വീക്കെന്‍ഡ് കുക്കിംഗ്; സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് 0

ചേരുവകൾ
ബോൺ ലെസ്സ് ചിക്കൻ -250 ഗ്രാം
സ്വീറ്റ് കോൺ – 2 സ്‌പൂൺ
വെളുത്തുള്ളി അരച്ചത് -1 ടീ സ്‌പൂൺ
പച്ചമുളക് -1 എണ്ണം
സബോള -പൊടിയായി അരിഞ്ഞത് -1 എണ്ണം
ഗരം മസാല -1/ 2 ടീ സ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വിനെഗർ -1/ 2 ടീ സ്‌പൂൺ
കോൺ ഫ്ലവർ -3 ടീസ്‌പൂൺ
ചിക്കൻ ക്യൂബ് – 2 എണ്ണം ( ചിക്കൻ സ്റ്റോക്ക് ഉണ്ടാക്കാൻ )
ഉപ്പ് – പാകത്തിന്
മുട്ട വെള്ള -1 മുട്ടയുടേത്

Read More

വീക്കെന്‍ഡ് കുക്കിംഗ്: മാംഗോ ചീസ് കേക്ക് 0

250 ഡിഗ്രിയില്‍ അവന്‍ ചൂടാക്കുക. ബേസ് തയാറാക്കാന്‍ ഡൈജസ്റ്റിവ് ബിസ്‌ക്കറ്റ്, ബട്ടര്‍, കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു ബേക്കിംഗ് ഡിഷില്‍ നിരത്തി നന്നായി അമര്‍ത്തി ഒരു ക്ലിംഗ് ഫിലിം കൊണ്ട് മൂടി ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. ഫില്ലിംഗ് തയ്യാറാക്കാന്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ബൗളിലാക്കി നന്നായി അടിക്കുക. ഇതിലേയ്ക്ക് മുട്ട ഓരോന്നായി ചേര്‍ത്തടിച്ചു യോജിപ്പിക്കണം. ഇനി മൈദാ അല്‍പാല്‍പമായി ചേര്‍ത്തിളക്കിയ ശേഷം മാമ്പഴ പള്‍പ്പും നാരങ്ങ നീരും ചേര്‍ത്തിളക്കുക. ഇതാണ് ചീസ് കേക്കിനുള്ള ഫില്ലിംഗ്. ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ബേസ് പുറത്തെടുത്ത് അതിന് മുകളിലേയ്ക്ക് ഫില്ലിംഗ് ഒഴിച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവനില്‍ വച്ച് 40 മിനുറ്റ് ബേക്ക് ചെയ്യുക. സെറ്റ് ആകുന്നതാണ് കണക്ക്. ബേക്ക് ചെയ്ത ശേഷം പുറത്തെടുത്ത് ക്യൂബ്‌സ് ആയി അരിഞ്ഞ മാമ്പഴവും ക്രീമും മുകളില്‍ നിരത്തി ചീസ് കേക്ക് ചെറിയ കഷങ്ങളായി മുറിച്ച് വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; വേനല്‍ ചൂടിന് കുളിരു കോരിയിടാന്‍ കോഴിക്കോടന്‍ അവല്‍ മില്‍ക്ക് 0

കേരളത്തിന്റെ രുചിയുടെ തലസ്ഥാനമാണ് കോഴിക്കോട് എന്ന് പലരും പറയാറുണ്ട്. പാരഗണിലേയും റഹ്മത്ത് ഹോട്ടലിലേയുമൊക്ക പൊറോട്ടയും കറികളും ബോംബേ ഹോട്ടലിലെ ബീഫ് ബിരിയാണിയും മേമ്പൊടിക്ക് മില്‍ക്ക് സര്‍ബത്തുമൊക്കെയായി കോഴിക്കോടന്‍ രുചിസാമ്രാജ്യം അങ്ങനെ പരന്നുകിടക്കുകയാണ്. ചൂടുകാലത്ത് കൊച്ചിക്കാര്‍ക്കു പ്രിയപ്പെട്ടത് കുലുക്കി സര്‍ബത്ത് ആണെങ്കില്‍ കോഴിക്കോട്ടുകാര്‍ക്ക് അവല്‍ മില്‍ക്കിനോടാണ് താത്പര്യം. ചൂടുകാലത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ ആര്‍ക്കും പറ്റില്ല. പക്ഷേ മനസും വയറും നിറയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന മാജിക്കാണ് തനി കോഴിക്കോടനായ അവല്‍മില്‍ക്ക് കാണിക്കുന്നത്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ബനാന മഫിന്‍സ് 0

അമേരിക്കന്‍ മലയാളി ദീപ പെരേര കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി യുകെ യില്‍ വന്നപ്പോള്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ റെസിപിയാണ് ഈയാഴ്ചത്തെ വീക്കെന്‍ഡ് കുക്കിംഗില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത്. ദീപ തന്നെ എഴുതി തയാറാക്കിയ ഈ സ്‌പെഷ്യല്‍ വിഭവം വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും ഉണ്ടാക്കാവുന്നതാണ്. ഏവര്‍ക്കും രുചികരമായ ബനാന മഫിന്‍സ് ഇഷ്ടപ്പെടും എന്നു കരുതുന്നു. ദീപ തന്നെയാണ് ഈ റെസിപി എഴുതിയതും ഈ സ്‌പെഷ്യല്‍ ഡിഷ് ഉണ്ടാക്കാന്‍ ഉണ്ടായ സാഹചര്യവും എന്നോട് പറഞ്ഞത്. ഇനി ദീപയുടെ വാക്കുകളിലേക്ക്

Read More

വീക്കെന്‍ഡ് കുക്കിംഗ്: പാച്ചോര്‍ 0

പാച്ചോര്‍ എന്നാല്‍ ഓരോ മലയാളിയുടെയും ഗൃഹാതുരത്വം ആണ്. ആരാധനാലയങ്ങളില്‍ നേര്‍ച്ചയായി പാച്ചോര്‍ കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല സ്ഥലങ്ങളിലും പല രീതിയില്‍ ഇത് ഉണ്ടാക്കാറുണ്ട്. മലയാളം യു കെ യില്‍ മെയ് ഒന്നാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും മാതാവിന്റെ അത്ഭുതകരമായ അനുഭവങ്ങള്‍ ലഭിച്ചവര്‍ അവരുടെ സന്തോഷം എല്ലാവരും ആയി പങ്കു വയ്ക്കുന്ന ഒരു പംക്തി എല്ലാവരും കണ്ടിട്ടുണ്ട് എന്ന് കരുതുന്നു. മാതാവിന്റെ വണക്ക മാസം അവസാനിക്കുന്ന ഈയാഴ്ച നിങ്ങള്‍ക്കായി വീക്കെന്‍ഡ് കുക്കിംഗ് പാച്ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് പരിചയപ്പെടുത്തുന്നു

Read More

വീക്കെന്‍ഡ് കുക്കിംഗ് ഒന്നാം വര്‍ഷത്തിലേക്ക് 0

കഴിഞ്ഞ 52 ആഴ്ച്ചകളിലായി പുതിയതും പഴയതും അയ ഏകദേശം 60ഓളം റെസിപികള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. നിങ്ങള്‍ തന്ന പ്രോത്സാഹനം ആണ് വീക്കെന്‍ഡ് കുക്കിംഗിനെ ഇതുവരെ എത്തുവാന്‍ സഹായിച്ചത്. എല്ലാവര്‍ക്കും നന്ദി. ഈയാഴ്ചയും പതിവുപോലെ മറ്റൊരു വിഭവം പരിചയപ്പെടുത്തുന്നു.

Read More

വീക്കെന്‍ഡ് കുക്കിംഗ്; നാടന്‍ ഉഴുന്ന് വട 0

കേരളത്തില്‍ വളരെ പ്രചാരമേറിയ ഒരു വിഭവമാണ് ഉഴുന്ന് വട. സാമ്പാറും തേങ്ങ ചട്ട്ണിയും കൂട്ടി നല്ല ചൂടന്‍ ഉഴുന്നു വട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. രുചിയുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Read More

വീക്കെന്‍ഡ് കുക്കിംഗ്; സുഹിയന്‍ 0

കേരളീയര്‍ക്ക് ഏറെ സുപരിചിതമായ നാലുമണി പലഹാരമാണ് സുഹിയന്‍. വളരെ രുചികരവും ആരോഗ്യകരവുമായ പലഹാരമാണിത്. ചെറുപയര്‍ ഉപയോഗിച്ചാണ് സുഹിയന്‍ ഉണ്ടാക്കുന്നത്. സ്വാദിഷ്ടമായ ചെറുപയര്‍ സുഹിയന്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Read More

വീക്കെന്‍ഡ് കുക്കിംഗ്: ഫിഷ് മോളി 0

മീന്‍ നന്നായി കഴുകി എടുത്ത് കുരുമുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ പുരട്ടി 1/ 2 മണിക്കൂര്‍ വയ്ക്കുക. ഓയില്‍ ചൂടാക്കി മീന്‍ പൊടിയാതെ 2-3 മിനുട്ട് വറുത്ത് എടുക്കുക. ഒരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറി വേപ്പില വഴറ്റി എടുക്കുക. ഇതിലേയ്ക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ മൂപ്പിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വിട്ടു തുടങ്ങുമ്പോള്‍ സബോള, കുഞ്ഞുള്ളി ചേര്‍ത്ത് വീണ്ടും വഴറ്റുക. സബോള ലൈറ്റ് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീനും ഒന്നാം പാലും ചേര്‍ത്ത് തിളപ്പിക്കുക.ഗ്രവി ചെറുതായി കുറുകി വരുമ്പോള്‍ രണ്ടാം പാലും തക്കാളിയും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തക്കാളി കുക്ക് ആയി കഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് ചെറു തീയില്‍ ചൂടാക്കി വാങ്ങുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്: നാടന്‍ മട്ടന്‍ ഫ്രൈ 0

മട്ടന്‍ വൃത്തിയായി കഴുകിയതില്‍ ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിനുശേഷം നന്നായി വേവിച്ചു മാറ്റി വെക്കുക. ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. തീ കുറച്ച് വച്ച് നന്നായി വരട്ടിയെടുക്കുക.

Read More