Crime

ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്.

ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്.

ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി മോഫിയ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പോലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ‘സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

മോഫിയ പര്‍വീനോട് മോശമായി പെരുമാറിയ ആലുവ സിഐ സുധീര്‍ മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്‍. മുന്‍പ് ഉത്ര കേസ് അടക്കം മുന്‍ രണ്ട് തവണ ജോലിയില്‍ വീഴ്ച വരുത്തിയിട്ടുള്ള ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടികളും ഉണ്ടായിട്ടുണ്ട്.

ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസില്‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂര്‍ത്തിയായത്.

അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീര്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണില്‍ നടന്ന ഈ സംഭവത്തില്‍ അന്ന് അഞ്ചല്‍ സിഐ ആയിരുന്ന ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ.

പ്രണയത്തിൽനിന്നു പിൻമാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത്.

ആസിഡ് ആക്രമണത്തിൽ അരുൺ കുമാറിനെ പ്രതിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി.

ഇരുവരും 2 വർഷം മുൻപ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു.

അടുത്ത നാളിലാണ് അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത്. തുടർന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിർന്നതെന്നു പൊലീസ് പറഞ്ഞു. മുരിക്കാശേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

മകൾ മരിച്ച ദു:ഖം വിട്ടെങ്കിലും മുൻപേയുളള അടുപ്പകാരൻ്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസികാവസ്ഥയിൽ. കയ്യിലുള്ളതെല്ലാം മാറ്റിയശേഷം കറിവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മാനസിക വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലും. എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനുള്ള അവസാനവട്ട നീക്കം പാളിയപ്പോൾ മനസ്സിൽ നുരപൊങ്ങിയത് പ്രതികാരാഗ്നി.

പിന്നെ എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ കൃത്യമായ ആസൂത്രണവും ആക്രമണവും. കഴിഞ്ഞ 16-ന് ഇരുമ്പുപാലത്തെ പള്ളിമുറ്റത്ത് വച്ച് തിരുവനന്തപുരം പൂജപ്പുര അർച്ചനാ ഭവനിൽ അരുൺകുമാറിൻ്റെ മുഖത്ത് അടുപ്പക്കാരിയായിരുന്ന ഇരുമ്പുപാലം പടിക്കപ്പം പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷ് എന്ന 36 വയസ്സുകാരി ആസിഡ് കഴിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് നാട്ടുകാർ പങ്കുവയ്ക്കുന്ന വികാരമാണ് ഇത്. മുരുകാശേരി പൂമാംങ്കണ്ടം വെട്ടി മലയിൽ സന്തോഷിൻ്റെ ഭാര്യയാണ് ഷീബ.

സന്തോഷ് പെയ്ൻ്ററാണ്. ഈ ദമ്പതികൾക്ക് രണ്ടു മക്കളാണ്. മകൻ പ്ലസ്ടു വിദ്യാർഥിയാണ്. 13 കാരിയായ മകൾ നാലുമാസം മുൻപാണ് മരണപ്പെട്ടത്.വീട്ടിൽ സ്വയം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മകളുടെ മരണത്തിനു ശേഷം വീണ്ടും തിരുവനന്തപുരത്തെ ജോലിസ്ഥലത്തേക്ക് പോയ ഷീബ രണ്ടാഴ്ച മുൻപ് ഭർത്താവിൻ്റെ മാതാവ് മരണപ്പെട്ടപ്പോൾ നാട്ടിൽ എത്തിയതാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്ന പതിവുണ്ടായിരുന്ന ഷീബ ഇത്തവണ കൂടുതൽ ദിവസം നാട്ടിൽ തങ്ങിയതും എന്തോ മനസിൽ കണ്ടിട്ടായിരുന്നു എന്നാണ് പൊതുവെയുള്ള അനുമാനം ആക്രമണത്തിനു ശേഷം യാതൊരു വെപ്രാളവും പ്രകടിപ്പിക്കാതെ സാവധാനം പള്ളിമുറ്റത്തു നിന്നും നടന്നു നീങ്ങുന്ന ഷീബയെയാണ് സിസിടിവി ദൃശ്യത്തിൽ കാണുന്നത്.

ഉറച്ച മനസ്സോടെയാണ് ഇവർ കൃത്യം ചെയ്തത് എന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത്രയും ക്രൂരമായി അരുണിനോട് ഷീബ പെരുമാറണമെങ്കിൽ, പുറത്തുവന്നതിനപ്പുറം ഇവർ തമ്മിൽ പകയ്ക്ക് കാരണമായ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരിക്കാം എന്ന് കരുതുന്നവരും കുറവല്ല.

ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വർഷമായി തങ്ങൾ സൗഹൃദത്തിലായിരുന്നു എന്നാണ് ഷീബ പോലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. അരുണിൻ്റെ മുഖത്തേക്ക് ഒഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേക്ക് തെറിച്ചു വീണു. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഷീബയുടെ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ നഷ്ടപരിഹാരം എന്ന നിലയിൽ രണ്ടു ലക്ഷത്തിൽ പരം രൂപ നൽകണമെന്ന് ഷിബ അരുണിനോട് ആവശ്യപ്പെട്ടതായ വിവരവും പുറത്തുവന്നിരുന്നു.

തെളിവെടുപ്പിനായി ഷീബയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അടിമാലി സി ഐ അറിയിച്ചു. അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെ കൊണ്ട് നാലു ലക്ഷം രൂപയുടെ ചിട്ടി ചേർന്നിരുന്നുവെന്നും, ഇത് വിളിച്ചു കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇത് സംബന്ധിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും, ഒരു ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അരുൺ തന്നെ കെട്ടിയിട്ടു മർദ്ദിച്ചെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തിയതാണ് വിവരം.

കാമുകനായ അരുണിന് നേരെ ആസിഡ് ഒഴിച്ച ശേഷം ഷീബ നേരെ പോയത് ഭർത്താവിൻ്റെ വീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടി തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്ത് വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞി വെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്.തുടർന്ന ആർക്കും സംശയം തോന്നാതെ 5 ദിവസത്തോളം ഷീബ ഭർത്താവിൻ്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.

അതേസമയം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ അരുണിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് തിരുവനന്തപുരത്തെത്തി അരുണിൻ്റെ മൊഴിയെടുത്തു.തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിനുശേഷമാണ് ഭർത്താവിൻ്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. ഷീബ സംഭവശേഷം നേരെ പോയത് ഭർത്താവിൻ്റെ വീട്ടിലേക്കായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചത് മൂലം ഷീബയ്ക്കും പരിക്കേറ്റിരുന്നു.

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പാലക്കാട് വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുന്നത്. മൂന്ന് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

മുണ്ടക്കയത്ത് നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു മലമ്പുഴ മമ്പറത്ത് ത്ത് വച്ച് സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ എസിഡിപിഐ നേതാക്കൾ ഉൾപ്പെടെ നിരവധി പേരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേസ് എൻഐഎ അന്വേഷണിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും.

ത​മി​ഴ്നാ​ട്ടി​ലെ പ​ള്ള​ത്തു​പ​ട്ടി ഗ്രാ​മ​ത്തി​ൽ ആ​ടു​മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന എ​സ്ഐ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പി​ടി​യി​ൽ. 10,17 വ​യ​സു​ള്ള കു​ട്ടി​ക​ളും 19 വ​യ​സു​കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ലെ ന​വ​ൽ​പാ​ട്ടു സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ എ​സ്ഐ എ​സ്. ഭൂ​മി​നാ​ഥ​ൻ(56) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പു​തു​ക്കോ​ട്ട-​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച് ചി​ല​ർ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തു പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യെ​ങ്കി​ലും ക​ത്തി​കൊ​ണ്ട് ഇ​വ​ർ​എ​സ്ഐ​യെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഭൂ​മി​നാ​ഥ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

 

യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്‍റെ മകൻ അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു അഷ്കര്‍

ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്ക്കറിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

മകൻ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു. മൃതദേഹത്തിൽ അസ്വഭാവിക പാടുകൾ ഉള്ളത് കൂടുതൽ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി ഷീബ ആക്രമണത്തിന് പിന്നാലെ മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കെന്ന്. മുഖത്തേറ്റ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.

ആക്രമണത്തിനിടെ ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞ ഇവരെ ശനിയാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതുവരെ സംഭവത്തെ കുറിച്ച് ഭർത്താവിനുൾപ്പടെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തിയത്. എന്നാൽ അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.

സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.

പ്രണയം നിരസിച്ചതിന് ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബ (35) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ യുവാവ് പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിന് കാരണം.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.

രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും തമ്മിൽ പ്രണയത്തിലായി. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്ക് നൽകി. ഇതിനിടെ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി.

അരുൺ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.

‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.

ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വിഐപി റൂമിലേക്ക് സുന്ദരിമാര്‍ പോയതും അവിടെ എന്താണ് സംഭവിച്ചതെന്നുമുള്ള ഊഹാപോഹങ്ങള്‍ ഉയരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി മാറ്റാന്‍ ഹോട്ടലുടമയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതില്‍ പല ഉന്നതരും പെടുമെന്നുള്ള ഭയം ഇവര്‍ക്കുണ്ട്. നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളുമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.

ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികളെന്നാണ് വിവരം. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുപിന്നിലുള്ള തടസ്സം ഇതു തന്നെയാകാം. അന്ന് ആ മുറികളിലുണ്ടായിരുന്നത് പ്രമുഖര്‍ തന്നെയായിരുന്നു. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.

കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി മൂന്നു പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്ന് സുന്ദരിമാരെ ഈ വിഐപികള്‍ക്ക് റോയി പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടുന്ന് ഓടി രക്ഷപ്പെട്ടതാകാം മോഡലുകള്‍ എന്നാണ് പറയുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടാകുന്നതും. ഇവരെ പിന്തുടര്‍ന്ന കാറിനുപിന്നിലുള്ള സംശയത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, വാഹനാപകടത്തില്‍ ഹോട്ടലുടമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഡലുകള്‍ മരിക്കുന്നതിന് മുമ്പേ കേസിലെ രണ്ടാം പ്രതിയായ റോയി മയക്കുമരുന്ന് നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവ് നശിപ്പിക്കാനായി കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞതെന്നും പോലീസ് പറയുന്നു.

റോയി എവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചോ അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയത്.

ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്​കറിയക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്​തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ കേസ് രജിസ്​റ്റർ ചെയ്​തത്​.

എം.പിയുടെ തൃശൂർ ഓഫീസിന്​ കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി കെയർ’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അൽ-ക്യുസൈസിലെ പ്രവർത്തകർ ‘അൽ-മിക്വാദ്​’ റസ്​റ്ററൻറിൽ സംഘടിപ്പിച്ച കൂട്ടായ്​മയിൽ അതിഥിയായി പ​ങ്കെടുത്ത്​ എം.പി ഇടപഴകുന്നതി​െൻറ വീഡിയോ കൃത്രിമം കാണിച്ച്​ ‘നാണമില്ലേ മിസ്​റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ’ എന്ന തലക്കെ​ട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടൻ മലയാളി പ്രദർശിപ്പിച്ചുവെന്നാണ്​ പരാതി. ഈമാസം 12നാണ്​ യുട്യൂബ്​ ചാനൽ ഈ വീഡിയോ പ്രദർശിപ്പിച്ചത്​.

RECENT POSTS
Copyright © . All rights reserved