കോഴിക്കോട്∙ മുന്നറിയിപ്പില്ലാതെ മെഡിക്കൽ ബോർഡ് യോഗം മാറ്റി വച്ച നടപടിയിൽ പ്രതിഷേധവുമായി ഹർഷിന. ‘‘ഇത്രയും വർഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം’’ – വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.
‘‘മെഡിക്കൽ ബോർഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവർ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു… എന്നാൽ എന്നു ചേർന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോർട്ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പൂർണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പൂർണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാൻ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവർക്ക് വരുമ്പോൾ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കിൽ … ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.
റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാൽ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരിക്കയിൽനിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളും ജീവിതം, എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താൻ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡിക്കൽ ബോർഡ് ചേർന്ന് എട്ടാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഹർഷിന കൂട്ടിച്ചേർത്തു.
ഉറപ്പുപാലിച്ചില്ലെങ്കിൽ ഈ മാസം ഒൻപതിന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നും അവർ വ്യക്തമാക്കി. ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആർഐ സ്കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് മെഡിക്കൽ ബോർഡ് യോഗം ചേരാനിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അൽഷിമേഴ്‌സിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവ്. ഡോണനെമാബ് എന്ന പുതിയ മരുന്നിന് വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സാധിക്കുമെന്ന പരീക്ഷണ റിപ്പോർട്ട് പുറത്ത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡിമെൻഷ്യ ഉള്ള ആളുകളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻ നീക്കം ചെയ്യാൻ ഈ ആന്റിബോഡി മെഡിസിൻ സഹായിക്കും. രോഗത്തിന് പൂർണമായ ശമനം ലഭിക്കുന്നില്ലെങ്കിലും അൽഷിമേഴ്‌സ് ചികിത്സിക്കാൻ സാധിക്കുന്ന ഒരു പുതിയ യുഗത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. വൈകാതെ ഇത് എൻ എച്ച് എസുകളിലെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് കരുതപ്പെടുന്നത്.
പുതിയ മരുന്ന് അൽഷിമേഴ്സ് രോഗത്തിനാണ് ഫലം നൽകുന്നത്. വാസ്കുലർ ഡിമെൻഷ്യ പോലുള്ള മറ്റ് തരത്തിലുള്ള ഡിമെൻഷ്യകളിൽ ഇവ പ്രവർത്തിക്കില്ല. പരീക്ഷണത്തിൽ ഡോണനെമാബ് രോഗത്തിന്റെ വേഗത മൂന്നിലൊന്ന് കുറച്ചതായി കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്തവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി പ്രതികരിച്ചു. ഒപ്പം ഇത്തരക്കാർക്ക് അവരുടെ സാധാരണ ജീവിതം തുടരാൻ സാധിക്കുന്നുണ്ടെന്നും കണ്ടെത്തി.
പുതിയ മരുന്നിൻെറ കണ്ടെത്തൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ ഇത് അപകടരഹിതമായ ചികിത്സ അല്ല. ഡോണനെമാബ് ട്രയലിൽ മൂന്നിലൊന്ന് രോഗികളിലും മസ്തിഷ്ക വീക്കം ഒരു സാധാരണ പാർശ്വഫലമായിരുന്നു. മിക്കവരിലും ഇത് രോഗലക്ഷണങ്ങൾക്ക് മുൻപ് തന്നെ പരിഹരിച്ചു. അഡുകനുമാബ് എന്ന മറ്റൊരു ആന്റിബോഡി അൽഷിമേഴ്‌സ് മരുന്ന്, സുരക്ഷാ പ്രശ്‌നങ്ങളാലും രോഗികൾക്ക് വേണ്ടത്ര ഫലപ്രദമാണെന്നതിന്റെ തെളിവുകളുടെ അഭാവത്താലും യൂറോപ്യൻ റെഗുലേറ്റർമാർ അടുത്തിടെ നിരസിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരിക്ക് ശേഷം ബ്രിട്ടീഷുകാരുടെ ലൈംഗിക താൽപര്യങ്ങളിലും ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചതായി പഠന റിപ്പോർട്ട് . ബ്രിട്ടീഷുകാരായ ദമ്പതികൾ രണ്ട് വർഷം മുന്നുള്ളതിനേക്കാൾ വളരെ കുറച്ച് മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുള്ളൂ എന്നാണ് ഒരു സർവ്വേ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഉള്ളതിനെ അപേക്ഷിച്ച് 21 തവണ കുറവാണെന്നാണ് സർവ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത് , പരസ്പരം ബന്ധപ്പെടുന്നതിന്റെ എണ്ണം 68 നിന്ന് 47 ആയി കുറഞ്ഞു. അതായത് 31 ശതമാനം ദമ്പതികൾ തമ്മിൽ ബന്ധപ്പെടുന്നതിൽ കുറവുണ്ടായി എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
പല ദമ്പതികളും ഡെഡ് ബെഡ്റൂമിന്റെ പിടിയിലാണ് .ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തുമ്പോഴോ അതുമല്ലെങ്കിൽ ബന്ധപ്പെടുന്നതിന്റെ എണ്ണം വളരെ കുറയുമ്പോഴോ ഉള്ള അവസ്ഥയെയാണ് ഡെഡ് ബെഡ്റൂം എന്ന് വിവക്ഷിക്കുന്നത്. ഗൂഗിളിൽ ഡെഡ് ബെഡ്റൂമിനെ കുറിച്ച് കഴിഞ്ഞവർഷം തിരഞ്ഞവരുടെ എണ്ണത്തിൽ 223 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇതും ദമ്പതികൾ തമ്മിലുള്ള അകൽച്ചയെയും ലൈംഗിക വിരക്തിയെയും സൂചിപ്പിക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ജീവിത ചിലവിലുള്ള വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും പലരുടെയും കിടപ്പുമുറിയെ തന്നെ വിരക്തി ഉളവാക്കാൻ കാരണമാക്കിയതായി ഫ്രഞ്ച് സെക്‌സ്‌പെർട്ട് ആയ മിയ മസൗറെറ്റ് ചൂണ്ടിക്കാണിക്കുന്നു. ദമ്പതികൾ പരസ്പരം ആശയവിനിമയം നടത്തുന്നതിന് പകരം കിടക്കയിലിരുന്ന് തങ്ങളുടെ സ്വന്തം ഫോണുകളിൽ സമയം വിനിയോഗിക്കുന്നത് ഡെഡ് ബെഡ്റൂം അവസ്ഥ കൂടുതലാക്കുകയേയുള്ളൂ. പണം ലാഭിക്കാൻ സ്ട്രീമിംഗ് സബ്സ്ക്രിപ്റ്റുകൾ വെട്ടി കുറയ്ക്കുന്നത് ബെഡ്റൂമിൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുന്നതിനും പരസ്പരം ചിലവിടുന്ന സമയം കൂട്ടുന്നതിനും കാരണമായേക്കും. നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് സ്വയം പറയുന്ന ഉൾവിളികളെ നിരാഹരിക്കുക എന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. തുറന്ന് സംസാരിക്കുന്നതും കിടക്കറയിൽ പരസ്പരം ഇഷ്ടപ്പെടുന്ന വ്യത്യസ്ത രീതികൾ പരീക്ഷിക്കാനുമായെങ്കിൽ ജോലി സമ്മർദ്ദത്തെയും സാമ്പത്തിക സമ്മർദ്ദത്തെയും അതിജീവിച്ച് ഡെഡ് ബെഡ്റൂമുകളിൽ നിന്ന് ദമ്പതികൾക്ക് രക്ഷപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചെറുപ്രായത്തിലെ കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും അതുവഴി ഇന്റർനെറ്റും ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. കളിപ്പാട്ടം പോലെ ഫോൺ കുട്ടികൾക്ക് കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട് . എന്നാൽ ഇന്റർനെറ്റും ഫോണുകളും ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് ചിൽഡ്രൻ കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് . ഏതെങ്കിലും രീതിയിൽ അശ്ലീല ചിത്രങ്ങൾ കാണാനായാൽ അത് അവരുടെ പെരുമാറ്റത്തെ സാരമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ മുന്നറിയിപ്പ് നൽകി.
മിക്ക കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന സമൂഹമാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നുണ്ട്.
ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മുതിർന്നവരുടെ ഫോൺ ഉപയോഗിക്കുമ്പഴോ മറ്റുള്ളവരുടെ സമൂഹമാധ്യമങ്ങളിലൂടെയോ ആണ് യാദൃശ്ചികമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് മൂലം കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുന്നതിനും അവരുടെ സ്വഭാവ വൈകല്യത്തിനും കാരണമാകുന്നതായി ഡെയിം റേച്ചൽ ബിബിസിയോട് പറഞ്ഞു. കുട്ടികൾക്കിടയിലെ പോണോഗ്രാഫിയുടെ ഹാനികരമായ സ്വാധീനത്തെ കുറിച്ച് അവർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഒരു കയ്യുടെ വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ മാത്രം അഭിപ്രായമുന്നയിച്ച ഒരു പോസ്റ്റാണ് “. എന്തുകൊണ്ടാണ് Women Lose Interest in Sex? എന്നത് ….
ഈ ചോദ്യത്തെ തമാശയായി കാണുന്നവരും പരിഹാസമായി കാണുന്നവരും അറിയാൻ …ഇന്ന് സെക്ഷ്വൽ ക്ലിനിക്കുകളിൽ വരുന്ന ഒട്ടുമിക്ക കേസുകളും തെളിയിക്കുന്നതനുസരിച്ചു കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ചികയുമ്പോൾ അവസാനം കൊണ്ടെത്തിക്കുന്നത് പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായ്മയാണ് എന്നതാണ് .
സ്ത്രീകളിലുണ്ടാകുന്ന ഹോർമോണുകളുടെ കുറവ്, ജോലി സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം, മറ്റ് പ്രശ്നങ്ങൾ എന്നിവ കിടപ്പുമുറിയെ നന്നായിത്തന്നെ ബാധിക്കുന്നു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗിക അഭിലാഷ കുറവിന്റെ ഒരു രൂപമാണ് ഹൈപ്പോആക്ടീവ് സെക്ഷ്വൽ ഡിസഷൻ ഡിസോർഡർ (എച്ച്എസ്ഡിഡി).
18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അവർപോലുമറിയാതെ ഏകദേശം മൂന്നിലൊന്ന് പേർക്കും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു പഠനം കാണിക്കുന്നു.
പുരുഷന്മാരുടെ പ്രധാന ലൈംഗിക പരാതിയിൽ ഒന്ന് ഉദ്ധാരണക്കുറവ് ആണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നം അവരുടെ മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനകുറവാണ് . ഇത് ഒരു ഗുളിക കഴിച്ചാൽ മാത്രം ഭേദമാകുന്ന ഒന്നല്ല .
കാരണം സ്ത്രീകളുടെ ലൈംഗികത ബഹുമുഖവും സങ്കീർണ്ണവുമാണെന്ന് സെക്‌സ് സൈക്കോളജിസ്റ്റ് ഷെറിൽ കിംഗ്‌സ്‌ബെർഗ്, പിഎച്ച്‌ഡി പറയുന്നു. ഇത് ലഘൂകരിക്കാൻ ആൻറി-ബലഹീന ചികിത്സയുടെ ഭാഗമായി ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു .
എന്താണ് ഈ കുറഞ്ഞ ലൈംഗികാഭിലാഷം?
നമ്മളൊക്കെ കരുതുന്നതുപോലെ ലൈംഗികാഭിലാഷത്തിന് ലൈംഗികമായി നീണ്ടു നിൽക്കുന്ന സമയമോ , സംതൃപ്തിയുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം, വീഡിയോകളിൽ കാണുന്ന ബിഹേവിയറുകളും , നീണ്ടു നിൽക്കുന്ന ലൈംഗികതയുമൊന്നും സത്യമായ ഒരു കാര്യമല്ല എന്നതാണ് .
സ്ത്രീക്ക് ലൈംഗികതയോടുള്ള താൽപര്യം ഗണ്യമായി കുറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും പലതരത്തിൽ ബുദ്ധിമുറ്റുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം .അതിനാൽ തന്നെ ലൈംഗികാഭിലാഷ കുറവിനെ ചുമ്മാ അങ്ങ് തള്ളിക്കളയേണ്ട കാര്യമല്ല , മറിച്ചു ഒരു ജീവിത പ്രശ്നമായി തന്നെ കാണേണ്ടതുണ്ട് .
കണ്ടും കെട്ടും വായിച്ചും ശീലിച്ച ചില ലൈംഗിക ചിന്തകൾ, ലൈംഗിക സങ്കൽപ്പങ്ങൾ, ദിവാസ്വപ്‌നങ്ങൾ എന്നിവക്കൊക്കെ ഒരാളുടെ ലൈംഗികത നേരായും ,തെറ്റായും ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ട്.
ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായത്തിനനുസരിച്ച് അയാളുടെ ലൈംഗികാഭിലാഷം സ്വാഭാവികമായും കുറയുന്നു. കിംഗ്സ്ബർഗിന്റെ അഭിപ്രായത്തിൽ ,ഇണയോട് നല്ല സ്നേഹമുണ്ടെങ്കിലും ചിലപ്പോളൊക്കെ ചിലർക്ക് സ്വന്തം ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് തികച്ചും സത്യമാണ് .
സ്ത്രീകളിൽ അവരുടെ ലൈംഗിക ആഗ്രഹങ്ങൾ കുറയാനുള്ള ചില കാരണങ്ങൾ ഏതൊക്കെ ?
കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ബന്ധത്തിൽ വൈകാരിക സംതൃപ്തിയുടെ അഭാവം വരുക , കുട്ടിയുടെ ജനനം, പ്രിയപ്പെട്ട ഒരാളുടെ പരിചാരകനാകുക എന്നിവ ലൈംഗികാഭിലാഷം കുറയ്ക്കും.
കൂടാതെ സാമൂഹിക സാംസ്കാരിക സ്വാധീനം. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ ചില സമ്മർദ്ദംങ്ങൾ , ലൈംഗികത നിറഞ്ഞ ചില ചിത്രങ്ങൾ എന്നിവ പെണ്ണുങ്ങളിൽ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി തന്നെ ബാധിക്കും.
കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും വേറൊരു കാരണമാണ് , കാരണം ടെസ്റ്റോസ്റ്റിറോണി ന്റെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളിൽ അവരുടെ 20 കളിൽ , ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് ഉയർന്നുവരുന്കയും തുടർന്ന് ആർത്തവവിരാമം വരെ ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു .
അതുകൂടാതെ ചിലരക്ത/ നാഡീ സംബന്ധമായ മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയവയും സ്ത്രീയുടെ ലൈംഗികതയെ നന്നായി തന്നെ സ്വാധീനിക്കുന്നു.
ചില ആന്റീഡിപ്രസന്റുകൾ , രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയോ രക്തപ്രവാഹത്തെ ബാധിക്കുകയോ ചെയ്ത് പല തരത്തിൽ ലൈംഗിക ഡ്രൈവിനെ കുറയ്ക്കാം .
സ്ത്രീകളിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലമാണ് . അത് പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ഉണ്ട് .
അതിലൊന്ന് സെക്‌സ് തെറാപ്പി കൂടാതെ/അല്ലെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ്.
വ്യക്തികൾക്കും ദമ്പതികൾക്കും സെക്‌സ് തെറാപ്പി വളരെ ഫലപ്രദമാണ്,
അപ്പോൾ എന്താണ് സെക്സ് തെറാപ്പി ?
ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനുമായി ഒരു സെക്സ് തെറാപിസ്‌റുമായി സംസാരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നു .
അതിൽ തെറാപ്പിസ്റ്റ് നിങ്ങളോട് നിങ്ങളുടെ ആരോഗ്യവും ലൈംഗിക പശ്ചാത്തലവുംമായി ഒക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം.
ബ്ലഡ് പ്രെഷർ , തൈറോയിഡ് സംബന്ധമായ ചില മരുന്നുകൾ ഇങ്ങനത്തെ പ്രശ്നങ്ങൾക്ക് ഒരുപരുധിവരെ കാരണമായേക്കാം . അങ്ങനെ വരുമ്പോൾ ഒന്നുകിൽ മരുന്നുകൾ മാറ്റുകയോ അല്ലെങ്കിൽ ഡോസ് കുറയ്ക്കുകയോ ചെയ്തേക്കാം . അതും അല്ലെങ്കിൽ മറ്റുചില ചികിത്സകൾ ശുപാർശ ചെയ്തേക്കാം.
ഗർഭനിരോധന മാർഗ്ഗം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം .
കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങളായ ഫൈബ്രോയിഡുകൾ നീക്കം ചെയ്യൽ അല്ലെങ്കിൽ ആർത്തവവിരാമമായ സ്ത്രീകളിലെ യോനിയിലെ വരൾച്ചയെ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച്ചുള്ള ചികിത്സകൾ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എന്നിവ ഉൾപ്പെടുന്നു .
കൂടാതെ, ടെസ്റ്റോസ്റ്റിറോൺ ഗുളികകളോ സ്കിൻ പാച്ചുകളോ ഉൾപ്പെടുന്ന നിരവധി ചികിത്സകൾ സമീപഭാവിയിൽ FDA അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും പഠിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ പാച്ചിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇപ്പോൾ പൂർത്തിയായി വരികയാണ് . അതിന്റെ ഫലങ്ങൾ ഉടൻ തന്നെ ഫലപ്രാപ്തിയിൽ എത്തുമെന്ന് കരുതപ്പെടുന്നു . ഈ പഠനം ആദ്യമായി, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും കീമോതെറാപ്പി അല്ലെങ്കിൽ അണ്ഡാശയങ്ങൾ നീക്കം ചെയ്ത, അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവവിരാമത്തിന് വിധേയരായവരിൽ ഈ ടെസ്റ്റോസ്റ്റിറോൺ പാച്ചുകളുടെ പ്രയോജനം പരിശോധിച്ചു പഠിച്ചു വരുന്നു .
സൊസൈറ്റി ഫോർ വിമൻസ് ഹെൽത്ത് റിസർച്ചിന്റെ പ്രസിഡന്റ് ഫില്ലിസ് ഗ്രീൻബെർഗറിന്റെ അഭിപ്രായത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇന്ന് ലൈംഗിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഗവേഷണവും ചികിത്സയും ഇപ്പോഴും വളരെ പിന്നിലാണ്.
ഉദാഹരണത്തിന്, 1990 മുതൽ 1999 വരെ, പുരുഷ ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 5,000 പഠനങ്ങൾ പ്രസിദ്ധീകരിച്ചുപ്പോൾ , വെറും 2,000 പഠനങ്ങൾ മാത്രമേ സ്ത്രീകളുടെ ലൈംഗിക പ്രശനങ്ങളെക്കുറിച്ച ഉണ്ടായിരുന്നുള്ളൂ.
എന്നാൽ വയാഗ്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിലുള്ള ലൈംഗിക അപര്യാപ്തതയെക്കുറിച്ച് ഉയർന്ന നിലവാരമുള്ള പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് .
“ഇത് ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ ചികത്സകൾ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ഇന്ന് ലോക വൃക്കദിനം (World Kidney Day). വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും.
വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?
രണ്ടരമുതല്‍ മൂന്ന് ലിറ്റര്‍ വെള്ളംവരെ എല്ലാ ദിവസവും കുടിക്കണം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ വെള്ളം കുടിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൂട്ടുകയും കുറയ്ക്കുകയും വേണം. കൊഴുപ്പും മധുരവുമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും അധിക ഉപയോഗവും വളരെയധികം കുറയ്ക്കണം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.
പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നവര്‍, ജന്മനാ മൂത്രനാളിയുമായി ബന്ധപ്പെട്ട് അസുഖമുള്ളവര്‍, വൃക്കയില്‍ കല്ലുവന്ന് ചികിത്സ തേടിയവര്‍, പരമ്പരാഗതമായി വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര്, മൂത്രത്തിലെ പത, മൂത്രത്തിലെ രക്തസാന്നിധ്യം, മൂത്രത്തിന്റെ അളവ് കുറയല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഉറക്കക്കുറവ്: ഉറക്കം കുറയുന്നത് രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം വരുത്തും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
അമിത വണ്ണം:ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നത് ശരീരപോഷണത്തില്‍ വ്യതിയാനം സൃഷ്ടിക്കും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ലക്ഷണങ്ങള്‍മാത്രം നോക്കി സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് വൃക്കയുടേതുള്‍പ്പെടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ മരുന്നുകള്‍ മുടക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്
ലിവർപൂൾ മലയാളി അസോസിയേഷനായ ലിമയുടെ 2023 വർഷത്തിലെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 15 ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് വൈകിട്ടു 5.30 മുതൽ നടത്തപ്പെടുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു.
ലിമയുടെ ഈസ്റ്റർ,വിഷു സെലിബ്രേഷന് നിങ്ങൾ ഏവരെയും ലിമ കുടുംബം ആദരവോടെ സസ്നേഹം വിസ്റ്റൺ ടൗൺ ഹാളിലേക്ക് കുടുംബ സമേതം സ്വാഗതം ചെയ്തു കൊള്ളുന്നു.
വേദിയുടെ വിലാസം.
Whiston Town Hall
Old colinary Road
Whiston.
L35 3 QX.
ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.
അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.
വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.
കോവിഡ് തരംഗം വീണ്ടും ചൈനയില്‍ ശക്തമാകുന്നതായി സൂചന. കോവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, യഥാര്‍ഥ മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്.
ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞതായും അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ പേര്‍ കോവിഡ് ബാധിതരാകുമെന്നാണ് അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധന്‍ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ശ്വാസകോശപ്രശ്നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.
കൂടാതെ, രോഗികള്‍ നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍ നിറഞ്ഞ ആശുപത്രിമുറികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്യുന്നു.കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്.
2) Summary of #CCP‘s current #COVID goal: “Let whoever needs to be infected infected, let whoever needs to die die. Early infections, early deaths, early peak, early resumption of production.” @jenniferzeng97
Dead bodies piled up in NE China in 1 night—pic.twitter.com/nx7DD2DJwN
— Eric Feigl-Ding (@DrEricDing) December 19, 2022
തണുപ്പ് കാലം എന്നത് സുഖമുള്ള കാലാവസ്ഥയാണെങ്കിലും അധികം തണുപ്പ് പലപ്പോഴും നമ്മളെ രോഗിയാക്കും എന്നതാണ് സത്യം. ഇത്തരം അവസ്ഥയില് നിന്ന് കരകയറുക എന്നത് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്ന ഒരു അവസ്ഥയും ആയി മാറുന്നു. പെട്ടെന്ന് മഴയില് നിന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥാ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള് നിങ്ങളില് ഉണ്ടാക്കുന്നു. ഇത് രോഗങ്ങളുടെ രൂപത്തില് നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പും അതുണ്ടാക്കുന്ന രോഗങ്ങളും നമ്മളില് ചിലരെ അതികഠിനമായി ബാധിക്കും.
യുകെയിൽ ഈ മഞ്ഞുകാലത്തു ഇതുവരെ അര ഡസന് പേരുടെ എങ്കിലും മരണം റിപ്പോര്ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യമുള്ളവര്ക്കു പോലും ആര്ട്ടിക് ഐസ് കടന്നുവരുന്ന ബ്രിട്ടീഷ് മഞ്ഞുകാലം അപകടം നിറഞ്ഞതാണ് എന്നിരിക്കെ കേരളത്തില് നിന്നെത്തുന്ന മാതാപിതാക്കള്ക്ക് യുകെയിലെ തണുപ്പിനെ അതിജീവിക്കുക എന്നത് പ്രയാസം തന്നെ ആയിരിക്കും. കോവിഡു കാലത്തിനു ശേഷം എത്തുന്ന ക്രിസ്മസ് ആഘോഷത്തിനായി നൂറുകണക്കിന് മാതാപിതാക്കളാണ് ഇപ്പോള് യുകെ മലയാളികളായ മക്കളുടെ സമീപം എത്തിയിരിക്കുന്നത്. ഇവരില് ജീവിത ശൈലി രോഗം പിടികൂടാത്തവര് വിരളവുമാണ്.
മഞ്ഞു വീണു മൈനസില് ഭൂമി വിറച്ചു നില്കുമ്പോള് പുറത്തിറങ്ങിയാല് ആരോഗ്യ നില ഏതു നിമിഷവും വഷളാകാന് നിമിഷങ്ങള് മതിയെന്നതാണ് തുടര്ച്ചയായി എത്തുന്ന മരണങ്ങള്‍ നല്കുന്ന സൂചന. യുകെയില് നിരവധി വര്ഷം ജീവിച്ചു തണുപ്പ് ശീലമായ യുകെ മലയാളികള് പോലും ഇപ്പോള് ആഴ്ചകളായി രോഗകിടക്കയിലാണ്. പലയിടത്തും ആന്റിബയോട്ടിക്കുകള് പോലും ലഭിക്കാനില്ല എന്നതാണ് വാസ്തവം.
പനി ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില് ഓടിയെത്തുന്നവര്ക്ക് മണിക്കൂറുകള് കാത്തിരുന്ന ശേഷം വീട്ടില് പറഞ്ഞു വിടുമ്പോള് കുറിച്ച് നല്കുന്ന അമോക്സിലിന് ആന്റി ബയോട്ടിക് ലഭിക്കാന് ഒരു ദിവസം വരെ പലയിടങ്ങളില് അലഞ്ഞവര് ഏറെയാണ്. അമോക്സിലിനും പെന്സുലിനും അടക്കമുള്ള ആന്റിബയോട്ടിക്കുകള് അതിവേഗം തീര്ന്നുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്ട്ടുകള് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില് ഈ തണുപ്പ് കാലം അതിജീവിക്കാന് ഓരോ യുകെ മലയാളിയും അതീവ ജാഗ്രത നല്കിയേ മതിയാകൂ. പ്രത്യേകിച്ചും പ്രായം ചെന്നവരെയും കുഞ്ഞുങ്ങളെയും തണുപ്പില് നിന്നും സംരക്ഷിക്കാന് കൂടുതല് ശ്രദ്ധ നല്കണമെന്നും കൂടിയാണ് അടിക്കടി ഉണ്ടാകുന്ന അത്യാഹിതങ്ങള് ഓര്മ്മപ്പെടുത്തുന്നത്.
ഇത്തരം അവസ്ഥയില് നാം അറിഞ്ഞിരിക്കേണ്ടത് അലര്ജി സീസണുകള് അപകടകരമാണ് എന്നത് തന്നെയാണ്. ഓരോ വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും അനുസരിച്ചാണ് രോഗം അവരെ ബാധിക്കുന്നതും. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരവും സീസണല് അലര്ജിയെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാം.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക പലര്ക്കും അത്ഭുതം തോന്നാം, തണുപ്പ് കാലവും കരളിന്റെ ആരോഗ്യവും തമ്മില് എന്താണ് ബന്ധം എന്നുള്ളത്. എന്നാല്‍ സത്യമാണ് തണുപ്പ് കാലത്ത് നമ്മുടെ അലര്ജിയുമായി കരള് വളരെ അടുത്ത ബന്ധം പുലര്ത്തുന്നു. ഈ സമയം ശരീരത്തില് നിന്ന് ടോക്സിനെ കൃത്യമായ രീതിയില് ശുദ്ധീകരിക്കുന്നതിന് കരളിന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില് തകരാറ് സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇത് വഴി ശരീരം രോഗങ്ങളെ തിരഞ്ഞ് പിടിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം കൃത്യമാക്കുക എന്നതാണ് നമ്മള് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
ഇതിന് പരിഹാരം കാണുന്നതിനും കരളിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും വേണ്ടി 1 ടേബിള്സ്പൂണ് എക്സ്ട്രാ വെര്ജിന് ഒലിവ് ഓയിലും നാരങ്ങാനീരും ചേര്ത്ത് മൂന്ന് ദിവസം രാവിലെ വെറും വയറ്റില് കഴിക്കുന്നതാണ്. ഇത് മികച്ച ഫലം നല്കും. ക്വെര്സെറ്റിന് അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റ് കൂടുതല് അടങ്ങിയിട്ടുള്ളതുമായ ഫ്ലേവനോയിഡാണ് ക്വെര്സെറ്റിന്.
ക്വെര്സെറ്റിന് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില് അലര്ജി വിരുദ്ധ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് ഗവേഷണങ്ങള് പറയുന്നത്. നിങ്ങളുടെ ഭക്ഷണരീതിയില് അല്പം പച്ച ഉള്ളി ചേര്ക്കുക. ഇത് നിങ്ങള്ക്ക് ക്വെര്സെറ്റിന് ലഭിക്കാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉള്ളി കഴിക്കാന് താല്പ്പര്യപ്പെടാത്തവര്ക്ക് ആപ്പിള്, മുന്തിരി, ക്രൂസിഫറുകള്, സിട്രസ് പഴങ്ങള് എന്നിവയും തിരഞ്ഞെടുക്കാം.
കഫം ഒഴിവാക്കുക
തണുപ്പ് കാലത്ത് പലരിലും കഫം വളരെ കൂടുതലാണ്. ഈ പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇത് പലപ്പോഴും നമ്മുടെ ശ്വാസകോശത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും തണുപ്പ് കാലം കൂടുതൽ കഠിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ പരമാവധി കഫത്തെ പുറത്ത് കളയുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കാശിത്തുമ്പ, ഏലം, ഇരട്ടിമധുരം, ഒറിഗാനോ തുടങ്ങിയ ഉൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചായയിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഫത്തിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ആവണക്കെണ്ണ
ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശുദ്ധമായ ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും വെളുത്ത രക്താണുക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് അടിവയറ്റിൽ പുരട്ടുമ്പോൾ അത് ചെറുകുടലിനെ ഉത്തേജിപ്പിക്കുകയും ദഹന പ്രശ്നങ്ങളേയും ടോക്സിനേയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
തേനും വെളുത്തുള്ളിയും
കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു കിടിലന് ഒറ്റമൂലിയാണ് തേനും വെളുത്തുള്ളിയും. ഇവ രണ്ടും മിക്സ് ചെയ്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൈത്യകാല അസ്വസ്ഥതതയെ നേരിടുന്നതിന് വേണ്ടി വെളുത്തുള്ളി 10 എണ്ണം, ഗ്രാമ്പൂ തേന് എന്നിവ എടുക്കുക. ഇത് എല്ലാം മിക്സ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി വര്ദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് തേനും വെളുത്തുള്ളിയും.