ലണ്ടന്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാനുള്ള പദ്ധതിയുമായി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്. കലോറി കുറഞ്ഞ അളവില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാനുള്ള റസ്റ്റോറന്റുകളോട് നിര്‍ദേശിക്കുകയാവും ആദ്യഘട്ടത്തില്‍ ചെയ്യുക. സാധാരണഗതിയില്‍ 1000ത്തിലേറെ കലോറിയില്‍ വിപണിയിലുള്ള പിസ്സ തുടങ്ങിയ ഭക്ഷണങ്ങള്‍ 928 കലോറിയിലേറെ വര്‍ദ്ധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊണ്ണത്തടിയന്മാരായ പൗരന്മാരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കുക ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. പൊണ്ണത്തടി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നതായി നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.
കലോറി കുറയ്ക്കുന്നതുമായ ഗെയിഡ് ലൈന്‍സ് ‘റെഡി മീല്‍സ്, സാന്‍ഡ്‌വിച്ച്, കുക്കിംഗ് സോസ്, സൂപ്പ്, ബര്‍ഗര്‍, പ്രോസസ്ഡ് മീല്‍സ്’ തുടങ്ങിയവയ്ക്കും ബാധകമാവും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ റസ്‌റ്റോറന്റുകളെ അറിയിക്കാനാണ് തീരുമാനം. 2024 ഓടെ രാജ്യത്ത് ഒരാള്‍ ഉപയോഗിക്കുന്ന കലോറിയില്‍ 20 ശതമാനം കുറവ് വരുത്താനാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ യു.കെയിലെ ആളുകള്‍ക്ക് ഭക്ഷണ ക്രമീകരണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കലോറിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 10 മുതല്‍ 11 വയസുവരെയുള്ള പ്രായത്തില്‍ ഏതാണ്ട് 24,000 പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. മിക്ക കുട്ടികളും ഫാസ്റ്റ് ഫുഡ് ഇനത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അപകടരമായ അവസ്ഥയാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ‘ഡൊമിനോസ് പിസ്സ, മക്‌ഡൊണാള്‍ഡ്‌സ്, ജസ്റ്റ് ഈറ്റ്, ഡെലിവെറോ, കെ.എഫ്‌സി’ തുടങ്ങിയ യു.കെയിലെ പ്രധാന റസ്റ്റോറന്റുകളുമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലോറി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ആഴ്ചയില്‍ കുറഞ്ഞത് രണ്ടു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രത്യുദ്പാദന ശേഷി വര്‍ദ്ധിക്കുമെന്ന് പഠനം. കാപ്പി കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇരട്ടിയാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനം പറയുന്നു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന 500 ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് കാപ്പിയുടെ ഈ സവിശേഷത വ്യക്തമായത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് പുരുഷന്‍മാരുടെ പ്രത്യുദ്പാദന ശേഷിയെ ഇരട്ടിയാക്കുന്നത്. അതുപോലെ തന്നെ ഓവുലേഷന് മുമ്പോ അതിനു ശേഷമോ മദ്യം കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നതായും കണ്ടെത്തി.
കഫീന് പുരുഷന്റെ പ്രത്യുദ്പാദന ശേഷിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ വളരെ അതിശയകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഡോ.സണ്ണി മംഫോര്‍ഡ് പറഞ്ഞു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്നവര്‍ ജീവിതശൈലി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്. കാപ്പിയും ചായയും കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന പുരുഷന്‍മാര്‍ക്ക് ഗുണകരമല്ലെന്നായിരുന്നു നേരത്തേ നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത് ബീജങ്ങളുടെ ഡിഎന്‍എയെ കഫീന്‍ തകരാറിലാക്കുമെന്നായിരുന്നു.
കഫീനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 28 പേപ്പറുകള്‍ വിശകലനം ചെയ്യുന്ന പഠനമായിരുന്നു അത്. ശരീരത്തിലുള്ള അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്, ഗ്വാനോസിന്‍ ട്രൈഫോസ്‌ഫേറ്റ് എന്നീ രാസഘടകങ്ങളുമായി ബന്ധപ്പെട്ടാണ് കഫീന്‍ പ്രത്യുദ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്നാണ കരുതുന്നതെന്ന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധയായ പ്രൊഫ. ഷീന ലൂയിസ് പറയുന്നു. കഫീന്‍ ഈ രാസഘടകങ്ങളെ വിഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. ചലനശേഷി കുറഞ്ഞ ബീജങ്ങളാണ് പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണം. എന്നാല്‍ പ്രത്യുല്‍പാദന ശേഷി കൂട്ടുമെന്ന് പറഞ്ഞ് കഫീന്‍ ധാരാളമടങ്ങിയ പാനീയങ്ങള്‍ അമിതമായി കഴിക്കരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക ബന്ധം. പലപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകാത്ത മലയാളി സമൂഹം ലൈംഗികതയെപ്പറ്റി പലവിധ തെറ്റിദ്ധാരണകളും പുലര്‍ത്തിപ്പോരുന്നു. ഒരു പ്രായമെത്തുമ്പോള്‍ സ്ത്രീകളില്‍ ലൈംഗികത നശിക്കുമെന്നും തന്നേക്കാള്‍ പ്രായത്തില്‍ കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നും സമൂഹം പുരുഷന്മാരോട് നിര്‍ദ്ദേശിക്കുന്നത് ഈ തെറ്റിദ്ധാരണയുടെ പേരിലാണ്. ഇക്കാര്യത്തില്‍ എഴുത്തുകാരിയും യുവഡോക്ടറുമായ വീണ ജെ.എസ് എഴുതിയ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചുരിദാര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത മക്കളുടെ ഇടയില്‍ 45കാരിയായ അമ്മ എങ്ങനെയാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സയ്ക്ക് പോകുന്നതെന്ന കാലികപ്രസക്തമായ ചോദ്യവും ഡോക്ടര്‍ ഉന്നയിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം…
heterosexual വിവാഹങ്ങളില്‍ പെണ്ണിന്റെ വയസ്സ് ആണിനേക്കാള്‍ കൂടുമ്പോള്‍ പലര്‍ക്കും സഹിക്കാന്‍ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്‌കാരം. 45 വയസായാല്‍ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റില്‍ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷന്‍ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ഒരു പ്രത്യേകപ്രായത്തില്‍ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും ആ നഷ്ട്ടമാകല്‍ ലൈംഗികതയെന്നു നമ്മളില്‍ പലരും ഊഹിക്കുകയും ചെയ്യും. എന്നാല്‍ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.
1 ലൈംഗികത പാപമാണെന്നുള്ള തരത്തില്‍ കുട്ടികളെ വളര്‍ത്തല്‍. കുട്ടികള്‍ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങള്‍ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോള്‍ ‘ഇച്ഛിച്ചി’ എന്നും പറഞ്ഞ് ഇടപെടുന്നത് വളര്‍ച്ചാകാലഘട്ടത്തിലെ ആദ്യം മോറല്‍ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് ‘അമര്‍ച്ച ചെയ്യപ്പെടുന്ന ലൈംഗികത’.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവിടെ ഉരുവാകുന്നതാണ് ‘വികലമായ ലൈംഗികത’. ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കല്‍ vaginismusന്റെ (മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത്.) പലകാരണങ്ങളില്‍ ഒന്ന്.
ഭാവിയില്‍ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാന്‍, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാന്‍ പോലും സ്ത്രീകള്‍ വിമുഖരാവാന്‍ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളില്‍ താല്പര്യമെടുക്കുന്നതും ഇത്തരത്തില്‍ പലവിധം സങ്കീര്‍ണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.
എന്നാല്‍ ഈ അമര്‍ച്ച അല്ലെങ്കില്‍ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാന്‍ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ താനാണ് മുന്‍കൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കില്‍ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. ‘ചേട്ടന്‍ എനിക്കൊട്ടും സുഖം തരുന്നില്ല’ എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കല്‍പ്പത്തിലെ ‘വേശ്യ’ ആണെന്ന് ചേട്ടന്മാര്‍ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുന്‍കൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളില്‍ കയറിയിരുന്നു അവള്‍ക്കിഷ്ടമുള്ള രീതിയില്‍ ലൈംഗികത നിയന്ത്രിക്കുന്ന രീതിയില്‍ എത്ര ആണ്‍ജീവിതങ്ങള്‍ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തില്‍ നടക്കില്ലല്ലോ 😉
2 വ്യക്തിശുചിത്വം.
പ്ലസ് ടു കഴിഞ്ഞയുടന്‍/ പതിനെട്ടു പൂര്‍ത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാന്‍ MBBS രണ്ടാം വര്‍ഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെയ്യുന്നത്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മൂത്ത ഭര്‍ത്താവ് മിക്കവാറും രാത്രികളില്‍ ഓറല്‍ സെക്‌സ് ചെയ്യിക്കും. ‘മൂത്രത്തിന്റെയും മറ്റും ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെടി’ എന്നും പറഞ്ഞാണ് അവള്‍ കരഞ്ഞത്.
ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങള്‍ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാന്‍ സെക്‌സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടര്‍ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവള്‍ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയില്‍ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാന്‍ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറല്‍ സെക്‌സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ 🙁 . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാള്‍ അവള്‍ക്കു അടിവസ്ത്രം പോലും വാങ്ങാന്‍ കാശുകൊടുക്കാത്ത ലെവെലിലേക്കു വളര്‍ന്നു. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് അവളിന്നും ഇതേ അവസ്ഥയില്‍ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളില്‍ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയര്‍പ്പും മാത്രമല്ല വായ്‌നാറ്റം പോലും ദാമ്പത്യജീവിതങ്ങളില്‍ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാന്‍ കഴിയും? ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറല്‍ anal സെക്‌സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തില്‍ റേപ്പ് നടന്നാല്‍ ഇന്ത്യന്‍ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്‌സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.
3 കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി മാത്രം സെക്‌സ് ചെയ്യണം എന്ന മതംവിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് . ആണ്‍കുട്ടികള്‍ ഫുട്‌ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോള്‍ കൊന്തയും വിളക്കും നിസ്‌കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങള്‍ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതില്‍നിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ ‘പരപൂരവെടികള്‍’ ആയി സമൂഹം വിലയിരുത്തുന്നു.
4 ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍.
ആര്‍ത്തവവിരാമത്തോടെ ലൈംഗികത നില്‍ക്കും എന്നാണ് പലരും വിചാരിക്കുന്നത്. നാല്പത്തഞ്ചു വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്‌തേക്കൂ, ഭാവിയില്‍ അഥവാ പ്രശ്‌നം വന്നാല്‍ ഇനി വീണ്ടും ഓപ്പറേഷന്‍ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിര്‍ത്തുക തന്നെ വേണം.അതില്‍ പ്രധാനമാണ് അണ്ഡാശയങ്ങള്‍. ആര്‍ത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആര്‍ത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാവുന്നില്ല, അതിനാല്‍ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികള്‍ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാന്‍ സ്ത്രീകള്‍ തയ്യാറല്ല, ചികിത്സകര്‍ ബോധവല്‍ക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാല്‍ പൊട്ടുന്ന വിഷയമാണ്. അമ്മമാര്‍ ചുരിദാര്‍ ഇടുന്നതുപോലും സമ്മതിക്കാത്ത ആണ്‍മക്കളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാല്‍ മതി.
5 ലൈംഗികരീതികള്‍ പൊസിഷനുകള്‍.
എല്ലാ ദിവസവും മിഷനറി പൊസിഷന്‍ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തില്‍ രണ്ടുപേരുടെയും പരസ്പരസ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ എല്ലാം ഓക്കെ ആവും.
6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേര്‍ക്കുന്നു. നിയമപരമായി ലൈംഗികതയില്‍ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാല്‍ ഇണകളുടെ മാനസികസ്‌നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാള്‍ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ഇല്ലെങ്കില്‍ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.
മറ്റൊരുകാര്യം ചേര്‍ത്ത് പറയാനുള്ളത് ഇതാണ്. വനിതകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജീവിതദൈര്‍ഘ്യം. അപ്പോള്‍ വയസ്സില്‍ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താല്‍ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭര്‍ത്താവ് മരിക്കുമ്പോള്‍ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാള്‍ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം 😉
കൂടുതല്‍ അലങ്കാരമില്ലാതെ പറഞ്ഞാല്‍ as dr Dev Raj says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കില്‍, വരച്ച വരയില്‍ നില്‍ക്കണമെങ്കില്‍, പ്രായത്തില്‍ ഇളയതാവണം. ഒരു 5 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കില്‍ പുരുഷന്റെ അന്‍പതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ
Harry Haris writes
പ്രായം തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റര്‍ ഓഫീസില്‍ സമീപിച്ചപ്പോള്‍ അവിടെ ഉള്ള സബ് രജിസ്റ്റര്‍ ഓഫീസര്‍ ന്റെ ഒരു ഉപദേശം ‘ മോനെ നിനക്ക് ഇപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങള്‍ക്ക് ഒരു 45 വയസ്സ് കഴിഞ്ഞാല്‍ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും… ‘ അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കില്‍ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കള്‍ ആണോ?? അവരുടെ മാനസിക വൈകാര്യതകള്‍ക്കു ഈ സമൂഹത്തില്‍ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്നാണോ?? എന്തായാലും ഒന്നുറപ്പാണ് അയാള്‍ അങ്ങനെ പറയുമ്പോള്‍ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാള്‍ക്കുണ്ടാകും അപ്പോള്‍ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിന്നിലാണെന്ന് സാരം…
ലൈംഗികത എന്നാല്‍ ആസ്വദിക്കാനുള്ളതാണ്. സ്ത്രീയും പുരുഷനും അത് ഒരുപോലെ ആസ്വദിച്ചാല്‍ മാത്രമേ ലൈംഗികത പൂർണ്ണതയിൽ എത്തുകയുള്ളൂ. എല്ലാ കാര്യങ്ങളും ധൃതിയിൽ ചെയ്‌ത് തീർക്കുന്ന പുരുഷന്മാർ ഇത് നിർബന്ധമായും വായിച്ചിരിക്കണം. കാരണം എല്ലാത്തിലും നിങ്ങൾ കാണിക്കുന്ന തിടുക്കം കിടപ്പറയിൽ പുറത്തെടുത്താൽ അത് ദാമ്പത്യ ബന്ധത്തിലെ തകർച്ചയിലേക്ക് വഴി വയ്‌ക്കാമെന്ന് ഗവേഷകർ പറയുന്നു. കിടപ്പറയിൽ പങ്കാളിയോടൊപ്പമുള്ള ആനന്ദ നിമിഷങ്ങൾക്ക് എത്രത്തോളം ദൈർഘ്യമുണ്ടാവണമെന്ന് പലർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഗവേഷകർ കൃത്യമായ ഒരുത്തരം കണ്ടെത്തിയിരിക്കുന്നു.
കിടപ്പറയിൽ പൂർണമായ സംതൃപ്‌തി കൈവരിക്കാൻ സ്ത്രീയ്‌ക്ക് ഏതാണ്ട് അരമണിക്കൂറോളം നിങ്ങളെ ആവശ്യമായി വരും. കൃത്യമായി പറഞ്ഞാൽ 25 മിനുട്ടും 51 സെക്കന്റും. പുരുഷന്മാർക്ക് 25 മിനിട്ടും 42 സെക്കന്റും വേണം തങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ സംതൃപ്‌തി കൈവരാൻ. എന്നാൽ ലോകത്തുള്ള പുരുഷന്മാരിൽ ഭൂരിഭാഗവും തങ്ങളുടെ പങ്കാളിക്ക് ഇത്രയും സമയം അനുവദിച്ച് കൊടുക്കാറില്ലെന്നും പഠനം പറയുന്നു.
ഇന്ത്യയിലെ പുരുഷന്മാരുടെ കാര്യം അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ താഴ്ന്നതാണെന്നും പഠനത്തിൽ പറയുന്നു. അമ്പതിനോടടുത്ത് പ്രായം വരുന്ന പുരുഷന്മാരാണ് ഇക്കാര്യത്തിൽ കുറച്ചെങ്കിലും ആത്മാർത്ഥ കാണിക്കുന്നത്.
പരിഹാരം…
എല്ലാം പെട്ടെന്ന് തീർക്കാമെന്ന ചിന്തയിൽ കാര്യങ്ങൾ കൈവിട്ട് പോകുന്നവർക്ക് വേണ്ടി ചില നിർദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്‌ക്കുന്നു
1. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പങ്കാളിയോട് പ്രണയം തുളുമ്പുന്ന പഞ്ചാര വാക്കുകൾ പറയാൻ ശ്രമിക്കുക
2. ഒരു വാക്കോ, സ്പര്‍ശനമോ, ചുംബനമോ കൊണ്ട് പുരുഷന്‍ ഉത്തേജിതനാകും, എന്നാൽ സ്ത്രീ ശരീരം അങ്ങനെയല്ല
3. സ്ത്രീയുടെ ശരീരത്തിൽ വികാരങ്ങൾ ഉണർത്തുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവ കണ്ടെത്തി സ്‌പർശനത്തിലൂടെ അവളെ ഉണർത്തുക
4. സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനൊപ്പം കിടപ്പറയിൽ അവൾ ആഗ്രഹിക്കുന്നതെന്താണെന്ന് കൂടി മനസിലാക്കുക
5. ബാഹ്യകേളികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക
6. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം… ലൈംഗിക ആസ്വാദനം കേവലം ശാരീരിക പ്രവർത്തനമല്ലെന്നും മാനസികമായ ഇഴയടുപ്പം കൂട്ടേണ്ട സംഗതിയാണെന്നും മനസിലാക്കണം.
ആരോഗ്യമന്ത്രാലയം മുന്നൂറ്റി ഇരുപത്തിയെട്ട് മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്ന് പിന്‍വലിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.
ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇവയോരൊന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ മരുന്നുകുറിക്കുന്നതും ഉല്പാദനവും വില്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും.രാജ്യത്തു തന്നെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തില്‍ ഈ മരുന്നുകളുടെ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രോലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
രണ്ടോ അതിലധികമോ ഒൗഷധ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ വിധത്തില്‍ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവയുടെ നിര്‍മാണമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രഫ ചന്ത്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.
ബെയ്ജിംഗ്:ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായും യുവതിയും കുടുംബവും ആരോപിച്ചു. റെസ്റ്റോറന്‍റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ റെസ്റ്റോറന്‍റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും എലികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പെരുമാറാറെന്നും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്‍റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്‍റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്‍റിനെതിരെ അമര്‍ഷവും ദേഷ്യവുമാണ് പ്രകടിപ്പിച്ചത്.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയിൽ നാലു പേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേർക്ക് എലിപ്പനിയെന്ന് സംശയം. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേർക്ക് എലിപ്പനി പകർന്നതായാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്‌ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊര്‍ജിതമാക്കി.
പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക്. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മർദം കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹ രോഗികള്‍ മുട്ട കഴിക്കുന്നത് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണത്രെ മുട്ട. മുട്ട ദിവസവും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഇല്ലാതാക്കും.
മുട്ട എങ്ങനെയാണ് കൊളസ്ട്രോൾ ഉയർത്തുന്നത് എന്ന ചർച്ച എത്തിനിന്നത് അവയുടെ മഞ്ഞക്കരുവിലാണ്. അതുകൊണ്ട് തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്തു. മുട്ട പൂർണമായും കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുന്നത് കലോറി അളവ് കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ് കുറക്കാനും സഹായിക്കും. മുട്ടയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.
മുട്ടയിൽ നിന്ന് മഞ്ഞ നീക്കിയാൽ അവ കൊളസ്ട്രോൾ മുക്തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.
മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്. ഉയർന്ന പ്രോട്ടീൻ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും.
ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുക.
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്.എൽ എന്നറിയപ്പെടുന്ന പെപ്റ്റൈഡ് എന്ന പ്രോട്ടീൻ ഘടകം രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം രക്തസമ്മർദം കുറക്കുന്നതോടെ ഹൃദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാവുകയും ചെയ്യും.
വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ലണ്ടന്‍: സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.
പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം വ്യക്തമാക്കുന്നു. പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിച്ച 13.3 ശതമാനം സ്ത്രീകളായ ഹൃദയ രോഗികളും മരണത്തിന് കീഴടങ്ങിയിട്ടുള്ളവരാണ്. എന്നാല്‍ വനിതാ ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സ തേടിയെത്തിയവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമെ മരണം സംഭവിച്ചിട്ടുള്ളുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്ന മിക്ക ഡോക്ടര്‍മാരിലും അവരിലെ അപകട സാധ്യത വ്യക്തമാക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതായി ഗവേഷകര്‍ പറയുന്നു.
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ വേദനയും ശരീര ചലനങ്ങളുമാണ് ഉണ്ടാകുന്നത്. ഇത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം. സ്ത്രീയുടെ ശരീരഘടനയെ കൃത്യമായി മനസിലാക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നുവെന്നതാണ് ഗവേഷണം ഫലം വ്യക്തമാക്കുന്നതെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഒരു സ്ഥാപനം നടത്തിയ പഠനത്തിനായി ഏതാണ്ട് 582,000 മെഡിക്കല്‍ റെക്കോഡുകളാണ് പരിശോധിച്ചത്. 1991 മുതല്‍ 2010 വരെ ഫ്‌ളോറിഡയില്‍ സംഭവിച്ചിട്ടുള്ള ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഗവേഷണത്തിനായി തെരെഞ്ഞെടുത്തത്.