ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ പെരുകുന്നുവെന്ന റിപ്പോര്‍ട്ടിനിടെ കാട്ടിനുള്ളില്‍ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാട്ടിലേയ്ക്ക് വലിച്ചു കൊണ്ടുപോകുമ്പോള്‍ നാലാമന്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ്.
പെണ്‍കുട്ടി അലറിവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ എന്ന് പറഞ്ഞ് നിലവിളിക്കുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒരാള്‍ പെണ്‍കുട്ടിയുടെ മുടി പിടിച്ച് അക്രമിക്കുമ്പോള്‍ മറ്റ് രണ്ടുപേര്‍ ശരീരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അടങ്ങിയിരുന്നില്ലെങ്കില്‍ ചെരിപ്പുകൊണ്ട് അടികിട്ടുമെന്നും വീഡിയോ വൈറലാക്കുമെന്നും അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ ഗംഗാഘട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. അതിന് കുറച്ച് കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജെസ്ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സര്‍്ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല
ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. ബ്രാംപ്ടൺ സിറ്റി സ്വദേശിയായ പൽവീന്ദർ സിംഗി(27)നെ നാല് അക്രമികൾ വീട്ടിൽ കയറി വെടിവയ്ക്കുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന സിംഗ് 2009ലാണ് കാനഡയിലേക്കു കുടിയേറിയത്. ഘാതകരെന്നു കരുതപ്പെടുന്ന 18ഉം 19ഉം വയസുള്ള രണ്ടു പേർ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. മറ്റു രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ബ്രാംപ്ടൺ സിറ്റിയിൽ ഈ വർഷം നടക്കുന്ന പതിനൊന്നാമത്തെ കൊലപാതകമാണിത്. തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ കാനഡയിൽ വർധിച്ചുവരികയാണെന്നും ഇതു തടയാൻ നടപടി വേണമെന്നും ആവശ്യമുയരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണം മിസ്ഡ് കോളിലൂടെ മൂന്നുമാസം മുൻപ് പരിചയപ്പെട്ട പത്തൊന്‍പതുകാരന്‍. ഫോണിലൂടെ യുവാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണു കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി. ശ്രീലയ(19) മരിച്ചതെന്നു പോലീസ് അറിയിച്ചു. കേസില്‍ തിരുവനന്തപുരം വെള്ളറട ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെ അറസ്റ്റ് ചെയ്തു.
എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ നേരില്‍ കണ്ടിട്ടില്ലെന്നു ശ്രീലയ എഴുതിയ ഡയറിക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം രണ്ടിനാണു ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ശ്രീലയ കോളേജിൽ പോയില്ല. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന കൂട്ടുകാരി ഉച്ചയ്ക്ക് ജനാലവഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും വിദ്യാര്‍ഥിനി കത്തെഴുതി വച്ചിരുന്നു. എന്നാല്‍, കത്തിലെ െകെയക്ഷരം മകളുടേതല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവും കോഴിക്കോട് ഗവ.നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറുമായ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ആത്മഹത്യചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും സ്വന്തം താല്‍പ്പര്യപ്രകാരമാണ് നല്ല മാര്‍ക്ക് വാങ്ങി പാസായ ശ്രീലയ നഴ്‌സിങ് കോഴ്‌സ് തെരഞ്ഞെടുത്തതെന്നും പഠിക്കാന്‍ ഒട്ടും വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്പോൾ എല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. തങ്ങള്‍ പോകുന്നതിനു മുൻപ് ആരെയെങ്കിലും കൊണ്ട് തന്നെ പ്രേമിപ്പിക്കുമെന്ന് ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പന്തയംവച്ചിരുന്നതായി അമ്മയോട് നേരത്തേ മകള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടെത്താമസിക്കുന്ന മൂന്നു കൂട്ടുകാരികളെ പോലീസ് ചോദ്യംചെയ്തു. രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ ശ്രീലയ സംസാരിക്കാറുണ്ടെന്നും ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും പരിയാരം പോലീസിനു മനസിലായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു യുവാവിന്റെ പങ്കു വ്യക്തമായത്.
പ്രണയക്കുരുക്കിലാക്കി ഭീഷണിപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ െകെയക്ഷരത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ടു മൊെബെല്‍ നമ്പറുകൾ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ ഉപയോഗിച്ചിരുന്നുവെന്നും ഈ ഫോണുകളിലേക്കു വന്ന കോളുകള്‍ പരിശോധിക്കുന്നതായും പോലീസ് പറഞ്ഞു. ഫോണുകള്‍ കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് മൊഴി നല്‍കിയിരുന്നു.
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.
തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.
അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’– തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.
ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി….
ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ വീട്ടിൽ യേശുദാസ് (യേസൻ), ഭാര്യ ക്രിസ്റ്റീന എന്നിവർ ബന്ധുക്കൾക്കൊപ്പം ഒരു വാഹനത്തിലും, വിദേശത്തേക്കു പോകേണ്ട മൂത്ത മകൻ ജിബിനും അനുജൻ ജെറിനും സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു വാഹനത്തിലുമായിരുന്നു. പാതിവഴിയിൽ മുടങ്ങിയ യാത്രകഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ജെറിൻ ഇനിയില്ല. പണിതീരാത്ത കൊച്ചുവീടിനുള്ളിലെ കസേരയിൽ യേശുദാസും തൊട്ടരികിൽ താഴെ വിരിച്ച പായയിൽ ഭാര്യ ക്രിസ്റ്റീനയും കരഞ്ഞു തളർന്ന് ഇരുന്നു. രാവിലെ മുതൽ വീട്ടിലേക്കെത്തിയ ബന്ധുക്കൾക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.
ഏതു വാക്കുകൾക്കാകും ഇവരെ ആശ്വസിപ്പിക്കാൻ
യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം. ലയത്തിലെ ഒറ്റ മുറി വീട്ടിൽ തിങ്ങിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ണിയുടെ മുത്തശ്ശി മേരിയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു. ലയത്തിലെ ആരുടെയും എന്താവശ്യത്തിനും ആദ്യം ഓടിയെത്തുമായിരുന്നു ഉണ്ണി. സുഹൃത്തുക്കളെ യാത്രയാക്കാൻ രാത്രിയിൽ ഇങ്ങനെ ഓടിയിറങ്ങിയതാണ്. ‘എന്നും വഴക്കുമാത്രമല്ലേ പറഞ്ഞിട്ടുള്ളു ഞാൻ’ എന്ന് പറഞ്ഞുള്ള മുത്തശ്ശിയുടെ കരച്ചിലിൽ ഇനി നല്ലതുപറയാനും അവൻ ഇല്ലെന്ന സങ്കടം തുളുമ്പി. ഹിരണിന്റെ വീട്ടിലും കണ്ണീർ തോർന്നിട്ടില്ല. ചെമ്മണ്ണിലെ ടീ എസ്റ്റേറ്റ് ലയത്തിൽ നിന്നു മാറി കുടുംബം സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് വീടു വച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒമാനിൽ ജോലി കിട്ടി അമ്മ സുധ അവിടേക്കു പോയി. മൂത്ത മകൻ സുജിത്തും ചെറിയൊരു ജോലിയുമായി ഒമാനിലാണ്. എന്നാൽ കൊച്ചു വീടിന്റെ പണി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.
എസി മെക്കാനിക് ജോലി പഠിച്ച ഹിരൺ എങ്ങനെയും നല്ലൊരു ജോലി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപകടം. വീട്ടിൽ അമ്മയുടെ അമ്മയും പെങ്ങളും ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമുണ്ട്. അമ്മയും ജ്യേഷ്ഠനും വിദേശത്തു നിന്നു മടങ്ങിയെത്തിയിട്ടുവേണം സംസ്കാരച്ചടങ്ങുകൾ. ജെനീഷിന്റെ അനുജത്തി ജെനീഷ ഇന്നു കൊച്ചിയിലെ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തമെത്തിയത്. തിങ്കളാഴ്ചയായിരുന്നു ജെനീഷയ്ക്ക് ആശുപത്രിയിലെ കൂടിക്കാഴ്ച. ജോലി ഉറപ്പായതോടെ അച്ഛൻ സ്റ്റീഫനും ജെനീഷയും കൊച്ചി കലൂരിലെ ബന്ധുവിന്റെ വാടക വീട്ടിൽ തങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രി കഴിഞ്ഞ് അവിടേക്കാണ് ദുരന്ത വിവരം അറിയിച്ചുകൊണ്ടു ഫോൺ സന്ദേശമെത്തിയത്. ചെറിയൊരു അപകടമാണെന്നു മാത്രമായിരുന്നു ആദ്യ വിവരം. ഉടൻ സാൻജോ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരങ്ങൾ.
തോരാമഴക്കണ്ണീർ
എറണാകുളത്ത് ആശുപത്രിയിലേക്കു പോയ നാട്ടുകാർ ഗ്രാമത്തിലേക്കു രാവിലെ മുതൽ കൃത്യമായി വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാത്ത് വഴിക്കണ്ണുമായി ഗ്രാമം മുഴുവൻ നിന്നു. രാവിലെ മുതൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചയോടെ മഴക്കാർ കനത്തു. ശക്തമായ കാറ്റിനും കോച്ചുന്ന തണുപ്പിനുമൊപ്പം വൻമഴ പെയ്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ അഞ്ച് ആംബുലൻസുകൾ നിരനിരയായി ഏലപ്പാറയിലെ പൊതു ദർശന വേദിയിലേക്കെത്തുമ്പോൾ മഴത്തുള്ളികളുടെ തണുപ്പിനേക്കാൾ കണ്ണീരിന്റെ ചൂടായിരുന്നു കാത്തുനിന്നവരുടെ മുഖത്ത്.
യാത്രയായി ഒരുമിച്ച്
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്
വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ ബലാൽസംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വീഡിയോയുടെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾമാത്രം മുൻപാണ് ഒന്നാംപ്രതിയായ ഫാ.എബ്രഹാം വർഗീസ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇരയായ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പേരും വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഫാ. എബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പരാതി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. താൻ ഒളിവിലല്ല എന്നു കാണിക്കാൻ ഫാ. എബ്രഹാം വർഗീസ് ശ്രമിക്കുകയാണ് ചെയ്തതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. വീഡിയോ പുറത്തുവന്നയുടൻ തന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിശദാംശങ്ങൾ പരിശോധിച്ച് തുടങ്ങി.
വൈദികന്റെ ബന്ധുവാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നാണ് വിവരം. അതിരുവിട്ട് നടത്തിയ പരാമർശങ്ങൾ വൈദികന് പ്രതികൂലമായിത്തീരുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസും, നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.
തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം : നെയ്യാറില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ചൊവാഴ്ച പതിനൊന്നര മണിയോടെ മൂന്നാറ്റിന്‍ മുക്ക് കടവിന് സമീപം കണ്ടെത്തി .തേവന്കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ 20 ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കുരുതംകോട് മൂന്നറ്റിന്‍ മുക്കിനു സമീപം പുല്ലുപറിക്കാന്‍ എത്തിയ സമീപ വാസിയാണ് മൃതദേഹം കണ്ടത്.
വെള്ളത്തില്‍ വീണു കിടന്ന തേങ്ങ കമ്പ് വച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മൈലക്കര ഭാഗത്ത് തെരച്ചില്‍ നടത്തുകയായിരുന്ന സ്കൂബ ടീം അഗ്നിശമനസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
തമിഴ്നാട് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് ഡിസൈനിംഗ് സ്ഥാപനത്തില്‍ പഠനം നടത്തി വരുകയായിരുന്നു.ഞായറാഴ്ച പലതിന് സമീപം ഫോണില്‍ സംസാരിക്കുകയും ശേഷം ഫോണും വച്ചും ഉള്‍പ്പടെ പലത്തിനു സമീപം വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്സക്ഷികള്‍ പറഞ്ഞു. ഇതിന്റെ ഫലം വന്നാലെ ദിവ്യ ആരുമായാണ് സംസാരിച്ചത് എന്നും എന്താണ് മരണത്തിലേക്ക് നയിക്കനുണ്ടായ കാരണം എന്നും പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലിസ് പറഞ്ഞു.
നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിദ്യാര്‍ത്ഥിനി നെയ്യാറില്‍ ചാടിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഞായറാഴ്ച വൈകുന്നേരം മുതല്‍ നടത്തിയ തിരച്ചില്‍ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല. നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ശക്തിയായ ഒഴുക്കായിരുന്നു.ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
സ്കൂബ ടീം എത്തിയിരുന്നെങ്കിലും ആറ്റില്‍ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു.ഒടുവില്‍ കാട്ടാക്കട തഹസിദാര്‍ ജയകുമാര്‍,നെയ്യാര്‍ ഡാം എസ് ഐ എന്നിവര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഷട്ടറുകള്‍ അടക്കുകയും ചെയ്തു.തുടര്‍ന്ന് ചൊവാഴ്ച രാവിലെയും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒഴുക്ക് ശക്തമായിരുന്നത് ദിവ്യയെ കണ്ടെത്തുന്നത് പ്രയാസമായി. ചൊവാഴ്ച രാവിലെ മൈലക്കര ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ആണ് പന്ത്രണ്ടു മണിയോടെ മൂന്നറ്റിന്മുക്ക് നിന്നു മൃഹദേഹം കണ്ടെത്തിയത്.പെണ്‍കുട്ടി ചാടിയ മുകുന്ദറ പാലത്തില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ മഠത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഉച്ചയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ബീഹാര്‍ സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്തെ സീലിങിന് കുറുകെയുള്ള കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മഠത്തില്‍ താമസിക്കുന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശ്വേത അന്‍സിതയാണ് മരിച്ചത്. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അടുക്കളപ്പണിക്കും മറ്റുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ കമ്പളക്കാട് പൊലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. മരിച്ച യുവതിയുടെ ബന്ധുക്കളെ ഇന്നലെതന്നെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കള്‍ നാളെ കോഴിക്കോടെത്തും.
കൊച്ചി ഉദയംപേരൂരില്‍ യുവാവിന്റെ മൃതദേഹം വീടിനുളളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. അരീക്കോട് സ്വദേശിയായ യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ മരണ കാരണം വ്യക്തമല്ല.
ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിനടുത്തുളള ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . വീടിനുളളില്‍ നിന്നും ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ അനീഷ് മൂന്നു മാസം മുമ്പാണ് ഉടമയില്‍ നിന്ന് വീട് വാടകയ്ക്ക് എടുത്തത്. രണ്ട് യുവാക്കളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവരെ കുറിച്ചുളള വിശദാംശങ്ങള്‍ ആര്‍ക്കും അറിയില്ല. വീട്ടില്‍ താമസിച്ചിരുന്ന കോഴിക്കോട് അരീക്കോട് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു കുപ്പിയും വെളളവും കിട്ടിയിട്ടുണ്ട്. കുപ്പിയിലുളള ദ്രാവകം മദ്യമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദ്രാവകം വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു .ഉദയംപേരൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.