Crime

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.

സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

രണ്ടാം ക്ലാസ്സുകാരനെ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ നിന്നും തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുപിയിലെ മിര്‍സാപൂരിലെ സദ്ഭാവന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. പാനിപൂരി കഴിക്കാന്‍ കുട്ടി സ്കൂളിന് പരിസരത്തെ കടയില്‍ പോയതിനാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് രണ്ടാം ക്ലാസ്സുകാരനായ സോനു യാദവിനെ സ്കൂളിലെ പ്രധാനധ്യാപകനായ മനോജ് വിശ്വകര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഇന്‍റര്‍വല്‍ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ പ്രകോപിതനായ അധ്യാപകന്‍ സോനുവിനെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതിന് ശേഷം കാലില്‍ പിടിച്ച് താഴേക്ക് തൂക്കിപ്പിടിക്കുകയായിരുന്നു. സോനുവിന്‍റെ നിലവിളിയും കരച്ചിലും കേട്ട് കുട്ടികള്‍ ഓടി കൂടിയതിനെ തുടര്‍ന്നാണ് കുട്ടിയെ വരാന്തയിലേക്ക് പിടിച്ച് കയറ്റിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്‌കറാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറോട് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷിക്കാനും അധ്യാപകനെതിരെ പരാതി നൽകാനും ഉത്തരവിട്ടത്.

സോനു മറ്റ് കുട്ടികള്‍ക്കൊപ്പം പാനിപൂരി കഴിക്കാന്‍ പോയതിനാണ് അധ്യാപകന്‍ അങ്ങനെ ചെയ്തതെന്ന് സോനുവിന്‍റെ പിതാവ് രഞ്‍ജിത് യാദവ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് അധ്യാപകന്‍ അറസ്റ്റിലായത്. എന്നാല്‍ സോനു വികൃതിയാണെന്നും മറ്റ് കുട്ടികളെയും അധ്യാപകരെയും കടിക്കാറുണ്ടായിരുന്നും അതിനാല്‍ കുട്ടിയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് തലകീഴായി തൂക്കിപ്പിടിച്ചതെന്നും മനോജ് പറഞ്ഞു. സോനുവിന്‍റെ പിതാവ് കുട്ടിയെ തിരുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് പറഞ്ഞു.

ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. ആര്യൻ ശനിയാഴ്ച ജയിൽ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യബോണ്ടില്‍ ഒപ്പുവച്ചതു നടിയും ഷാറുഖ് ഖാന്‍റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗളയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഉടൻ ജയില്‍മോചിതനാകാമെന്ന ആര്യന്‍റെ മോഹം നടന്നില്ല.

ആര്യനെ സ്വീകരിക്കാനായി ഷാറുഖ് നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ തലസ്ഥാനമായ പാരിസിന് സമീപത്തുള്ള മാന്‍സി അലോണസിലെ മുസ്ലിം പള്ളി ഫ്രഞ്ച് ഭരണ കൂടം അടച്ചു പൂട്ടി.

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ആരാധനാലയ ഭാരവാഹികളും മുഖ്യ പുരോഹിതരും (ഇമാം) അനുവാദം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.’സായുധ ജിഹാദ്’ പ്രോത്സാഹിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

പള്ളി നടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസ്സയും അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ അധികാരമേറ്റതിനുശേഷം 13 മുസ്ലീം മതസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.ഈ വര്‍ഷാവസാനത്തോടെ പത്തോളം പള്ളികളും മദ്രസ്സകളും അടച്ചുപൂട്ടാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ട്വിറ്ററിലൂടെയാണ് ആരാധനാലയം അടപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സ്, പാശ്ചാത്യര്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തിയെന്നതാണ് മുസ്ലീം പള്ളിക്കും മദ്രസയ്ക്കുമെതിരായ കുറ്റങ്ങളെന്ന് ജെറാള്‍ഡ് അറിയിച്ചു. പള്ളിയില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണങ്ങളില്‍ രാജ്യത്തോട് വിദ്വേഷം വളര്‍ത്തുകയും ഫ്രാന്‍സില്‍ ‘ഷരി അത്ത് ‘ നിയമ വ്യവസ്ഥിതി സ്ഥാപിക്കാന്‍ മദ്രസ്സയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്‌തെന്നും ആഭ്യന്തര മന്ത്രിയുടെ ട്വിറ്ററില്‍ പറയുന്നു.

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എട്ട് മാസം നീണ്ടുനിന്ന് വാദംകേള്‍ക്കലിന് ഒടുവിലാണ് ജാമ്യം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാദം.

കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിനീഷിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇ ഡി വാദിച്ചത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇ ഡിയുടെ വാദം.

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടിക്കൊണ്ടായിരുന്നു വാങ്കഡെയുടെ ഹരജി.

തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതിയും അന്വേഷിക്കുന്നത് സി.ബി.ഐക്കോ അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്ന ആവശ്യവും വാങ്കഡെ മുന്നോട്ടുവെച്ചിരുന്നു.

” ഇന്ന് മുംബൈ പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമോ എന്നത് എന്റെ ആശങ്കയാണ്, എന്റെ അവകാശങ്ങള്‍ സംസ്ഥാനം ലംഘിക്കുന്നത് വരെ കോടതി കാത്തിരിക്കരുത്,” അദ്ദേഹം പറഞ്ഞു.
താന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനല്ലെന്നും വാങ്കഡെ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് മാറ്റാനുള്ള വാങ്കഡെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മുംബൈ പൊലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

അതേസമയം, വാങ്കഡെയ്‌ക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു.

ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ കൂട്ടത്തല്ല്. ഒടുവിൽ സംഘർഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരിൽനിന്നെത്തിയ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.

അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നൽകിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. എന്നാൽ, കോവിഡ് ആയതിനാൽ നൽകിയ കപ്പലണ്ടി തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവർ കച്ചവടക്കാരന്റെ മുന്നിൽവച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തർക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.

പിന്നീടുണ്ടായ കൂട്ടത്തില്ലിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കു​റി​ച്ചി ഔ​ട്ട്പോ​സ്റ്റി​ലെ ലോ​ഡ്ജി​ൽ പോ​ലീ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റി​ച്ചി സ്വ​ദേ​ശി​യാ​യ മ​ധു​സൂ​ദ​ന​ൻ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ലോ​ഡ്ജ് അ​ധി​കൃ​ത​ർ മൃ​ത​ദേ​ഹം ക​ണ്ട​ത്. കോ​ട്ട​യം എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​ണ്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

RECENT POSTS
Copyright © . All rights reserved