Crime

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരന്‍ മരിച്ചു. മണിക്കൂറുകളോളം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടി. നവീന്‍ എന്ന 18കാരനാണ് മരിച്ചത്. മലേഷ്യയിലാണ് സംഭവം. സുഹൃത്തിനൊപ്പം ബര്‍ഗര്‍ ഷോപ്പിലെത്തിയ നവീനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ബര്‍ഗര്‍ ഷോപ്പിന് മുന്നില്‍ നിന്ന പ്രവീണിനെയും സുഹൃത്തിനെയും സ്വവര്‍ഗാനുരാഗിയെന്ന് വിളിച്ച് കളിയാക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് പ്രവീണ്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാല്‍ നവീന്‍ ക്രിമിനലുകളുടെ പിടിയിലായി. ഇവര്‍ നവീനിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് നവീന്റെ മലദ്വാരത്തില്‍ മരക്കഷണം കുത്തിക്കയറ്റി. ഇതേതുടര്‍ന്നുണ്ടായ രക്തസ്രാവമാണ് നവീന്റെ മരണകാരണം.

പീഡനത്തെ തുടര്‍ന്ന് അത്യാസന നിലയിലായ കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെടുകയായിരുന്നു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ വഴി യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും കുട്ടിക്ക് പൂര്‍ണമായും ബോധം നഷ്ടപ്പെട്ടിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലുമായിരുന്നു.

16-20 വയസ് പ്രായമുള്ളവരാണ് അക്രമികള്‍. അഞ്ച് പേരും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തതായി മലേഷ്യന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു. ബ്രെയിന്‍ മാപ്പിംഗും ആകാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി ഈ മാസം 22ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതിനിടെ, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നും ഒരാഴ്ച കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും സ്വാമിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നീട് ഇത് തിരുത്തിയിരുന്നു. പോലീസ് കെട്ടിച്ചമച്ചതാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഇവരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നുണ പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസ് എത്തിയത്.

പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകനായ അയ്യപ്പദാസ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായും എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.

അന്ധേരി വെസ്റ്റിലെ ഭൈരവ്നാഥ് സൊസൈറ്റി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലെ കിടക്കയില്‍ പാര്‍ട്ടിവേഷത്തിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനു പുറമേ വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.

സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്‍റെ അമ്മയും തമ്മിൽ ബന്ധമില്ലെന്നും പെൺകുട്ടി പറയുന്നു. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറ്റില്‍ ചെറിയ മുറിവുണ്ടായി എന്നാണ് കരുതിയത്‌. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്. അതേസമയം കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതി‍യ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി റിപ്പോർട്ട് ഉണ്ട് .

ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ കൃതിക ചൗധരിയെ മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുംബൈ അന്ധേരിയില്‍ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയായിലെ ഫഌറ്റിലാണു കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസിയാണു പൊലീസിനെ വിവരം അറിയിച്ചത്. അംബോലി പൊലീസ് എത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണു കൃതികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

മോഡലിംഗിലും അഭിനയരംഗത്തും ഉയര്‍ന്നുവരുന്നൊരു താരമായിരുന്നു കൃതികയെന്നു ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഇവര്‍ കുറച്ചു നാളുകള്‍ക്കു മുമ്പാണ് മുംബൈയില്‍ താമസം തുടങ്ങിയതെന്നും വാര്‍ത്തകളില്‍ പറയുന്നു. പ്രഥമദൃഷ്ടിയില്‍ കൊലപാതാകം എന്നും സംശയിക്കാമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണു പൊലീസ് പറയുന്നത്.

മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വര്‍ഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. ഉന്നത ബന്ധങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം. മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവര്‍ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവര്‍ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി. മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേല്‍ ധരിച്ചിരുന്ന വാച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ ക്രൈം ബ്രാഞ്ച് മറുപടി നല്‍കുന്നില്ലെന്നും ഷാജി. പളളിയില്‍ നിന്ന് അജ്ഞാതരായ രണ്ടു പേര്‍ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.

റോഡരികില്‍ വച്ച് പരിചയപ്പെട്ട വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി. പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് റോഡരികില്‍ വച്ച് പരിചയപ്പെട്ട യുവതിയില്‍ നിന്നു ചതിവ് പറ്റിയത്. സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം സമ്പാദിച്ച യുവതി തന്ത്രപൂര്‍വം വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

മാള ടൗണില്‍ വച്ചു പരിചയപ്പെട്ട ശേഷം ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് എത്തിയ യുവതി താന്‍ കോടിശ്വരിയാണ് എന്നും വൃദ്ധയുടെ വീടു പൊളിച്ചു പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

തുടര്‍ന്നു യുവതി സ്വന്തം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം ഇത് അഞ്ചു പവനാണ് എന്നും ഇത് വിറ്റ് വീടു പണി ആരംഭിക്കണം എന്നും പറഞ്ഞു. തുടര്‍ന്നു വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാല ഊരി വാങ്ങി സ്വന്തം കഴുത്തില്‍ ധരിച്ചു. വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും എന്നും പറഞ്ഞു. യുവതി പറഞ്ഞത് എല്ലാം അതേ പടി വിശ്വസിച്ച് വൃദ്ധ മാല പണയം വയ്ക്കാന്‍ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു യുവതി നല്‍കിയിട്ടു പോയ അഞ്ചു പവന്റെ മാല മുക്കു പണ്ടമാണ് എന്ന് വൃദ്ധയ്ക്ക് മനസിലായത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്തു.

കോട്ടയം: കോട്ടയത്തെ പ്രശ്‌സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ മകന്‍ ഗൗതം കൃഷ്ണയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ റയില്‍വേട്രാക്കില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഇന്ദ്രപ്രസ്ഥം ഹോട്ടലുടമ തിരുവാതുക്കല്‍ ശ്രീ വത്സത്തില്‍ വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറി(28)നെ യാണ് ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.

കോട്ടയം കുമാരനല്ലൂരിന് സമീപത്ത് നിന്നുമാണ് ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ സമീപത്തായി മാറി കിടപ്പമുണ്ടായിരുന്നു. കാറിനുള്ളില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട് .മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു. കഴുത്തില്‍ മുറിവേറ്റ പാടുണ്ട് കൊലപാതകമാണെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. കാറില്‍ മൊബൈല്‍ഫോണും കിടപ്പുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗൗതമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാവിലെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചിരുന്നതായി പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരിയെ ഹാജരാക്കാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. സ്വാമി ആരുടെ കസ്റ്റഡിയില്‍ ആണെന്ന ആരാഞ്ഞ കോടതി ഇന്ന് തന്നെ സ്വാമിയെ ഹാജരാക്കാനും പോലീസിനും ജില്ലാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

സ്വാമിയെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്വാമിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. സ്വാമി ഇപ്പോള്‍ ആരുടെ കസ്റ്റഡിയില്‍ ആണെന്നും കോടതി അന്വേഷിച്ചു.

ജയില്‍ അധികൃതരുടെ കസ്റ്റഡിയില്‍ ആണെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ എന്നാല്‍ രേഖകള്‍ പ്രകാരം സ്വാമി പോലീസ് കസ്റ്റഡിയില്‍ ആണെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചു. വിശദീകരണം തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

പ്രായപൂര്‍ത്തിയാകാത്ത നാള്‍ മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാന്‍കാരിയാണ് ഡെര്‍ബിയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അതുല്‍ മുസ്തഫ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.

സോബിയ തബാസിം ഖാന്‍ (37) എന്ന യുവതിയുടെ മ‌ൃതദേഹം നോര്‍മാന്റണ്‍ പ്രദേശത്തെ അതുലിന്റെ വീട്ടില്‍നിന്നാണു പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് ഇവിടെയെത്തിയത്.sobhia-khan

ബ്രാഡ്‌ഫോര്‍ജിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ സോബിയ അടുത്തിടെയാണ് രണ്ടു കുട്ടികളുടെ പിതാവായ അതുലിനെ വിവാഹം ചെയ്ത് ഡെര്‍ബിയിലെത്തിയത്. അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പകല്‍ ജനല്‍കര്‍ട്ടനുകള്‍ പോലും മാറ്റിയിരുന്നില്ല. ചൂടുള്ള ദിവസങ്ങളില്‍ പോലും ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതുല്‍ വീണ്ടും വിവാഹം കഴിച്ചുവെന്ന് ആരും അറിഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീടിനുള്ളില്‍നിന്നു പൊലീസ് മൃതദേഹം കൊണ്ടുപോകുമ്പോഴാണ് പലരും വിവരം അറിഞ്ഞത്.

Copyright © . All rights reserved