തന്റെ സിനിമാ സംഗീത ജിവിതത്തിന്റെ മുപ്പത്തിഅഞ്ചാം വാർഷികം ആഘോഷിക്കാൻ എത്തിയ മലയാളികളുടെ സ്വന്തം ജി വേണുഗോപാൽ ഗ്രാൻഡ്‌ഫിനാലെ വേദിയെ ധന്യമാക്കി.
പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ്  യുക്മ സ്റ്റാർ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത. ജനുവരി 18 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്തുള്ള വൂൾഹറാംപ്റ്റണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരത്തിൽ വച്ച് നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്. യുക്മ സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ നിർവാഹക സമിതിയും, യുക്മ സാംസ്ക്കാരികസമിതി നേതൃത്വവും മാഗ്‌നവിഷൻ ടി വി ഡയറക്റ്റർ ബോർഡും അറിയിച്ചു.

ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായഏഞ്ചൽസ് ബാസൽ, സ്വിറ്റ്സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.

പ്രസിഡണ്ട് : റീന മാങ്കുടിയിൽ

വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ

സെക്രട്ടറി : ലിജി ചക്കാലക്കൽ

ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ

ട്രെഷറർ : സാലി തിരുത്താനത്തിൽ

പി .ആർ .ഒ : ലില്ലി മാടശ്ശേരി

കോർഡിനേറ്റർ : ബോബി ചിറ്റാട്ടിൽ

കോർഡിനേറ്റർ : മേഴ്‌സി തോട്ടുകടവിൽ

കോർഡിനേറ്റർ : ലിസ്സി കുരീക്കൽ

ടോം ജോസ് തടിയംപാട്

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീൻ കുര്യക്കോസ്‌ വീടുപണിയാൻ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തിൽ ഏപ്പുചേട്ടനു കൈമാറി

ഏപ്പുചേട്ടന്റെ വാർത്ത ഞങൾ പ്രസിദ്ധികരിച്ചപ്പോൾ വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്ക് കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

യു കെ മലയാളികളുടെ നല്ലമനസുകൊണ് ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂർത്തീകരിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്‌.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”

സൗത്താംപ്ടൺ  മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5  മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

അതി വിശാലമായ കാർ പാർക്കിങ്ങ്, തീയറ്റർ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങൾ, രുചികരമായ ഭക്ഷണങ്ങളുടെ കലവറകൾ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന പുതുമയാർന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്‌കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

ജോയൽ ചെറുപ്ലാക്കിൽ

ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചക്രിസ്മസ്-ന്യൂഇയർ ആഘോഷം പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി. ഗിൽഫോർഡ് മേയർകൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടൺ, മേയറസ് ലിൻഡാ ബില്ലിംഗ്ടൺ, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്കുമാർ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു

നേറ്റിവിറ്റി ഷോയോടെയാണ് മുതിർന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. മോളിക്ളീറ്റസിന്റെ കൊറിയോഗ്രാഫിയിൽ മനോഹരമായ ദൃശ്യ ഭംഗിയിൽ അവതരിപ്പിച്ച നേറ്റിവിറ്റി ഷോവിശിഷ്ടാതിഥികൾക്കും മുഴുവൻ കാണികൾക്കും വിസ്മയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. സ്വാഭാവികമായ അഭിനയ ചാരുതയുടെ നേർക്കാഴ്ചയാണ് യൗസേപ്പിതാവായി രംഗത്തുവന്ന എൽദോകുര്യാക്കോസും മാതാവായി അഭിനയിച്ച നീനു നോബിയും എലിസബത്ത് ആയി പ്രത്യക്ഷപ്പെട്ട ജിഷ ബോബിയുംസത്രം സൂക്ഷിപ്പുകാരിക്ക് മിഴിവേകിയ ബിനി സജിയും കാണികൾക്ക് നൽകിയത് . നിരവധി കൊച്ചു കുട്ടികൾഅടക്കം അനുയോജ്യമായ വേഷപ്പകർച്ചയിൽ നേറ്റിവിറ്റി ഷോയിൽ പങ്കെടുത്ത മുഴുവൻ കലാ പ്രതിഭകളുംകാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.

തുടർന്ന് നടന്ന സമ്മേളനത്തിൽ ജി എ സി എ പ്രസിഡണ്ട് നിക്സൺ ആന്റണി അധ്യക്ഷത വഹിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ക്രിസ്മസ്ന്യൂഈയർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ള നിർവ്വഹിച്ചു. ലാളിത്വത്തിന്റെയും വിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ യേശുക്രിസ്തുവിന്റെസ്നേഹവും ലാളിത്യവും വിനയവും എല്ലാവരുടെയും പ്രവർത്തനങ്ങളിൽ പ്രതിഫലിക്കട്ടെയെന്ന്  തന്റെആശംസാപ്രസംഗത്തിൽ മനോജ് കുമാർ പിള്ള സൂചിപ്പിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഗിൽഫോർഡ് മേയർകൗൺസിലർ റിച്ചാർഡ് ബില്ലിങ്ങ്ടൺ തന്റെ ആശംസ പ്രസംഗത്തിനിടയിൽ അദ്ദേഹത്തിന് ഏറെആകർഷകമായി തോന്നിയ നേറ്റിവിറ്റി ഷോയിലെ ആട്ടിടയമ്മാരോടൊപ്പം കുഞ്ഞാടായി മികച്ച അഭിനയ മികവ്പ്രകടിപ്പിച്ച കുഞ്ഞു ബേസിലിനെ സ്റ്റേജിലേക്ക് വിളിച്ച്  അരുമയോടെ അരികിൽ ചേർത്ത്  മലയാളം അറിയാമോഎന്ന് ചോദിച്ചു. അറിയാമെന്ന് തലയാട്ടിയ ബേസിലിനോടും  കാണികളോടുമായി മലയാളത്തിൽക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളാശംസകൾ നേർന്ന് സദസ്സിന്റെ മുഴുവൻ കൈയ്യടി നേടി. ആഘോഷപരിപാടികൾ ആരംഭിക്കുന്നതിനു മുൻപായി ഹാളിലെത്തിയ മേയറുമായി  ജി എ സി എ യുടെഎക്സിക്യൂട്ടീവ് മെമ്പറും കേരള ഗവൺമെന്റീന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ

സി എ ജോസഫ് നടത്തിയ സംഭാഷണത്തിനിടയിൽ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുംപരാമർശിക്കുകയുണ്ടായി.മലയാളത്തിൽ ആശംസ നേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മേയറിന് സി എ ജോസഫ്പറഞ്ഞുകൊടുത്ത ആശംസാ വാചകമാണ് സന്തോഷത്തോടെ മേയർ സദസ്സിന് നേർന്ന് മുഴുവൻ ആളുകളുടെയുംകരഘോഷം ഏറ്റുവാങ്ങിയത് . രണ്ടു വർഷത്തിലേറെയായി അയൽക്കൂട്ടം എന്ന കൂട്ടായ്മ ഗിൽഫോർഡിൽപ്രവർത്തിച്ചിരുന്നുവെങ്കിലും അടുത്തനാളിൽ സാമൂഹ്യ സംഘടനയായി രൂപീകരിച്ച ആൾക്കൂട്ടം കൾച്ചറൽഅസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനവും മേയർ റിച്ചാർഡ് ബില്ലിങ്ങ്ടൺ നിർവ്വഹിച്ചു. ഗിൽഫോർഡ്അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തന്റെ പിന്തുണ ഉറപ്പ്നൽകിയാണ് മേയർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗിൽഫോർഡിലെ പ്രാദേശീയ സമൂഹവുമായിഒത്തുചേർന്ന് ഗിൽഫോർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സേവനപ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും ജി എ സി എ യുടെ അംഗങ്ങൾ വോളന്റിയേർസ് ആയിപ്രവർത്തിക്കുവാൻ സന്നദ്ധരാണെന്നും പ്രസിഡൻറ് നിക്‌സൺ ആന്റണി തന്റെ അധ്യക്ഷപ്രസംഗത്തിൽപറഞ്ഞു.

വിശിഷ്ടാതിഥികളെ ജി എ സി എ യുടെ ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊന്നാട അണിയിച്ച് വേദിയിൽആദരിച്ചു. മേയർ റിച്ചാർഡ് ബില്ലിംഗ്ടനെ സി എ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ യുക്മ ദേശീയപ്രസിഡണ്ട് മനോജ് കുമാർ പിള്ളയെ നിക്‌സൺ ആന്റണിയും യുക്മ ദേശീയ കലാ പ്രതിഭ ടോണിഅലോഷ്യസിനെ ജി എ സി എ  വൈസ് പ്രസിഡന്റും കൾച്ചറൽ കോർഡിനേറ്ററുമായ മോളി ക്ലീറ്റസും പൊന്നാടഅണിയിച്ച് ആദരിച്ചു. ജി എ സി എ യുടെ സ്നേഹോപഹാരം പ്രസിഡൻറ് നിക്‌സൺ ആൻറണിയും സെക്രട്ടറിസനു ബേബിയും ചേർന്ന് ജി എ സി എ എക്സികുട്ടീവ് മെമ്പറും യുക്മ സാംസ്കാരിക വേദിരക്ഷാധികാരിയുമായ സി എ ജോസഫിനും നൽകി ആദരിച്ചു. വിശിഷ്ടാതിഥികളോടൊപ്പം ജി എ സി എ യുടെഭാരവാഹികളും മുഴുവൻ നിർവ്വാഹക സമിതി അംഗങ്ങളും ഉദ്ഘാടനവേളയിൽ വേദിയിൽസന്നിഹിതരായിരുന്നു .

വിശിഷ്ടാതിഥികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയ എല്ലാ പ്രതിഭകൾക്കുംആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഴുവനാളുകൾക്കും സി എ ജോസഫ് സ്വാഗതം ആശംസിച്ചു.  ‘അയൽക്കൂട്ടം’എന്ന വാക്കിന്റെ അർത്ഥവും അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ എന്ന സംഘടനയുടെഉദ്ദേശ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഹൃസ്വമായി സി എ ജോസഫ് തന്റെ സ്വാഗതപ്രസംഗത്തിൽ വിശദീകരിച്ചു. ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ വിശിഷ്ടാതിഥികൾക്കും സദസ്സിനുംകൃതജ്ഞത പ്രകാശിപ്പിച്ചു.

ആഘോഷപരിപാടികളിൽ പങ്കെടുക്കുവാനെത്തിയ മുഴുവൻ ആളുകൾക്കുമായി വ്യത്യസ്തമായ വിഭവങ്ങൾഉൾപ്പെടുത്തി ഒരുക്കിയ ക്രിസ്മസ് ലഞ്ചിന് ശേഷം ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഗിൽഫോർഡിൽഇന്നുവരെ ദർശിക്കാത്ത വർണാഭമായ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾഅപൂർവ ദൃശ്യാനുഭവമാണ് സദസ്സിന് സമ്മാനിച്ചത്.

ജി എ സി എ യുടെ കുട്ടികളും മുതിർന്നവരും അടങ്ങിയ കലാ പ്രതിഭകളുടെ സദസ്സിനെ ഇളക്കിമറിച്ചകലാപ്രകടനങ്ങളോടൊപ്പം കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയ കലാപ്രതിഭ ടോണിഅലോഷ്യസും യുകെയിലെ വളർന്നുവരുന്ന അനുഗ്രഹീത ഗായികയും നർത്തകിയുമായ ആനി അലോഷ്യസും  കലാവിരുന്നിനെ സമ്പന്നമാക്കുവാൻ  വേദിയിലെത്തി. ഇടകലർന്ന് അവതരിപ്പിച്ച വ്യത്യസ്തമായ ഗാനങ്ങളുംനൃത്തങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അബിൻ ജോർജ്ജ്, നിക്‌സൺ ആൻറണി,ആനിഅലോഷ്യസ് ,സജി ജേക്കബ്ബ് , സിനി സാറ, ചിന്നു ജോർജ്, ജിൻസി ഷിജു, കൊച്ചു ഗായകൻ ബേസിൽ ഷിജുഎന്നിവർ കർണ്ണാനന്ദകരമായ വിവിധ ഗാനങ്ങൾ ആലപിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജി എ സി എ യുടെകൊച്ചു നർത്തകരായ കെവിൻ, ജേക്കബ്, ഗീവർ,സ്റ്റീഫൻ, ജോയൽ, ജോണി,ആദർശ് ,ആഷ്റിത് , അദ്വൈത്  ദിവ്യ, എലിസബത്ത്,  മാനസ് വാണി  എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് ഏറെആകർഷണീയമായിരുന്നു. സെയ്‌റ സജി, റിയാന, എലിസബത്ത് , ദിവ്യ , മാനസ് വാണി   എന്നിവരുടെവ്യത്യസ്തങ്ങളായ ബോളിവുഡ് നൃത്തങ്ങൾ ഏവർക്കും നയനാനന്ദകരമായി. ലക്ഷ്മി ഗോപി അവതരിപ്പിച്ചക്ലാസിക്കൽ നൃത്തം വേറിട്ട ആസ്വാദന തലങ്ങളിൽ കാണികളെ എത്തിച്ചു. കുരുന്നു നർത്തകരായ കിങ്ങിണി, ബേസിൽ, സ്കാർലെറ്റ് എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഏറെ ആകർഷണീയമായിരുന്നു. വ്യത്യസ്തങ്ങളായഗാനങ്ങൾക്കൊപ്പം നൃത്തച്ചുവടുമായി എത്തിയ ചിന്നു ജോർജ്ജും സന്തോഷ് പവാറും  കാണികളെവിസ്മയഭരിതരാക്കി. ബീന,ഷാർലറ്റ് , മാഗ്ത എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് നൃത്തംകാണികൾക്ക് അത്യപൂർവ്വമായ ദൃശ്യാനുഭവം നൽകിയപ്പോൾ ജി എ സി എ യുടെ നാട്യ പ്രതിഭകളായ മോളി, ഫാൻസി,ജിനി,ലക്ഷ്മി, നിമിഷ, നീനു, സിനി, ശ്രീലക്ഷ്മി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്സദസ്സ് ഒന്നടങ്കം ആരവം മുഴക്കിയാണ് സ്വീകരിച്ചത്. ജി എ സി എ യുടെ യുവ നർത്തകരായ നിക്സൺ,ഗോപി, ബിനോദ്,അജു,സന്തോഷ് ,അനൂപ് ,ജോയൽ,

ജെസ്‌വിൻ , ഓസ്റ്റിൻ, വെലാൻഗോ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഘ നൃത്തവും മോളി,ഫാൻസി,ജിഷ, ജിൻസി, ജിനി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും വേദിയെയും സദസ്സിനെയും ഇളക്കി മറിച്ചു.

വേദിയിൽ മിന്നൽപ്പിണർ സൃഷ്ടിച്ച നൃത്തങ്ങളിൽ ആകൃഷ്ടരായി ആവേശം കത്തിപ്പടർന്ന് കാണികൾ ഹാളിൽഅവതരിപ്പിച്ച സംഘനൃത്തം ഫ്‌ളാഷ് മോബിന്റെ  പ്രതീതി ജനിപ്പിച്ച് കാണികൾക്ക് നയനാനന്ദകരവുംഅത്യപൂർവവുമായ ദൃശ്യാനുഭവവുമാണ് സമ്മാനിച്ചത്. ജി എ സി എ ട്രഷറർ ഷിജു മത്തായിയുടേയുംഎക്സികൂട്ടിവ് മെമ്പർ രാജീവ് ജോസഫിന്റെയും നേതൃത്വത്തിൽ ദീപാലങ്കാരങ്ങൾക്കൊപ്പം  വ്യത്യസ്തമായസമ്മാനങ്ങൾ വർണ്ണ കടലാസിൽ പൊതിഞ്ഞ് അലങ്കരിച്ച ക്രിസ്മസ് ട്രീ കുട്ടികൾക്കും മാതാപിതാക്കൾക്കുംകൗതുകമായി. എല്ലാവരും ആവേശത്തോടെ ട്രീയിൽ ക്രമീകരിച്ചിരുന്ന സമ്മാനങ്ങൾ വാങ്ങി സന്തോഷത്തോടെതുറന്ന് ആഹ്ലാദം പങ്കുവച്ചു.

ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ജെസ്‌വിൻ ജോസഫും സെയ്‌റസജിയും അവതാരകരായി തിളങ്ങിയപ്പോൾ പരിചയസമ്പത്തിന്റെ കരുത്തിൽ പരിപാടികളുടെ തുടക്കം മുതൽഅവസാനം വരെ മികവുറ്റ രീതിയിൽ സ്റ്റേജ് നിയന്ത്രിച്ച ഫാൻസി നിക്‌സനും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ജി എ സി എ യുടെ ക്രിസ്മസ് – ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളോടെ സംഘടിപ്പിച്ചകരോൾ സർവീസിൽ പങ്കെടുത്തു വിജയിപ്പിച്ചവർക്കും,ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികളിൽപങ്കെടുക്കുകയും സഹായഹസ്തങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും, പരിപാടികളുടെ വിജയത്തിനായി സ്പോൺസർ ചെയ്ത സീകോം അക്കൗണ്ടൻസി സർവീസിനും, ഈസ്റ്റ്ഹാമിലെ തട്ടുകട റെസ്റ്റോറന്റിനും പ്രത്യേകം നന്ദിയും പറഞ്ഞുകൊണ്ടുള്ള മോളി ക്ളീറ്റസ്സിന്റെ കൃതജ്ഞതാപ്രകാശനത്തോടെ ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.

RECENT POSTS
Copyright © . All rights reserved