Crime

ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി.
ഇന്നലെ രാത്രിയോടെയാണ് ദേവികയെ മിഥുൻ വീട്ടിലെത്തി തീവച്ച് കൊന്നത്. ആക്രമണത്തിനിടെ പൊളളലേറ്റ യുവാവും മരിച്ചു. കലക്ടറേറ്റിന് സമീപം അര്‍ധരാത്രിയാണ് സംഭവം. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് ഷാലന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഒാടിയതിനാല്‍ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ മുന്‍പും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയല്‍വാസി പറഞ്ഞു.

ദേവികയെ മിഥുൻ കൊലപ്പെടുത്തയത് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് തന്നെ. പെൺകുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് മിഥുനെ താക്കീതും ചെയ്തു. ഇതോടെ എല്ലാ പ്രശ്‌നവും അവസാനിച്ചുവെന്ന് കരുതിയതാണ്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചതുമില്ല. പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം മിഥുൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടി വീട്ടിൽ വ്ച്ചു തന്നെ മരിച്ചു. മിഥുനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് മരണം. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ദേവിക. ദേവികയുടെ അകന്ന ബന്ധുവാണ് മിഥുൻ..

അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. ദേവിക സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ദേവിക. പഠനത്തിലും മിടുക്കി. ഈ കുട്ടിയുടെ ട്യൂഷൻ ക്ലാസിൽ അടക്കം ചെന്ന് മിഥുൻ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇത് വൈരാഗ്യം കൂട്ടി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിഥുന്റെ ശല്യത്തെ കുറിച്ച് ദേവിക വീട്ടിൽ പറഞ്ഞത്. ഇതോടെ അച്ഛനും അമ്മയും താക്കീത് ചെയ്തു. എന്നിട്ടും മിഥുൻ പിന്തുടർന്നപ്പോൾ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലും എത്തുകയായിരുന്നു.

ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് കേസ് ഒഴിവാക്കിയത്. പൊലീസിന്റെ താക്കീത് അനുസരിക്കുമെന്ന് ഏവരും കരുതി. അങ്ങനെ എല്ലാം പറഞ്ഞ് തീർത്തിട്ടും വീണ്ടും വിടാതെ പിന്തുടരുകയായിരുന്നു മിഥുൻ. ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ അവസാന ശ്രമമായി വീണ്ടും പ്രണയാഭ്യർഥന നടത്തി. അപ്പോൾ താൽപ്പര്യമില്ലെന്ന് തീർത്ത് പറഞ്ഞത് വൈരാഗ്യം കൂട്ടി. ഇതാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

അങ്ങനെ വീണ്ടും അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുകയാണ്. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു. സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം.

സ്ത്രീകളെ കുത്തി വീഴ്‌ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങൾക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ളി ജോ​സ​ഫി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ എ​ത്തു​ന്നു. ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത് ആ​ളൂ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജോ​ളി​ക്കു വേ​ണ്ടി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് ആ​ളൂ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണും അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​ഞ്ഞ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നു ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ആ​ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക ജോ​ളി ജോ​സ​ഫിനെ അ​ട​ക്കം മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജോളി അ​റ​സ്റ്റിലായിരിക്കുന്നത്.

കോ​​​​ഴി​​​​ക്കോ​​​​ട്: എ​​​​ൻ​​​​ഐ​​​​ടി​​​​യി​​​​ലെ വ്യാ​​​​ജ​​​​തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡും സ്വ​​​​ത്ത് ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ വ്യാ​​​​ജ ഒ​​​​സ്യ​​​​ത്തും ത​​​യാ​​​റാ​​​ക്കി​​​യ, കൂ​​​ട​​​ത്താ​​​യി കേ​​​സി​​​ലെ പ്ര​​​തി ജോ​​​​ളി താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത​​​യു​​​ടെ മു​​​​ൻ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളി​​​​ന്‍റെ വ്യാ​​​​ജ ക​​​​ത്തും നി​​​​ർ​​​​മി​​​​ച്ചു. ഷാ​​​​ജു​​​​വി​​​​നെ പു​​​​ന​​​​ർ​​​​വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​തോ‌​​​​ടെ മുൻ ഭർത്താവ് റോയിയുടെ ഇടവകയായ കൂ​​​​ട​​​​ത്താ​​​​യിയിൽ നിന്ന് ജോ​​​​ളി​​​​യു​​​​ടെ പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഷാ​​​​ജു​​​​വി​​​​ന്‍റെ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ കോ​​​​ട​​​​ഞ്ചേ​​​​രി​​​​യി​​​​ൽ ജോ​​​​ളി​​​​യെ പു​​​​തി​​​​യ അം​​​​ഗ​​​​മാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

എ​ന്നാ​ൽ കൂ​ട​ത്താ​യി ഇ​ട​വ​കാം​ഗ​മാ​യി നി​ല​നി​ന്ന് ഭ​ർ​തൃ​പി​താ​വ് ടോം ​തോ​മ​സി​ന്‍റെ പേ​രി​ലു​ള്ള കൂ​ട​ത്താ​യി​യി​ലെ നാ​ല്പ​ത്‌ സെ​ന്‍റോ​ളം ഭൂ​മി​യും മാ​ളി​ക​വീ​ടും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ജോ​ളി​യു​ടെ ല​ക്ഷ്യ​മെ ന്നു ​സം​ശ​യി​ക്കു​ന്നു. ഇ​തു​കൊ​ണ്ടാ​വാം ര​ണ്ടാം ഭ​ർ​ത്താ​വാ​യ ഷാ​ജു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ജോ​ളി ആ​ദ്യ​ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ പൊ​ന്നാ​മ​റ്റം വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി. റോ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ണ്ടാ​യ ര​ണ്ട് ആ​ൺ​മ​ക്ക​ളെ പോ​റ്റാ​നെ​ന്ന ഭാ​വേ​ന​യാ​ണ് കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ൽ ജോ​ളി തി​രി​ച്ചെ​ത്തി​യ​ത്.

കൂ​ട​ത്താ​യി​യി​ൽ താ​മ​സി​ച്ചാ​ലും രൂ​പ​ത​യു​ടെ നി​യ​മ​മ​നു​സ​രി​ച്ച് പു​തി​യ ഭ​ർ​ത്താ​വി​ന്‍റെ ഇ​ട​വ​ക​യി​ൽ മാ​ത്ര​മെ ജോ​ളി​ക്ക് അം​ഗ​മാ​കാ​നാ​വു​ക​യു​ള്ളു. അ​തി​നാ​ലാ​ണ് കൂ​ട​ത്താ​യി ഇ​ട​വ​ക​യി​ൽ അം​ഗ​മാ​യി പേ​രു ചേ​ർ​ത്തു​കി​ട്ടാ​ൻ അ​ന്ന​ത്തെ താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ളി​ന്‍റെ വ്യാ​ജ ലെ​റ്റ​ർ​പാ​ഡി​ൽ ക​ത്ത് നി​ർ​മി​ച്ച​ത്. കൂ​ട​ത്താ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ഡ​യ​റ​ക്‌​ട​റി പു​റ​ത്തി​റ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​പ്പോ​ൾ. എ​ന്നാ​ൽ, ക​ത്തു വ്യാ​ജ​മാ​ണെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ ജോ​ളി​യു​ടെ ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

എറണാകുളം കാക്കനാട് പ്ലസ്‌ടു വിദ്യാർഥിനിയെ പാതിരാത്രി വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവിക (പാറു -17)യാണ് അക്രമത്തിന് ഇരയായി മരിച്ചത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് തീക്കൊളുത്തിയ യുവാവെന്നാണ് വിവരം. പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

ബുധനാഴ്ച രാത്രി 12. 15-ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ ഉണർത്തുകയും പിതാവ് ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു. ഇതിനിടെ ദേവിക ഉറക്കമുണർന്നെത്തുകയും പിന്നാലെ യുവാവ് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നെന്നാണ് വിവരം.

കൂടത്തായിയിലെ കൊലയാളി ജോളിയും തിരൂപ്പൂരിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണും തമ്മില്‍ എന്താണ് ബന്ധം?

ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സണെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തിരുപ്പൂരിലാണ് ജോലിയെങ്കിലും ജോണ്‍സണ്‍ കൂടത്തായി സ്വദേശിയാണ്. ജോളി അടുത്ത സുഹൃത്താണെന്നും അവരുടെ കയ്യില്‍ നിന്ന് പലതവണ സ്വര്‍ണം പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്ലാതെ മറ്റ് ഇടപാടുകള്‍ ഇല്ലെന്നും വ്യക്തമാക്കി. വ്യാജ രേഖകള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉണ്ടാക്കിയെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. ജയശ്രീ എന്ന വില്ലേജ് ഓഫീസറും ജോളിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. റവന്യൂ രേഖകള്‍ തിരുത്താന്‍ ജയശ്രീ സഹായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ജയശ്രീ അവരുടെ നാട്ടിലാണ് ജോലി ചെയ്തിരുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.

ജോളിയുമായി സംസാരിച്ചതിന്റെ ഒരു ക്ലിപ്പ് തന്റെ കയ്യിലുണ്ടെന്നും അതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അത് കൈമാറുമെന്നും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഓരോഘട്ടം കഴിയുന്തോറും ജോളിയുമായി അടുപ്പമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുകയും അവര്‍ക്കുള്ള പങ്കില്‍ സംശയം തോന്നുകയും ചെയ്യുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് കേരളാ പൊലീസിനുള്ളത്. ജോണ്‍സണെ പോലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും ജോളി വിളിച്ചിട്ടുണ്ട്. അവരെയെല്ലാം ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുവിനെ് ചോദ്യം ചെയത ശേഷം വിട്ടയച്ചു. ഷാജുവിന്റെ പിതാവ് സക്കറിയയേയും ചോദ്യം ചെയ്യും. സിലിയുടെ മകള്‍ മരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന് സക്കറിയ വാശിപിടിച്ചതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ജോളിക്കുള്ള ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറയുന്നത്. പലപ്പോഴും ജോളി ദീര്‍ഘനേരം ഫോണ്‍ ചെയ്യുമായിരുന്നു. അത് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എതിര്‍ത്തില്ല. സിലി മരിച്ചപ്പോള്‍ തനിക്കൊപ്പം അന്ത്യചുംബനം നല്‍കാന്‍ ജോളി എത്തിയത് അവളുടെ ആസൂത്രിതമായ നീക്കമായിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്തും വരെ ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഫോണ്‍ വിളികളില്‍ നിന്നൊക്കെ അധ്യാപിക ആണെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.

സിലി മരിച്ച് മൂന്ന് മാസം കഴിഞ്ഞ ശേഷം ഷാജുവുമായുളള വിവാഹത്തെ കുറിച്ച് ജോളി ഇളയ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ എതിര്‍ത്തു. പക്ഷെ, മറ്റ് ചില ബന്ധുക്കള്‍ ഇടപെട്ട് മകനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു എന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി പറയുന്നു. അതിനാല്‍ താന്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ജോളി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. സിലിയുടെ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഷാജുവിന്റെ പിതാവ് സക്കറിയ എതിര്‍ത്തതില്‍ ചില ദുരൂഹതകളുണ്ട്. അയാളെ തങ്ങളെ വീട്ടില്‍ പിന്നീട് കയറ്റിയിട്ടില്ലെന്ന് റെഞ്ചി ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ സക്കറിയെ ചോദ്യം ചെയ്താലേ അതിനുള്ള ഉത്തരം കിട്ടൂ. ഒരുപാട് ചോദ്യങ്ങളും അതിലേറെ ഉത്തരങ്ങളും അതിനൊക്കെ വ്യക്തത വരുത്തുമ്പോഴേക്കും പിന്നെയും ചോദ്യങ്ങളുയരുന്നു. അങ്ങനെ അന്വേഷണ സംഘത്തിന് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണ് ജോളി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് ഇഴകീറി പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

ജോളിയുടെ അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറല്‍ എസ് പി വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ നോബിയുടെ വെളിപ്പെട്ടുത്തൽ. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നത്.

റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്‍റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്.

സ്വത്ത്‌ തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ” വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി വ്യക്തമാക്കി.

17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച്  2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.

എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.

ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.

ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മീനാക്ഷിഭവനം തങ്കച്ചന്റെ മകൻ രൂപേഷ് ആണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി നാല് സുഹൃത്തുക്കൾക്കൊപ്പം രൂപേഷ് മദ്യപിച്ചിരുന്നു. ബൈക്കോടിച്ച് വീട്ടിൽ പോകാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ ഒരു കാറിന്റെ പിൻസീറ്റിൽ കിടത്തി. കാറിന്റെ ഗ്ലാസ്സുകളെല്ലാം താഴ്ത്തിയാണ് കിടത്തിയത്. രാവിലെയാണ് മരിച്ചനലയില്‍ കണ്ടത്. അബോധാവസ്ഥയിൽ ഭക്ഷണാവശിഷ്ടങ്ങൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

രാത്രിയിൽ രൂപേഷിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി രൂപേഷ് ബൈക്കിൽ കയറിയെങ്കിലും വീണുപോയതായി ഇവർ അറിയിച്ചു. തുടര്‍ന്നാണ് കാറിൽ ഉറങ്ങാന്‍ സൗകര്യമൊരുക്കിയതെനനാണ് മൊഴി. രൂപേഷ് സ്വകാര്യ ആയുർവേദാശുപത്രിയിലെ ജീവനക്കാരനാണ്

ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ േകസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. അതിനിടെ തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്.

കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

RECENT POSTS
Copyright © . All rights reserved