Cuisine

ബേസില്‍ ജോസഫ്

ചേരുവകള്‍

പോര്‍ക്ക് ഇറച്ചി- അര കിലോ നെയ്യ് കുറച്ചു ചെറിയ കഷണം ആക്കിയത്

സബോള – 2 എണ്ണം കനം കുറച്ചു അരിഞ്ഞത്

ഇഞ്ചി , വെളുത്തുള്ളി – ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചെറുതാക്കി അരിഞ്ഞത്

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

മുളക് പൊടി – 2 ടീസ്പൂണ്‍

ജീരകം – 1 ടീസ്പൂണ്‍

മല്ലി പൊടി – 2 ടേബിള്‍ സ്പൂണ്‍

കറുവാപട്ട – 1 ടീസ്പൂണ്‍

കുരുമുളക് – 1 ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

വിനാഗിരി – 2 ടേബിള്‍ സ്പൂണ്‍

ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

മല്ലിയില -ഗാര്‍ണിഷിന്

ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, മുളക് മഞ്ഞള്‍ മല്ലി പൊടികള്‍, ജീരകം, കറുവാപട്ട കുരുമുളക് എന്നിവ വിനാഗിരി ചേര്‍ത്ത് നല്ല പോലെ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക. ഇനി ഒരു വലിയ പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി സബോള ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് വഴറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആക്കി എടുക്കണം ശേഷം ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ക്കാം. ഇനി മസാല സബോളയുമായി നന്നായി മിക്‌സ് ചെയ്തു എടുക്കാന്‍ വേണ്ടി 4 മുതല്‍ 5 മിനിട്ട് വയറ്റണം. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പോര്‍ക്ക് ചേര്‍ത്തു മിക്‌സ് ചെയ്തു കറിവേപ്പില, ഉപ്പ്, അര കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് മീഡിയം തീയില്‍ വെച്ച് നന്നായി വേവിക്കണം. ശേഷം അടപ്പ് തുറന്നു ഗരം മസാല ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് പിന്നെയും വേവിക്കണം ഗ്രേവി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്തു മല്ലിയില അരിഞ്ഞതും ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലം ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണു പിങ്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ ആറ്റിങ്ങൽ കോളജിന് സമീപം കോളജ് ഓഫ് സയൻസ് ട്യൂഷൻസെന്ററിന് എതിർ വശത്തുള്ള രുഗ്മിണിയിൽ എം.എസ്.രാധാകൃഷ്ണൻനായരുടെ വീട്ടിൽനിന്നു പണവും സ്വർണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിൻ മാർഗം സ്വദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.

കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാർ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു. വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഈ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു നാടോടി സംഘമാണു പിന്നിലെന്നു മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ സഹിതം എല്ലാ സ്റ്റേഷനിലേക്കും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്.

മോഷണത്തിനുശേഷം വസ്ത്രം മാറിയ സംഘം ആറ്റിങ്ങലിൽനിന്നു ബസിൽ കയറി കല്ലുവാതുക്കലിൽ എത്തി. അവിടെനിന്ന് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നു പൊലീസിനോടു പറഞ്ഞു. മോഷ്ടിച്ച പണവും സ്വർണവും പ്രതികളിൽനിന്നു കണ്ടെടുത്തു. ഇവരോടൊപ്പം 4 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ പൊലീസിനു കൈമാറി.

നീതു ജോണ്‍സ്

ക്രിസ്തുമസിന് പ്ലം കേക്ക് ഉണ്ടാക്കാനായി ഡ്രൈ ഫ്രൂട്‌സ് സോക് ചെയ്യാന്‍ മറന്നു പോയെങ്കില്‍ ഇനി വിഷമിക്കേണ്ട ഇതാ, ട്രഡീഷണല്‍ പ്ലം കേക്കിന്റെ അതെ രുചിയിലും മണത്തിലും ഗുണത്തിലും പെട്ടെന്ന് തന്നെ ക്രിസ്തുമസിന് പ്ലം കേക്ക് ഉണ്ടാക്കാന്‍ ഇതാ യുകെ യില്‍ നിന്നും നീതു ജോണ്‍സിന്റെ ഒരു വ്യത്യസ്തമായ രുചി കൂട്ട്.

വീഡിയോ കാണാം.

ബേസില്‍ ജോസഫ്

ചേരുവകള്‍

മഷ്റൂം ചെറുതായി അരിഞ്ഞത്-200 ഗ്രാം
തക്കാളി-1 എണ്ണം
ചെറിയുള്ളി-8 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
വെജിറ്റബിള്‍ സ്റ്റോക്ക്-150 എം.എല്‍
കറിവേപ്പില- 1 തണ്ട്

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചെറിയുള്ളി, അരിഞ്ഞതു ചേര്‍ത്തുവഴറ്റുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ കൂണ്‍, കറിവേപ്പില എന്നിവ കൂടി ചേര്‍ക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കി നന്നായി വയറ്റുക. കൂടെ കുരുമുളകുപൊടി കൂടി ചേര്‍ക്കുക. ഇതിലേക്ക് വെജിറ്റബിള്‍ സ്റ്റോക്ക് ചേര്‍ത്തു തിളപ്പിക്കുക. എല്ലാം വെന്തുടഞ്ഞ് പാകമാകുമ്പോള്‍ മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പനീര്‍ -250 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് )

കോണ്‍ഫ്ളോര്‍ -100 ഗ്രാം

ക്യാപ്സിക്കം -1 എണ്ണം (ചെറിയ സ്‌ക്വയര്‍ ആയി മുറിച്ചത് )

സവാള -1 എണ്ണം (ചെറിയ സ്‌ക്വയര്‍ ആയി മുറിച്ചത് )

വെളുത്തുളളി -5 അല്ലി

കുരുമുളകുപൊടി -അര ടീസ്പൂണ്‍

പച്ചമുളക് -3 എണ്ണം

വെജിറ്റബിള്ള്‍ സ്റ്റോക് -150 എം.എല്‍

സോയാസോസ് -1 ടീസ്പൂണ്‍

ചില്ലി സോസ് -1 ടീസ്പൂണ്‍

ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഓയില്‍ -പനീര്‍ വറക്കുവാന്‍ ആവശ്യത്തിന്

സ്പ്രിങ് ഒണിയന്‍ -ഗാര്‍ണിഷിങ്ങിന്

പാചകം ചെയ്യുന്ന വിധം

പനീര്‍ ചെറിയ ക്യുബ്‌സ് ആയി മുറിക്കുക. കോണ്‍ഫ്ളോര്‍ (75 ഗ്രാം) കുരുമുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ കലര്‍ത്തി നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ പരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതു വരെ വറുക്കണം. മറ്റൊരു പാനില്‍ ഓയില്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളി ചതച്ചിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, ക്യാപ്സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക.അല്‍പം വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളക് അരിഞ്ഞത്, വെജിറ്റബില്‍ സ്റ്റോക്, എന്നിവ ചേര്‍ത്തിളക്കി ചെറുതായി തിളപ്പിക്കുക. കൂടെ എല്ലാ സോസുകളും ചേര്‍ക്കണം. ഇതു തിളക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ബാക്കിയുള്ള കോണ്‍ഫ്ളോര്‍ 100 എം.എല്‍ വെള്ളത്തില്‍ കലത്തി ഇതിലേക്ക് ചേര്‍ത്തിളക്കുക. ഗ്രേവി കുറുകി പനീരില്‍ പിടിച്ചു കഴിയുമ്പോള്‍ സ്പ്രിങ് ഒണിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദ -200 ഗ്രാം
കാസ്റ്റര്‍ ഷുഗര്‍ -100ഗ്രാം
ബട്ടര്‍ ഉപ്പില്ലാത്തത്) -100gm
ഉപ്പ് -1 നുള്ള്
വാനിലാ എസ്സന്‍സ്സ് -10 എംഎല്‍
മുട്ട -2 എണ്ണം
കൊകൊ പൗഡര്‍ -5 റ്റീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -1 റ്റീസ്പൂണ്‍
ചെറു ചൂടുള്ള പാല്‍ -100 എംല്‍
(കേക്ക് കൂട്ട് കുറച്ച് തിക്ക് ആയി പോയാല്‍ മാത്രം പാല്‍ ചേര്‍ത്താല്‍ മതി)

പാചകം ചെയ്യുന്ന വിധം

മൈദ, ബേക്കിംഗ് പൗഡര്‍ ഇവ നന്നായി മിക്‌സ് ചെയ്ത് അരിപ്പയിലൂടെ ഒരു പ്രാവശ്യം അരിച്ച് എടുത്ത് വക്കുക. ഒരു വലിയ മിക്‌സിങ് ബൗളില്‍ മുട്ട, പഞ്ചസാര ഇവ നന്നായി മിക്‌സ് ചെയ്യുക. മുട്ട,പഞ്ചസാര കൂട്ടിലേക്ക് 1നുള്ള് ഉപ്പ്, കുറെശ്ശെ ബട്ടര്‍ കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി മൈദ, ബേക്കിംഗ് പൗഡര്‍ ഇതിലെക്ക് കുറേശ്ശെ ഇട്ട് ബീറ്റര്‍ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്‌സ് ചെയ്യുക. പാല്‍ ആവശ്യമുണ്ടെങ്കില്‍ ഇപ്പൊള്‍ ചേര്‍ക്കാം. നന്നായി മിക്‌സ് ചെയ്ത ശേഷം ഈ കൂട്ട് 2 ആയി ഭാഗിക്കുക. ഒരു ഭാഗത്തില്‍ കൊക്കോ പൗഡര്‍ നന്നായി മിക്‌സ് ചെയ്യുക. മറുഭാഗത്തില്‍ വാനിലാ എസ്സന്‍സ്സ് മിക്‌സ് ചെയ്യുക. ഒരു ബേക്കിംഗ് ട്രേ ബട്ടര്‍ തടവി കേക്ക് കൂട്ട് ഒഴിക്കാന്‍ തയ്യാറാക്കി വക്കുക. അതില്‍ ആദ്യം വാനിലാ എസ്സന്‍സ്സ് ചേര്‍ത്ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. അതിന്റെ മേലെ കൊക്കോ പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. ഇനി ഒരു റ്റൂത് പിക്ക്, അല്ലെങ്കില്‍ ഷാര്‍പ്പ് ആയ അറ്റം ഉള്ള മറ്റെന്തെങ്കിലും വച്ച്(ബ്രഡ്ഡ് നൈഫ്) മാര്‍ബിള്‍ ഡിസൈന്‍ പൊലെ ചെയ്യുക. അതായത് 2 കൂട്ടും ചെറുതായി ഇടകലര്‍ന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക. ഓവന്‍ 180 പ്രീഹീറ്റ് ചെയ്ത് ഇടുക. ശേഷം കേക്ക് കൂട്ട് വച്ച് 25-30 മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക. ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം.നന്നായി തണുത്ത ശേഷം മാത്രം മുറിക്കുക. അടിപൊളി രുചികരമായ മാര്‍ബിള്‍ കേക്ക് തയ്യാര്‍.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

…………………………………..

ചേരുവകള്‍

നെയ്മീന്‍- അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം)

ഇഞ്ചി- ഒരു ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത് )

പച്ചമുളക്- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത് )

പുളി പിഴിഞ്ഞത് – 50 എം.എല്‍

കുഞ്ഞുള്ളി- 5 എണ്ണം

കറിവേപ്പില- 2 തണ്ട്

കട്ടി തേങ്ങാപാല്‍- 200 എം.എല്‍

മുളക്‌പൊ ടി- രണ്ടു ടേബിള്‍ സ്പൂണ്‍

മല്ലി പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- അര ടീ സ്പൂണ്‍

താളിക്കാന്‍ ആവശ്യമായത്;

കുഞ്ഞുള്ളി- മൂന്നു ( അരിഞ്ഞത് )

കറിവേപ്പില- ഒരു തണ്ട്

വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍

കടുക്- അര ടീസ്പൂണ്‍

പാചകം ചെയ്യേണ്ട വിധം

കുഞ്ഞുള്ളിയും കറിവേപ്പിലയും ജീരകവും പൊടികളും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ (മണ്‍ ചട്ടി ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക) അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പുളി വെള്ളവും ചേര്‍ക്കുക. അതിലേക്കു അരച്ച മസാല ചേര്‍ക്കുക. അതിലേക്കു മുറിച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. പകുതി വെന്തു കഴിയുമ്പോള്‍ അതിലേക്കു തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് ചട്ടി ചുറ്റിച്ചു ഇളക്കുക. (സ്പൂണ്‍ ഉപയോഗിക്കാതിരിക്കുന്നത് നല്ലത്. മീന്‍ പൊടിഞ്ഞു പോവും.) വേവ് പാകമായി ചാറു കുറുകി വരുമ്പോള്‍ ഇറക്കിവക്കുക. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് താളിക്കാന്‍ വച്ചിരിക്കുന്ന കുഞ്ഞുള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റി ഇത് കറിയില്‍ ചേര്‍ത്തിളക്കുക. പത്തിരുപതുമിനിറ്റു കറി മൂടി വയ്ക്കുക. ഉപ്പും പുളിയും എരിവും ഒക്കെ മീനിലെക്കിറങ്ങി പിടിച്ചതിന് ശേഷം വിളമ്പാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

…………………………………..

ചേരുവകള്‍

മുട്ട -5 എണ്ണം

പൊട്ടറ്റോ -200 ഗ്രാം (ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞത്)

സബോള -1 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )

കുരുമുളക് പൊടി -1/ 2 ടീസ്പൂണ്‍

ഓയില്‍ -30 എം.എല്‍

ഉപ്പ് ആവശ്യത്തിന്

സാലഡ് ലീവ്സ് -ഗാര്‍ണിഷിന് (2-3 തണ്ട് )

പാചകം ചെയ്യുന്ന വിധം

പൊട്ടറ്റോ കഴുകി തൊലി കളഞ്ഞു വളരെ ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞെടുക്കുക സബോളയും വളരെ ചെറുതായി അരിഞ്ഞു വെയ്ക്കുക. ഒരു വലിപ്പമുള്ള സോസ് പാനില്‍ ഓയില്‍ ചൂടാക്കി പൊട്ടറ്റോയും സബോളയും കുക്ക് ചെയ്‌തെടുക്കുക. കുക്ക് ആകുന്ന സമയത്ത് മുട്ട പൊട്ടിച്ചു ഒരു മിക്‌സിങ്ങ് ബൗളിലേയ്ക്ക് ഒഴിച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു വയ്ക്കുക. പൊട്ടറ്റോയും സബോളയും കുക്ക് ആയിക്കഴിയുമ്പോള്‍ അടിച്ചു വച്ചിരിക്കുന്ന മുട്ടയില്‍ ചേര്‍ത്ത് വീണ്ടും സോസ് പാന്‍ ചൂടാക്കി അതിലേക്കു ഒഴിച്ച് വളരെ ചെറിയ തീയില്‍ കുക്ക് ചെയ്യുക മുട്ട കുക്ക് ആയി പൊങ്ങി വരുമ്പോള്‍ മറിച്ചിട്ട് അടുത്ത സൈഡും കൂടി കുക്ക് ചെയ്ത് ഒരു സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റി ചെറിടോമാറ്റോയും സാലഡ് ലീവ്സും കൊണ്ടലങ്കരിച്ചു ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

…………………………………..

ചേരുവകള്‍

കരിമീന്‍ -4 എണ്ണം

സബോള-3 എണ്ണം

പച്ചമുളക്-5 എണ്ണം (നടുവേ മുറിച്ചത് )

കറി വേപ്പില-2 തണ്ട്

തക്കാളി-1 എണ്ണം

ഗരംമസാല-1 ടീസ്പൂണ്‍

മല്ലിപൊടി-1ടേബിള്‍സ്പൂണ്‍

മസാല അരക്കാനുള്ളത്

1)ഇഞ്ചി-1 കഷ്ണം

2)വെളുത്തുള്ളി-1 കുടം

3)കുരുമുളക്-1/2 ടേബിള്‍സ്പൂണ്‍

4)കുഞ്ഞുള്ളി-8 എണ്ണം

5)മഞ്ഞള്‍-1ടീസ്പൂണ്‍

ഇതെല്ലാം കൂടി കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

തേങ്ങയുടെ രണ്ടാം പാല്‍ -250 എംല്‍

ഒന്നാം പാല്‍ -125 എംല്‍

ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

കരിമീന്‍ നന്നായി വൃത്തിയാക്കി വരഞ്ഞു അല്‍പം മഞ്ഞള്‍പൊടി, ചില്ലി പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് മാരിനെറ്റ് ചെയ്തു ചെറിയ തീയില്‍ പകുതി വേവില്‍ വറത്തെടുത്തു വെക്കുക. ചുവട് നല്ലതുപോലെ പരന്ന ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള, പച്ചമുളക്, കറി വേപ്പില നന്നായി വയറ്റുക ഇതിലേക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് നന്നായി വയറ്റുക. ഇതില്‍ മല്ലിപൊടി, ഗരംമസാല ചേര്‍ത്ത് വഴറ്റുക. ഓയില്‍ വലിഞ്ഞു അരപ്പിന്റെ പച്ചമണം മാറുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തക്കാളിയും പകുതി വേവില്‍ വറത്തു വെച്ചിരിക്കുന്ന മീനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. ചാര്‍ നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ കറിയിലേക്ക് ഒഴിച്ച് ഒന്ന് ചൂടാക്കി കുറുക്കി എടുക്കുക. ചൂടോടെ കരിമീന്‍ മപ്പാസ് സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

……………………………..

ചേരുവകള്‍

പൈനാപ്പിള്‍ ചെറുതായി കൊത്തി അരിഞ്ഞത് – ഒരെണ്ണം (400 ഗ്രാം)

പഞ്ചസാര -200 ഗ്രാം

നെയ്യ് -2 ടേബിള് സ്പൂണ്‍

ഏലക്കാപ്പൊടി -അര ടേബിള്‍ സ്പൂണ്‍

ബദാം -20 ഗ്രാം

കശുവണ്ടി -20 ഗ്രാം

മൈദ -100 ഗ്രാം

പാല് -300 എംല്‍

പാകം ചെയ്യുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാന്‍ കുക്കറില്‍ വെച്ച് നെയ്യൊഴിച്ച് പൈനാപ്പിള്‍ ഇട്ട് വഴറ്റുക. പകുതി പാലൊഴിച്ച് ഈ മിശ്രിതം നന്നായി വേവിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തിളക്കുക. ഒരു ടീ സ്പൂണ്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കുക. ഷുഗര്‍ ക്രിസ്റ്റല്‍ ആകാതിരിക്കാനാണിത്. ബാക്കിയുള്ള പാലില്‍ കലക്കിയ മൈദ കൂടി ചേര്‍ത്തിളക്കുക. ഇതില്‍ കുറേശ്ശെ നെയ്യിട്ട് ചെറുതീയില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഏലക്കാപ്പൊടിയും, മുറിച്ച ബദാം കശുവണ്ടി എന്നിവ കൂടി ചേര്‍ത്ത് സൈഡില്‍ നിന്നും വിട്ടുവരുമ്പോള്‍ വാങ്ങി പാത്രത്തിലാക്കി തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved