ബേസില്‍ ജോസഫ്
കൊഞ്ച് ഏതു രീതിയിൽ ഉണ്ടാക്കിയാലും പ്രായ ഭേദമെന്യ ഏവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഇന്ന് വീക്ക്ഏൻഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത് .
ചേരുവകൾ
കൊഞ്ച് -21 എണ്ണം
കാശ്മീരി ചില്ലി പൌഡർ – 3 ടീസ്പൂണ്‍
കുരുമുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂണ്‍
വിനാഗിരി- 1 ടീസ്പൂൺ
കോര്‍ക്കാനുള്ള കമ്പ് -7 എണ്ണം (കബാബ് സ്റ്റിക് )
നാരങ്ങാ വെഡ്ജ്സ് -2 എണ്ണം
മല്ലിയില -അല്പം ചെറുതായി അരിഞ്ഞത് (ഗാര്‍ണിഷിന് )
പാചകം ചെയ്യുന്ന വിധം
കൊഞ്ചിന്റെ തലമാത്രം നീക്കം ചെയ്ത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. കാശ്മീരി ചില്ലി പൗഡർ ,കുരുമുളക് പൊടി മഞ്ഞൾപൊടി എന്നിവ വിനാഗിരിയും ഉപ്പും കൂട്ടി കുഴച്ച് കട്ടിയായ കൂട്ട് തയ്യാറാക്കുക. ഇത് ഓരോന്നിലും നന്നായി പുരട്ടുക. മൂന്നെണ്ണം വീതം ഓരോ കമ്പിലും കോര്‍ത്ത് ഒരു മണിക്കൂറോളം വെക്കുക. ഇത് നേരിട്ട് കമ്പോടെ കനലിൽ ചുട്ട് രണ്ടുപുറവും വേവിച്ചെടുക്കാം. അല്ലെങ്കില്‍ ഓവൻ ചൂടാക്കി 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം. മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് നാരങ്ങാ വെഡ്ജ്സ് സൈഡിൽ വച്ച് ചൂടോടെ വിളമ്പുക.
ബേസില്‍ ജോസഫ്
ബോണ്‍ലെസ് ചിക്കന്‍ -250 ഗ്രാം
ഉരുളക്കിഴങ്ങ് -1 എണ്ണം
ചെറിയുള്ളി -3 എണ്ണം
മൈദ -100 ഗ്രാം
കടല മാവ് -2 ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്ലോര്‍ -1ടേബിള്‍സ്പൂണ്‍
ബ്രഡ് ക്രംബ്സ് -100 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1
പച്ചമുളക് -1 എണ്ണം
മല്ലിയില അരിഞ്ഞത് -1/ 2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 / 2 ടീസ്പൂണ്‍
മുട്ട-1 എണ്ണം
ഉപ്പ് ആവശ്യത്തിന്
ഓയില്‍ വറക്കുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചിക്കന്‍ പകുതി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് മിന്‍സ് ചെയ്തെടുത്തു വയ്ക്കുക. ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളിക്കിഴങ്ങു ഉടച്ചെടുത്തത് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നനന്നായി മിക്സ് ചെയ്യുക. കടലമാവ് കോണ്‍ ഫ്ലോര്‍, മൈദാ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വഴറ്റിയെടുക്കുക. ഈ മിശ്രിതം കൈയില്‍ ചെറിയ ബോള്‍ ആയി ഉരുട്ടി കൈവെള്ളയില്‍ വച്ച് അമര്‍ത്തി നടുവില്‍ ഒരു ദ്വാരം ഇടുക. ഒരു ബൗളില്‍ മുട്ട ബീറ്റ് ചെയ്ത് വയ്ക്കുക. ഈ റിങ്സ് മുട്ടയില്‍ മുക്കി ബ്രഡ് ക്രംബ്സില്‍ പൊതിഞ്ഞു ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി ചെറു തീയില്‍ വച്ചു രണ്ടു വശവും അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടു വേണം വറുത്തെടുക്കാന്‍. ഉള്‍ഭാഗം നന്നായി കുക്ക് അകാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ചൂടോടെ ടൊമാറ്റോ സോസോ മയോണൈസോ കൂട്ടി സെര്‍വ് ചെയ്യുക.
ബേസില്‍ ജോസഫ്
ചേരുവകള്‍
ബീഫ് -1 കിലോ
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടീസ്പൂണ്‍
സബോള -4 എണ്ണം
പൊട്ടറ്റോ -2 എണ്ണം
ക്യാരറ്റ് -2 എണ്ണം
ഗ്രീന്‍ പീസ് -100 ഗ്രാം
ബീന്‍സ് -100 ഗ്രാം
കറിവേപ്പില -2 തണ്ട്
ക്യാഷുനട്ട് -50 ഗ്രാം (തേങ്ങാപ്പാലില്‍ കുതിര്‍ത്തു അരക്കാന്‍)
ക്യാഷുനട്ട്, കിസ്മിസ് -10-12 എണ്ണം വീതം നെയ്യില്‍ വറുത്തത്
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ –5 എണ്ണം
പട്ട -ഒരു ചെറിയ കഷണം
തക്കോലം -2 എണ്ണം
വഴനയില -2 -3 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാം പാല് )100 എം.എല്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല് )200 എം.എല്‍
ഓയില്‍ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -2 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറക്കുക. ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സബോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. സബോള ബ്രൗണ്‍ ആവരുത്. ഇതിലേയ്ക്ക് ക്യുബ്സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാല് എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തു ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള് ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിന് മുന്‍പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തെറിവന്ന യേശുവിനെ, ഒലീവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്. ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്ന്പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലുസുവിശേഷകന്മമാരും രേഖപ്പെടുത്തിയി ട്ടുണ്ട്. ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത് ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാവ്യാഴം ആചരിക്കുന്നു.
യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധബുധന് ശേഷവും ദുഃഖ വെള്ളിക്ക് മുന്പുമായി അഞ്ചാം ദിവസമാണ് പെസഹാവ്യാഴം. അന്ത്യത്താഴവിരുന്നിന്റെ ഓര്‍മ്മപുതുക്കലിന്റെ ഭാഗമായി പെസഹവ്യാഴത്തില് പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന്മുകളില് വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പംമുറിച്ച് പെസഹപാലില് ‘ഏറ്റവുംപ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്കുന്നു.
കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര് ആയതാണെന്ന് പറയപ്പെടുന്നു. പെസഹഅടുത്തുവരുന്ന ഈ സമയത്തെ ്പെസഹ അപ്പവും പാലും ഉണ്ടാക്കുന്നവിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.
ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
ഉഴുന്ന് -1/ 4 കപ്പ്
തേങ്ങ – 1 കപ്പ്ചിരകിയത്
വെളുത്തുള്ളി -1 എണ്ണം
കുഞ്ഞുള്ളി -4 എണ്ണം
ജീരകം – 1 പിഞ്ച്
വെള്ളം – 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്നവിധം
2 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് അരച്ചുവെച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി, അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റെർആക്കി ഒരു 20 മിനിട്ട് വെക്കുക. ഒരു ഇഡലി പാത്രത്തിൽ ഒരുതട്ട് വെച്ച് ഈ ബാറ്റെർ അതിലേക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച്ച പള്ളിയിൽ നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തിൽ മധ്യത്തിൽ വെച്ച് ചെറുതീയിൽ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാൻ ഒരുടൂത്ത് പിക്ക് കൊണ്ട് കുത്തിനോക്കുക. ടൂത്ത്പിക്കിൽ പറ്റിപ്പിടിച്ചിട്ടില്ല എങ്കിൽ നന്നായി കുക്കായി എന്നർത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകൾ
ശർക്കര – 400 ഗ്രാം
രണ്ടാംപാൽ -3 കപ്പ്
ഒന്നാംപൽ – 1 കപ്പ്
അരിപ്പൊടി -1/ 4 കപ്പ്
ചുക്ക്പൊടിച്ചത് -1/ 2 ടീസ്പൂൺ
ഏലക്കപൊടിച്ചത് -1/ 2 ടീസ്പൂൺ
ജീരകംപൊടിച്ചത് -1/ 2 ടീസ്പൂൺ
പാൽ ഉണ്ടാക്കുന്നവിധം
ഒരു പാനിൽ ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനിൽ ചൂടാക്കി അതിലേക്ക് രണ്ടാം പാൽ ചേർത്ത് കുറുക്കി എടുക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര പാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേർത്ത് ചൂടാക്കുക. നന്നായി ചൂടായി കഴിയുമ്പോൾ ഒന്നാംപാൽ ചേർത്ത് ഓഫ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
റോഷന് ബേസില്‍
ഈ ആഴ്ചത്തെ വീക്ക് ഏന്‍ഡ് കുക്കിംഗ് എഴുതിയിരിക്കുന്നത് ഞാന്‍ ആണെങ്കിലും റെസിപ്പിയും ഉണ്ടാക്കിയതും എന്റ്റെ ഭാര്യ റോഷന് ആണ്. നമ്മള് എല്ലാവരും നാട്ടില്‍ പോയിട്ട് വരുമ്പോള്‍ ഒരിക്കലും മറക്കാതെ കൊണ്ടുവരുന്ന ഒരു പലഹാരം ആണ് ലഡു. എനിക്ക് ലഡുവിനോടും ജിലേബിയോടും ഉള്ള ഇഷ്ട്ടം അറിയാവുന്ന ഭാര്യ ഒരു ദിവസം ഉണ്ടാക്കി തന്നതാണ്. അപ്പോള്‍ തന്നെ തീരുമാനിച്ചതാണ് ഉടന്‍ ഇത് വീക്ക് ഏന്‍ഡ് കുക്കിങ്ങില്‍ കൂടി പ്രസിദ്ധീകരിക്കണം എന്നത്. ഏവരും ശ്രമിച്ചു നോക്കുക.
ചേരുവകള്‍
കടല മാവ് -½കിലോ
പഞ്ചസാര -1/2 കിലോ
സോഡാപ്പൊടി -1/4 ടീസ്പൂണ്‍
ഗ്രാമ്പൂ -3 എണ്ണം
ഉണക്കമുന്തിരി -100 ഗ്രാം
നെയ്യ് -7-8 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
എണ്ണ -വറക്കുവാനാവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
ഒരു ബൗളില്‍ കടലമാവ്, സോഡാപ്പൊടി ഒരു നുള്ള് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി മിക്സ് ചെയ്ത് ഒരു അരിപ്പയില്‍ കൂടി കട്ടയില്ലാതെ അരിച്ചെടുക്കുക. ഈ കൂട്ട് വെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയത് ദോശ മാവിന്റെ അയവില്‍ കട്ടയില്ലാതെ നന്നായി കലക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഒരു തുളയുള്ള പരന്ന പാത്രം(അരി കോരുന്ന തവി ആയാലും മതി) എണ്ണയുടെ മുകളില്‍ പിടിച്ചു അതിലേക്ക് മാവ് പതിയെ ഒഴിക്കുക. പാത്രത്തിന്റെ തുളയിലൂടെ പതുക്കെ വീഴുന്നതിനാല്‍ ചെറിയ ബോള്‍ പരുവത്തില്‍ കിട്ടും. സ്വര്‍ണ നിറമാകുമ്പോള്‍ വറുത്തു കോരി ടിഷ്യു പേപ്പറിലേക്ക് മാറ്റുക. ഇതിനെയാണ് ബൂന്ദി എന്ന് വിളിക്കുന്നത്.
കട്ടിയുള്ള ഒരു പാനില്‍ പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ എടുത്ത് പഞ്ചസാര പാനിയാക്കുക. അതിലേക്ക് ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര നൂല് പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്തു ഗ്രാമ്പൂ എടുത്തു മാറ്റി ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ബൂന്ദി 15-20 മിനിറ്റ് പഞ്ചസാര സിറപ്പില്‍ ഇട്ട് വയ്ക്കുക. ബൂന്ദി പഞ്ചസാര ആഗിരണം ചെയ്തു വീര്‍ത്തു വരുന്നതിനു വേണ്ടിയാണിത് അധികമുള്ള സിറപ്പ് പിഴിഞ്ഞ് മാറ്റിയശേഷം കൈയില്‍ കുറച്ചു നെയ്യ് പുരട്ടിയ ശേഷം ബോള്‍ ആക്കി ഉണക്ക മുന്തിരി കൊണ്ട് ഗാര്‍ണിഷ് ചെയ്യുക. രുചികരമായ ബൂന്ദി ലഡൂ തയ്യാര്‍.
റോഷന് ബേസില്‍
ബേസില്‍ ജോസഫ്
ചേരുവകള്‍
വാട്ടര്‍ ചെസ്നട്ട്- 100 ഗ്രാം
ബട്ടണ്‍ മഷ്റും- 75 ഗ്രാം
പച്ചമുളക്- 2-3 (കഷ്ണങ്ങളാക്കിയത്)
ഇഞ്ചി- 1 ചെറിയ കഷണം (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി- 10 അല്ലി (കഷ്ണങ്ങളാക്കിയത്)
സവോള- 1 മീഡീയം സൈസ് ((ചെറിയ കഷ്ണങ്ങളാക്കിയത്)
വൂസ്റ്റര്‍ സോസ്- 1 ടേബിള്‍ സ്പൂണ്‍
സോയ സോസ്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവിശ്യത്തിന്
പഞ്ചസാര- ഒരു നുള്ള്
വിനാഗിരി- 1 ടീ സ്പൂണ്‍
കോണ്‍ ഫ്ലോര്‍- 2 ടേബിള്‍ സ്പൂണ്‍
പാര്സില്ലി- ഒരുപിടി (ചെറിയ കഷ്ണങ്ങളാക്കിയത്)
പാചകം ചെയ്യുന്ന വിധം
ഒരു പാന്‍ ചൂടാക്കി ഓയില്‍ ചൂടാക്കി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. 2-3 മിനിട്ടു കഴിയുമ്പോള്‍ സവോള കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ്, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്നട്ട് ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം വൂസ്റ്റര്സോസ്, സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്ലോര്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം പാനിലെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കഷ്ണങ്ങളാക്കി വെച്ച പാര്‍സ്ലി ഇതിലേക്ക് ചേര്‍ക്കുക. ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ചേരുവകള്‍
പനീര്‍ -250 ഗ്രാം
സബോള -1 എണ്ണം (ചെറിയ ഡൈസ് ആയി മുറിച്ചത്)
ക്യപ്സികം -1 എണ്ണം (ചെറിയ ഡൈസ് ആയി മുറിച്ചത്)
തക്കാളി – 2 എണ്ണം (പ്യുരീ ആക്കിയത് )
ക്രീം -100 എം.എല്‍
ജീരകം -1 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
ചില്ലി പൗഡര്‍ -1 ടീസ്പൂണ്‍
ഓയില്‍ -കുക്കിങ്ങിന് ആവശ്യത്തിന്
കസ്തുരിമേത്തി – 1 നുള്ള്
പാചകം ചെയ്യുന്ന വിധം
പനീര്‍ ചെറിയ ക്യുബ്സ് ആയി മുറിച്ചു ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറത്തു കോരുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അതില്‍ ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് സബോള ചേര്‍ത്ത് വഴറ്റുക. സബോള ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ക്യപ്സികം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് മിക്സിയില്‍ അടിച്ചു വെച്ചിരിക്കുന്ന ടൊമാറ്റോ പ്യുരീ ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. പച്ചക്കറികള്‍ എല്ലാം കൂക്കായി കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മസാലയുടെ പച്ച മണം മാറി ഓയില്‍ വലിഞ്ഞു വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് അടച്ചു വച്ച് 2-3 മിനിറ്റ് ചൂടാക്കുക. പനീറും ഗ്രേവിയും കൂടി നന്നായി ചേര്‍ന്ന് വരുമ്പോള്‍ അല്‍പ്പം കസ്തുരി മേത്തി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ ചപ്പാത്തി/നാന്/പുലാവ് റൈസ് എന്നിവക്കൊപ്പം വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ചേരുവകള്‍
പ്ലെയിന്‍ ഫ്ലോര്‍ 200ഗ്രാം
പഞ്ചസാര 50ഗ്രാം
മില്‍ക്ക് 100എംഎല്
ബട്ടര്‍(ഉരുക്കിയത് ) 25എംഎല്
മുട്ട 2എണ്ണം
വാനില എസ്സെന്‍സ് 1 ടീ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ഒരു വിസ്ക് കൊണ്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉരുക്കിയ ബട്ടര്‍, മില്‍ക്ക്, വാനില എസ്സെന്‍സ് എന്നിവ ഒന്നൊന്നായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. പ്ലെയിന്‍ ഫ്ലോറിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് സോഡാ പൊടിയും ചേര്‍ത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് അല്പാല്പ്പമായി നേരത്തെ ഉണ്ടാക്കി വെച്ച മുട്ട മിക്സിലേയ്ക്ക് ചേര്‍ത്ത് അല്പം കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി എടുക്കുക. ഒരു ഫ്രയിങ് പാന്‍ ചൂടാക്കി അതിലേക്ക് ഈ ബാറ്റര്‍ ഒഴിച്ച് ചെറു തീയില്‍ ദോശ ചുടുന്നതുപോലെ ഒന്നൊന്നായി ചുട്ടെടുക്കുക. ചൂടോടെ മേപ്പിള്‍ സിറപ്പോ തേനോ ഒഴിച്ച് കഴിക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു പല ഫ്രൂട്സ് കൊണ്ടും അലങ്കരിക്കാവുന്നതാണ്.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ്
ചേരുവകള്‍
മിന്‍സ്ഡ് ബീഫ് -1 കിലോ.
സവോള – 1 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഒലിവ് ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍
മൈദ 3 – ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍
റോസ്മേരി – 4 ടേബിള്‍ സ്പൂണ്‍
തക്കാളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ബീഫ് സ്റ്റോക്ക് – 100 ml
ക്യാരറ്റ് – 200 ഗ്രാം
പീസ് – 200 ഗ്രാം
ഉരുളക്കിഴങ്ങ് – 1 കിലോ.
ബട്ടര്‍ – 1 ടേബിള്‍ സ്പൂണ്‍
പാല് – 50ml
ചെഡാര്‍ ചീസ് – 25 ഗ്രാം
ഉപ്പ് – 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് മുറിച്ച് വേവിച്ച് എടുക്കുക. അത് ഒരു പാത്രത്തിലേയ്ക്ക് ആക്കി ബട്ടറും പാലും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.(പൊട്ടറ്റോ മാഷ് ). ഒരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് സബോള വഴറ്റുക. ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളിയും ക്യാരറ്റും പീസും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് മിന്‍സ് ചെയ്ത ബീഫ്, ഉപ്പ്, കുരുമുളകുപൊടി, റോസ്മേരി, തക്കാളി പേസ്റ്റ്, മൈദയും ചേര്‍ത്ത് ഇളക്കുക. ചൂടായിക്കഴിയുമ്പോള്‍ ബീഫ് സ്റ്റോക്ക് ചേര്‍ത്ത് തിളപ്പിച്ചു ചെറിയ തീയില്‍ കുറുക്കി എടുക്കുക. ഈ ഇറച്ചിക്കൂട്ട് ഒരു ബേക്കിംഗ് ഡിഷില്‍ പരത്തിയിടുക. അതിന്റെ മുകളിലേയ്ക്ക് ഉരുളക്കിഴങ്ങ് പൂരി ഉണ്ടാക്കിയത് സ്പ്രെഡ് ചെയ്ത് ചീസ് കൊണ്ട് ടോപ്പ് ചെയ്ത് 20-25 മിനിറ്റ്സ് ബേക്ക് ചെയ്യുക.
ടോണി തോമസ്
ചിക്കന്‍ മാരിനേഷന് ആവശ്യമുള്ള ചേരുവകള്‍
ബേബി ചിക്കന്‍ -800 ഗ്രാം ഉള്ള ഒരു ഫുള്‍ ചിക്കന്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടേബിള്‍സ്പൂണ്‍
മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല -1 ടേബിള്‍സ്പൂണ്‍
ക്രഷ് ഡ് റെഡ് ചില്ലി -2 ടേബിള്‍ സ്പൂണ്‍
ലെമണ്‍ ജ്യൂസ് -1 എണ്ണതിന്റെ
റോസ് വാട്ടര്‍ -50 എം.എല്‍
സോസിന് ആവശ്യമുള്ള ചേരുവകള്‍
വറ്റല്‍ മുളക് -5 എണ്ണം
ജിഞ്ചര്‍ ഗാര്‍ലിക് ചില്ലി മിക്സ് -1 സ്പൂണ്‍
മുളക് പൊടി -1/2 ടേബിള്‍ സ്പൂണ്‍
ഗരം മസാല -1/2 ടേബിള്‍സ്പൂണ്‍
ക്യാപ്സിക്കം -ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്
തക്കാളി -ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്
സബോള -2 എണ്ണം (ഒരെണ്ണം റൗണ്ട് ആയി കട്ട് ചെയ്തത്,ഒരെണ്ണം നന്നായി ചോപ് ചെയ്തത് )
ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍
റോസ് വാട്ടര്‍ – 50 എം.എല്‍
ക്രഷ്ഡ് റെഡ് ചില്ലി -1/2 ടേബിള്‍ സ്പൂണ്‍
കോക്കനട്ട് ഓയില്‍ -50 എം.എല്‍
കറി ലീഫ് -1 തണ്ട്
തേങ്ങാ -1/ 2 തേങ്ങാ ചിരകിയത്
പാചകം ചെയ്യുന്ന വിധം
ചിക്കന്‍ മാരിനേഷന്-ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, മുളകുപൊടി, ഗരം മസാല, ഉപ്പ്, റോസ് വാട്ടര്‍, ക്രഷ്ഡ് റെഡ് ചില്ലി, ലെമണ്‍ ജ്യൂസ് എന്നിവ നന്നായി മിക്സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുത്തു ബേബി ചിക്കനില്‍ നന്നായി തേച്ചു പിടിപ്പിക്കുക. മസാല പേസ്റ്റ് ചിക്കനില്‍ സെറ്റ് ആകുന്ന സമയത്തു സോസ് ഉണ്ടാക്കി എടുക്കാം. ഒരു നല്ല കാടായി എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളക് ജിഞ്ചര്‍ ഗാര്‍ലിക് ചില്ലി, നന്നായി ചോപ് ചെയ്തു വെച്ചിരിക്കുന്ന സബോളയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് 1/2 ടീസ്പൂണ്‍ മുളകുപൊടി 1/2 ടീസ്പൂണ്‍ ഗരം മസാല ചേര്‍ത്തിളക്കി നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് റൗണ്ട് ആയി അരിഞ്ഞു വച്ചിരിക്കുന്ന സബോള, ക്യപ്സിക്കം ടൊമാറ്റോ, കറിവേപ്പില, തേങ്ങാ ചിരകിയത് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അല്പം വെള്ളം ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ്, ക്രഷ്ഡ് റെഡ് ചില്ലി ആവശ്യത്തിന് ഉപ്പും അല്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് തിളപ്പിക്കുക. മസാല പിടിപ്പിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ഒരു പാനില്‍ ഓയില്‍ ചൂടാക്കി വറുത്തെടുത്തു ഈ സോസില്‍ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. (അല്പം കളറും അജിനോമോട്ടോ കൂടി ചേര്‍ത്താല്‍ നല്ല ഗ്ലൈസിങ് കിട്ടും) കുഞ്ഞി കോഴി തുള്ളിച്ചത് റെഡി. വിവിധ തരം സാലഡുകള്‍ കൊണ്ട് അലങ്കരിച്ച പ്ലേറ്റില്‍ കുഞ്ഞിക്കോഴി തുള്ളിച്ചത് സെര്‍വ് ചെയ്യുക.
ഈ ആഴ്ചത്തെ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ ഖത്തറില്‍ നിന്നുള്ള ഷെഫ് ടോണി തോമസിന്റെ സിഗ്നനേച്ചര് ഡിഷ് ആയ ‘കുഞ്ഞിക്കോഴി തുള്ളിച്ചതാണ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്ടുള്ള ഇന്റര്‍നാഷണല്‍ കോളേജ് ഫോര്‍ ന്യൂ എയ്ജ് സ്റ്റഡീസില്‍ നിന്നും ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ ടോണി കോട്ടയം ഉഴവൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ ഖത്തറിലെ ഉസ്താദ് റസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുന്നു.