Crime

ആന്ധ്രയിലെ മയക്കുമരുന്നു കച്ചവടക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരന്‍ ‘ജികെ’ എന്ന ജോര്‍ജുകുട്ടിയെ എക്സൈസ് സംഘം പിടിച്ചത് അതി സാഹസികമായി. കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് കോവളം – കഴക്കൂട്ടം ബൈപാസിൽ എക്സൈസ് പിടികൂടുകയും, പിന്നീട് തെളിവെടുപ്പിനിടെ ബെംഗളൂരില്‍വച്ച് എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത ജോര്‍ജുകുട്ടിയെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വലയിലാക്കിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിസ്റ്റല്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു നേരെ ജോര്‍ജുകുട്ടി നാല് റൗണ്ട് വെടി ഉതിർത്തു. കാലിൽ മാരകമായി പരുക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ച ചരിത്രമുള്ളയാളാണ് ജോര്‍ജുകുട്ടി.

ഒരു മാസം മുന്‍പ് ബെംഗളൂരിലെ തെളിവെടുപ്പിനിടെ ജോര്‍ജുകുട്ടി രക്ഷപ്പെട്ടതിന്റെ നാണക്കേടിലായിരുന്നു എക്സൈസ്. ജോര്‍ജുകുട്ടിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ഒരു ടീം ബെംഗളൂര്‍ കേന്ദ്രമാക്കി അന്വേഷണം തുടര്‍ന്നു. ബെംഗളൂര്‍ നഗരത്തിലെ ചേരികള്‍ക്കുള്ളിലാണ് ജോര്‍ജ്കുട്ടിയുടെ താമസം. ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒളിപ്പിക്കുന്നതും ഈ ചേരികളിലാണ്. വലിയ കച്ചവടങ്ങള്‍ക്കല്ലാതെ ജോര്‍ജ്കുട്ടി പുറത്തേക്ക് വരില്ല. മയക്കുമരുന്ന് മാഫിയയുടെ കണ്ണുവെട്ടിച്ച് ചേരികള്‍ക്കുള്ളിലേക്ക് കയറാനും കഴിയില്ല.

മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ജോര്‍ജ്കുട്ടിയുടെ നീക്കങ്ങള്‍ അറിയാനും പ്രയാസമായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് ജോര്‍ജ്കുട്ടി 27ന് ആന്ധ്രയില്‍നിന്ന് ബെംഗളൂരിലെത്തിയ വിവരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനികുമാറിനു ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യമായി. പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ച, ബെംഗളൂരിൽ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ബെംഗളൂരുവില്‍നിന്ന് മംഗലാപുരത്തേക്ക് ഇയാള്‍ പൊകുന്നതായി വിവരം ലഭിച്ചു. യാത്ര കേരളത്തിലേക്കാണെന്ന് എക്സൈസ് ഉറപ്പിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ ഇയാള്‍ക്ക് വീടുണ്ടെന്ന് എക്സൈസിന് നേരത്തെ അറിയാം. രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളുമാണ് വീട്ടിലുള്ളത്. തിരുവനന്തപുത്തുനിന്നും ഒരു എക്സൈസ് ടീം മലപ്പുറത്തേക്ക് എത്തി. മലപ്പുറത്തെ എക്സൈസിലെ ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്നു.

ജോര്‍ജുകുട്ടിയുടെ വീട് പാറയുടെ മുകളിലാണ്. ഒരു കോളനിയിലെ 25ഓളം വീടുകള്‍ കടന്നുവേണം വീട്ടിലേക്ക് പോകാന്‍. ആളനക്കം കേട്ടാല്‍ പാറയുടെ മുകളിലുള്ള ജോര്‍ജ്കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ തിരച്ചില്‍ രാത്രി 12 മണിക്കാക്കി. കോളനിയിലെ എല്ലാവരും ഉറങ്ങിയതിനുശേഷം എക്സൈസ് സംഘം വീട് വളഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് കയറിയതും ജോര്‍ജ്കുട്ടി അടുക്കളഭാഗത്തേക്ക് ഓടി. 8 അംഗ എക്സൈസ് സംഘത്തിനുനേരെ 4 തവണ നിറയൊഴിച്ചു. പിന്നീട് അടുക്കളയ്ക്ക് പിന്നിലുള്ള കുഴിയിലേക്ക് ചാടി. എക്സൈസ് ഇൻസ്പെക്ടർ മനോജിനു കാലിനു വെടിയേറ്റെങ്കിലും എക്സൈസ് സംഘവും കുഴിയിലേക്ക് ചാടി ബലപ്രയോഗത്തിലൂടെ ജോര്‍ജ്കുട്ടിയെ കസ്റ്റഡിയിലെടുത്തു. 13 വെടിയുണ്ടകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. തോക്ക് ഡല്‍ഹിയില്‍നിന്ന് വാങ്ങിയതാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

കോട്ടയം ജില്ലയിൽ ഓണംതുരുത്താണ് ജോർജ്കുട്ടിയുടെ സ്വദേശം. ആദ്യം ചെറിയ രീതിയില്‍ മയക്കുമരുന്നു കച്ചവടം തുടങ്ങി പിന്നീട് ആന്ധ്രയില്‍നിന്ന് മയക്കു മരുന്നെത്തിക്കുന്ന പ്രധാന കടത്തുകാരനായി. പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

ഇപ്പോൾ ബെംഗളൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്. ബെംഗളൂരിൽ വൻതോതിൽ ഹഷീഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ വഴി കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജോര്‍ജുകുട്ടിയുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി വലിയ ഇടപാടുകള്‍ക്കേ കേരളത്തിലേക്ക്് വരൂ. അത്തരം ഇടപാടിനു കോവളത്തെത്തിയപ്പോഴാണ് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന തല എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയതും പിന്നീട് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടതും.

എക്സൈസ് സര്‍‌ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആര്‍.മുകേഷ് കുമാര്‍, കൃഷ്ണകുമാര്‍, സജിമോന്‍, മനോജ് കുമാര്‍, പ്രിവൻറ്റീവ് ആഫീസർ എസ്. മധുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.ജാസിം, സുബിന്‍ എസ് മുഹമ്മ.

സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. യുഎസിലെ അർക്കൻസാസ് സ്വദേശിയാണ് ഡ്രു ഗ്രാന്റ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന്റ് ചെയ്തത്. സഹപാഠിയുമായി ചേർന്ന് കൂടെ പഠിക്കുന്ന നാല് കൂട്ടുകാരെയും ക്ലാസ് ടീച്ചറെയുമാണ് ഗ്രാന്റ് അന്ന് കൊന്നത്.

ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്കൂളിലെ ഫയർ അലാം ആക്ടിവേറ്റ് ചെയ്ത ഗ്രാന്റും കൂട്ടുകാരനും ടീച്ചർമാർ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയിൽ മനപൂർവം നിറയൊഴിക്കുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗ്രാന്റ് 2007 ലാണ് പുറത്തിറങ്ങിയത്.

ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം ഫോട്ടോയില്‍ ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ വീട്ടിലെത്തി അന്വേഷിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനാണ് തന്ത്രം മെനഞ്ഞത്. ആള്‍മാറാട്ടക്കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. വീടിന്‍റെ വരാന്തയിലെ ടീപ്പോയിയിലാണ് ഇയാള്‍ ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് മുങ്ങിയത്.

അന്വേഷിച്ചെത്തുന്ന ആളുകള്‍ ഇയാള്‍ മരിച്ചെന്ന് കരുതി തിരികെ പോകും. എന്നാല്‍, പറ്റിക്കപ്പെട്ട ചിലര്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. ഇയാള്‍ സര്‍ക്കാറുദ്യോഗസ്ഥനല്ലെന്നും ആള്‍മാറാട്ടം നടത്തി പറ്റിക്കുന്നയാളാണെന്നും നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങി. സര്‍ക്കാറുദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

ശാസ്തമംഗലം സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയില്‍ മാലതൂക്കി ചന്ദന തിരിയും കത്തിച്ചുവച്ച നിലയില്‍ കണ്ടത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍, ടിടിആര്‍ എന്നിങ്ങനെ പല പേരിലും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ തിരുനെല്‍വേലിയിലെ യുവതിയെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസിക്കുന്നത്.

നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ പരുക്കുകൾ കസ്റ്റഡി മർദനത്തിലേതെന്നു വ്യക്തമാക്കി രണ്ടാം പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക തെളിവുകൾ. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താത്ത പരുക്കുകൾ റീ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചു.

രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട റീ പോസ്റ്റ്മോർട്ടത്തിൽ രാജ്‌കുമാറിന്റെ നെഞ്ചിലും തുടയിലും കൂടുതൽ പരുക്കുകൾ കണ്ടെത്തി.

സംസ്കരിച്ചു മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്തതെങ്കിലും മതിയായ തെളിവുകളും, സാമ്പിളുകളും ലഭിച്ചു. പി.ബി.ഗുജ്‌റാള്‍, കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും ഡോ.ഉന്‍മേഷും ചേര്‍ന്നാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിലയിരുത്തൽ ശരിവ‌യ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രണ്ടാഴ്ചക്കുള്ളിൽ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിക്കും. നെടുംകണ്ടം പൊലീസിനും പീരുമേട് ജയിൽ അധികൃതർക്കുമെതിരെയുള്ള നിർണായക തെളിവായി റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറുമെന്നാണ് സൂചന.

തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസില്‍ തെളിവെടുപ്പിന് എത്തിച്ച അഖിലിന് നേരെ വന്‍ പ്രതിഷേധം.

നൂറുകണക്കിന് നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധിച്ചു. ഒന്നാം പ്രതി അഖിലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് വന്‍ പൊലീസ് സന്നാഹത്തിലാണ് തെളിവെടുത്തത്. ഇതിനിടയിൽ പ്രതിക്ക് നേരെ കല്ലേറുണ്ടായി. രാഖിയെ കൊന്ന് കുഴിച്ചിട്ട അമ്പൂരിയിലെ വീട്ടിലും പറമ്പിലുമാണ് തെളിവെടുപ്പ്. തെളിവെടുപ്പ് കാണാനായി സമീപത്തെ വീടുകളുടെ മുകളിലടക്കം വന്‍ജനക്കൂട്ടമാണുള്ളത്.

രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സ്ഥത്തേക്കാണ് പ്രതിയെ പൊലീസ് ആദ്യം എത്തിച്ചത്. വലിയ പൊലീസ് സന്നാഹത്തിന്റെ നടുവിലായിരുന്നു പ്രതി അഖിൽ. വീടിന് മുകളിലും റോഡിലും കൂടിയ വീട്ടമ്മമാർ അടക്കമുള്ളവർ വലിയ രോഷമാണ് ഉയർത്തിയത്. ഇടയ്ക്ക് പ്രതിയ്ക്ക് േനരെ കല്ലേറ് വരെ നടന്നു.

മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി നൽകിയിരുന്നു. വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കി.

കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. അറസ്റ്റിലായ മൂന്നുപ്രതികളെയും കൊണ്ട് ഒരുമിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് രാഖിയുടെ കുടുംബം ആരോപിച്ചു.

പൊലീസിനെ നടുക്കി അഖിലിന്റെ മൊഴി

കഴുത്തിൽ കൊലക്കയർ മുറുകിയപ്പോൾ രാഖി എന്തോ പറയാൻ ശ്രമിച്ചിരുന്നു. ശല്യമാകാതെ ഒഴിഞ്ഞു തരാമെന്നാണോ അവൾ പറഞ്ഞത് എന്ന് പൊലീസുകാർ ചോദിച്ചപ്പോൾ പ്രതി അഖിലിന്റെ മൊഴി ഇങ്ങനെ: ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’. അമ്പൂരി രാഖി വധക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്നത് മരവിപ്പിക്കുന്ന ഉത്തരങ്ങളാണ്.
രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു.
‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്

കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്. കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും. സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും

പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.

പ്രമുഖ ഡി.എം.െക നേതാവും മുന്‍ തിരുനല്‍വേലി മേയറുമായ ഉമാശങ്കര്‍ ,ഭര്‍ത്താവ് മുരുഗചന്ദ്രന്‍ ,വേലക്കാരി മാരിയമ്മാള്‍ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉമാമഹേശ്വരി അണി‍ഞ്ഞിരുന്നതും വീട്ടിലുണ്ടായിരുന്നതുമായ സ്വര്‍ണം നഷ്ടമായതിനാല്‍ മോഷണത്തിനിടെയാണ് കൊലനടന്നതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീടിനു സമീപത്തെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചു സൂചന കിട്ടിയത്.പിന്നില്‍ ഡി.എം.കെയിലെ ഉള്‍പാര്‍ട്ടി പ്രശ്നമെന്ന് പൊലീസ്. ‍‍ഡി.എം.കെ വനിതാ നേതാവിന്റെ മകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. നിയമസഭാ സീറ്റുനല്‍കാമെന്നു വാഗ്ദാനം നല്‍കി പറ്റിച്ചതാണ് കൊലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്

മധുരയിലെ ഡി.എം.കെയുടെ വനിതാ വിഭാഗം നേതാവ് ശ്രീനിയമ്മാള്‍ കൊലനടന്ന സമയം കൊല്ലപെട്ടവരുടെ വീടിനടുത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും കൊലയാളികളെ കണ്ടെത്താനായിരുന്നില്ല. ഇതിനുപിറകെയാണ് ഇവരുടെ മകന്‍ കാര്‍ത്തികേയനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ശങ്കരൻകോവിൽ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു ഉമാമഹേശ്വരി അന്‍പതു ലക്ഷം രൂപ ശ്രീനിയമ്മാളില്‍ നിന്നും മകനില്‍ നിന്നും വാങ്ങിയിരുന്നു. സീറ്റുലഭിച്ചില്ല. പണം തിരികെ നല്‍കാനും തയാറായില്ല.ഇതാണ് കൂട്ടകൊലപാതകത്തിനു കാരണമെന്ന് കാര്‍ത്തികേയന്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കൂടെ അറസ്റ്റിലായ നാലുപേര്‍ വാടക കൊലയാളികളാണെന്നാണു സൂചന. എന്നാല്‍ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെകുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ശ്രീനിയമ്മാളിന്റെ വാദം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

കത്തികാട്ടി ഭീഷണിപ്പെടുത്തി ഗ്ലോസ്റ്റെർഷെയറിൽ മൂന്നു മോഷണങ്ങൾ നടത്തിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് അറസ്റ്റിനു ആസ്പദമായ സംഭവങ്ങൾ നടന്നത്.

രാവിലെ 6 :30 നു ബ്രിസ്റ്റോൾ റോഡിലെ മക്ഡൊണാൾഡ്സിന്റെ കടയിൽ കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തി നടന്ന മോഷണം ആണ് ആദ്യത്തെ സംഭവം. അതിനുശേഷം 10:15 ഓടെ ട്വയിനിങ് ഹൈ സ്ട്രീറ്റിലെ കടയിലും, പിന്നീട് 2:45 ഓടെ സിൻഡെർഫോർഡിലെ ആപ്പിൾഗ്രീൻ പെട്രോൾ സ്റ്റേഷനിലും സമാനമായ മോഷണങ്ങൾ നടന്നു.

മൂന്ന് മോഷണങ്ങളിലും ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കടയിൽനിന്നും പണവും, സിഗരറ്റും, ടോബാക്കോയും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു ഇവർ. നാല്പത്തിയാറും, നാല്പത്തിയെട്ടും വയസ്സുള്ള രണ്ട് യുവാക്കളെ ആണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇരുവരെയും.

തിരുവനന്തപുരം: രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങള്‍ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖില്‍ പറയുന്നത്. അഖിലിനെ മാത്രമാണ് ഇന്ന് അമ്പൂരിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ എത്തിച്ചതും നാട്ടുകാര്‍ തടിച്ചുകൂടി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.

ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്നും കല്യാണം മുടക്കരുതെന്നും അഖില്‍ രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി ഇത് സമ്മതിച്ചില്ല. ഒന്നിച്ച് ജീവിക്കണമെന്ന് അഖിലിനോട് രാഖി ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവിനോട് കല്യാണത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഖി വാട്‌സ്ആപ് വഴി സന്ദേശം അയച്ചിരുന്നു. ഇതുകൂടാതെ കോളേജില്‍ എത്തി രാഖി നേരിട്ട് പെണ്‍കുട്ടിയോട് അഖിലുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിലെല്ലാം പക പൂണ്ടാണ് അഖില്‍ രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രാഖി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖില്‍ പറയുന്നു.

കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല എന്ന് അഖില്‍ പറയുന്നു. എന്തുകൊണ്ടാണ് രാഖി പറഞ്ഞത് കേള്‍ക്കാതിരുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൈവച്ച് പോയതുകൊണ്ട് തീര്‍ത്തുകളയാമെന്ന് തീരുമാനിച്ചു എന്നാണ് അഖില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

‘ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു’ കരഞ്ഞുകൊണ്ട് റോഡ്രിഗസ് പോലീസിനോട് പറഞ്ഞു.എട്ട് മണിക്കൂർ ഷിഫ്റ്റിൽ 30 ° C ചൂടിൽ കാറിനുള്ളിൽ ഇരുത്തിയ ഇരട്ട കുഞ്ഞുങ്ങളുടെ മരണം. ജോലിക്ക് പോകുന്നതിനുമുമ്പ് ന്യൂയോർക്കിലെ ഡേകെയറിൽ സെന്ററിൽ കുട്ടികളെ ആക്കാൻ മറന്നു പോയി പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.

39 കാരനായ ജുവാൻ റോഡ്രിഗസ് കോടതിയിൽ കരഞ്ഞു. ക്രിമിനൽ അശ്രദ്ധമായ നരഹത്യ, ഒരു കുട്ടിയുടെ ക്ഷേമത്തിന് അപകടം എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തി കേസ്. ജൂലൈ 26 വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ന്യൂയോർക്ക് സിറ്റിയിലെ ദി ബ്രോങ്ക്സിൽ ഹോണ്ട അക്കോർഡിന്റെ പിൻസീറ്റിൽ പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകളായ ലൂണയും ഫീനിക്സും ഇരുത്തി ജോലിയ്ക്കു പോയത്. ഒരു സാമൂഹ്യ പ്രവർത്തകയെന്ന നിലയിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 4 മണിക്ക് അച്ഛൻ കാറിൽ തിരിച്ചെത്തി, കുട്ടികളെ ‘വായിൽ നുരയുന്നത്’ കണ്ടെത്തി.

Juan Marissa Mariza Phoenix Rodriguez

അഞ്ചുപേരുടെ പിതാവായ റോഡ്രിഗസിനെ ഒരു ലക്ഷം ഡോളർ ജാമ്യത്തിൽ (ഏകദേശം 80,700 ഡോളർ) ശനിയാഴ്ച വിട്ടയച്ചു. ഓഗസ്റ്റ് ഒന്നിന് ഇയാൾ വീണ്ടും കോടതിയിൽ ഹാജരാകണം.ജോലി കഴിഞ്ഞ് തിരിച്ചെത്തി വാഹനത്തിൽ കയറിയപ്പോൾ ആണ് കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് റോഡ്രിഗസ് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് അദ്ദേഹം 911 എന്ന നമ്പറിൽ വിളിച്ചു.അദ്ദേഹം പോലീസിനോട് പറഞ്ഞു: ‘ഞാൻ ശൂന്യമായി. എന്റെ കുഞ്ഞുങ്ങൾ മരിച്ചു. ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു. ’

(Picture: CBS New York) A father has been charged in the deaths of infants twins who were apparently left in a car for hours while he put in a day at work. New York City police announced early Saturday that 39-year-old Juan Rodriguez was charged with two counts each of manslaughter and criminally negligent homicide. Police had said Rodriguez discovered Phoenix and Mariza Rodriguez around 4 p.m. in the Bronx.

ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ഫെർണാണ്ടോ കാബ്രെറ പറഞ്ഞു. ‘വാഹനത്തിൽ വിന്ഡോകർ സൺ ഗ്ലാസ് വച്ച് മറച്ചിരുന്നു, അതിനാൽ കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് ഉണ്ടെന്ന് ആർക്കും ശ്രദ്ധിക്കാനാവില്ല.’റോഡ്രിഗസ് തന്റെ കാറിൽ തിരിച്ചെത്തിയ ശേഷം ‘നിലവിളിക്കുന്നത്’ കണ്ടതായി സംഭവസ്ഥലത്തെ സാക്ഷികൾ വിവരിച്ചു.

സംഭവസമയത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടെന്നും ഇരട്ടകൾ ഇരിക്കുന്ന കാറിനുള്ളിൽ അസഹ്യമായ ചൂട് ആയിരുന്നു എന്നും പറയപ്പെടുന്നു. അടുത്ത മാസം അവരുടെ ആദ്യ ജന്മദിനം ആഘോഷിക്കാൻ അവരുടെ മാതാപിതാക്കൾ ഒരു വലിയ പാർട്ടി തന്നെ ഒരുക്കിയിരിക്കെയാണ് ഈ ദാരുണ അന്ത്യം അടുത്ത സുഹൃത്തുക്കളായ അയൽവാസികൾ പറഞ്ഞു

അമ്പൂരി കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി. വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി എന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. നേരത്തെ ഇതിന് സമാനമായ മൊഴിയാണ് അറസ്റ്റിലായ സഹോദരൻ രാഹുലും പൊലീസിന് നൽകിയത്. ഇന്നുവൈകുന്നേരത്തോടെയാണ് അഖില്‍ പൊലീസില്‍ കീഴടങ്ങിയത്.

സഹോദരന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാല്‍ രാഖിയെ മുന്‍കൂട്ടി തീരുമാനിച്ച് കൊന്നതാണെന്ന് രാഹുല്‍ മൊഴിനല്‍കിത്. മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ പ്രതികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നെന്ന് അയല്‍വാസി വെളിപ്പെടുത്തി. അമ്പൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

കൊലയില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് ആരോപിച്ചു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.മലയിന്‍കീഴിലെ ഒളിത്താവളത്തില്‍ നിന്ന് ഇന്നുരാവിലെ രാഹുലിനെ പൊലീസ് പിടികൂടിയതോടെയാണ് രാഖി വധക്കേസിന്റെ ചുരുളഴിഞ്ഞത്. രാഖിയെ കൊല്ലാന്‍ താനും സഹോദരന്‍ അഖിലും ചേര്‍ന്ന് തീരുമാനിച്ചിരുന്നെന്ന് രാഹുല്‍ മൊഴി നല്‍കി. കൊല്ലാനായി തന്നെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്.

കൊലപാതകത്തിൽ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.

അറസ്റ്റിലായ രാഹുലിനെ വൈദ്യപരിശോധനയ്ക്കു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് കോടതിയിൽ‌ ഹാജരാക്കാൻ കൊണ്ടുവരുന്നു.
കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും.

സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി.

കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ രാഖി മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.

മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടർന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാൻ ജ്യേഷ്ഠനും അനുജനും ചേർന്നു സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാൻ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേർത്തു കെട്ടിയെന്നും പൊലീസ് അറിയിച്ചു.

വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും

പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.

RECENT POSTS
Copyright © . All rights reserved