Crime

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. തുടങ്ങിയിട്ടേയുള്ളൂ. യഥാര്‍ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ്. റീന തുടങ്ങിവച്ചതേ ഉള്ളൂ. ഇനി കണ്ടുപിടിക്കുക എന്ന വലിയ വെല്ലുവിളി അന്വേഷണ സംഘത്തിന് മുന്നിലാണ്. ദേവനന്ദയെ കാണാതായ ദിവസം തന്നെ അവള്‍ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവള്‍ പാഞ്ഞ വഴിയിലും അവള്‍ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലര്‍ച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതും. ഒരു തുമ്പില്ലാതെ കേരളമാകെ കുട്ടിയെ തിരയുമ്പോഴാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും എത്തുന്നത്.

ഹാന്‍ഡ്ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള്‍ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.

അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് നായ നല്‍കുന്ന സൂചനകളില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ യാചിക്കുന്നത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകള്‍ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പോയി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.

നെടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ താന്‍ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയോട് പറഞ്ഞ് മുന്‍ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാല്‍ വീട്ടിന്റെ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ധന്യ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്.

ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടില്ല. മോള്‍ ഒരിക്കല്‍പ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലും പോയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുള്‍പ്പെടെ അന്വേഷിക്കിക്കേണ്ടതാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുന്‍പ് കുട്ടി കണ്ടിട്ടുകൂടിയില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം അവള്‍ക്കില്ല. ഇതിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണം. മോള്‍ അന്ന് വീട്ടില്‍ നിന്നത് സ്‌കൂള്‍ അവധിയായതിനാലാണ്. അല്ലാതെ ക്ഷേത്രത്തില്‍ പോകാനല്ല.’ -ധന്യ പറയുന്നു.

”കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല’ മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തില്‍ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങള്‍.

വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. കാണാതായ ദിവസം കുട്ടി വീട്ടില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു.

അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോള്‍ ഇല്ലാതിരുന്ന ഷാള്‍ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

‘ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം.’

ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയ. ഇന്നുമരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ ക്ഷതമില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞദിവസം മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്തെ മാനസികചികില്‍സാകേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കോവിഡ് നയന്റീനോ എച്ച്.വണ്‍.എന്‍.വണ്ണോ അല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമിതമായി മരുന്നോ വിഷപദാര്‍ഥങ്ങളോ ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്നറിയാന്‍ സാംപിളുകള്‍ രാസപരിശോധനയ്ക്കയച്ചു.

പുതുജീവൻ ട്രസ്റ്റ്‌ മാനസികചികിത്സ കേന്ദ്രത്തിലാണ് മൂന്ന് ദുരൂഹമരണങ്ങൾ നടന്നത്. അവശനിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഷെറിന്‍, ഗിരീഷ്, യോഹന്നാന്‍ എന്നിവരാണ് മരിച്ചത്. മറ്റ് ആറുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എൻ1 തുടങ്ങിയ രോഗലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും അവയൊന്നുമല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുരൂഹത ആരോപിച്ച നാട്ടുകാർ പോലീസിൽ പരാതി നൽകി.

ചികില്‍സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നമെന്നും, പുതുജീവന്‍ ട്രസ്റ്റിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലന്നും കോട്ടയം കലക്ടർ പി.കെ.സുധീര്‍ ബാബു പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ട്.

‘ഷെറിന്റേയും യോഹന്നാന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതായും, ഗിരീഷിന്റെ മൃതദേഹം ബന്ധുക്കള്‍ എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സ്ഥാപന ഡയറക്ടർ വിസി ജോസഫ് പറഞ്ഞു. എല്ലാവരും സമാനമായ ലക്ഷണങ്ങളാണ് കാണിച്ചത്.

രാസപരിശോധനക്കായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, കോണ്ഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തി.

ഇ​ള​വൂ​രി​ൽ പു​ഴ​യി​ൽ വീ​ണു മ​രി​ച്ച ആ​റു വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് മാ​താ​പി​താ​ക്ക​ളും. “എ​ന്‍റെ കു​ട്ടി എ​ന്നോ​ടു പ​റ​യാ​തെ പു​റ​ത്തു​പോ​വി​ല്ല. എ​ന്‍റെ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ലെ സ​ത്യം അ​റി​യ​ണ​മെ​ന്നും’ ദേ​വ​ന​ന്ദ​യു​ടെ അ​മ്മ ധ​ന്യ തേ​ങ്ങ​ല​ട​ക്കി പ​റ​ഞ്ഞു.  പു​ഴ​ക്ക​ര​യി​ലൂ​ടെ കു​ട്ടി ഇ​തു​വ​രെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ല. ഒ​രി​ക്ക​ലും ആ​റി​നു മ​റു​ക​ര​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​യി​ട്ടി​ല്ല. ശാ​സി​ച്ചാ​ലും പി​ണ​ങ്ങി​യി​രി​ക്കു​ന്ന ആ​ള​ല്ല. നി​മി​ഷ നേ​രെ​കൊ​ണ്ടാ​ണ് കു​ഞ്ഞി​നെ കാ​ണാ​താ​യ​ത്. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ത​ന്‍റെ ഷോ​ളും കാ​ണാ​താ​യി. ഷോ​ൾ ധ​രി​ച്ച് മ​ക​ൾ ഒ​രി​ക്ക​ലും പു​റ​ത്തു​പോ​യി​ട്ടി​ല്ല.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ലം മു​ൻ​പ് കു​ട്ടി ക​ണ്ടി​ട്ടി​ല്ല. എ​ന്‍റെ കു​ട്ടി എ​ന്നോ​ടു പ​റ​യാ​തെ പു​റ​ത്തു​പോ​വി​ല്ല. കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ധ​ന്യ പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​മെ​ന്ന് അ​ച്ഛ​ൻ പ്ര​ദീ​പും പ​റ​ഞ്ഞു. ദേ​വ​ന​ന്ദ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് മു​ത്ത​ച്ഛ​ൻ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. അ​യ​ൽ‌​വീ​ട്ടി​ൽ പോ​ലും പോ​കാ​ത്ത കു​ട്ടി​യാ​ണ്. കു​ഞ്ഞ് ഒ​റ്റ​യ്ക്കു പു​ഴ​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നും മു​ത്ത​ച്ഛ​ൻ മോ​ഹ​ന​ൻ പി​ള്ള പ​റ​ഞ്ഞു. കാ​ണാ​താ​കു​മ്പോ​ൾ കു​ട്ടി അ​മ്മ​യു​ടെ ഷാ​ൾ ധ​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്തി​ക്ക​ര​യാ​റ്റി​ന്‍റെ കൈ​വ​ഴി​യാ​യ പ​ള്ളി​മ​ൺ ആ​റി​ലാ​ണ് ദേ​വ​ന​ന്ദ‍​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​പോ​ലീ​സി​ന്‍റെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദേ​വ​ന​ന്ദ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് എ​ഴു​പ​ത് മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ആ​റ്റി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.   മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വോ ച​ത​വോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ല. കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ ചെ​ളി​യും വെ​ള്ള​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക സൂ​ച​ന. കാ​ണാ​താ​കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന ക​ടും​പ​ച്ച നി​റ​ത്തി​ലു​ള്ള പാ​ന്‍റ്സും റോ​സ് ഷ​ർ​ട്ടു​മാ​യി​രു​ന്നു വേ​ഷം. അ​മ്മ ധ​ന്യ​യു​ടെ ചു​രി​ദാ​റി​ന്‍റെ ഷാ​ളും ഉ​ണ്ടാ​യി​രു​ന്നു. മു​ടി ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലു​മാ​യി​രു​ന്നു.

ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നാമത്തെയാള്‍ മരിച്ചത്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.

മരണകാരണം കോവിഡോ എച്ച്‍ വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.

അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന്‍ പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.

കൊല്ലം: ചേതനയറ്റ ദേവന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായിരുന്നില്ല. ”എന്‍റെ പൊന്നേ”, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.

”ഒന്ന് തൊട്ടോട്ടെ”, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവസനാമായി കാണാൻ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യിൽ ഒരുപിടി റോസാപ്പൂക്കളുമായി അവർ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി.

അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.

കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെര‌ച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. ഇന്ന് രാവിലെയോടെ ആ പ്രതീക്ഷ വിഫലമായി.

ഉത്തരകൊറിയായില്‍ കിങ് ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെ പല അനീതികളും നടക്കുന്നു. ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത തലവനായിട്ടാണ് ഇന്ത്യയടക്കം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ക്രൂരമായ പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

കിങ് ജോങ് ഉന്നിന്റെ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം.

അതെസമയം രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ചാക്കോച്ചന്‍ ഷൂട്ടിങ്ങിനായി വിദേശത്താണുള്ളത്. മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്.

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദുപണിക്കര്‍, സംയുക്ത വര്‍മ, സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.

അ​യ​ര്‍​ക്കു​ന്നം പു​ന്ന​ത്ര ക​മ്പ​നി​ക്ക​ട​വി​ൽ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ർ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മ​രി​ച്ചു. പു​ന്ന​ത്ര സ്വ​ദേ​ശി​ക​ളാ​യ ജോ​യ്(49), സാ​ജു(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റി​ന്‍റെ റിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.   വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​ണ്ണി​ന് ബ​ല​ക്കു​റ​വാ​യ​തി​നാ​ല്‍ ബ​ലം വ​രു​ത്തു​ന്ന​തി​നാ​യാ​ണ് കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കി​യ​ത്. ഇ​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.   ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Copyright © . All rights reserved