Crime

ആറു മാസം മുൻപു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദർ സിംഗ് സാഹി (31) എന്ന യുവാവ് ജോലി ചെയ്തിരുന്ന സ്്റ്റോറിൽ വെടിയേറ്റു മരിച്ചു. സാന്റിഫിയിലെ സ്റ്റോറിൽ രാവിലെ കടന്നു വന്ന അക്രമി സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു.

കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്റ്റോറിലേക്ക് പ്രവേശിച്ച പ്രതിയുമായി മനീന്ദർ സഹകരിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവയ്ക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നു വിറ്റിയർ പൊലീസ് പറഞ്ഞു.

ആറു മാസം മുമ്പ് പഞ്ചാബിലെ കാർണലിൽ നിന്നും അമേരിക്കയിലെത്തിയ മനീന്ദർ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു.

രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനു ശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിവച്ച പ്രതി സ്റ്റോറിൽ നിന്നും ഇറങ്ങിയോടുന്നതായും ക്യാമറയിൽ ദൃശ്യങ്ങളുണ്ട്. പ്രതിയെ കണ്ടെത്തുന്നവർ 562 567 9281 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് അവൻ വീടു വിട്ടുപോയത്. ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നത്. കരഞ്ഞു തളർന്നു കൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ഫുർഖാനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തിലൊരാൾ ഫുര്‍ഖാനു നേരെ വെടിവയ്ക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

‘വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടിൽനിന്നു പോയത്. വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങൾ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാൻ അവനെ കാണുന്നത്.

സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലിൽ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകർക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ ആശുപത്രിയിലെ ഡോക്ടർമാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവൻ. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’–കണ്ണീരോടെ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഗോകുല്‍പുരി മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. ബജൻപുര, ജാഫറാബാദ്, മൗജ്പുർ തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച സംഘർഷത്തിൽ നൂറ്റി അമ്പതോളം പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ. 48 പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മരിച്ച എഴ് പേരിൽ ഒരാളും പോലീസുകാരനാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ രാത്രിയും തുടർന്ന സംഘർഷങ്ങളുടെ തുടർച്ചായി പല മേഖകളിലും ഇപ്പോഴും സംഘർഷഭരിതമായി നിലനിൽക്കുകയാണ്. ജനങ്ങൾ ചേരി തിരിഞ്ഞ് എറ്റുമുട്ടുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹിന്ദു ഭൂരിപക്ഷ മേഖലകളിലേക്കും തിരിച്ചും മറ്റ് വിഭാഗങ്ങളിൽ പെട്ടവർക്ക് സഞ്ചരിക്കാൻ ആവുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കബീർ നഗറിലാണ് ഇന്ന് രാവിലെ സംഘർഷം റിപ്പോർട്ട് ചെയ്ത ഒരു പ്രദേശം. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടാവുകയായിരുന്നു.

അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എംഎൽഎമാരുടെ യോഗം വിളിച്ച് കേജ്രിവാളും വിഷയം ചർ‌ച്ച ചെയ്യും.

അക്രമത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും കേജ്രിവാൾ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉണ്ടായ സംഘര്‍ഷം കേന്ദ്ര സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. ഈ പശ്ചാത്തലാണ് അമിത് ഷാ ഇടപെടൽ ശക്തമാക്കുന്നത്.

അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം സർക്കാറിനുള്ള തലവേദന വ്യക്തമാകുന്നതാണ്. ഏത് പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി സംഘർഷങ്ങളോട് പ്രതികരിച്ചത്. സമാധാനപരമായ സമരങ്ങള്‍ക്ക് രണ്ട് മാസത്തോളം സര്‍ക്കാര്‍ അവസരം നല്‍കി. എന്നാൽ അക്രമം അനുവദിക്കാന്‍ ആകില്ല. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, ഡൽഹിയിലെ സംഘർഷത്തെ കുറിച്ച് നാലെ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്ന് കോടതിയിൽ സംഘർഷം പരാമർശിക്കപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം, ,സംഘർഷമേഖലയിലക്ക് കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചു. 35 കമ്പനി കേന്ദ്ര സേനയെയാണ് സംഘർഷ ബാധിത സ്ഥലത്തേക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ട് കമ്പനി ദ്രുത കർമ്മ സേനെയെ ഇതിനോടകം സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ശരണ്യയുടെ അവിഹിത ബന്ധത്തിന്റെ കഥകൾ. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി ശരണ്യ ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്നുവെന്ന് നിധിൻ മൊഴി നൽകി. ശരണ്യയുടെ ഫോണിന്റെ പാസ്വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെയ്സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നത്.

പാലക്കാട് സ്വദേശിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിന്‍ മെസ്സേജുകള്‍ കാണാതിരിക്കാന്‍ മുന്‍പുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകൾ പൊലീസിന് നൽകിയത്.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. വലിയന്നൂര്‍ സ്വദേശി നിധിനെതിരെ ശരണ്യയുടെ കടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിയ്ക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. ശരണ്യയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു.

നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി.

ദക്ഷിണാഫ്രിക്കയില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ രാജ്യത്തെത്തിക്കുന്നത്. മുംബൈ അധോലോകത്തിലെ ഛോട്ടാ രാജന്‍ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഇതിൽ പ്രധാനം.

ഇരുന്നൂറോളം കേസുകൾ നിലവിലുണ്ടെന്നാണ് കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് കണക്ക്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. റോയും സെനഗല്‍ പൊലീസും ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വീണ്ടും അറസ്റ്റുചെയ്തത്. രവി പൂജാരിയെ പിന്നീട് സെനഗലില്‍ എത്തിച്ച ശേഷമാണ് ഇപ്പോൾ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. പാരിസ് വഴി എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞിരുന്നത്.

ഇടുക്കി മറയൂരില്‍ വയോധികന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ‍മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാം എന്ന് സ്വപനം കണ്ട ശരണ്യയ്ക്ക് കുരുക്കു മുറുകുമ്പോൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നത് ശരണ്യയുടെ കാമുകൻ തൂങ്ങിമരിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണ്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.

നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

ലണ്ടന്‍: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.

ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.

ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.

 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.

ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.

ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണം നടത്തിയ യുവാവ് ഏഷ്യന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്വദേശികള്‍ക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയില്‍ മര്‍ദനമേറ്റെന്നും മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ ചേർത്തലയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ശിവന്‍ കുത്തേറ്റു മരിച്ചത്. ജ്യേഷ്ഠൻ ബാബു ഒളിവിലാണ്.

കുത്തേറ്റ് റോഡില്‍ കിടന്ന ശിവനെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു. കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനാണിത്.‌ തലയിൽ ഉണ്ടായ മുറിവാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

പാറക്കെട്ടിലേക്കു ശക്തിയായി വലിച്ചെറിഞ്ഞാൽ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാകാമെന്നു സംഘം പൊലീസിനെ ധരിപ്പിച്ചു. പാറക്കൂട്ടത്തിലേക്ക് എറിഞ്ഞപ്പോൾ പരുക്കേറ്റു കുഞ്ഞ് കരയുകയും പിന്നീട് അവിടെ നിന്നെടുത്തു കടലിലേക്ക് എറിയുകയും ചെയ്തു എന്നാണു ശരണ്യയുടെ മൊഴി. കുഞ്ഞിന്റെ ശരീരത്തിലെ കടൽവെള്ളത്തിന്റെ സാന്നിധ്യം ഇതിനു തെളിവായി സംഘം ചൂണ്ടിക്കാട്ടുന്നു.

പരിയാരം ഗവ.മെഡിക്കൽ കോളജിലെ മുൻ‌ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള, അസോഷ്യേറ്റ് പ്രഫസർ ഡോ. ഹേമന്ദ് എന്നിവരാണു പരിശോധന നടത്തിയത്. ഇതിനിടെ, റിമാൻഡിൽ കഴിയുന്ന ശരണ്യയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.

ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്.

കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ ശരണ്യയുടെ വസ്ത്രത്തിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരിക്കാമെന്ന നിഗമനത്തിൽ വസ്ത്രം പരിശോധിക്കാനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ‘‘ശരണ്യയുടെ വീടിനു പിറകു വശത്തെ റോഡിൽ ബൈക്കിൽ ഇയാളെ കണ്ടിരുന്നു. റോഡിൽ നിൽക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാൽ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നിൽക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അൽപ സമയം കഴിഞ്ഞ് ഇയാൾ ഇവിടെ നിന്നു പോയി’’.– എന്നാണു നാട്ടുകാരിലൊരാൾ സിറ്റി പൊലീസിനു നൽകിയ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ, ഇയാൾ ആത്മഹത്യ ചെയ്തതായി ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണമുണ്ടായിരുന്നു.

കടലമ്മ കാണിച്ച സ്നേഹം പോലും പെറ്റമ്മക്ക് കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ ശരണ്യേ…
അമ്മേ ,,,,അമ്മേ …അമ്മ , എന്താണ് മിണ്ടാതിരിക്കുന്നത്…എന്‍റെ വിളി , അമ്മ കേള്‍ക്കുന്നില്ലേ ? …. അന്ന് രാത്രി , എന്തിനാണമ്മേ , എന്നെ ആരും കാണാതെ , കടപ്പുറത്തേക്ക് കൊണ്ടുപോയത്… എന്തുതെറ്റാണമ്മേ ഞാന്‍ ചെയ്തത്…ആ പാറക്കുമുകളില്‍ , അമ്മ എന്നെ ഇരുത്തിയില്ലേ…ഞാന്‍ വിചാരിച്ചു , രാത്രി അമ്പിളി മാമാനെ കാണിക്കാന്‍ , എന്നെ കൊണ്ടുപോയതാണെന്ന്…നല്ലരസമായിരുന്നു കടലുകാണാന്‍ ..പെട്ടന്ന് എന്തിനാണമ്മേ , എന്നെ ആ കല്ലുകളിലേക്ക് വലിച്ചെറിഞ്ഞത്.. …… അമ്മ എന്നെ കളിപ്പിക്കുകയാണെന്നാണ് ഞാന്‍ കരുതിയത് ..എന്‍റെ കുരുന്നുശരീരം ആ കൂര്‍ത്ത പാറയില്‍ ചെന്നിടിച്ചപ്പോള്‍ എന്തുവേദനിച്ചെന്നറിയാമോ അമ്മയ്ക്ക് …?ഞാന്‍ ഉറക്കെ കരഞ്ഞിട്ടും , എന്താണമ്മേ എന്നെ എടുക്കാന്‍ വരാതിരുന്നേ ….എന്നെ തിരമാല കടലിലേക്ക് വലിച്ചുകൊ ണ്ടുപോയപ്പോള്‍ അമ്മ വരുമെന്ന് ഞാന്‍ വിചാരിച്ചു…പക്ഷേ……

സാരമില്ല ..ഞാന്‍ അമ്മയ്ക്ക് തടസമായ കൊണ്ടണല്ലേ , എന്നെ ഇല്ലാതാക്കിയത്… എന്നെ ആര്‍ക്കെങ്കിലും , കൊടുക്കത്തിലായിരുന്നോ അമ്മേ ….

കണ്ണൂര്‍ തയ്യിലില്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒാരോകടല്‍ത്തിരകളിലും നാട്ടുകാര്‍ ആ ഒന്നരവയസുകാരന്‍റെ വിളികള്‍ കേള്‍ക്കുന്നുണ്ട്. ആ കളിചിരികള്‍ മറക്കാന്‍ കഴിയുന്നില്ല പ്രിയപ്പെട്ടവര്‍ക്ക് …

ആ കടലിരമ്പല്‍ കേള്‍ക്കുമ്പോള്‍ തീരദേശവാസികളുടെ നൊമ്പരം ഏറുകയാണ്.. തയ്യില്‍ പ്രദേശത്തിന്‍റെ ശാപമായ ശരണ്യയ്ക്കുനേരെയുള്ള അമ്മമാരുടെ ദേഷ്യം അടങ്ങുന്നില്ല.

RECENT POSTS
Copyright © . All rights reserved