Crime

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൈപ്രസിലെ ആയ ന്പയിൽ ഇസ്രായേലി യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസ് 19 കാരിയായ ബ്രിട്ടീഷുകാരി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. 17 ജൂലൈയിൽ 12 ഇസ്രായേൽ യുവാക്കൾ തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന പരാതി പിൻവലിച്ച ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈപ്രിയറ്റ് പോലീസ് ആവശ്യപ്പെട്ടാണ് താനിങ്ങനെ ഒരു കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നാണ് പെൺകുട്ടി പറയുന്നത്, പക്ഷേ പൊലീസ് ഇത് നിരസിച്ചു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് പെൺകുട്ടിക്ക് എതിരെ പരാലിംനി കോടതി കേസെടുത്തു. ഫാമഗുസ്ത ജില്ലാ കോടതിയിലെ ജഡ്ജ് ജനുവരി 7 വരെ പ്രതിയെ റിമാൻഡിൽ വെക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷം തടവും, 1500 പൗണ്ട് പിഴയും പ്രതിക്ക് ലഭിച്ചു.

എന്നാൽ കേസിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ടായിരുന്നു എന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിന്റെ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം വിചാരണവേളയിൽ പ്രതിയോടൊപ്പം വക്കീലോ, ട്രാൻസ്ലേറ്ററോ ഉണ്ടായിരുന്നില്ല. കേസ് കൈകാര്യം ചെയ്ത ജഡ്ജി ആയ മിഖാലിസിന്റെ നിലപാടിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ബലാൽസംഗം നടന്നതിനെക്കുറിച്ചുള്ള തെളിവുകൾ കേൾക്കാൻ പോലും അദ്ദേഹം മനസ്സു കാണിച്ചില്ല എന്നാണ് അഭിഭാഷകൻ പറയുന്നത്.

പ്രോസിക്യൂഷൻ പറയുന്നത് പ്രതി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്വമേധയാ കേസ് എഴുതി രജിസ്റ്റർ ചെയ്തു എന്നാണ്. എന്നാൽ പ്രതിയായ പെൺകുട്ടി പറയുന്നത്, ഒക്ടോബറിൽ വിചാരണ തുടങ്ങിയതിനുശേഷം തനിക്ക് കൃത്യമായ നിയമ സഹായമോ, അഭിഭാഷകരെയോ ലഭിച്ചിട്ടില്ല എന്നാണ്.

പ്രതിയായ പെൺകുട്ടി യുവാക്കളോടൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടത്തിയതെന്ന തെളിവുകൾ വീഡിയോയിൽ നിന്ന് ലഭ്യമാണ് എന്നാണ് കോടതി കണ്ടെത്തുന്നത്. ഇസ്രായേലി യുവാക്കളുടെ കയ്യിലുള്ള വീഡിയോ ക്ലിപ്പ് തനിക്ക് ഭീഷണി ആകുമോ എന്ന് ഭയന്നതിനാൽ ആണ് പ്രതി കേസ് ഫയൽ ചെയ്തത് എന്നും കോടതി കണ്ടെത്തി. എന്നാൽ ഈ വാദം തെറ്റാണെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകർ വാദിക്കുന്നത്.

വിചാരണക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയും അമ്മയും ചുണ്ടുകൾ കൂട്ടി കെട്ടിയ ചിഹ്നമുള്ള വെള്ളത്തൂവാല മുഖത്ത് ധരിച്ചിരുന്നു. വിധിക്കെതിരെയുള്ള പ്രതിഷേധമാണ് അവർ രേഖപ്പെടുത്തിയത്. കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടിയുടെ അഭിപ്രായം കേൾക്കാനോ തെളിവുകൾ കൃത്യമായി പരിശോധിക്കാനോ കോടതി തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മയും പരാതിപ്പെട്ടു. ബലാത്സംഗത്തിന് ശേഷം തന്റെ മകൾ കടന്നുപോയ വിഷമഘട്ടങ്ങൾ താൻ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അവർ വികാരാധീനയായി. പെൺകുട്ടിയുടെ മനുഷ്യാവകാശം പരസ്യമായി നിഷേധിക്കപ്പെട്ടതായും അവർ വാദിച്ചു.

പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ഗിരിതയുടെ മുഖത്ത് കുറ്റബോധം ലവലേശം ഉണ്ടായിരുന്നില്ല. ഇരുവശവും കാവലൊരുക്കിയാണ് പൊലീസ് വെണ്ടാർ ആമ്പാടിയിൽ വീട്ടിലേക്ക് തെളിവെടുപ്പിനായി ഗിരിതയെ കൊണ്ടുവന്നത്. സംഭവം അറിഞ്ഞ് അയൽക്കാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകൾ പാഞ്ഞെത്തി. പൊലീസ് വലയത്തിനുള്ളിൽ നിൽക്കുന്ന ഗിരിതയുടെ മുഖത്തേക്ക് നോക്കി അവർ ഉറക്കെ അസഭ്യം പറഞ്ഞു. എന്നിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. മുറ്റത്ത് നിന്ന് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലെടുത്തത് മുതൽ കൊലപാതകം വരെയുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ വിവരിച്ചു.

2012 മേയ് 5നായിരുന്നു വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽകുമാറുമായുള്ള വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അമ്മായിഅമ്മ രമണിഅമ്മയുമായി (66) സ്വരച്ചേർച്ചയില്ലാതായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽകുമാറിന് കേബിൾ ടി.വിയുമായി ബന്ധപ്പെട്ട ജോലിയുമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും ഏറെ വൈകിയാണ് ബിമൽ വീട്ടിൽ എത്തിയിരുന്നത്. അപ്പോഴൊക്കെ രമണിഅമ്മയും ഗിരിതയും തമ്മിൽ വഴക്കായിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഓടിയെത്താറുള്ള അയൽക്കാരനായ യുവാവുമായി ഗിരിത അടുപ്പത്തിലായത് പെട്ടെന്നാണ്. ആ അടുപ്പം വളർന്നു. ഇത് രമണിഅമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം വഷളായി. 2015ൽ വയനാട്ടിലേക്ക് ബിമൽകുമാറിനൊപ്പം ഗിരിത മക്കളുമൊന്നിച്ച് താമസം മാറി. മൂത്ത മകളെ നവോദയ വിദ്യാലയത്തിൽ ചേർത്തു. അവിടെ താമസിച്ചുവരുമ്പോൾ നാട്ടിൽ വീടുപണി തുടങ്ങി. ബിമൽകുമാർ ഇടയ്ക്ക് വീടുപണിക്ക് മേൽനോട്ടം വഹിക്കാൻ വരുമ്പോഴും ഗിരിതയെ കൊണ്ടുവന്നില്ല.

കുടുംബ വീടിനോട് ചേർന്ന് ഗിരിതയുടെ പേരിലുള്ള ഭൂമിയിൽ വീട് വയ്ക്കാനാണ് തീരുമാനിച്ചത്. അവിടെ വീട് വച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2019 മേയിൽ ബിമലിനൊപ്പം ഗിരിതയും മക്കളും നാട്ടിൽ തിരികെ എത്തിയപ്പോഴാണ് തന്റെ ഭൂമിയിലല്ല വീട് വച്ചതെന്ന സത്യം ഗിരിത മനസിലാക്കിയത്. കുടുംബ വീട് പൊളിച്ച ശേഷം അവിടെയാണ് പുതിയ വീട് നിർമ്മിച്ചത്. പാലുകാച്ച് ചടങ്ങ് നടന്ന അന്നുമുതൽ രമണിഅമ്മയുമായി വഴക്കായി. അപ്പോഴും മദ്ധ്യസ്ഥ വേഷത്തിൽ അയൽക്കാരനായ യുവാവെത്തി.

ഡിസംബർ 11ന് ഉച്ചയൂണിനുശേഷം മുറിയിൽ അർദ്ധ മയക്കത്തിലായിരുന്നു രമണിഅമ്മ. ഗിരിത കൊലപാതകത്തിനായി മനസ് പാകപ്പെടുത്തി. മുറ്റത്ത് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് തീരുമാനിച്ചത്. ഒൻപത് കിലോവരുന്ന കല്ല് എടുത്തു. ഗ്യാസ് സ്റ്റൗവിന് മുകളിൽ ഉണ്ടായിരുന്ന ബിഗ്ഷോപ്പറെടുത്ത് കല്ല് അതിനുള്ളിലാക്കി. വീശിയടിക്കാൻ അതാണ് നല്ലതെന്ന് തോന്നി. അടുക്കള വാതിൽ അടച്ച് കുറ്റിയിട്ടു. കല്ലിട്ട ബിഗ്ഷോപ്പറുമായി ഗിരിത മുറിയിലേക്ക് കടന്നുവരുമ്പോൾ കണ്ണ് പകുതി തുറന്ന് അർദ്ധ മയക്കത്തിലായിരുന്നു രമണിയമ്മ. കല്ലുകെട്ടിയ ബിഗ്ഷോപ്പർ കൊണ്ട് രമണിയമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റയടി.

അടിയേറ്റ് രമണിയമ്മ നിലവിളിയോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. മുറിയിലുള്ള മറ്റൊരു കട്ടിലിലേക്ക് കല്ലടങ്ങിയ ബിഗ്ഷോപ്പർ വച്ച ശേഷം രമണിയമ്മയെ കുത്തിപ്പിടിച്ചു കിടത്തി. വീണ്ടും കല്ലെടുത്ത് രണ്ടുതവണകൂടി അടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്ന പണിക്കാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഓടിയെത്തി കതക് ചവിട്ടിപ്പൊളിച്ചു. തലച്ചോർ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന രമണിഅമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുത്തൂർ പൊലീസ് പാഞ്ഞെത്തി ഗിരിതയെ അറസ്റ്റ് ചെയ്തു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രമണിഅമ്മ മരിച്ചത്. കൊലപാതകത്തിൽ അയൽവാസിയായ കാമുകന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കാമുകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

മണിമലയാർ മല്ലപ്പള്ളിയിൽ വീണ്ടും രണ്ടു പേരുടെ ജീവനെടുത്തു. മല്ലപ്പള്ളി തേലപ്പുഴക്കടവ് തൂക്കു പാലത്തിനു സമീപമാണ് അപകടമുണ്ടായതു.ചങ്ങനാശ്ശേരി മോർക്കുളങ്ങര സ്വദേശികളായ ആകാശ് (19) സച്ചിൻ (19)
എന്നിവരാണ് മുങ്ങി മരിച്ചത് പന്ത്രണ്ടു പേരടങ്ങുന്ന സംഘമായിട്ടാണ് വിദ്യാർത്ഥികൾ ആറ്റിൽ കുളിക്കാനായി എത്തിയതു

ഇവർ കുളിക്കുന്നതിനിടയിൽ അപകടം നിറഞ്ഞ കയത്തിലെ ചുഴിയിൽ പെടുകയായിരുന്നു ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാരുടെ രെക്ഷ ശ്രെമം വിഭലമായി.. തുടർന്ന് പോലീസും ഫയർ ഫോഴ്സും ചേർന്ന് ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.

ആകാശിന്റെ പിതാവ് ചങ്ങനാശ്ശേരി മാർകെറ്റിൽ യൂണിയൻ തൊഴിലാളിയായും, സച്ചിന്റെ പിതാവ് മോർക്കുളങ്ങരയിൽ പന്തൽ ജോലിയും ചെയ്യുന്നതായാണ് പ്രാഥമിക വിവരം

സച്ചിൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അമ്മ : സുനി, സഹോദരി : സൗമ്യ. ആകാശ് പത്തനംതിട്ട മൗണ്ട് സിയോൺ കോളജിൽ ബികോം എൽഎൽബി വിദ്യാർഥിയാണ്. അമ്മ : ഗീത, സഹോദരിമാർ : ശ്രുതി, പൂജ. മൃതദേഹങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആകാശിന്റെ സംസ്കാരം ഇന്ന് 3 ന് മോർക്കുളങ്ങര കുടുംബി സേവാ സംഘം നമ്പർ-35 ശ്മശാനത്തിൽ

അപ്രതീക്ഷിത വിയോഗങ്ങളിൽ നടുങ്ങി ചങ്ങനാശേരി. ഒരു ദിവസത്തിനുള്ളിൽ 2 അപകടങ്ങളിലായി ചങ്ങനാശേരിക്ക് നഷ്ടമായത് 3 ജീവനുകൾ.  പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് നെടുംപറമ്പിൽ അഫ്സൽ ദേവസ്യയുമാണ് (30) ഇന്നലെ മരിച്ചത്.

വിയോഗം അറിയാതെ അമ്മമാർ

ചങ്ങനാശേരി സ്വദേശികളായ 2 വിദ്യാർഥികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചു എന്നറിഞ്ഞതു മുതൽ ആശങ്കയിലായിരുന്നു നാട്. മക്കൾക്ക് എന്തോ ആപത്തുണ്ടായി എന്നറിഞ്ഞ് ഇരുവരുടെയും അച്ഛൻമാർ മല്ലപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും അമ്മമാരും സഹോദരിമാരും ഒന്നും അറിഞ്ഞിരുന്നില്ല. നേരം വൈകുന്നതനുസരിച്ച് വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. കരഞ്ഞു തളർന്ന അമ്മമാർ മക്കൾക്ക് എന്തു പറ്റി എന്ന് ആളുകളോടു മാറിമാറി ചോദിച്ചെങ്കിലും മരണ വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. രാത്രി വൈകിയാണ് ഇരുവരുടെയും അമ്മമാരെ മരണവിവരം അറിയിച്ചത്.സ്കൂൾ പഠന കാലം മുതൽ ഉറ്റ ചങ്ങാതിമാരായിരുന്നു സച്ചിനും ആകാശും.

അവധി ദിവസങ്ങൾ ആയതിനാൽ നെടുംകുന്നം, ചങ്ങനാശ്ശേരി, മല്ലപ്പള്ളി, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പാലം കാണാനും കുളിക്കാനുമായി ഇവിടെ എത്തുന്നത് മുൻപും ഇവിടെ മുങ്ങി മരണങ്ങൾ തുടർക്കധയാണ്. ആറ്റിലെ ചുഴികളുംടെയും കയങ്ങളുടെയും കാര്യങ്ങൾ പറഞ്ഞു നാട്ടുകാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇതനുസരിക്കാറില്ല.. ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

10 മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ യുവതിക്കു ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് തെക്ക് ഇലംപ്ലാവിൽ വീട്ടിൽ ദീപയെയാണ് (34) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ.രമേശ് കുമാർ ശിക്ഷിച്ചത്. തടവിനു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

2011 ജനുവരി 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിനെത്തുടർന്ന് ഭർത്താവ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്കു മറ്റൊരാളുമായി സൗഹൃദമുണ്ടെന്നു കണ്ടെത്തിയതിനെച്ചൊല്ലി ഇരുവരും വഴക്കായി.

സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത മകൻ ഹരിനന്ദന് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്നതിനു ബെംഗളൂരുവിൽ പോകേണ്ട ദിവസം കൂടെ ചെല്ലാൻ ദീപ വിസമ്മതിച്ചതും വഴക്കിനു കാരണമായി. തുടർന്ന് ഭർത്താവ് ദീപയുടെ വീട്ടുകാരെ വിളിച്ചു വരുത്തി ദീപയെയും കുട്ടിയെയും അവർക്കൊപ്പം അയച്ചു. ബന്ധം തുടരാനാകില്ലെന്നും അറിയിച്ചു. വീട്ടിലെത്തിയ ശേഷം ദീപ കുട്ടിക്കു വിഷം നൽകിയ ശേഷം വിഷം കഴി‍ച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും കേസിൽ പറയുന്നു. കുട്ടിക്കു ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന്റെ ശ്വാസംമുട്ടലാണെന്നു സംശയിച്ചാണു വീട്ടുകാർ ആദ്യം ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പിന്നീടു കണ്ടെത്തി.

ചികിത്സ തേടിയ ദീപ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് ഭർത്താവ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ദീപയുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. ഇവർ വിവാഹബന്ധം വേർപിരിഞ്ഞു. വിവാഹേതര ബന്ധം പിടിക്കപ്പെട്ടതിലെ അപമാനം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തി ദീപ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.

വീടിന്റെ മുറ്റത്ത് മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി. മടവൂർ പൈമ്പാലിശ്ശേരി നെടുവങ്ങാട് ടി.പി.ദേവദാസൻ (51) മകൾ സൂര്യ സുരേന്ദ്രനെ (29) കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ രാംപൊയിൽ പുനത്തുംകുഴിയിൽ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വർഷം മുൻപാണ് സൂര്യയുടെ അമ്മയെ ദേവദാസൻ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികൾ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസൻ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് അവശയായ സൂര്യയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഡ്രൈവറാണ് ദേവദാസൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. സൂര്യയുടെ സഹോദരങ്ങൾ: ദിൽസി, അമൽനാഥ്.

ഡല്‍ഹിക്കാര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല 2018 ജൂലൈ ഒന്നാം തീയതി. അന്നായിരുന്നു വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ഒരു ദിവസം ജീവനൊടുക്കിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ നിന്നുള്ള പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്. ‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല.

ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിത നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ത് നഗര്‍ നിവാസികൾ ഭീതിയോടെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീടിനെ നോക്കിക്കണ്ടിരുന്നത്. രാത്രിയിൽ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാൻ പോലും പലരും ഭയന്നു.

ഒന്നരക്കൊല്ലമായി ഈ വീട് ശൂന്യമാണ്. ഭൂതബംഗ്ളാവെന്നാണ് നാട്ടുകാര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. വാടകയ്ക്കു താമസിക്കാനും വാങ്ങാനും ആരും തയ്യാറായില്ല. പലരും വാങ്ങാന്‍ തയ്യാറായി വന്നെങ്കിലും കൂട്ടമരണങ്ങളുടെ കഥകള്‍ കേട്ട് പിന്‍മാറി. താമസിക്കാന്‍ തയ്യാറായവര്‍ ആത്മാക്കളുെട ശബ്ദം കേട്ടെന്നു പറഞ്ഞ് പതുക്കെ പിന്‍വാങ്ങി.

എന്നാല്‍ ഇപ്പോള്‍ ശനിദശ മാറിയെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. എല്ലാ കഥകളും അറിഞ്ഞിട്ടും ഇവിടെ താമസിക്കാന്‍ ഒരാള്‍ വന്നിരിക്കുന്നു. ‘ഭൂതത്തിലും പ്രേതത്തിലു ം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പ്രതീക്ഷിച്ച വാകടകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് കിട്ടി’ എന്നാണ് പത്തോളജിസ്റ്റായ ഡോ. മോഹന്‍ കശ്യപ് പറഞ്ഞത്. ഭാര്യയും രണ്ട് മക്കളും തന്റെ കൂടെയുണ്ടാകും. വെറും 25,000 രൂപയാണ് വാടക. ഈ വാടകയ്ക്കു ഇത്രയും സൗകര്യമുള്ള ഒരു വീട് ഇവിടെ വേറെ കിട്ടില്ലെന്നും മോഹന്‍ കശ്യപ് പറഞ്ഞു.

ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തി‌ന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്.

തിരുവനന്തപുരം; മോഡലും അവതാരകയുമായ ജാഗി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ജാഗിയുമായി ബന്ധമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.

തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ മൃതദേഹം കിടന്നിട്ടും പോസ്റ്റുമോര്‍ട്ടത്തിന് പോകുന്നതിന് തൊട്ടുമുന്‍പാണ് വിരലടയാളം ശേഖരിച്ചത്. ഫോറന്‍സിക് സംഘമില്ലാതെ പൊലീസ് യുവതിയുടെ മുറി പരിശോധിച്ചതും വീഴചയാണ്.

ജാഗിയും പുരുഷ സുഹൃത്തും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയ്‌ക്കൊപ്പം താമസിച്ചിരുന്ന ഇയാള്‍ രണ്ട് മാസം മുന്‍പാണ് എറണാകുളത്തേക്ക് മടങ്ങിയത്. ദിവസവും ഇയാള്‍ ജാഗിയെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ 11 മണിക്കു ഇയാള്‍ ജാഗിയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. വീണതിനെ തുടര്‍ന്ന് തലയിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഫ്ലാമർ ബെക്വിറി എന്ന സ്വീഡിഷ് പൗരൻ ആണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീ ചർച്ച് റോഡിൽ ഇന്നലെ രാത്രി ഏകദേശം ഒൻപതു മണിയോടെ കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർക്കുന്ന ശബ്ദത്തോടൊപ്പം ഒരു സ്ത്രീ സഹായത്തിനായി നിലനിലവിളിക്കുന്നതായും അയൽക്കാർ കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ ഭീതിജനകമായ മരണം നേരിട്ട് കണ്ട കുടുംബാംഗങ്ങൾ അങ്ങേയറ്റം ഭയന്നതായി മെറ്റ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 36 വയസ്സുകാരനായ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. പരേതന് ഭാര്യയും ഒരു കുട്ടിയുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ബെക്വിറി, റിയൽ ഹൗസ് വൈഫ് ഓഫ് ചെഷയർ സ്റ്റാറായ മിസ് ബെക്വിറിയുടെ സഹോദരനാണ്.

തുടർച്ചയായി താൻ എട്ടോ പത്തോ വെടിയൊച്ചകൾ കേട്ടിരുന്നു എന്ന് അയൽക്കാരിയായ വിറ്റോറിയ അമറ്റി (60) പൊലീസിനോട് പറഞ്ഞു. അതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നിലവിളിക്കുന്ന ശബ്ദവും കേട്ടു. പുറത്തിറങ്ങിയപ്പോഴാണ് അത് എന്റെ അയൽക്കാരൻ ആണെന്ന് മനസ്സിലായത്. വീടിന്റെ പ്രവേശനകവാടത്തിലായി രക്തത്തിൽ മുങ്ങി കുളിച്ച് കിടക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. താൻ ഓടി ചെല്ലുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അതിദാരുണമായി നിലവിളിക്കുന്നുണ്ടായിരുന്നു. നേഴ്സിനെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ബെക്വിറിയെ മുറിവിൽ മർദ്ദം ചെലുത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ക്രിസ്മസ് ഈവിൽ കുടുംബത്തിന് മുന്നിൽ വച്ച് നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ ആണെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ജെമി സ്റ്റീവൻസൺ പറഞ്ഞു. സ്പെഷ്യൽ ഓഫീസർമാർ കുടുംബത്തിന് സകല പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിന് ഏതാനും വാര അകലെ വെച്ചാണ് ഈ കൊലപാതകം നടന്നത്. 2019 ൽ ലണ്ടനിൽ അരങ്ങേറുന്ന 135 മത്തെ നരഹത്യ ആണ് ഇത്.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം 

യുകെയിലുടനീളം അനിയന്ത്രിതവും അനധികൃതവുമായിട്ടുള്ള  കെയർ ഹോമുകളിൽ കഴിയുന്ന കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. പല കെയർ ഹോമുകളും രജിസ്റ്റർ ചെയ്യപ്പെടാത്തതാണ്. നിയന്ത്രണാതീതമായ ഇത്തരം സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കൗമാരക്കാരായ കുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.


ലൈംഗിക പീഡനങ്ങൾ മൂലവും, ലഹരിയിൽ അടിമപ്പെട്ടതും, രക്ഷിതാക്കൾ വഴക്ക് പറയുന്നതു കൊണ്ട് വീട്ടിൽ നിന്നും ഒളിച്ചോടുന്നതുമായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇത്തരം കെയർ ഹോമുകളിൽ പാർപ്പിച്ചിരി ക്കുന്നത്. ഈ കെയർ ഹോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്നതുകൊണ്ട് ഗവണ്മെന്റിന് ഈ ഈ സ്ഥാപനങ്ങളുടെ മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളത് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു.അവർ വീണ്ടും കുറ്റകൃത്യങ്ങളുടെ പാതതന്നെ സ്വീകരിക്കുന്നു.


അധികൃത സ്ഥലങ്ങളിൽ കുട്ടികളെ പാർപ്പിച്ചത് 2016 – 17 നും 2018 – 19നും ഇടയിൽ 22 % വർദ്ധിച്ചു. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ട് അടുത്തിടെ നടന്ന പാർലമെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സങ്കീർണ്ണമായ വ്യക്തിത്വമുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് ചിൽഡ്രൻസ് സൊസൈറ്റിയിലെ പോളിസി മാനേജർ ഐറിന പോണ പറഞ്ഞു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ ലൈംഗികമായും മറ്റുമുള്ള ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത വളരെ ഏറെയാണ് അവർ കൂട്ടിച്ചേർത്തു.

മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Copyright © . All rights reserved