ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വരിച്ച കെണിയില്‍ വീണ് ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
രോഗിയില്‍ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ചതാണ് ഇരുവര്‍ക്കും കുരുക്കായത്. ആഷിക്ക് ഉടന്‍തന്നെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്. ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ എത്തിയാണ് ആഷിക്ക് കൈക്കൂലി നല്‍കിയത്. അവിടെ നിന്നാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് മൂന്നിനാണ് പൂവ്വത്തൂര്‍ സ്വദേശി ആഷിക്കിന്റെ ഭാര്യ സഫീദയുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നത്.
ഗാസിയാബാദിൽ മതപരിവർത്തനത്തിന് ശ്രമിച്ച മലയാളി പാസ്റ്ററും ഭാര്യയും ഉത്തർപ്രദേശിൽ അറസ്റ്റിൽ. മലയാളികളായ പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദ് ഇന്ദിരാപുരത്തുള്ള ഇവരുടെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പാസ്റ്റർ സന്തോഷ് ജോണും, ഭാര്യ ജിജിയും ചേർന്ന് ഹാൾ വാടകയ്‌ക്കെടുത്ത് പ്രാർത്ഥന നടത്തുകയും വീടുകളിൽ കയറിയിറങ്ങി മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീടുവെയ്ക്കാനുള്ള ഭൂമിയും വാഗ്ദാനം ചെയ്താണ് മതപരിവർത്തനത്തിന് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം ഉത്തർപ്രദേശിൽ 2021 മുതൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നിരുന്നു. നിയമവിരുദ്ധ മതപരിവർത്തന നിരോധോന നിയമ പ്രകാരമാണ് മലയാളി ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജാതിയുടെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകർ ബനാല (28) ആണ് അറസ്റ്റിലായത്. ഒമേഗ ഹെൽത്ത് കെയർ ജീവനക്കാരിയായ ലീല പവിത്ര (24) ആണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷത്തോളമായി ലീല പവിത്രയും ദിനകർ ബാലയും പ്രണയത്തിലായിരുന്നു.
പ്രണയിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ ലീല പവിത്രയുടെ ബന്ധുക്കൾ ദിനകർ ബാല താഴ്ന്ന ജാതിയിൽപെട്ടതാണെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെയാണ് ലീല പവിത്ര ദിനകാറുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയത്. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്യാൻ പറ്റില്ലെന്നും താഴ്ന്ന ജാതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞാണ് ലീല പവിത്ര ദിനകർ ബാലയെ ഒഴിവാക്കാൻ ശ്രമിച്ചത്.
ലീല പവിത്ര ജാതിയുടെ പേരിൽ പരിഹസിച്ചതായും ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. അതേസമയം ലീല സാന്ദ്രയ്ക്ക് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള യുവാവിന്റെ വിവാഹാലോചന വന്നതാണ് ദിനകർ ബാലയെ തഴയാനുള്ള കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.
മൂന്നാറിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജു (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിൽ പോയി തിരിച്ച് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ ന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. സുഹൃത്തിന്റെ പന്തീരാങ്കാവിലെ ഫളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.
ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.
അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.
വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ സിഎസ്എഫ് ജവാൻ മരിച്ചു. നടുവണ്ണൂർ കരുമ്പാപൊയിൽ പുഴയ്ക്കൽ ആനന്ദ് (34) ആണ് മരണപ്പെട്ടത്. ഫെബ്രുവരി 28 മുതൽ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മോട്ടോർ സൈക്കിളിൽ പോകുമ്പോൾ റോഡപകടത്തിൽ പെട്ടാണ് മരണമുണ്ടായത്.സിപിസി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെഎസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ നാട്ടുകാർ ട്രാഫിക് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ സിഐഎസ്എഫിനെ അറിയിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഹെൽമെറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.പരേതനായ ഗംഗാധരന്റേയും മാലതിയുടെയും മകനാണ്. ഭാര്യ അമൃത. അഞ്ച് വയസുകാരൻ ധ്യാൻ ദേവ് മകനാണ്.
ഗുജറാത്തില്‍ ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത. സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് ഞെട്ടി. കുഴിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മണ്ണില്‍ കിടക്കുകയായിരുന്നു. വസ്ത്രങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. ഇതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.
നേരത്തെ ബൊട്ടാഡില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം ഭഗവാന്‍പാറ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയും കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹര്‍ഷി റാവല്‍ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.