Crime

പൊതുജനമധ്യത്തില്‍ വച്ച് സ്വഭാവദൂഷ്യം ആരോപിച്ച് അപമാനിക്കപ്പെട്ടതിന്റെ പേരില്‍ യുവതി ആതമഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് ബിജെപിയും ക്ഷേത്രഭാരവാഹികളും. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോഥാനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ചില സംഘടനകളും മനഃപൂര്‍വം കള്ളക്കേസ് ഉണ്ടാക്കി കോമരത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഇതിലൂടെ കോമരം കെട്ടിയ ശ്രീകാന്ത് പ്രവര്‍ത്തിക്കുന്ന രാ്ഷ്ട്രീയപ്രസ്ഥാനത്തെയും ഹൈന്ദവാചാരങ്ങളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. കോമരം കെട്ടിയ ശ്രീകാന്ത് ബിജെപി പ്രവര്‍ത്തകനാണ്.

തൃശൂര്‍ മണലൂര്‍ പഞ്ചായത്തില്‍ കാരണത്ത ജോബിന്റ ഭാര്യയായ ശ്യാംഭവി ഫെബ്രുവരി 26 ന് ആതമഹത്യ ചെയ്ത കേസിലാണ് കോമരം കെട്ടിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ശ്യാംഭവിയുടെ അമ്മാവന്റെ മകനായ ജനമിത്രന്റെ പ്രേരണയാല്‍ ശ്രീകാന്ത് കോമരം കെട്ടിയ സമയത്ത് മനഃപൂര്‍വം ശ്യാംഭവിയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമാണുണ്ടായതെന്നാണ് പരാതി.

പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ പേരിലായിരുന്നു ശ്യാംഭവി ആതമഹത്യ ചെയ്യുന്നത്. ജനമിത്രന്‍ ഒളിവിലാണ്. ശ്രീകാന്തിനെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് അന്തികാട്ട് പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്രീകാന്ത്. ഇയാള്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കകയാണുണ്ടായിട്ടുള്ളതെന്നുമാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുള്ളത്.

യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും സഹോദരനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും കോമരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറഞ്ഞു. ക്ഷേത്രഭാരവാഹികള്‍ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ കോമരം അങ്ങോട്ട് ചെന്ന് ആ സ്ത്രീക്കു മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയല്ല ഉണ്ടായിട്ടുള്ളത്. ആ സ്ത്രീ കരഞ്ഞുകൊണ്ട് സ്വാമിയെ(കോമരം) സമീപിക്കുകയായിരുന്നു. അപ്പോഴാണ് സ്വാമി പറഞ്ഞത്, എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ദേവിയോട് മാപ്പ് ചോദിക്കാന്‍. അവിടെയുള്ളവരെല്ലാം ഇതിന് സാക്ഷികളാണ്. കോമരം കെട്ടുന്നയാളുടെ ദേഹത്ത് ദൈവം കൂടിക്കഴിഞ്ഞിട്ട് നടക്കുന്നതും പറയുന്നതുമൊന്നും പിന്നീട് ഓര്‍മപോലും ഉണ്ടാകില്ല.

ആര്‍ക്കും ഈ സമയത്ത് സ്വാമിയെ സ്വാധീനിക്കാനും കഴിയില്ല. പിന്നെങ്ങനെയാണ് മറ്റൊരാളുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചൂ എന്നു പറയുന്നത്. ഈ സംഭവം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് രാത്രിയിലും. കോമരം കാരണമാണെങ്കില്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടതല്ലേ? അപ്പോള്‍ കോമരം തുള്ളി പറഞ്ഞതൊന്നുമല്ല കാരണം. അവരുടെ കുടുംബത്തില്‍ തന്നെ ചിലപ്രശ്നങ്ങളുണ്ട്. ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥകാരണം അതാകണം. അതു തെളിയിക്കാന്‍ പൊലീസ് നീതിയുക്തമായി അന്വേഷണം നടത്തണം. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അല്ലാതെ നിരപരാധികളെ ശിക്ഷിച്ചിട്ട് കാര്യമില്ല; സുധീഷ് പറയുന്നു.

പരാതിയില്‍ പറയുന്നതുപോലെ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളും പറയുന്നതെന്നാണ് സുധീഷ് പറയുന്നത്. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അമ്പതോളം ക്ഷേത്ര ഭാരവാഹികള്‍ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും കോമരത്തിനെതിരേയുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്ഥവങ്ങളാണെന്നവര്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സുധീഷ് പറയുന്നു. കോമരം അനാവശ്യമായി എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ അക്കാര്യം പറയുമായിരുന്നില്ലേയെന്നും ആ സ്ത്രീയുടെ ഉള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന തോന്നല്‍ ഉള്ളതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി നേതാവ് ആരോപിക്കുന്നുഇപ്പോള്‍ നടന്നിരിക്കുന്നതിനെല്ലാം പിന്നില്‍ ചില സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകാന്തിനെ കള്ളക്കേസില്‍ കുടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊലീസില്‍ നിര്‍ബന്ധം ചെലത്തിയിട്ടുണ്ട്.

അതുപോലെ പുരോഗമന പ്രസ്ഥാനങ്ങളെന്നു പറഞ്ഞു നടക്കുന്നവരാണ് ക്ഷേത്രത്തിനും വിശ്വാസങ്ങള്‍ക്കുമെതിരായി ഈ സംഭവം വഴിതിരിച്ചു വിട്ടിരിക്കുന്നതും. ഇടതുപക്ഷ ചിന്താഗതിക്കാരായവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാക്കിയിരിക്കുന്നതും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ഇല്ലാതാക്കനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണിതും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക. ഇതിങ്ങനെയായാല്‍ നാളെ കോമരം കെട്ടുന്ന എല്ലാവര്‍ക്കുംം ഭീഷണിയാകില്ലേ. തുള്ളി പറയാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും കഴിയാാതെ വരുമല്ലോ… ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്; സുധീഷ് പറയുന്നു.ശ്രീകാന്തിനൊപ്പം ബിജെപി ഉണ്ടാകുമെന്നും ജാമ്യത്തില്‍ എടുക്കാനുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുമെന്നും അതിനുശേഷം നിയമസാഹയത്തോടെ ബാക്കി കാര്യങ്ങള്‍ നോക്കുമെന്നും സുധീഷ് മേനോത്ത്പറമ്പില്‍ പറയുന്നുണ്ട്.

അതേസമയം ബിജെപിയുടെയും ക്ഷേത്രഭാരവാഹികളുടെയും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ സഹോദരന്‍ മണികണ്ഠന്‍  സംസാരിച്ചിരുന്നു. തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങി നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അല്ലാതെ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പാര്‍ട്ടിയേയോ തകര്‍ക്കാനല്ല നോക്കുന്നതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.

മണികണ്ഠന്റെ വാക്കുകള്‍;

‘മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞൊരു അച്ഛന്റെ മക്കളായിരുന്നു ഞാനും എന്റെ പെങ്ങളും. എല്ലാ ദിവസവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുന്നൊരു അമ്മയുണ്ട് ഞങ്ങള്‍ക്ക്…ഒരാചരാത്തെയും വിശ്വാസത്തെയും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല, ദൈവനിഷേധവും നടത്തിയിട്ടില്ല. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ അപമാനിതയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവം കൈവിടില്ലെന്നു അവൾ വിശ്വസിച്ചിരുന്നതായും മണികണ്ഠൻ പറഞ്ഞു.

ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്.ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

ദേവനന്ദയെ കാണാതായ ദിവസം തെരച്ചിൽ നടക്കുന്നതിനിടെ 25 വയസുള്ള ഒരു യുവാവ് തെരച്ചിലിനെത്തിയവരെ താഴ്ഭാഗത്ത് കുട്ടിയെ അന്വേഷിക്കേണ്ടന്നും അവിടെ ആരുമില്ലെന്ന് പറഞ്ഞും വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി നാട്ടുകാർ. ഉച്ചയ്ക്ക് പതിനൊന്നരയോടെ നടന്ന ആ സംഭവത്തെക്കുറിച്ച് നാട്ടുകാർ ഓർമ്മിക്കുന്നത് ഇങ്ങനെ….

കുട്ടിയെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരിഭ്രാന്തി പരത്തിയതോടെ നാട്ടുകാരടക്കം തെരച്ചിൽ ഊർജ്ജിതമാക്കിരുന്നു. കുട്ടിയെ കാണാതായ സമയം മുതൽ ആ യുവാവ് അവിടെയുണ്ടായിരുന്നു. അപ്പോൾ തന്നെ ഉച്ചയ്ക്ക് പതിനൊന്നര ആയിക്കഴിഞ്ഞിരുന്നു. കുട്ടിയെ കാണാതായി ഏകദേശം ഒരുമണിക്കൂർ മാത്രം കഴിഞ്ഞിരുന്നു. ആ സമയത്ത് അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ സമയം മുതൽ ഈ യുവാവും ഇവിടെയുണ്ടായിരുന്നു. അപ്പോൾ മുതൽ കുട്ടിയെ വീട്ടിന്റെ താഴ്ഭാഗത്ത് നോക്കണ്ട, ഒരു കാരണവശാലും കുട്ടി ആ ഭാഗത്തുണ്ടാകാൻ ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ് തെരച്ചിൽ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു

അത്കഴിഞ്ഞ് കാണാതായ യുവാവിനെ പിന്നീട് കണ്ടത് മദ്യപിച്ച് പരവശനായ നിലയിലായിരുന്നു. തെരച്ചിലിൽ എല്ലാ കാര്യങ്ങളും ഈ യുവാവ് നിയന്ത്രിക്കാൻ തുടങ്ങി. ഇപ്പോൾ ഈ യുവാവിനെക്കുറിച്ച് ഓർത്തെടുക്കുന്ന നാട്ടുകാർ ദേവനന്ദയുടെ കൊലയാളി ഇയാളാകാമെന്ന് വിരൽചൂണ്ടുകയാണ്.

കുട്ടിയെ കാണാതായ ദിവസം മുഴുവൻ ആ 25കാരൻ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് അവിടെയുണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ ദിവസം ആ യുവാവിനെ ആരും കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ മുതൽ കാണാതായ ആ യുവാവിലേയ്ക്കാണ് ഇപ്പോൾ സംശയത്തിന്റെ നിഴലുകൾ നീങ്ങുന്നത്. യുവതിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു തെളിവും ആർക്കും കിട്ടിരുന്നില്ല.

ഇത് കൂടാതെ പോലീസ് നായ റീന കുട്ടിയുള്ള മൃതദേഹം കിടന്നിടത്ത് വരെ എത്തുകയും, പിന്നീട് ആറിന്റെ വശത്ത് കൂടെ ഏകദേശം ഒന്നരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിന് മുന്നിൽ ഓടിയെത്തുകയുമായിരുന്നു. ഇതൊക്കെ തന്നെയാണ് സംശയത്തിനിടയാക്കുന്നതും. റീന ഓടിയെത്തിയത് ഒരു കോളനിയിലായിരുന്നു. ഈ യുവാവ് ഈ കോളനിയിലുള്ളതാണോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.

വീട്ടുപേരും യുവാവ് ഇവരോട് പറഞ്ഞിരുന്നു. തെരച്ചിൽ നടത്തുമ്പോഴെല്ലാം ഓവറായി സങ്കടം അഭിനയിക്കുന്നതായും തോന്നിയതായി ഇവർ പറയുന്നു. നാട്ടുകാരുടെ ഈ സംഭാഷണം  ശ്രദ്ധിക്കുക ഇത് ഒരു സംശയം മാത്രമാണ് ഉറപ്പിച്ച് പറയാൻ നാട്ടുകാർക്ക് കൃത്യമായ തെളിവ് ഒന്നുമില്ല. അത്രയും ആക്റ്റീവ് ആയി തലേ ദിവസം അവിടെ ഉണ്ടായിരുന്ന ആ യുവാവ് മൃതദേഹം കിട്ടിയ ശേഷം ഇവിടെ പോയ് എന്നത് മാത്രമാണ് ഈ സംശയത്തിന്റെ അടിസ്ഥാനം .അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ എവിടെയാണ്? ഒരു ഓൺലൈൻ മാധ്യമം ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്

മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. വിദേശത്ത് വെച്ച്‌ ഭര്‍ത്താവ് നിരന്തരമായി സിനിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മാള്‍ട്ടയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

അപകടത്തില്‍പ്പെട്ട് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

നാട്ടില്‍ വെച്ചും വിദേശത്തു വെച്ചും സിനിയെ ഭര്‍ത്താവ് മോനിഷ് ഉപദ്രവിക്കാറുണ്ടായിരുന്നതായും അമ്മ അടക്കമുള്ളവര്‍ ആരോപിക്കുന്നു. അടുത്തിടെ ചെരുപ്പ് കൊണ്ട് രണ്ട് വശത്തും അടിച്ചെന്ന് പറയുകയും അതിന്റെ ഫോട്ടോകള്‍ മകള്‍ അയച്ചുതന്നതായും സിനിയുടെ അമ്മ പറയുന്നു. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വീട്ടിലേക്ക് വിളിച്ച്‌ സംസാരിച്ചിരുന്നതാണെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. നാട്ടിലെത്തിയിട്ടും ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നില്ല. ഇതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

പെട്രോൾ പമ്പിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ക്ലീനർ വെന്തുമരിച്ചു. ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റിൽ പാൽരാജിന്റെയും സുശീലയുടെയും മകൻ രാജൻ (23) ആണു മരിച്ചത്. കുമളി–പശുപ്പാറ റൂട്ടിൽ ഓടുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്.

ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കു തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേർന്നു തീ നിയന്ത്രിച്ചതിനാൽ കൂടുതൽ വ്യാപിച്ചില്ല.പീരുമേട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായി അണച്ചത്.

വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളിൽ നിന്നോ തീ പടർന്നിരിക്കാം എന്നാണു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രാവിലെ കുമളിയിൽ നിന്നു സർവീസ് ആരംഭിക്കാറുള്ള ബസ് ചെളിമട പെട്രോൾ പമ്പിനു സമീപമാണു പാർക്ക് ചെയ്യാറുള്ളത്. പമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ ജീവനക്കാർക്കു താമസിക്കാൻ മുറിയുണ്ട്.ബസിലെ ക്ലീനർ രാജൻ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്.

പുലർച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയിൽ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാർ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു തീ നിയന്ത്രിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രാജൻ അവിവാഹിതനാണ്.

കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്ഐമാരായ പ്രശാന്ത് പി.നായർ, വി.സന്തോഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദർശിച്ചു. ക്ലീനറെ അപായപ്പെടുത്താൻ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ രാജന്റെ തലയോട്ടിയിൽ പൊട്ടലുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.

വയനാട് ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു ഒരു മരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിനാണ് മരിച്ചത്.കൽപറ്റയിൽ നിന്നും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്നു ബസ്

രാവിലെയായതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസിൽ ഉണ്ടായിരുന്നു. പിഎസ് സി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി നെല്ലാറച്ചാൽ സ്വദേശി വിപിനാണ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അറുപതോളം പേർ ചികിത്സയിലാണ്.

പരുക്കേറ്റ കാർ യാത്രക്കാരനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കച്ചവടക്കാരും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പരുക്കേറ്റവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.

ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട്‌ അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്-‌ ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ്‌ പുതുവല്‍ നികര്‍ത്ത്‌ ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്‌. വിവാഹശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.

ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുൻപ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭർത്താവിനെ വേർപിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാൽ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാർത്ത വൈക്കം ജനമൈത്രി പൊലീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ്‌ അശ്വതി ഒതളങ്ങ കഴിച്ചത്‌. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്‌ ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ്‌ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ലി​ക്കു​ന്ന് കോ​ള​നി​യി​ൽ സി​നി (32) ആ​ണ് മ​രി​ച്ച​ത്. ശു​ചി​മു​റി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വ് കു​ട്ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി മ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി.

ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി മ​ക്ക​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് സി​നി​യെ കാ​ണാ​താ​യ​ത്. അ​മ്മ​യെ പ​റ്റി മ​ക്ക​ള്‍ പി​താ​വി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​ളു​ടെ വീ​ട്ടി​ല്‍ പോ​യെ​ന്നും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ മ​ട​ങ്ങി വ​രു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.ഇ​ങ്ങ​നെ കാ​ണാ​താ​യ​പ്പോ​ൾ കു​ട്ടി​ക​ൾ അ​യ​ൽ​ക്കാ​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു

തമിഴ് യുവനടി പത്മജയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ തിരുവട്ടിയൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു നടി. ഭര്‍ത്താവുമായി പിണങ്ങി നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

നടി താമസിച്ചിരുന്ന മുറി രണ്ടു ദിവസമായി പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരം അറിയിച്ചു. അവര്‍ വീട് തുറന്നപ്പോഴാണ് പത്മജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തമിഴ് സിനിമകളില്‍ സഹനടിയായിരുന്നു പത്മജ. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി വരുന്നതിനെച്ചൊല്ലിയുള്ള കലഹത്തെത്തുടര്‍ന്നാണ് രണ്ടുമാസം മുമ്പ് ഭര്‍ത്താവ് പവന്‍ നടിയെ ഉപേക്ഷിച്ച് വീടുവിട്ടുപോയത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഈ കുട്ടിയെയും ഭര്‍ത്താവ് കൂടെ കൊണ്ടുപോയി.

ഇതേത്തുടര്‍ന്ന് നടി പുരുഷസുഹൃത്തിനൊപ്പം ഇവിടെ താമസം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആണ്‍സുഹൃത്തുമൊത്തുള്ള ജീവിതം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ, നടിയോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നടി സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നമാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതിനിടെ നടിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊ​ല്ലം: ഏ​ഴു​വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യു​ടേ​ത് മു​ങ്ങി മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു 18 മു​ത​ൽ 20 മ​ണി​ക്കൂ​ർ മു​ന്പു മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം അ​ഴു​കി തു​ട​ങ്ങി​യി​രു​ന്നു. വ​യ​റ്റി​ൽ വെ​ള്ള​വും ചെ​ളി​യും ക​ല​ർ​ന്നി​രു​ന്നു​വെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പോ​ലീ​സി​നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പൊ​ലീ​സ്. ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത നീ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും തെ​ളി​വെ​ടു​പ്പും ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​വ​ൽ​സ​ല അ​ട​ക്ക​മു​ള്ള​വ​ർ പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​തു മു​ങ്ങി​മ​ര​ണം ത​ന്നെ​യാ​ണെ​ന്നാ​ണ്. ത​ട​യ​ണ​യ്ക്കു സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക ന​ട​പ്പാ​ലം ക​യ​റ​വേ കാ​ൽ​വ​ഴു​തി പു​ഴ​യി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണു നി​ഗ​മ​നം.

വെ​ള്ളം കു​ടി​ച്ച​പ്പോ​ൾ താ​ഴ്ന്നു. പി​ന്നീ​ട് ഉ​യ​ർ​ന്നി​ട്ടു​ണ്ടാ​കും. തു​ട​ർ​ന്ന് മ​ര​ണ വെ​പ്രാ​ള​ത്തി​ൽ പു​ഴ​യി​ൽ താ​ഴ്ന്ന് ചെ​ളി​യി​ൽ പൂ​ഴ്ന്നി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ൽ ചെ​ളി​യു​ടെ അം​ശം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ വ​യ​റ്റി​ൽ വെ​ള്ളം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, പു​ഴ​യു​ടെ ഭാ​ഗം വ​രെ ദേ​വ​ന​ന്ദ ഒ​റ്റ​യ്ക്കു പോ​കി​ല്ല എ​ന്ന നാ​ട്ടു​കാ​രു​ടെ സം​ശ​യം പോ​ലീ​സും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ചെ​രു​പ്പ് ധ​രി​ക്കാ​തെ​യാ​ണ് കു​ട്ടി പു​റ​ത്തു പോ​യി​ട്ടു​ള്ള​ത്. ഇ​തും നാ​ട്ടു​കാ​രി​ൽ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ഒ​ന്നും ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​മി​ല്ല.

കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ​നി​ന്നു മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. കാ​ണ​ക്കാ​രി സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു കാ​ണാ​താ​യ​ത്. ഉ​ച്ച​യ്ക്കു പ​രീ​ക്ഷ ക​ഴി​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ അ​റി​യി​ച്ചു.

Copyright © . All rights reserved