Crime

രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.

രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.‌

10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

അഖിലിന്‍റെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ സംശയത്തിന്‍റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം നിയമാനുസൃതമായേ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്.

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കറുത്ത ചരടിൽ താലികെട്ടി വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി.

മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് കുഴിയെടുത്തതും ഉപ്പ് ശേഖരിച്ചതും. എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാൻഡ്‌ വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി.

കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

∙ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

രാഖിമോളെ അഖില്‍ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് താലികെട്ടി. ഇയാള്‍ക്ക് പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച് 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ രാഖിമോളെ 21ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിച്ചു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കാറിനടുത്തേക്ക് വന്നു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോള്‍ ബോധരഹിതയായി. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമായി.

കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാല്‍ രക്ഷപ്പെടാനുമാണ് വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായി. സഹോദരന്‍ രാഹുല്‍ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരന്‍ ആദര്‍ശ് ഓപ്പറേഷനു വിധേയനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ആദര്‍ശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അഖിലിനു താല്‍പര്യമില്ലെന്നും ആദര്‍ശിനോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോള്‍ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു രാഖിയെ സ്നേഹപൂര്‍വം അഖില്‍ കാറില്‍ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശ്വാസം നിലച്ചുപോകുന്ന ദൃശ്യം. സമൂഹമാധ്യമങ്ങളിൽ അതിവേഗം ചർച്ചയാവുകയാണ് ഇൗ അപകടം. നൂറുശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദസഞ്ചാര മേഖലയിലാണ് ഇൗ അപകടം നടന്നത്. ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്കാണ് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റത്.

വിനോദസഞ്ചാരിയുടെ കാലിൽ കെട്ടിയിരുന്ന കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിൽ നടന്ന അപകടത്തിന്റെ വിഡിയോയാണിത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് സഞ്ചാരിയെ ഉയർത്തിയത്. 100 മീറ്ററോളം ഉയരത്തിൽ നിൽക്കുമ്പോൾ കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ വന്നു വീണത് താഴെ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. വിഡിയോ കാണാം.

 

ഇറ്റലിയുടെയും ഫ്രാൻസിന്റെയും അതിർത്തിക്കടുത്ത് രണ്ട് സീറ്റർ വിമാനങ്ങൾ തകർന്നു വീണത്. കൗണ്ടി ഡർഹാമിലെ സഹ പൈലറ്റ് ആൻഡ്രൂ ബക്ക് (37) നൊപ്പം പതിനെട്ടുവയസുകാരനായ ലൂയിസ് സ്റ്റബ്സ് മരണപ്പെടുകയായിരുന്നു. നോർത്തേംബർലാൻഡിലെ എയർഫീൽഡിൽ നിന്ന് വിമാനം മാൾട്ടയിലേക്ക് പോകുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. തകർന്ന വിമാനത്തിന്റെ പൈലറ്റ് ഒരു വയലിൽ അടിയന്തര ലാൻഡിംഗ് നടത്തി പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.

മിഡ് എയർ ക്രാഷ് ഉണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ നിഷേധിച്ചു. മഡലീന പാസിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ഒരു വനപ്രദേശത്ത് ഇറങ്ങി.നോർത്തേംബർലാൻഡ് ആസ്ഥാനമായുള്ള കമ്പനിയുടെ വക്താവ് പറഞ്ഞു:’ വിവരിച്ചതുപോലെ മിഡ് എയർ കൂട്ടിയിടി ഉണ്ടായിരുന്നില്ലെന്നും തകരാറിലായ ആദ്യത്തെ വിമാനത്തിന്റെ പൈലറ്റ് നടന്നുപോയെന്നും ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. നിർബന്ധിതമായി ലാൻഡിംഗിന് ശേഷം കേടുപാടുകൾ സംഭവിച്ചിട്ടില്ല. അപകടം കണ്ട സഹ പൈലറ്റ് റിച്ചാർഡ് പൈക്ക് പറഞ്ഞു, അപകടത്തിൽ പെട്ട രണ്ട് വിമാനങ്ങളും തമ്മിൽ നല്ല ദൂരം ഉണ്ടായിരുന്നു,

The plane went down in a woodland while flying over the Maddalena Pass Provider: SAPEURS-POMPIERS DES ALPES DE HAUTE-PROVENCE

‘ഇത് കേവലം ഒരു ദാരുണമായ അപകടം.’ പര്യവേഷണ സംഘം നൽകിയ ഫിലിം ഫൂട്ടേജുകളിലൂടെ ഫ്രഞ്ച് വ്യോമയാന അധികൃതർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,. ഒരു വിദേശകാര്യ വക്താവ് പറഞ്ഞു: ‘ഫ്രാൻസിലെ രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ച് ഞങ്ങൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഞങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായം വാഗ്ദാനം ചെയ്യുന്നു.

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു.

എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ‍ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.

‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.

സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.

അഖിലിന്റെ സഹോദരനും അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂണ്‍ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്‌, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസിൽ പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ വെളിപ്പെടുത്തൽ ‍ഞെട്ടിക്കുന്നതാണ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രണയത്തിൽ നിന്നും പിൻമാറാൻ രാഖി തയാറായില്ലെങ്കിൽ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് അഖിൽ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ച് ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് രാഖി അഖിലിനെ വിശ്വസിച്ച് വീട്ടിലേക്കെത്തിയ്. എന്നാൽ കാത്തിരുന്നത് മരണമായിരുന്നു. എന്നാൽ പ്രതിയെന്ന് പറയുന്ന അഖിൽ ഇക്കാര്യം നിഷേധിക്കുകയാണ്.

സംഭവത്തെ കുറിച്ച പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ മൊഴി ഇങ്ങനെ:

എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രശ്നം അഖില്‍ സ്നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് രാഖി അമ്പൂരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും അഖില്‍ രാഖിയോട് പറഞ്ഞു. അതിയായ സന്തോഷത്തിലാണ് രാഖി വീട്ടിലെത്തിയത്. ജൂണ്‍ 21ന് രാത്രി 8.30 നാണ് അഖില്‍ അമ്പൂരിയിലെ വീട്ടില്‍വച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്. നിലവിളി ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ സുഹൃത്ത് ആദര്‍ശ് വീടിനുമുന്നിലുണ്ടായിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലേറ്റില്‍ കാല്‍ അമര്‍ത്തിവച്ചു.

രാഖി കൊല്ലപ്പെട്ടെന്നു ഉറപ്പാക്കിയശേഷം അഖില്‍ വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി ആദര്‍ശ് തുടര്‍ന്നുവെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 21ന് നെയ്യാറ്റിന്‍കരയില്‍നിന്ന് അഖിലിനൊപ്പം കാറിലാണ് രാഖി അമ്പൂരിയിലേക്ക് പോയത്. വീട്ടിലെത്തിയ ശേഷം സ്നേഹത്തോടെയാണ് അഖില്‍ പെരുമാറിയത്. ബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് അഖില്‍ വീണ്ടും ആവശ്യപ്പെടുകയും, രാഖി അതിനു തയാറാകാതിരിക്കുകയും െചയ്തതോടെയാണ് കൊലപാതകത്തിലേക്കു കാര്യങ്ങളെത്തിയത്.

രാഖിയെ കുഴിച്ചിടാനും ജഡം മറവുചെയ്യാനും അഖില്‍ ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തി. കുഴി തയാറാക്കി. കുഴിയില്‍ മൂടാന്‍ ഉപ്പ് വീട്ടിലെത്തിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അടുത്താണ് സുഹൃത്ത് ആദര്‍ശിന്റെ വീട്. സുഹൃത്തിനോട് എല്ലാകാര്യങ്ങളും അഖില്‍ പറഞ്ഞിരുന്നു. രാഖിയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തമിഴ്നാട്ടില്‍നിന്ന് കാര്‍ ഏര്‍പ്പാട് ചെയ്തത് ആദര്‍ശാണ്. കൊലപാതകത്തിനുശേഷം അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയി.

പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേര്‍ത്ത് കൃത്രിമ തെന്നൂടാക്കുന്ന സംഘം കൊച്ചി ആലുവയിൽ പിടിയിൽ. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച സ്ത്രീകളടക്കമുള്ള നാടോടി സംഘത്തെയാണ് വ്യാജ തേൻ നിർമ്മാണത്തിനിടെ പൊലീസ് പിടികൂടിയത്.ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Image result for വ്യാജ തേൻ നിർമ്മാണം

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും.നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും.പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

അതേസമയം യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.

ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.

പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.

 

മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍…. കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി…..

ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന്‍ പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ കണ്ടതാകട്ടെ ജീര്‍ണിച്ച അവളുടെ ശരീരം. ആ കാഴ്ച കണ്ട് നെഞ്ചു തകര്‍ന്നു പോയി. ഏതൊരു അച്ഛനും സഹിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. ആറു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് രാജന്‍ മോളെ വളര്‍ത്തിയത്. കാണാതായെങ്കിലും ഏപ്പോഴെങ്കിലും അവള്‍ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛന് ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി മാറി.

കഴിഞ്ഞ മാസം 21 ന് ഏറെ സന്തോഷത്തോടെ അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാര്‍ക്ക് പലഹാരവും എടുത്തി അച്ഛന്‍ നല്‍കിയ പാലും കുടിച്ചാണ് രാഖി പോയത്. 33 ദിവസങ്ങള്‍ക്കു ശേഷം ദുര്‍വിധി പിതാവ് രാജനായി കരുതി വച്ചതാകട്ടെ മകളുടെ ചേതനയറ്റ് ശരീരവും.  അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വന്നത് . പക്ഷെ ആ അച്ഛന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനില തെറ്റി.  അമ്പൂരി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ ജീവന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ വിറങ്ങലിച്ചു നിന്നു.

ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. രാഖിയുടെ ആറാമത്തെ വയസ്സിലാണ് വെള്ളറട സ്വദേശിയായ മാതാവ് സെല്‍വി മരണമടഞ്ഞത്. സ്വന്തമായി പുത്തന്‍ കടയില്‍ ചായക്കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവില്‍ എന്‍ജിനീയറിംഗ് വരെ പഠിപ്പിച്ചു. അവള്‍ക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിച്ച് നല്‍കാന്‍ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകള്‍ ഇതില്‍ വന്ന് പെട്ടതെന്ന് അറിയില്ലെന്ന് വിങ്ങലോടെ പിതാവ് പറയുന്നു.

RECENT POSTS
Copyright © . All rights reserved