അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദി അറസ്റ്റിൽ. ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിൽ ഉത്തരവിട്ടിരുന്നു.
പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത അൽ ഇമാദിയെ ചോദ്യം ചെയ്യുകയാണെന്നും ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി ചുമതലയേറ്റത്.
സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.
ശ്രീവൽസം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെന്നാണ് പരാതി. ഒരു വർഷം മുൻപാണ് ശ്രീകുമാർ മേനോനെതിരെ പരാതി പോലീസിന് ലഭിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാർ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
മോഹൻലാൽ നായകനായ ഒടിയന്റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. നിരവധി പരസ്യ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വെച്ച് ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെയും പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍. രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.
താരത്തിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആര്‍.
കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു.
കോഴിക്കോട് പേരാമ്പ്ര ദമ്പതികള്‍ എ.സി പൊട്ടിത്തെറിച്ച് മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്ബ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്ബ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രിയില്‍ ഉറങ്ങുന്നതിനിടയിലാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സക്കിടെ ഉഷ ബുധനാഴ്ച കാലത്തും ജോയി ഉച്ചയോടെയുമാണ് മരിച്ചത്. മക്കള്‍: ശിഖ, സുബിന്. മരുമകന്: ജോര്‍ജ് എഡിസണ് ചീരാന്‍.
കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
തമിഴ്നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന് താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ മെട്രോ റെയിൽ മേൽപ്പാലത്തിലൂടെ ട്രെയിൻ കടന്നുപോകവേ പാലം തകർന്ന് 23 പേർ മരിച്ചു. 65 പേർക്കു പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നഗരത്തിനു തെക്കുകിഴക്ക് ഒലിവോസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ട്രെയിനിന്റെ രണ്ടു കാരിയേജുകൾ താഴേക്കു വീണു തൂങ്ങിക്കിടന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ താഴത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളിൽ പതിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിലൊന്നാണ് മെക്സിക്കോ സിറ്റിയിലേത്. വർഷം 160 കോടി പേർ യാത്രചെയ്യുന്നുണ്ട്. ഇത്രയും വലിയ അപകടം ഇതാദ്യമാണ്. 2012ൽ നിർമിച്ച പുതിയ പാതയിൽപ്പെട്ട പാലമാണ് അപകടത്തിൽപ്പെട്ടത്. 2017ലെ ഭൂകന്പത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.
അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ കയ്യില്‍ നിന്നും കുതറിയോടിയ രഞ്ജിത്ത്, അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ അകത്തേക്ക് കയറി സ്റ്റെപ്പില്‍ നിന്ന് താഴേക്ക് ചാടി.
പിന്നാലെ തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞു കയറിയ ഇയാള്‍ ലൈനില്‍ കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വീടിന് നൂറ് മീറ്റർ അകലെയുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നും സുബീറ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 42 ദിവസമായി വീടും നാടും കാത്തിരിക്കുകയായിരുന്നു ഫർഹത്തിന്റെ തിരിച്ചുവരവിനായി. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റ് രൂപീകരിച്ച് പ്രതിഷധേവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാണാതായി 43ാമത്തെ ദിവസം പോലീസ് അന്വേഷണസംഘം എല്ലാപ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ട് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിലാണ് ചെങ്കൽ ക്വാറിയിലാണ് കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെടുത്തിയിരിക്കുന്നത്. പ്രതി കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) പോലീസ് പിടികൂടിയിട്ടുണ്ട്.
ഇയാൽ യുവതിയുടെ അയൽവാസി കൂടിയാണ്. സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും അൻവറിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 10നാണ് വെട്ടിച്ചിറയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ഫർഹത്തിനെ കാണാതായത്. ഇന്നേദിവസം തന്നെ അയൽക്കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു എന്നാണ് മൊഴി. ജോലി സ്ഥലത്തേക്ക് പോവാനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകവെ ഫർഹത്തിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടതോടെയാണ് സംശയം തോന്നിയത്. ഇക്കാര്യം പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇരുട്ടായതോടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്. മൃതദേഹം അഴുകിയനിലയിലായതിനാൽ ബുധനാഴ്ച ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്മോർട്ടമുൾപ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കും.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു.
ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിൽ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിന്.
വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്ളോയിഡിന്റെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോർജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാൻ പോലീസുകാർ തയാറായില്ല. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ. ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്.
ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സംഭവം നടന്ന് ഉടൻ തന്നെ ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.