Crime

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നം. പ്ര​തി​ക​ളാ​യ എ​സ്ഐ സാ​ബു, എ​എ​സ്ഐ റോ​യ്, ഡ്രൈ​വ​ർ നി​യാ​സ്, സി​പി​ഒ ജി​തി​ൻ, റെ​ജി​മോ​ൻ, ഹോം​ഗാ​ർ​ഡ് ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ക. ഇ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ജ​സ്റ്റീ​സ് നാ​രാ​യ​ണ​കു​റു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

2019ലാ​ണ് രാ​ജ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ്കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും ഇ​ര​ക​ൾ​ക്കു​മാ​യി 45 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കു‍ഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.

രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.

നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.

അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.

പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.

ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.

പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. തമിഴ്‌നാട് മുന്‍മന്ത്രിയും പ്രമുഖ അണ്ണാഡിഎംകെ നേതാവുമായ എം മണികണ്ഠനെതിരെയാണ് നടി പരാതിയുമായി എത്തിയിരിക്കുന്നത്. രാമനാഥപുരത്തുനിന്നുള്ള അണ്ണാഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠന്‍.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണു നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്. തെളിവുകളും നടി പങ്കുവെയ്ക്കുന്നുണ്ട്.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കാണ് താരം ഗര്‍ഭം ധരിച്ചത്.

എന്നാല്‍, മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.

യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.

വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ പോസ്റ്റുകളും ലൈവുകളും ചെയ്ത് ആത്മഹത് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്നാല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എറണാകുളത്ത് സംഭവിച്ചിരിക്കുന്നത്.പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുന്‍പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെയാണ് സംഭവം. റൂബിയുടെ ഭര്‍ത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.

സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.

പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് പോലീസ് വേഷമണിഞ്ഞ് എത്തിയ മോഷ്ടാക്കൾ ക്രൂരത കാണിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരൻ മുഹമ്മദ് ലത്തീഫും വധുവും മുൾത്താനിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് മോഷ്ടാക്കൾ വീട്ടിൽ അഥിക്രമിച്ച് കയറിയത്.

പുലർച്ചെ മൂന്നോടെ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയിലേക്ക് കടക്കുകയുമായികുന്നു. മോഷ്ടാക്കൾ മുഹമ്മദ് ലത്തീഫിനെ കെട്ടിയിട്ടശേഷമാണ് അദ്ദേഹത്തിന്റെ മുന്നിൽവെച്ച് മുന്നിൽ വെച്ച് വധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിൽ നിന്നും 1.25 ലക്ഷം രൂപയും ഏഴ് പവൻ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ എത്രയും വേഗം പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകി.

RECENT POSTS
Copyright © . All rights reserved