Crime

നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.

1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.

മകളെ പീഡിപ്പിച്ച ബോക്സിങ് മുന്‍ ലോകചാംപ്യന്‍ കാര്‍ലോസ് മാനുവല്‍ ബാഡോമിറിന് 18 വര്‍ഷം കഠിന തടവ് . അര്‍ജന്റീനയിലെ സാന്റാ ഫേ കോടതിയാണ് ബാഡോമിറിന് ശിക്ഷവിധിച്ചത്. മുന്‍ ഭാര്യയുടെ പരാതിയില്‍ 2016ലാണ് ബാഡോമിര്‍ അറസ്റ്റിലായത്.

മകള്‍ക്ക് എട്ടുവയസുമാത്രം പ്രായമുള്ളപ്പോള്‍ നിരവധി തവണ പീ‍ഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത് . 2012ലായിരുന്നു സംഭവം . 2006 ല്‍ സാബ് ജുഡായെ അട്ടിമറിച്ചാണ് ബാഡോമിര്‍ ബോക്സിങ് വാള്‍ട്ടര്‍വെയിറ്റ് ലോകകിരീടം സ്വന്തമാക്കിയത. വിചാരണയുടെ ഭാഗമായി മൂന്നുകൊല്ലമായി ബാഡോമിര്‍ ജയിലിലാണ് . 20 വര്‍ഷം തടവാണ് പ്രോസിക്യൂഷന്‍ അവശ്യപ്പെട്ടത്.

മാ​ലി​ദ്വീ​പ് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ദീ​ബ് ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ല്‍. ച​ര​ക്കു​ക​പ്പ​ലി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് വ​ച്ച്‌ ത​മി​ഴ്നാ​ട് പോ​ലീ​സാ​ണ് അ​ദീ​ബി​നെ പി​ടി​കൂ​ടി​യ​ത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല യ​മീ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ നേ​രു​ന്ന​യാ​ളാ​ണ് അ​ദീ​ബ്. മ​റ്റു ചി​ല അ​ഴി​മ​തി​ക്കേ​സു​ക​ളി​ലും അ​ദീ​ബ് പ്ര​തി​യാ​ണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ അ​ദീ​ബി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് മാ​ലി ​ദ്വീ​പ് അ​ധി​കൃ​ത‌​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച അ​ദീ​ബി​നെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. അ​ദീ​ബ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നേ​ക്ക​മെ​ന്ന വി​വ​രം മാ​ലി ദ്വീ​പ് അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ദീ​ബ് പി​ടി​യി​ലാ​യ​ത്.

അ​ല്‍​ക്വ​യ്ദ സ്ഥാ​പ​ക​ന്‍ ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍റെ മ​ക​ന്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​യ​തി​യോ സ്ഥ​ല​മോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹം​സ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പോ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​നോ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

ഫെ​ബ്രു​വ​രി​യി​ല്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍റെ ത​ല​യ്ക്ക് അ​മേ​രി​ക്ക വി​ല​യി​ട്ടി​രു​ന്നു. അ​ല്‍​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 7,08,00,000 രൂ​പ) വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പാ​ക്-​അ​ഫ്ഗാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ല്‍.

2011-ല്‍ ​പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ല്‍ യു​എ​സ് സേ​ന​യാ​ണ് ലാ​ദ​നെ വ​ധി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഹം​സ ഇ​റാ​നി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​യി​രു​ന്നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

ജന്മദിനാഘോഷങ്ങള്‍ക്കിടെ യുവാവ് കേക്കുമുറിച്ചത് തോക്കുപയോഗിച്ച് . തോക്കുപയോഗിച്ച യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ്  പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്. സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.

ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി

2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.

അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

പൊള്ളാച്ചി ∙ കിണത്ത്ക്കടവിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെൽവരാജ് (48) ആണ് അറസ്റ്റിലായത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒത്തക്കൽ മണ്ഡപം തൊപ്പം പാളയത്തു വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇയാളുടെ ആദ്യ ഭാര്യയിലെ മകൻ കുമാറിന്റെ ഏക മകൾ ധർഷിനിയാണു കൊല്ലപ്പെട്ടത്.

രണ്ടാം ഭാര്യ പിരിഞ്ഞു പോയതിനു മകനും ഭാര്യയും കാരണമായെന്ന വൈരാഗ്യമാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മകന്റെ വീട്ടിലെത്തിയ ശെൽവരാജ് മരുമകളുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതായതിനെ തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. കിണത്ത്ക്കടവ് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കിണത്ത്ക്കടവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.

ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.

മോസ്‌കോ: റഷ്യന്‍ ഇന്‍സ്റ്റാഗ്രാം താരത്തിന്റെ മൃതദേഹം സ്യൂട്‌കേസില്‍ നിന്നും കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ തരംഗമായ എക്കാര്‍ട്ടീന കര്‍ഗ്ലാനോവയുടെ മൃതദേഹമാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റഷ്യന്‍ നടിയായ ഓഡ്രേ ഹെപ്പ്‌ബേണുമായി സാമ്യതയുള്ള ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 85,000 ഫോളോവേഴ്‌സാണ് ഉള്ളത്. മോസ്‌കോയില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും മാതാപിതാക്കളാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് 24 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റാണ് മരണമുണ്ടായിരിക്കുന്നത്. എന്നാല്‍, യാതോരുവിധ തെളിവുകളും കണ്ടെത്തിയിട്ടില്ലെന്നും എന്ത് ആയുദ്ധമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവതി മെഡിക്കല്‍ സ്‌കൂളില്‍ നിന്നും ബിരുദമെടുത്തിട്ടുണ്ട്.

യുവതിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍കാമുകന്‍ ഇവരെ കാണുന്നതിന് വീട്ടില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ട്രാവല്‍ ബ്ലോഗുകൡലൂടെയാണ് സമൂഹമാധ്യമങ്ങളില്‍ യുവതി ശ്രദ്ധേയയാകുന്നത്.

തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതിക്ക് സമീപം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്തുനിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്.

Image result for vg-siddhartha-body-found

എൻ ഡി ആർഎഫിനും തീരസംരക്ഷണ സേനയ്ക്കുമൊപ്പം നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും സിദ്ധാര്‍ഥയ്ക്കായുള്ള തിരച്ചിലിൽ പങ്കെടുത്തിരുന്നു. അതേസമയം കഫേ കോഫി ഡേ ജീവനക്കാർക്കയച്ച കത്തിലെ സിദ്ധാർഥയുടെ ഒപ്പ് വ്യാജമാണെന്ന സൂചനയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.

ഏതു ബഹുരാഷ്ട്ര കോഫി വമ്പനേയും വെല്ലാൻ കഴിയും വിധം രാജ്യമാകെ 2700 കോഫി റീട്ടെയിൽ കേന്ദ്രങ്ങൾ, അവിടെ വിൽക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യാൻ 4000 ഏക്കർ കാപ്പിത്തോട്ടം, കാപ്പിത്തോട്ടം നടത്തുന്നതിൽ 140 വർഷത്തെ കുടുംബപാരമ്പര്യം, കോഫി ഗവേഷണകേന്ദ്രം, കോഫി വിൽക്കാൻ യുവാക്കൾക്കു പരിശീലനം, കോഫി മെഷീനുകൾ പോലും ചെലവുകുറച്ചു നിർമാണം…വി.ജി.സിദ്ധാർഥ എന്ന വിജിഎസ് തന്റെ ജീവിതം ഇന്ത്യൻ കോഫിയുടെ ഇതിഹാസമാക്കി മാറ്റി.

കഫെ കോഫി ഡേ ബ്രാൻഡിലുള്ള കോഫി ഷോപ്പുകളുടെ എണ്ണം ആയിരങ്ങളിലെത്തുമ്പോഴും ലാഭം എത്രയെന്ന് ആർക്കും പിടിയില്ലായിരുന്നു. നഷ്ടം കുമിയുകയായിരുന്നോ, കടം കോടികളായി പെരുകുകയായിരുന്നോ, സ്വയം സൃഷ്ടിച്ച ബിസിനസ് മോഡൽ പരാജയമായിരുന്നോ…എവിടെയാണു പിഴച്ചത്…!

സിദ്ധാർഥയുടെ കുടുംബം ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ചിക്കമംഗലൂരുവിൽ കാപ്പിത്തോട്ടം തുടങ്ങിയവരാണ്. 1870 മുതൽ. 11000 ഏക്കർ കാപ്പിത്തോട്ടമുണ്ടായിരുന്നു. 1956ൽ തോട്ടം ഭാഗം വയ്ച്ചപ്പോൾ 500 ഏക്കർ മാത്രമാണ് സിദ്ധാർഥയുടെ പിതാവിനു കിട്ടിയത്.

മംഗളൂരുവിൽ നിന്ന് എംഎ ഇക്കണോമിക്സ് കഴി‍ഞ്ഞ് മുംബൈയിലേക്കു പോയ സിദ്ധാർഥിന് ബിസിനസ് ചെയ്യാൻ പിതാവ് 7.5 ലക്ഷം രൂപ നൽകി. മുംബൈയിൽ ഓഹരി നിക്ഷേപം നടത്തുന്ന കമ്പനിയിൽ ട്രെയിനിയായി ചേർന്ന് രണ്ടു വർഷം ഓഹരി വിപണിയുടെ നൂലാമാലകൾ പഠിച്ചു.

തിരികെ വന്ന് ഓഹരി നിക്ഷേപം തുടർന്നു. അതിൽ നിന്നുണ്ടാക്കിയ പണം ഉപയോഗിച്ച് 1987ൽ 1500 ഏക്കർ കാപ്പിത്തോട്ടം വാങ്ങി. പിന്നീട് കൂടുതൽ വാങ്ങി 1992 ആയപ്പോഴേക്കും തോട്ടം 4000 ഏക്കറാക്കി.

സിദ്ധാർഥ കാപ്പി കയറ്റുമതി തുടങ്ങി. അമാൽഗമേറ്റഡ് ബീൻ കോഫി രാജ്യത്തെ ഏറ്റവും പ്രമുഖ കയറ്റുമതിക്കാരായി. കാപ്പിപ്പൊടി വിൽക്കാ‍ൻ ആദ്യം ബെംഗളൂരുവിലും ചെന്നൈയിലുമായി 20 കടകൾ തുടങ്ങി. അപ്പോഴാണ് കാപ്പിപ്പൊടി വിൽപ്പനയ്ക്കു പകരം കാപ്പിയുണ്ടാക്കി വിറ്റാൽ ബിസിനസ് വിപുലമാവുമെന്ന ആശയം ഉദിക്കുന്നത്.

വിദേശ മാതൃകകളുടെ ചുവടു പിടിച്ച് കാപ്പി കുടിച്ചിരുന്നുകൊണ്ട് നെറ്റ് സർഫ് ചെയ്യുന്ന ബിസിനസ് മോഡലുണ്ടാക്കി. കഫെ കോഫി ഡെ എന്നു പേരു നൽകി. സിസിഡി. ആദ്യം ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമായി 12 സിസിഡി. 2004ൽ എണ്ണം 200ൽ എത്തി. ഇന്ന് രാജ്യമാകെ 210 നഗരങ്ങളിലായി 1500 സിസിഡി. കോഫി കിയോസ്കുകളും വെൻഡിങ് മെഷീനുകളുമെല്ലാം ചേർത്ത് 2700 വിൽപന കേന്ദ്രങ്ങൾ.

വിദേശ രാജ്യങ്ങളിൽ 18 സ്റ്റോറുകൾ. ദിവസം 5 ലക്ഷം പേർ അവിടങ്ങളിൽ കാപ്പി കുടിക്കുന്നു. ഇന്ത്യൻ കോഫി കഫെ വിപണിയുടെ 70% കൈപ്പിടിയിൽ. 30,000 ജീവനക്കാർ. വലിയ ഓഹരി പങ്കാളിത്തം വഹിച്ച സോഫ്ട് വെയർ കമ്പനിയായ മൈൻജ് ട്രീ വഴി 20000 തൊഴിലവസരം വേറെ.

കോഫി മെഷീൻ ഇറക്കുമതിക്ക് 2.5 ലക്ഷം ചെലവു വരുമെന്നതിനാൽ കോഫി മെഷീനുകൾ ഉണ്ടാക്കാൻ തുടങ്ങി. ചെലവ് 70000–80000 രൂപ മാത്രം. അങ്ങനെ തോട്ടത്തിൽ കാപ്പിക്കുരു ഉത്പാദനവും അതിന്റെ സംസ്ക്കരണവും കയറ്റുമതിയും ഗവേഷണവും കാപ്പിപ്പൊടി വിൽപനയും കോഫി ഷോപ്പും കോഫി മെഷീനും എല്ലാം ചേർന്ന വലിയൊരു കോഫി ശൃംഖല തന്നെ സിദ്ധാർഥ സൃഷ്ടിച്ചു.

ചിക്കമംഗളൂരുവിൽ 30 ഏക്കറിലായി കാപ്പിപ്പൊടി സംസ്കരണ ഫാക്ടറി. പ്രതിവർഷ കയറ്റുമതി 20000 ടൺ. (മൂല്യം 150-200 കോടി രൂപ.) ഹാസനിൽ 30 ഏക്കറിലായി മറ്റൊരു ഫാക്ടറി. (മൂല്യം 150 കോടി രൂപ). രണ്ടിടങ്ങളിലുമായി നേരിട്ടും അല്ലാതെയും 18000 പേർ ജോലിയെടുക്കുന്നു.

വിവിധ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന ബിസിനസ് വൻ വിജയമായിരുന്നു. ആക്സെഞ്ച്വർ, മൈൻഡ്ട്രീ,സൊനാറ്റ, ടെക്സസ് തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപം അങ്ങനെയാണ്. അടിസ്ഥാന സൗകര്യമേഖലയിൽ ഉപകമ്പനിയായ ടാങ്ക്ളിൻ ഡവലപ്പേഴ്സ് ആസ്തികളുണ്ടാക്കി. ബെംഗളൂരുവിൽ 120 ഏക്കറിൽ ഐടി ക്യാംപസ്. മംഗളൂരുവിൽ ടെക് ബേ,മുംബൈയിൽ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്, ഹോട്ടലുകൾ,റിസോർട്ടുകൾ.

ബാങ്കുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ആകെ കടം 8183 കോടിയിലെത്തി. ഐഡിബിഐ ബാങ്കിന് 4575 കോടി കടം, യെസ് ബാങ്കിന് 274 കോടി, ആക്സിസ് ബാങ്കിന് 915 കോടി, ആദിത്യബിർല ഫിനാൻസിന് 278 കോടി…മൈൻഡ്ട്രിയുടെ 20.4% ഓഹരി എൽ ആൻഡ് ടിയ്ക്ക് വിറ്റ് 3300 കോടി നേടിയതൊന്നും കടംവീട്ടാൻ പോരാതായി.

തൊണ്ണൂറുകളിൽ ഇന്ത്യയുടെ സിലിക്കൻ വാലിയായി ബെംഗളൂരു വളർന്നതിനൊപ്പമാണ് കഫെ കോഫി ഡേ മുളയിട്ടത്. മഹാനഗരത്തിൽ ഐടി വിപ്ലവത്തിനു ചുക്കാൻ പിടിച്ച കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനായതോടെ, സിസിഡിയെ വൻമരമാക്കി മാറ്റാൻ സിദ്ധാർഥയ്ക്കു മുന്നിൽ വഴി തുറന്നു. 2017 മാർച്ചിൽ കൃഷ്ണ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് സിസിഡിക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്ഡുകൾ ആരംഭിച്ചതെന്നതു വൈരുധ്യം.

യഥാർഥ വില്ലൻ സിദ്ധാർഥയുടെ ഓഹരി ഇടപാടു സ്ഥാപനമായ വേ ടു വെൽത്തിന്റെ ( പഴയ പേര് ശിവൻ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ) ഇടപാടുകളാണ് അദ്ദേഹത്തെ കഴുത്തറ്റം മുക്കിയതെന്നാണു സൂചന. കഫേ കോഫി ഡേ (സിസിഡി)യിൽ നിന്നുള്ള വരുമാനം വേ ടു വെൽത്തിലേക്കു വഴി തിരിച്ചുവിട്ടതു വിനയായെന്നാണു വിലയിരുത്തൽ. ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനി മൈൻഡ് ട്രീയിൽ കമ്പനി പ്രമോട്ടർമാരെക്കാൾ കൂടുതൽ ഓഹരി പങ്കാളിത്തമാണ് സിദ്ധാർഥയ്ക്ക് ഉണ്ടായിരുന്നത് 20.32%. പ്രമോട്ടർമാരുടെ പങ്ക് – 13.3%.

സിസിഡിയുടെ ബാധ്യത നികത്താൻ മൈൻഡ് ട്രീ ഓഹരികൾ ഒറ്റയടിക്കു ലാർസൻ ആൻഡ് ടുബ്രോയ്ക്ക് (എൽ ആൻഡ് ടി) വിറ്റതു മാർച്ചിലാണ്; 3269 കോടി രൂപയ്ക്ക്. പ്രമോട്ടർമാരുടെ താൽപര്യം മറികടന്നുള്ള നീക്കം കമ്പനി മൊത്തമായി എൽ ആൻഡ് ടി ഏറ്റെടുക്കുന്നതിലേക്കു നീങ്ങിയതു വലിയ വിമർശനങ്ങൾക്കിടയാക്കി. എന്നാൽ, ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് പണം സിദ്ധാർഥയുടെ കയ്യിൽ എത്താത്തതു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നാണു സൂചന. അതിനിടെയാണു സിസിഡി ഏറ്റെടുക്കുന്നതു സംബന്ധിച്ചു കോക്കകോളയുമായുള്ള ചർച്ചകൾ.

സിദ്ധാർഥയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ തെറ്റാണെന്നും കണ്ടുകെട്ടിയ ഓഹരികളുടെ മൂല്യം, നികുതി ബാധ്യതയുടെ 40 ശതമാനത്തിനും താഴെയാണെന്നും ആദായനികുതിവകുപ്പ് പറയുന്നു. കള്ളപ്പണമുണ്ടെന്നു സിദ്ധാർഥ സമ്മതിച്ചതായും അധികൃതർ പറയുന്നു. കത്തിലെ ഒപ്പിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും ആരോപിച്ചു. വാർഷിക റിപ്പോർട്ടിലെ ഒപ്പുകളുമായി വ്യത്യാസമുണ്ടെന്നാണു വിശദീകരണം. എന്നാൽ കത്ത് യഥാർഥമാണെന്നാണു കമ്പനി പറയുന്നത്.

സിസിഡി ബോർഡ് ഓഫ് ഡയറക്ടേഴ്സിനും ജീവനക്കാർക്കും 27നു സിദ്ധാർഥ എഴുതിയ കത്തിൽ നിന്ന്: ‘എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. സംരംഭകനെന്ന നിലയിൽ പരാജിതനാണ്. ഏറെ പോരാടിയെങ്കിലും പിൻമാറുന്നു. വിശ്വാസമർപ്പിച്ചവരോട് അത് പാലിക്കാനാകാത്തതിൽ ക്ഷമചോദിക്കുന്നു. ഓഹരികൾ മടക്കിവാങ്ങാൻ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി ചെലുത്തുന്ന സമ്മർദം താങ്ങാനാകുന്നില്ല.കടക്കാരിൽ നിന്നുള്ള സമ്മർദം വേറെ’ ആദായനികുതി വകുപ്പ് മുൻ ഡയറക്ടർ ജനറലിൽ നിന്നു മാനസിക പീഡനം ഏൽക്കേണ്ടി വന്നു.

തന്റെ അഭാവത്തിലും സ്ഥാപനം മുന്നോട്ടു കൊണ്ടുപോകണമെന്ന ഡയറക്ടർ ബോർഡിനും കുടുംബത്തിനും നിർദേശം നൽകിയ അദ്ദേഹം നിലവിലുള്ള ബാധ്യതകൾ തീർക്കാൻ പോന്ന സ്വത്തുവിവര പട്ടികയും വിശദീകരിച്ചിട്ടുണ്ട്. ∙ ആധുനിക കോഫി ഷോപ്പ് സംസ്കാരത്തിന് ഇന്ത്യയിൽ തുടക്കമിട്ട കഫേ കോഫി ഡേ ശൃംഖലയ്ക്ക് 1500ൽപരം ഒൗട്ട്‌ലെറ്റുകളുണ്ട്.

Copyright © . All rights reserved