Crime

മലപ്പുറം പെരിന്തൽമണ്ണ ദേഹത്ത് തീയാളിപ്പടർന്ന നിലയിൽ നഗരത്തിലൂടെ യുവാവ് ഓടിയത് ഭീതി പരത്തി. ചുങ്കത്തറ മമ്പൊയിൽ സ്വദേശി തച്ചുപറമ്പൻ ഫവാസ് ഹുസൈനാണ് തീയാളിപ്പടർന്ന നിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയത്.

വൈകിട്ട നാലരയോടെയാണ് സംഭവം. ആശുപത്രിയുടെ എതിർവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് യുവാവ് ഓടുന്നത് കണ്ടത്. ദേഹത്ത് തീയാളുന്ന നിലയിൽ ഓടുന്ന യുവാവിനെ കണ്ട് ആളുകൾ പല ഭാഗത്തേക്ക് ചിതറിയോടി. അത്യാഹിത വിഭാഗത്തിലേക്കാണ് ഓടിക്കയറിയത്. ആശുപത്രി ജീവനക്കാർ ചേർന്ന് തീയണച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.

Image result for snake-purchase-proves-deadly

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.

കുമ്പസാര രഹസ്യം പുറത്തുവിട്ടതില്‍ മനം നൊന്താണ് തന്‍റെ സഹോദരി ലില്ലി മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയതെന്ന് സഹോദരി ലിസമ്മ. 2015 ഒക്ടോബറിലാണ് ലിസമ്മയുടെ സഹോദരി പത്തനംതിട്ട സ്വദേശിനി ലില്ലി ആത്മഹത്യ ചെയ്തത്.

ലില്ലിയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നുും ലിസമ്മ വ്യക്തമാക്കി. അയിരൂര്‍ സെന്റ ജോണ്‍ പള്ളിയില്‍ കുമ്പസാരിക്കവെ പുരോഹിതനോട് പങ്കുവച്ച രഹസ്യങ്ങള്‍ പരസ്യമായതില്‍ മനം നൊന്താണ് ലില്ലി ആത്മഹത്യ ചെയ്തത്. കുമ്പസാര രഹസ്യം പുരോഹിതന്‍ അന്യസ്ത്രീയോടു പങ്കുവെയ്ക്കുകയും ഇവരിലൂടെ രഹസ്യം പരസ്യമായതുമാണ് ലില്ലി ആത്മഹത്യ ചെയ്യാന്‍ കാരണം. കുമ്പസാര രഹസ്യം പൊതു സഭയില്‍ വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ലില്ലിയും രഹസ്യം പുറത്തുവിട്ട സ്ത്രീയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.ഇതിനു പിന്നാലെ ലില്ലിയ്ക്ക് മാനസിക നിലതെറ്റുകയും ആത്മഹത്യചെയ്യുകയുമാണ് ചെയ്തത്.

”എന്റെ മരണത്തിന് കാരണം അച്ചനും രഹസ്യം പുറത്തുവിട്ട … മാണ്. ഇവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്ന ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം ലില്ലി ആത്മഹത്യ കുറിപ്പില്‍ കുറിച്ചു”.

ലില്ലിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ലില്ലിയുടെ പിതാവ് എബ്രഹാം ജോര്‍ജ് പൊലീസിനെ സമീപിച്ചിരുന്നു. ലില്ലിയുടെ കുമ്പസാര രഹസ്യം പുരോഹിതന്‍ പറഞ്ഞത് മഹിളാ സമാജം സെക്രട്ടറി ആയിരുന്ന സ്ത്രീയോടാണെന്നും ഇവരുടെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പള്ളി ഭരണസമിതിഅംഗങ്ങളായിരുന്ന ലില്ലിയുടെ ഭര്‍ത്താവിനെയും എബ്രഹാമിനെയും ഇതിന്‍റെ പേരില്‍ വിലക്കി.

ലില്ലിയുടെ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നും ആത്മഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാപൊലീസ് മേധാവിയ്ക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പുരോഹിതനു എതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല്‍ പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം ബലപ്പെടുത്തി പൊലീസ്. കാൽ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുന്നത് ഈ സാഹചര്യത്തിലാണെന്നാണ് സൂചന. ജസ്ന നെടുങ്കണ്ടം രാമക്കല്‍മേട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരവും സംശയം വര്‍ദ്ധിപ്പിക്കുന്നു.

ഡി.എന്‍.എ പരിശോധനയ്ക്ക് വേണ്ടി ജെസ്നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അനുമതി തേടി പൊലീസ് ഹൈക്കോടതിയെയും സമീപിച്ചു. രണ്ടാഴ്ച്ച മുന്‍പ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ നിന്നാണ് ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയുടേതെന്ന് സംശയിക്കുന്ന കാല് കണ്ടെത്തിയത്. കാലിന് മൂന്ന് ദിവസം മുതല്‍ ഒരുമാസം വരെ പഴക്കമുണ്ടാകാമെന്നും പുഴയിലെ തണുത്ത കാലാവസ്ഥയാണ് മാംസം അഴുകാതിരിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമാര്‍ട്ടം നടത്തിയ്ത്. എന്നാല്‍ ഫോറന്‍സിക്ക് പരിശോധനാ ഫലം കിട്ടിയാലെ ഡി എന്‍ എ പരിശോധന നടത്തുകയുള്ളുവെന്ന് കെമിക്കല്‍ ലാബില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് കത്തുനല്‍കിയിട്ടുണ്ട് .ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിരുന്നു. ഇവരുടെ ശരീര ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആള്‍ക്കൂട്ടക്കൊല്ലയില്‍ പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി പുതിയ വിവരങ്ങള്‍. പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുവെന്നാണ് ഞെട്ടിക്കുന്ന വിവരം. പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും പൊലീസുകാർ ചായ കുടിക്കുകയും ചെയ്ത ശേഷമാണ് അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു.

alwar-lynching

സംഭവത്തില്‍മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12,41 ആയപ്പോൾ പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവർ സ്ഥലത്തെത്തി. കിഷോര്‍എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയിൽ മുങ്ങി കിടന്ന അക്ബറിനെ അവർ ആദ്യം കുളിപ്പിക്കുകയാണ് ചെയ്തത്.

പിന്നീട് കിഷോറിന്റെ വീട്ടിലെത്തി പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം ഏർപ്പാടാക്കി. അതിനുശേഷം വാഹനം നിർത്തിയത് ചായക്കടയുടെ മുന്നിലാണ്. അക്ബർ വേദന കൊണ്ട് പുളയുകയായിരുന്നു അപ്പോൾ.

അതു കേട്ടിട്ടും ചായ ആവശ്യപ്പെട്ടിട്ട് പശുക്കളെ കൊണ്ടു പോകുന്ന വണ്ടി കാത്ത് അവർ അവിടെ കുറേ നേരം നിന്നു. എന്നിട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ അക്ബറിനെ വകവയ്ക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയിൽ കൊണ്ടാക്കാൻ മുൻകൈ എടുക്കുകയായിരുന്നു. വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നിട്ടാണ് ഇത് സംഭവിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.

പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ രാജേന്ദ്ര ചൗധരി എന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ മറുപടി ഇതായിരുന്നു. ‘എനിക്ക് ആ കേസിന്റെ ചാർജ് ഇന്നലെയാണ് ലഭിക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ മനസിലാക്കുന്നതേ ഉള്ളൂ. സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ്’.

ആല്‍വാര്‍ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് അക്ബറിനെ അക്രമികള്‍തല്ലിക്കൊന്നത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് അക്ബർ പശുവിനെ വാങ്ങി മടങ്ങിയത്. അക്ബർ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ഗ്രാമത്തില്‍മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

രാജസ്ഥാനിലെ നിയമജ്ഞനായ ഗ്യാൻദേവ് അഹുജ പറയുന്നത് അക്ബറിന്റെ മരണം ആൾക്കൂട്ടത്തിന്റെ ആക്രമണം മാത്രം കാരണമല്ല മറിച്ച് പൊലീസിന്റെ അനാസ്ഥ മൂലവുമാണെന്നാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ ഖേദം അറിയിച്ചു. കുറ്റക്കാരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഉറപ്പു നൽകി.

ഇതിനിടെ അക്ബര്‍ സ്ഥിരം പശുക്കള്ളനാണെന്നും രാജസ്ഥാനിലെ പൊലീസാണ് കസ്റ്റഡിയില്‍ അദ്ദേഹത്തെ കൊന്നതെന്നും ആകോപിച്ച് ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജ രംഗത്തെത്തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ 11 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഡ്രൈ​വ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഗൗ​ടെം​ഗ് ടാ​ക്സി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എട്ടിനായിരുന്നു സംഭവം.  ഡ്രൈ​വ​ർ​മാ​ർ സു​ഹൃ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ അ​ജ്ഞാ​ത​ൻ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  പൊ​തു ഗ​താ​ഗ​ത​ത്തി​നാ​യി കൂടുതലും മി​നി ബ​സു​ക​ളും ടാ​ക്സി​ക​ളു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ൽ ക​ല​ഹ​ങ്ങ​ൾ പ​തി​വാ​ണ്. ഇ​താ​യി​രി​ക്കാം ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേരളം എറെ ചർച്ചചെയ്ത മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. ദുരൂഹമരണം സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി പിതാവ് ഷാജി വർഗീസ് പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് ആറിനു വൈകിട്ടാണു മിഷേൽ ഷാജിയുടെ മൃതദേഹം ദുരൂഹമായ നിലയിൽ വേമ്പനാട് കായലിൽ ഐലൻഡ് വാർഫിനടുത്തു കണ്ടെത്തിയത്.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു ഇൗ വിശദീകരണം.

എന്നാൽ, മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. മിഷേൽ മരണപ്പെട്ട് 16 മാസം കഴിഞ്ഞിട്ടും ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്‌ഷൻ കമ്മിറ്റിയും.

മിഷേലിന്റെ മരണത്തിൽ പിതാവ് ഷാജിയുടെ പോലീസിനോട് ഉന്നയിക്കുന്ന വാദങ്ങൾ ഇങ്ങനെ:

മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിർ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ല.

കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ പിന്തുടർന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല. മിഷേൽ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.

വിവാഹത്തിന്റെ ആദ്യ നാളുകളിലെ കയ്പേറിയ ഒരു കാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഭർത്താവിന് അവിഹിതമുണ്ടെന്ന് തിരിച്ചറിഞ്ഞ നവവധു പൊതുനിരത്തിൽ ഭർത്താവിനെ പൊതിരെ തല്ലുന്ന വിഡിയോയാണ് ഇത്. കോയമ്പത്തൂരിലാണ് സംഭവം.

നിന്നെ വിശ്വസിച്ചല്ലേ ഞാൻ വിവാഹം കഴിച്ചത്. എന്നെ എന്തിനാണ് പറ്റിച്ചതെന്ന് ചോദിച്ചുകൊണ്ടാണ് ഭാര്യ ഭർത്താവിന്റെ കരണത്ത് അടിച്ചത്. നിന്റെ അമ്മ വരാതെ നിന്നെ വിടുന്ന പ്രശ്നമില്ലെന്ന് ആക്രോശിച്ചുകൊണ്ട് കോളറിൽ പിടിച്ച് മതിലിൽ ചേർത്തുനിറുത്തി മർദിക്കുന്നുമുണ്ട്.

അവന്റെ കൈവിടെന്ന് ചുറ്റുംകൂടിയവർ പറയുന്നുണ്ടെങ്കിലും ഭാര്യ കേൾക്കുന്നുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കണം, എന്നെ വിടൂ എന്ന് ഭർത്താവ് അപേക്ഷിച്ചെങ്കിലും യുവതിയുടെ കോപത്തിന് ശമനമുണ്ടായില്ല. ചുറ്റും കൂടിനിന്നവരിലൊരാളാണ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

ഹരിയാനയിൽ വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ നിരന്തരം ബലാസംഗത്തിന് വിധേയമാക്കിയ മന്ത്രവാദി പൊലീസിന്റെ പിടിയിലായി. 120 സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കി. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ബാബ അമര്‍പുരി(60) എന്ന ബില്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി സ്ത്രീകളെ ഇയാൾ തന്റെ ഇംഗിതത്തിന് വിധേയമാക്കിയെങ്കിലും മാനഹാനി ഭയന്ന് ഇതൊന്നും പുറത്തു പറയാൻ ആരും തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകളുടെ പരാതിയാണ് മന്ത്രവാദിയെ കുടുക്കിയത്. ലൈംഗിക ബന്ധത്തിനിടയിൽ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരകളുടെ ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് സ്ത്രീകളെ വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന 120 ഓളം ക്ലിപ്പുകൾ പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് .എ. എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ മന്ത്രവാദിയെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതൽ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റാലി മുതല്‍ ജസ്റ്റിന്‍ ബീബറിന്റെ പരിപാടി വരെ രാജ്യത്തെ ഒറ്റ മെഗാ പരിപാടി വിടാതെ എല്ലാറ്റിലും പങ്കെടുക്കുകയും വന്‍ മോഷണം നടത്തുകയും ചെയ്ത ആറംഗ സംഘം ഒടുവില്‍ പോലീസ് പിടിയില്‍. മോഡിയുടെ വിവിധ ഇടങ്ങളിലെ റാലികള്‍, പുരി രഥയാത്ര, ജസ്റ്റീന്‍ ബീബറിന്റെ മുംബൈയിലെ സംഗീത പരിപാടി, ഗ്രേറ്റര്‍ നോയ്ഡയിലെ ഓട്ടോ എക്‌സ്‌പോ എന്നിവയിലെല്ലാം ജനക്കൂട്ടം ഹരമായി മാറിയ സംഘം പഴ്‌സുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയെല്ലാം അടിച്ചു മാറ്റുകയായിരുന്നു പരിപാടി.

സംഘത്തിലെ ഓരോ കള്ളനും നേതാവ് മാസം നല്‍കിയിരുന്ന ശമ്പളം 40,000 രൂപയാണ്. വടക്കുകിഴക്ക് ഡല്‍ഹിയിലെ വമ്പന്‍ മോഷ്ടാവ് തലവനായ സംഘം സ്‌റ്റൈലിഷായി നടന്നായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. വിമാനയാത്ര, ട്രെയിനിലാണ് യാത്രയെങ്കില്‍ ഫസ്റ്റ്ക്‌ളാസ് കമ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെയായിരുന്നു യാത്രകള്‍. മോഷണമുതലുമായി തിരിച്ചു വരുന്നതും ഇതേ രീതിയില്‍. സംഘത്തലവന്‍ അസ്‌ളം ഖാന്‍ എന്ന 38 കാരനെ പോലീസ് പിടിച്ചതോടെയാണ് ഗ്യാംഗിന്റെ വിവരം പുറത്തു വന്നത്. ഇയാളെയും സഹായി 23 കാരന്‍ മുകേഷ്‌കുമാറിനെയും ജഗന്നാഥ് യാത്രയുടെ തിരിച്ചു വരവില്‍ പുരിയില്‍ വെച്ച് പിടിയിലാകുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകളുമായി ഒരാള്‍ കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില്‍ നിന്നും വരുന്നതായി പോലീസിന് വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് കെണിയൊരുക്കിയ പോലീസ് രണ്ടു പേരെയും പിടകൂടി. ഇവരില്‍ നിന്നും ഒരു പിസ്റ്റളും കാട്രിഡ്ജും 46 ഉന്നത നിലവാരമുള്ള സ്മാര്‍ട്ട്‌ഫോണുകളും കണ്ടെത്തുകയായിരുന്നു.

അസ്‌ളം ഇതുവരെ 5,000 ല്‍ പരം ഫോണുകള്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ടെലിവിഷനില്‍ പരിപാടികള്‍ കണ്ടതില്‍ നിന്നുമാണ് ആള്‍ക്കൂട്ടത്തില്‍ മോഷണം നടത്താമെന്ന ആശയം തനിക്ക് കിട്ടിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 1995 മുതല്‍ ഡല്‍ഹിയിലെ തിരക്കേറിയ ചന്തകള്‍, ഡിറ്റിസി ബസുകള്‍ എന്നിവകളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയതില്‍ നിന്നുമാണ് അസ്‌ളത്തിന് ജനക്കൂട്ട മോഷണം എന്ന ആശയം കിട്ടിയിട്ടുള്ളത്. ഡല്‍ഹി – എന്‍സിആറില്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കുട്ടികളെ പരിശീലിപ്പിച്ച് ഇത്തരം മോഷണങ്ങള്‍ നടത്താന്‍ അസ്‌ളത്തിന് പദ്ധതി ഉണ്ടായിരുന്നു എങ്കിലും നിയമം കര്‍ശനമാക്കിതിനാല്‍ വിട്ടുകളയുകയായിരുന്നു. രാജ്യത്ത് നടക്കുന്ന വന്‍കിട പരിപാടികള്‍ ലക്ഷ്യമിട്ട് അഞ്ചംഗ നൊട്ടോറിയസ് ടീമിനെ അസ്‌ളം സജ്ജമാക്കിയിരുന്നു.

രാജ്യത്തെ ഓരോ വന്‍കിട പരിപാടികളും പത്രത്തിലൂടെ മനസ്സിലാക്കി സംഘം ഷെഡ്യൂള്‍ ചെയ്തിരുന്നു. വന്‍കിട സംഗീത പരിപാടികള്‍ക്ക് ടിക്കറ്റ് വാങ്ങുകയും ഹോട്ടലുകള്‍ നേരത്തേ ബുക്ക് ചെയ്ത് വിമാനത്തില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. സദസ്സിന് അനുകൂലമായ വസ്ത്രം ധരിക്കുകയും കൂടെ കൊണ്ടുപോകേണ്ട ഉപകരണങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പോപ്പ് സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള പോപ്പ് താരങ്ങളുടെ സംഗീത പരിപാടികള്‍ക്ക് പുറമേ ഗുജറാത്തിലെ ഗര്‍ബാ ആഘോഷം, ടി 20 മത്സരങ്ങള്‍, വന്‍കിട രാഷ്ട്രീയ റാലികള്‍, ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് പോലുള്ള ജനം കൂടുന്ന പരിപാടികള്‍ എന്നിവയിലെല്ലാം ഇവരുണ്ടായിരുന്നു.

മൊബൈല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്കാണ് ഇവര്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്നത്. പോലീസ് അന്വേഷണം ഇല്ലാതാക്കാന്‍ ഈ ഫോണുകള്‍ അവര്‍ അഴിച്ച് അതിന്റെ ഭാഗങ്ങള്‍ വില്‍പ്പന നടത്തുമായിരുന്നു. വിവാഹിതനും മക്കളുള്ള ആളുമാണെങ്കിലും അസ്‌ളം തന്റെ ജോലിയെക്കുറിച്ച് ഭാര്യയോടോ മക്കളോ ഒരക്ഷരം മിണ്ടിയിരുന്നില്ല.

 

Copyright © . All rights reserved