ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പലിശനിരക്ക് 3.75% നിലയിൽ തുടർന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം പുറത്തുവന്നു . നിലവിലെ അനിശ്ചിത സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് മാറ്റുന്നതിൽ നിന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യത. മധ്യപൂർവദേശത്ത് ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ലോക സാമ്പത്തികരംഗത്തും യുകെയിലെ ജീവിതച്ചെലവിലും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്താൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലക്കയറ്റം നിയന്ത്രിക്കാൻ ബാങ്ക് ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് അടിസ്ഥാന പലിശനിരക്ക്. ഇപ്പോൾ പണപ്പെരുപ്പം 2% ലക്ഷ്യത്തെക്കാൾ ഉയർന്ന് 3.3% നിലവാരത്തിലാണുള്ളത്. എന്നിരുന്നാലും ഉടൻ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ സൂക്ഷ്മ സമീപനം സ്വീകരിക്കാനാണ് നിരക്കുകൾ നിശ്ചയിക്കുന്ന സമിതി തയ്യാറെടുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ശക്തമാണെന്നും ഭാവിയിലെ അനിശ്ചിതത്വം തുടരുകയാണെന്നും ആണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത് .

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷം തന്നെ വിലക്കയറ്റവും പലിശനിരക്കുകളും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം വായ്പയെടുത്തവർക്കും നിക്ഷേപകർക്കും വലിയ സ്വാധീനം ചെലുത്തി. പുതിയ ഫിക്സഡ് മോർട്ട്ഗേജ് എടുക്കുന്ന വീടുടമകൾക്ക് ചെലവ് ഉയർന്നിരിക്കുകയാണ്. രണ്ട് വർഷ ഫിക്സഡ് വായ്പയുടെ ശരാശരി പലിശ 4.83%ൽ നിന്ന് 5.90% വരെ ഉയർന്ന ശേഷം ഇപ്പോൾ 5.81% ആയി കുറച്ചുകൂടി താഴ്ന്നിട്ടുണ്ട്. ചില വായ്പദാതാക്കൾ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്ചകളിൽ വീണ്ടും ഉയർച്ച ഉണ്ടാകാമെന്ന ആശങ്ക തുടരുന്നു. വായ്പക്കാർക്ക് ഫിക്സഡ് മോർട്ട്ഗേജ് പലിശ സാധാരണയായി രണ്ട് അല്ലെങ്കിൽ അഞ്ച് വർഷം വരെ മാറാതെ തുടരും. ഈ കാലയളവ് കഴിഞ്ഞാൽ പുതിയ കരാർ തിരഞ്ഞെടുക്കേണ്ടിവരും. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് അനുയോജ്യമായ നിരക്ക് വേഗത്തിൽ ഉറപ്പാക്കുകയും പിന്നീട് കുറഞ്ഞ നിരക്കിലേക്ക് മാറാൻ ശ്രമിക്കണമെന്നും ആണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് .