അദ്ധ്യാപികയായ ഭാര്യ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കുടുങ്ങിയതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. പ്രതിയുടെ അമിത ആത്മവിശ്വാസം മൂലമാണ് ഒടുവിൽ വിജേഷ് പൊലീസിൻ്റെ പിടിയിൽ ചെന്ന് വീണതും. കൊലപാതകം നടത്തിയ ശേഷം മൂന്ന് ദിവസം വിജേഷ് നാട്ടിലുണ്ടായിരുന്നു. ഇക്കാലയളവിൽ ആരും അയാളെ സംശയിച്ചില്ല. അനുമോളെ കുറിച്ച് അന്വേഷണമുണ്ടായെങ്കിലും മൃതദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു വിജേഷ്. ഭാര്യ അനുമോൾ നാടു വിട്ടെന്നാണ് വിജേഷ് പുറത്ത് പറഞ്ഞിരുന്നത്. താൻ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാൾ കരുതി.
അതേസമയം മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാനുള്ള വിദ്യകളും വിജേഷ് മുറിക്കുള്ളിൽ ചെയ്തിരുന്നു. മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരിക്കുകയായിരുന്നു. അഞ്ചുമിനിട്ട് കൊണ്ട് കത്തിത്തീരുന്ന സാമ്പ്രാണി തിരിയാണ് ദുർഗന്ധം പുറത്തറിയാതിരിക്കാൻ വിജേഷ് ഉപയോഗിച്ചതെന്നുള്ളത് പൊലീസുകാരെയും അമ്പരപ്പിച്ചു. മാത്രമല്ല താൻ കുറച്ച് ദിവസം മാറി നിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ഈ പദ്ധതിയും മനസ്സിലിട്ട് ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. വിജേഷിൻ്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയതും തന്നെ പൊലീസ് അന്വേഷിക്കുന്നതുമായ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
വളരെ വിചിത്രമായ പദ്ധതികൾ ആയിരുന്നു വിജേഷിൻ്റെ മനസ്സിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയിരുന്നത്. തിരികെ വീട്ടിലെത്തി കട്ടിലിനടിയിൽ ബാക്കി വന്ന അസ്ഥികൾ പെറുക്കിയെടുത്ത് ഉപേക്ഷിക്കുന്നതോടെ താൻ സ്വതന്ത്രനാകുമെന്നും കണക്കുകൂട്ടി. അസ്ഥികൾ പെറുക്കി ഉപേക്ഷിക്കാനാണ് ഞായറാഴ്ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ കുമളിയിലെത്തിയ ഇയാൾ സിസി ടിവി ക്യാമറയിൽ പതിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുമളി പൊലീസ് വിജേഷിനെ പിടികൂടുന്നത്.
തന്നെ പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി. അവിടെ ചെന്ന് വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് വിജേഷിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും വിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് പറഞ്ഞു.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നല്‍കിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.
സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും അതിജീവിത ആരോപിച്ചു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.
കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങള്‍ക്കരികിലേക്ക് ഉടനെത്തും. അയാളെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതല്‍ മനസിലാക്കാന്‍ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണിത്. ഇനി മിണ്ടാതിരിക്കില്ല.
തനിക്കു സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണു താന്‍ ആരോപണവുമായി വന്നത് എന്നാണയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്കു കഥകള്‍ മെനയാനറിയാമെന്നും അതിജീവിത വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണു നടി വെളിപ്പെടുത്തിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവില്‍ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെണ്‍കുട്ടി തുറന്നെഴുതിയത്.
സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലെംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.
മലയാളികളെ നടുക്കിയ സംഭവമായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും.സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്.പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.
സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി.
എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്.18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.
ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന്‍ അരുണ്‍ കമലാസനന്‍ ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു.സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.
ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നു.ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.
കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല.ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.
അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു.ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞിരുന്നു.
വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്.ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.
നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ ബെലാംഗിറിൽ അമ്മാവന്റെ വീട്ടിലാണ് സംഭവം. റൂമിനകത്തെ ഫാനിൽ ഷാളുകൊണ്ട് കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കുന്നതിൽ കലാശിച്ചതെന്ന് നടിയുടെ അമ്മ പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ ആലൂ പറാത്ത തയ്യാറാക്കാൻ മകളോട് പറഞ്ഞിരുന്നു. എന്നാൽ, പത്ത് മണിയാകട്ടെ എന്നായിരുന്നു മറുപടി. തുടർന്ന് തർക്കമായി. ഇതിനു പിന്നാലെയാണ് റൂമിൽ കയറി പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്’ അമ്മ പറഞ്ഞു. ഇതിന് മുമ്പും ആത്മഹത്യാശ്രമം നടത്തിയതായും അമ്മ ആരോപിച്ചു.
സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും സ്‌റ്റേജ് ഷോകളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.
റൺവേയ്ക്ക് സമീപത്തുള്ള ഹൈ മാസ്സ് ലൈറ്റ് അഴിച്ച് റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കുന്നതിനിടെ റോപ്പ് പൊട്ടി ഹൈ മാസ്സ് ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന്റെ പാനൽ താഴെ നിൽക്കുകയായിരുന്ന അനിൽകുമാറിന്റെ തലയിൽ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.
അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇയാളും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.
സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ഡിസംബർ 28 ന് പുലർച്ചെ 1ഒന്നര മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐപിസി 302 കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മുന്നു ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എൻപതോളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തന്നെ പ്രണയിച്ച് വഞ്ചിക്കുകയും ഇനി പ്രണയത്തിൻ്റെ പേരിൽ അവൾ ആരേയും വഞ്ചിക്കരുതെന്നുള്ള വാശിയുമാണ് വർക്കലയിൽ സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സമയത്ത് പ്രതി ഗോപു വ്യക്തമാക്കിയിരുന്നു. താനുമായി മാസങ്ങളോളം സംഗീത പ്രണയത്തിലായിരുന്നുവെന്നും ഗോപു പറഞ്ഞു. എന്നാൽ ഇതിനിടയിൽ സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം താനുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ സംഗീതയോടുള്ള വാശി കൂടിയെന്നും പ്രണയത്തിൻ്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഗോപു പൊലീസിനോടു വ്യക്തമാക്കിയിരുന്നു.
അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ അഖിൽ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ തമ്മിൽ സംസാരത്തിനിടയിൽ ഗോപു കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു. സംഗീത കഴുത്തിൽ പിടിച്ചു നിലവിളിച്ചു കൊണ്ട് വീടിൻ്റെ സിറ്റ് ഔട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസര വാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴി മധേ സംഗീത മരണപ്പെടുകയായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലുള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
താനും സംഗീതയും കടുത്ത പ്രണയത്തിലായിരുന്നെന്നും ഗോപു പറഞ്ഞു. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗോപു വെളിപ്പെടുത്തി. സംഗീതയെ കാണാൻ ഗോപു വീട്ടിലും എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അപ്രതീക്ഷിതമായി സംഗീത പ്രണയത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിച്ചതാണ് പിൻമാറ്റത്തിനു കാരണമെന്നും ഗോപു പൊലീസിനോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംഗീത തൻ്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതുവെന്നും അന്നു മുതൽ തനിക്ക് സംഗീതയോട് പ്രതികാരം തോന്നുകയായിരുന്നുവെന്നും ഗോപു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
ഇതിനിടെ സംഗീത മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗോപുവിനെ സംശയം ഉടലെടുത്തു. അതറിയാൻ അഖിലെന്ന കള്ളപ്പേരിൽ മറ്റൊരു ഫോണിലൂടെ ഗോപു സംഗീതയുമായി ബന്ധപ്പെട്ടു. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീഴുകയായിരുന്നുവെന്നും ഗോപു പറഞ്ഞു. ഇതോടെ വാശിയായി. ഏതുവിധേനയും സംഗീതയെ വകവരുത്തണമെന്ന ചിന്തയായി. ഫേക്ക് ഐഡിയിൽ നിന്നും ഗോപു സംഗീതയുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടാൻ `അഖിലി´നായി. അതിനുശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോപു പൊലീസിനോടു സമ്മതിച്ചിരുന്നു.
സംഗീതയെ കൊലപ്പെടുത്താനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചു കിടന്ന ഗോപു സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നു. ചാറ്റിംഗിനിടയിൽ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സംഗീതയ്ക്ക് നോ പറയാൻ അവസരം നൽകാതെ ഗോപു സ്ഥലത്തെത്തി. രാത്രി 1.30ന് ആണ് കൊലപാതകം നടന്നത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു ലക്ഷ്യം നിറവേറ്റുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് തവണ താൻ കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഒരു കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പ് വേളയിൽ പ്രതി ഗോപു പോലീസിനോട് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ പൂനെയിൽ കാണാതായതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. കേദാർ ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ രാവിലെ 11.30 മുതലാണ് പൂനെയിലെ കൊത്രൂഡ് മേഖലയിൽ നിന്ന് കാണാതായത്.
സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ഇദ്ദേഹം രാവിലെ പുറത്തിറങ്ങിയത്. കുറച്ച് സമയത്തിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫായി എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ മഹാദേവ് ജാദവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ അലങ്കർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
അതേസമയം, കാർവേ നഗറിൽ ഇദ്ദേഹത്തെ അവസാനമായി കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മഹാദേവ് ജാദവിന് ഡിമെൻഷ്യ (ഓർമിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവ് ഇല്ലായ്‌മ) ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവർ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.
14 വർഷമായി സൗദിയിൽ പ്രവാസിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് നടപടികൾ തുടങ്ങിയതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതിയായ ഭർത്താവ് ബിജേഷ് തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാളെ കുമളി സിഐയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ 6 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.
പ്രീ പൈമറി അദ്ധ്യാപികയായ അനുമോളെ ഈ മാസം 21 നാണ് വീട്ടിലെ കിടുപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ കട്ടിലിനിടയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.
കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലൊ അനുമോളിന്‍റെ മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തുന്നത്.
കൊലപാതകത്തിന് ശേഷം ഇയാൾ അനുമോളുടെ ഫോൺ വിറ്റ് പൈസയുമായാണ് മുങ്ങിയത്. കാഞ്ചിയാൾ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഇയാൾ 5000 രൂപയ്ക്ക് ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. വിജേഷിന്‍റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കുടുംബ വഴക്കാണ് അനുമോളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ബിജേഷ് പോലീസിനോട് പറഞ്ഞിരുന്നു.മദ്യപിച്ച് വീട് നോക്കാതെ നടക്കുകയും സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും മറ്റൊരു ആവിശ്യത്തിന് അനുമോൾ പിരിച്ചെടുത്ത പണം ബിജേഷ് വാങ്ങി ചിലവാക്കിയത് അനുമോൾ ചോദ്യം ചെയ്യുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു. നിരന്തരം മദ്യപിച്ചെത്തി ഉപദ്രവിച്ചതോടെ വനിതാ സെല്ലിൽ അനുമോൾ ബിജേഷിനെതിരെ പരാതി നൽകിയിരുന്നു.
മാർച്ച് പതിനൊന്നിനാണ് അനുമോൾ പരാതി നൽകിയത്. മാർച്ച് പന്ത്രണ്ടിന് ഇരുവരെയും പോലീസ് വിളിച്ച് വരുത്തി ചർച്ച നടത്തിയെങ്കിലും അനുമോളെ വേണ്ടെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. തുടർന്ന് കോടതിയെ സമീപിക്കാൻ വനിതാ സെല്ല് നിർദേശം നൽകുകയായിരുന്നു. അന്ന് വൈകിട്ട് അനുമോൾ വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽക്കാർ ചേർന്നാണ് അനുമോൾക്ക് വീട് തുറന്ന് കൊടുത്തത്. എന്നാൽ അന്ന് ബിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. അനുമോൾ മകളോടൊപ്പം രണ്ട് ദിവസം താമസിച്ചതിന് ശേഷം മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിൽ പോയി.
മാർച്ച് പതിനേഴാം തീയതി ബിജേഷ് വീട്ടിലെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തു. പതിനെട്ടാം തീയതി സ്‌കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ അനുമോളും വല്യമ്മയുടെ വീട്ടിൽ നിന്നും വൈകിട്ടോടെ പേഴുംകണ്ടത്തെ വീട്ടിലെത്തി. അനുമോൾ എത്തുമ്പോൾ ബിജേഷ് വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ വീണ്ടും വാക്ക് തർക്കമുണ്ടായി.
ബിജേഷുമായി തർക്കം നടക്കുമ്പോഴും സ്‌കൂളിലേക്ക് ആവശ്യമുള്ള കാര്യങ്ങൾ ഹാളിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പ്രകോപിതനായ ബിജേഷ് അനുമോളുടെ പിന്നിലൂടെ ചെന്ന് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു. മരണവെപ്രാളത്തിൽ അനുമോൾ മൂത്രവിസർജനം നടത്തി. തുടർന്ന് ഷാൾ പിന്നോട്ട് വലിച്ചപ്പോൾ കസേരയുൾപ്പടെ അനുമോൾ തലയിടിച്ച് തറയിൽ വീണു. അവിടെ നിന്നും വലിച്ചിഴച്ച് കിടപ്പ് മുറിയിൽ എത്തിച്ചു. വീണ്ടും ഷാൾ കഴുത്തിൽ മുറുകിയപ്പോൾ അനുമോൾ അനങ്ങിയെന്നും വെള്ളം കൊടുത്തെന്നും ബിജേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
പിന്നീട് കട്ടിലിൽ കിടത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു. എന്നാൽ കുറച്ച് രക്തം മാത്രമേ വന്നുള്ളൂ അതിനുള്ളിൽ രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ബിജേഷും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തി. ഷാൾ ജനലിൽ കിട്ടിയതിന് ശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശ്വാസം മുട്ടുന്നതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു.