Health

സമയവും ദിവസവും തെറ്റി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിച്ചിരിക്കുകയാണ്. പ്രസവം എടുത്തതാകട്ടെ സ്വന്തം ഭര്‍ത്താവും. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ആശുപത്രി വരാന്തയിലൂടെ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം നടക്കുമ്പോഴാണ് ജെസിന് കുഞ്ഞ് പുറത്തുവരുന്നതായി തോന്നിയത്. പാന്റിനകത്ത് കയ്യിട്ടപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവരുന്നതായി തോന്നി. ഉടന്‍ തന്നെ ഭര്‍ത്താവിനോട് പറഞ്ഞു.

അദ്ദേഹം സങ്കോചിച്ച് നില്‍ക്കാതെ കുഞ്ഞിനെ പിടിക്കാന്‍ തയാറായി. ആ സമയത്താണ് രണ്ട് നഴ്‌സുമാര്‍ അതുവഴി വന്നത്. അവരും ട്രാന്‍സിനൊപ്പം ചേര്‍ന്നു. നഴ്‌സിന്റെ നിര്‍ദേശ പ്രകാരം പുഷ് ചെയ്തു, കുഞ്ഞ് പുറത്തുവന്നു. ജെസിന്റെ പ്രസവം ലോകം അറിഞ്ഞത് ടാമി കാരിന്റെ ചിത്രങ്ങളിലൂടെയാണ്.

മാക്‌സ്‌വെല്‍ അലക്‌സാണ്ടര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മാക്‌സിനെ കൂടാതെ നാല് പെണ്‍മക്കള്‍ ജെസിനുണ്ട്.

Birth photography

Birth photography

Birth photography

 

 

 

Birth photography

Birth photography

Birth photography

Birth photography

വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. വിവാഹം എന്നത് ഒരു സൗഹൃദ ബന്ധം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ വിവാഹത്തിന് മുന്‍പ് രണ്ട്‌പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. ജീവിതകാലം മുഴുവന്‍ നിലനിൽക്കേണ്ട ഒന്നാണ് വിവാഹം എന്നത്.  ഏതൊരു പുരുഷനും അതിനാല്‍തന്നെ നിങ്ങള്‍ ശരിയായ ആളെയാണ് തിരഞ്ഞടുത്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന, സംരക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എല്ലാ കാലത്തും നിലനില്‍ക്കുന്നതും ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നതുമായിരിക്കും. പക്ഷെ നിങ്ങള്‍ക്കിണക്കാത്ത ഒരാളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലോ അതോടെ ജീവിതം നായനക്കി എന്ന് തന്നെ പറയാം. നിങ്ങള്‍ക്ക് ഇണങ്ങിയ ആളെ തന്നെയാണോ നിങ്ങള്‍ കണ്ടുപിടിച്ചത് എന്ന് അറിയാന്‍ ചില മാര്‍ഗങ്ങള്‍.

അമിത സ്വാര്‍ത്ഥത ബന്ധത്തിന്റെ ആദ്യ കാലങ്ങളില്‍ അല്‍പം സന്തോഷം നല്‍കും എങ്കിലും, പിന്നീടത് ബാധ്യതയാകും. ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാക്കാനും ഈ സ്വാര്‍ത്ഥത ഒന്ന് മാത്രം മതി. സ്വാര്‍ത്ഥത അമിതമാണെങ്കില്‍ അവര്‍ നിങ്ങള്‍ക്കിണങ്ങാത്ത പങ്കാളിയായിരിയ്ക്കും എന്ന് ഉറപ്പാണ്. നിരവധി മുന്‍കാമുകന്‍മാര്‍ ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളും അതിലൊരാളായി മാറാനുള്ള സാധ്യത കൂടുതലാണ്. പരസ്പരമുള്ള ബന്ധത്തെ അത്ര ഗൗരവത്തോടെ കാണുന്ന പ്രകൃതമായിരിക്കില്ല പെണ്‍ കുട്ടിയുടേത്. ഇതും നിങ്ങള്‍ക്കനുയോജ്യയല്ല അവള്‍ എന്നതിന്റെ ലക്ഷണമാണ്.

സ്‌നേഹം കൊണ്ടുള്ള സ്വാര്‍ത്ഥതയുടെ ഭാഗമായി അല്‍പ സ്വല്‍പം വാശിയുള്ള പങ്കാളിയെ ഏതൊരു വ്യക്തിയും ഇഷ്ടപ്പെടും. എന്നാല്‍ , ഇത് പരിധി വിടാതെ നോക്കണം എന്ന് മാത്രം. ബന്ധുക്കളുമായി ഇടപഴകരുത്, സുഹൃത്തുകളെ കാണരുത് ഇപ്പോഴും എന്റെ അടുത്ത് വേണം തുടങ്ങിയ നിര്‍ബന്ധബുദ്ധി കാര്യങ്ങള്‍ അവതാളത്തിലാക്കും എന്ന് തീര്‍ച്ച.

നിങ്ങളെ ഒഴിവാക്കി സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുകയും അവരോടൊത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളുടെ പങ്കാളി എങ്കില്‍ ഉറപ്പിച്ചു കൊള്ളൂ, ഈ ബന്ധം അധികനാള്‍ മുന്നോട്ടു പോകില്ല. ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. എന്നാല്‍ താന്‍ പിടിച്ച മുയലിനു കൊമ്പ് 3 എന്ന വാശി പോലെ, ഇതു വിധേനയും തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് ഒത്ത് മാറാന്‍ ശഠിക്കുന്ന പങ്കാളികള്‍ ഭാവിയില്‍ തലവേദനയാകും. മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നതിനായി സ്വന്തം വ്യക്തിത്വം മറച്ച് വച്ച് മറ്റൊരാളായി പെരുമാറുക എന്നത് പുരുഷന്റെ വ്യക്തിത്വത്തെ വില്‍ക്കുന്നതിനു തുല്യമാണ്. മറിച്ചും അങ്ങനെ തന്നെ.

കൂടുതല്‍ സമയം അവള്‍ക്കൊപ്പം ചെലവിടുന്നത് ഒഴിവാക്കാന്‍ കാരണം കണ്ടെത്താറുണ്ടോ? സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണോ കൂടുതല്‍ സുഖപ്രദമായി തോന്നുന്നത്. എങ്കില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് തെറ്റാണന്ന് പറയാം. അസൂയക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരാവാന്‍ സാധിക്കില്ല. അവര്‍ അധികം വൈകാതെ നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും. നിങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ക്ക് താല്പര്യമുണ്ടോ? അതോ നിങ്ങളുടെ ഹോബികളില്‍ താല്പര്യമുണ്ടെന്ന് നടിക്കുകയാണോ? ദമ്പതികള്‍ക്ക് പൊതുവായ താല്പര്യങ്ങളുണ്ടെങ്കില്‍ വിവാഹബന്ധം സന്തോഷപ്രദവും നിലനില്‍ക്കുകയും ചെയ്യും.

പുരുഷന്‍മാര്‍ വീട്ടിൽ വരുന്ന ബില്ലുകൾ അടയ്ക്കുക എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍, നിങ്ങളുടെ വീട്ടിലെ വരവ് ചെലവ് കണക്കുകൾ അറിയാന്‍ പെണ്‍കുട്ടി തീരെ താല്‍പര്യം കാണിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്കനുയോജ്യയാണോ അവള്‍ എന്ന് ഒന്നു കൂടി ചിന്തിക്കുക. ഗൗരവമുള്ള സംസാരങ്ങളേക്കാള്‍ നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കാനാണ് പങ്കാളി ഇഷ്ടപ്പെടുന്നത് എങ്കില്‍ അവള്‍ നിങ്ങള്‍ക്കിണങ്ങുന്നവളാണോ എന്ന് ചിന്തിക്കണം.

നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ നിര്‍ദ്ദേശങ്ങളും ആജ്ഞകളുമായി നിങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ശീലം അവള്‍ നിങ്ങള്‍ക്ക് ഇണങ്ങില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ ഭാര്യക്ക് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും വിജയകരമായി ചെയ്യാനും കഴിവുണ്ടാകണം. അലസയും ആശ്രിതത്വമുള്ളവളുമായ ഭാര്യക്ക് നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനാവില്ല. ഒന്ന് പറയാം പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാല്‍ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും… ഇത് സത്യമാണ്

ന്യൂസ് ഡെസ്ക്

പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സംഗീതത്തിന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഏറെയാണ്. ജീവിത്തിലെ വിഷമഘട്ടങ്ങളില്‍ പോലും മനസ്സിന് ശാന്തത നല്‍കാന്‍ സംഗീതത്തിന് കഴിവുണ്ട്. ബസ്സിലോ കാറിലോ യാത്ര ചെയ്യുന്ന സമയത്ത് കേള്‍ക്കുന്ന ചില പാട്ടുകള്‍ നമ്മെ ഓര്‍മ്മകളിലേക്ക് തള്ളിവിടാറുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോ, വീട്, സുഹൃത്തുക്കള്‍ തുടങ്ങി പലവിധത്തിലുള്ള ഓര്‍മകളിലേക്ക് ചില പാട്ടുകള്‍ നമ്മെ കൊണ്ടെത്തിക്കും. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത് ചിലരുടെ അനുഭവമാണ്. നിങ്ങള്‍ അങ്ങനെയുള്ള ആളാണോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് ചില പ്രത്യേകതകളുണ്ട്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ അണ്ടര്‍ഗ്രാജുവേറ്റ് മാത്യു സാക്ക്‌സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികാരത്തെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ കഴിയുന്ന സംഗീതത്തിൻറെ അപൂര്‍വ്വമായ കഴിവിനെക്കുറിച്ചാണ് സാക്ക്‌സിൻറെ പഠനം. 20 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വികാരങ്ങളെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് അറിയിച്ച 10 പേരും പ്രത്യേക മാറ്റമൊന്നും സംഗീതം തങ്ങളിലുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയ 10 പേരുമാണ് പഠനത്തില്‍ പങ്കെടുത്തത്.

ഇവരുടെ 20 പേരുടെയും തലച്ചോറിൻറെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എടുത്തപ്പോള്‍ സംഗീതവുമായി വൈകാരികവും ഭൗതികവുമായ അടുപ്പം സൂക്ഷിച്ചവരുടെ മസ്തിഷ്‌ക ഘടന വ്യത്യാസമുള്ളതാണെന്ന് വ്യക്തമായി. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗവും കേള്‍വിയെ നിയന്ത്രിക്കുന്ന ഭാഗവും തമ്മില്‍ നാഡീ കോശങ്ങളാല്‍ ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഇതു മൂലം സാധ്യമാകുന്നു.

സംഗീതം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ രോമാഞ്ചമുണ്ടാകുന്നുണ്ടെങ്കില്‍ ഈ ഘടനയുള്ള മസ്തിഷ്‌കത്തിന് ഉടമയാണ് നിങ്ങളെന്ന് സാരം. പാട്ടുകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ഉണര്‍ച്ചകള്‍ക്ക് മനുഷ്യ മനസ്സില്‍ ആഴ്ന്നു കിടക്കുന്ന ഓര്‍മ്മകളുമായി ഏറെ ബന്ധമുണ്ടെന്ന് മാത്യൂ സാക്ക്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. നിങ്ങളിലെ ഓര്‍മ്മകളെ ഉണര്‍ത്താനുള്ള കഴിവിനെ സംഗീതം ഉത്തേജിപ്പിക്കുന്നുവെന്ന് ചുരുക്കം. ഇത്തരം കഴിവുകളെ ഒരു ലബോറട്ടറികളിലും നിര്‍മ്മിച്ചെടുക്കുക സാധ്യമല്ല. സംഗീതം ആസ്വദിക്കുന്ന സമയത്തെ തലച്ചോറിന്റെ ചലനം എങ്ങനെയായിരിക്കുമെന്ന പഠിക്കുകയാണ് ഗവേഷണത്തിൻറെ അടുത്ത ഘട്ടത്തില്‍ സാക്ക്‌സ് ലക്ഷ്യമിടുന്നത്. മാനസിക രോഗങ്ങളുടെ ചികിത്സക്ക് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.

ലണ്ടൻ: പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. മരണകാരണമാകുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നാണ് സൂചന. സ്ത്രീകളിൽ മാരകമാകുന്ന സ്തനാർബുദം മൂലമുണ്ടാകുന്ന മരണങ്ങളെയും പിന്തള്ളി പുരുഷൻമാരുടെ മാത്രം രോ​ഗമായ പ്രോസ്റ്റേറ്റ് ക്യാൻസ‍ർ‌ കുതിക്കുകയാണന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രെസ്റ്റ് ക്യാൻസർ മരണങ്ങൾ കുറഞ്ഞുവരികയാണെന്നാണ് 1999 മുതലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചുള്ള മരണങ്ങളിൽ കുറവുണ്ടാകുന്നില്ല. ഓരോ വർഷവും 11819 പുരുഷൻമാർ പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുമ്പോൾ 11442 സ്ത്രീകൾ സ്തനാർബുദം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ശ്വാസകോശാർബുദം, വൻകുടലിനെ ബാധിക്കുന്ന അർബുദം എന്നിവയാണ് യുകെയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്. സ്തനാർബുദ മരണങ്ങൾ കുറയുന്നത് ആശാവഹമാണെന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവ് ആൻ‍ജല കുൽഹെയിൻ പറയുന്നു. കൃത്യമായ മരുന്നുകൾ ആവിഷ്കരിക്കാൻ കഴിഞ്ഞതും രോ​ഗപരിശോധനക്കായി സ്ക്രീനിം​ഗ് പ്രോ​ഗ്രാമുകൾ അവതരിപ്പിച്ചതും ​ഗവേഷണങ്ങൾ പുരോ​ഗമിക്കുന്നതും ഇതിന് കാരണമ‌ായിട്ടുണ്ട്. എന്നാൽ ​ഗവേഷണങ്ങൾ കുറവായതും അതിനായി കാര്യമായി പണം മുടക്കാത്തതും പ്രോസ്റ്റേറ്റ് ക്യാൻസർ കുറയുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ക്യാൻസർ ചികിത്സയിൽ ഉണ്ടാകുന്ന പുരോ​ഗതി പ്രോസ്റ്റേറ്റ് ക്യാൻസർ മേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നതാണ് വസ്തുത. ആവശ്യമായ ഫണ്ടിം​ഗ് ലഭ്യമായാൽ അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ കാര്യമായി കുറക്കാനാകുമെന്നും അവർ പറഞ്ഞു. രോ​ഗലക്ഷണങ്ങൾ അവ​ഗണിക്കാതിരിക്കുകയെന്നതാണ് പ്രധാനം. വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത അസുഖമാണ് ഇതെന്നതാണ് പ്രത്യേകത. മൂത്രമൊഴിക്കാൻ അടിക്കടി തോന്നുക, എന്നാൽ മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, മൂത്രം പൂർണ്ണമായി ഒഴിച്ചില്ലെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോ​ഗം മൂർച്ഛിച്ചാൽ അസ്ഥികൾക്കും നടുവിനും വേദന, വൃഷണങ്ങളിൽ വേദന, ഭക്ഷണത്തോട് വിരക്തി, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കാണാനാകും.

ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ അപകടം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. കുറഞ്ഞ അളവില്‍ കലോറികളുള്ള ഭക്ഷണക്രമം തെരെഞ്ഞെടുക്കും മുന്‍പ് വിദ്ഗദരുടെ സഹായം തേടണമെന്നും പുതിയ ഗവേഷണം പറയുന്നു. മാഗ്‌നെറ്റിക്ക് റിസ്സോനെന്‍സ് ഇമാജിനിംഗ് (എംആര്‍ഐ) ഉപയോഗിച്ച് നടത്തിയ പുതിയ പഠനം ഒരു ദിവസം 800 കലോറയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ഉദരത്തിലും കരളിലും ഹൃദയ പേശികളിലും വിതരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ അവംലംബിച്ചാണ് നടത്തിയിരിക്കുന്നത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ശരീരത്തിന് ഒരു ദിവസം 2,500 കലോറി ആവശ്യമാണ് സ്ത്രീകളുടെ കാര്യത്തിലിത് 2,000 കലോറിയാണ്. പക്ഷേ സാധാരണയായി പെട്ടന്ന് ശരീരവണ്ണം കുറയ്ക്കാനായി ആളുകള്‍ ഭക്ഷണം ഏതാണ്ട് മുഴുവനായും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഡയറ്റ് ഷെയ്ക്കുകള്‍ മാത്രമാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.

ഭക്ഷണം ക്രമാതീതമായി കുറക്കുന്ന ഇത്തരം രീതികള്‍ ഒരു ഫാഷനായിട്ടാണ് ഇപ്പോള്‍ ആളുകള്‍ കാണുന്നതെന്ന് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ മാഗ്‌നെറ്റിക്ക് റിസോണന്‍സ് ഗവേഷകന്‍ ഡോ.ജെന്നിഫര്‍ റൈനര്‍ പറയുന്നു. ദിവസം 600 മുതല്‍ 800 വരെയുള്ള കലോറികള്‍ മാത്രം ലഭ്യമാക്കിയുള്ള ഇത്തരം ഭക്ഷണ ക്രമീകരണ രീതി വണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണെങ്കിലും ഹൃദയത്തെ ഇതങ്ങെനെ ബാധിക്കുന്നവെന്നുള്ള പഠനങ്ങള്‍ നടന്നിട്ടില്ല ഡോ. ജെന്നിഫര്‍ പറയുന്നു. ബ്രിട്ടനിലെ മൂന്നില്‍ രണ്ട് പേര്‍ ഇത്തരം ഡയറ്റുകള്‍ പിന്തുടരുന്നവരാണെന്ന് സമിപകാല ഗവേഷണങ്ങള്‍ പറയുന്നു. 800,000 പേര്‍ ഹൃദയ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ ഉള്ളവരാണ് കൂടാതെ രണ്ട് മില്ല്യണ്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരാണ്.

52 വയസ്സു വരെയുള്ള 21 വളണ്ടിയര്‍ മാരിലാണ് ഈ ഗവേഷണം നടത്തിയിരിക്കുന്നത്. എട്ട് ആഴ്ച്ചകളിലായി കുറഞ്ഞ കലോറി ഭക്ഷണം കഴിച്ച ഇവരില്‍ ആദ്യ മുതല്‍ക്കു തന്നെ എംആര്‍ഐ ടെസ്റ്റുകള്‍ നടത്തി. ഹൃദയത്തിലെ ഫാറ്റിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായി. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പരീക്ഷണത്തിന്റെ ആദ്യത്തെ ആഴ്ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറഞ്ഞ അളവില്‍ കലോറി കഴിക്കുന്ന രീതി ബാധിക്കുന്നതായി ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നതായി ഡോ. ജെന്നിഫര്‍ പറയുന്നു.

പെട്ടന്ന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്ന ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഡയറ്റുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഹൃദയ സംബന്ധിയായ രോഗികള്‍ ഡയറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണെണമെന്ന് ഡോ. ജെന്നിഫര്‍ അഭിപ്രായപ്പെട്ടു.

ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും.

പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി എങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ പൊതുജനം ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ടു പൗണ്ടിൽ താഴെ വിലയുള്ള  500 മില്ലിയുടെ മോയിസ്ചർ ക്രീമിന് ബൂട്ട്സ് ഫാർമസിയിൽ നിന്നു വാങ്ങിക്കുമ്പോൾ എൻഎച്ച്എസ് നല്കിയത് 1579 പൗണ്ടാണ് എന്നാണ് ദി ടൈംസ് വെളിപ്പെടുത്തുന്നത്. ത്വക് രോഗമുള്ളവർക്കായി നല്കപ്പെടുന്ന ഈ ക്രീമിന്റെ സാധാരണ വില 1.73 പൗണ്ടാണ്. ബൂട്ട്സിന്റെ പേരൻറ് കമ്പനിയായ വാൾ ഗ്രീൻ ബൂട്ട്സ് അലയൻസിൽ നിന്നാണ് സാധാരണ വിലയുടെ 900 മടങ്ങ് വില നല്കി എൻഎച്ച്എസ് ക്രീം വാങ്ങിച്ചത്.

മരുന്നു കമ്പനികൾ എൻ എച്ച് എസിന് ആവശ്യമായ മരുന്നുകൾക്ക് അമിത വില ഈടാക്കുകയാണെന്ന് അധികൃതർ പരാതിപ്പെട്ടു. നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ എൻഎച്ച്എസിൽ ഉള്ളത്. ഷോർട്ട് നോട്ടീസിൽ ഉള്ള സ്പെഷ്യൽ ഓർഡറുകൾക്ക് ഇങ്ങനെ വില ഈടാക്കേണ്ടി വരുമെന്ന് ബൂട്ട്സ് പറയുന്നു. എന്നാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡെർമ്മറ്റോളജിസ്റ്റുകളുടെ അസോസിയേഷൻ പറയുന്നത്.

ന്യൂസ് ഡെസ്ക്

“അവൾ എൻറെ ഉറ്റ സുഹൃത്താണ്. ലേബർ റൂമിൽ അവൾ അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ”. ലേബർ റൂമിൽ അമ്മമാർക്ക് സ്വാന്തനമാകാൻ  ഒരുങ്ങുകയാണ് മിഡ് വൈഫ്  നിക്ക് കെറി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ, മറക്കാനാവാത്ത വേദനയുടെ ഓർമ്മയായി മനസിൽ സൂക്ഷിക്കേണ്ടി വരുന്ന അമ്മമാർക്ക് ആശ്വാസം നല്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് നോർത്ത് ലിങ്കൺ ഷയർ ആൻഡ് ഗൂൾ ഹോസ്പിറ്റലിലെ നഴ്സായ നിക്ക് കെറി. നിക്ക് കെറിയുടെ ഏറ്റവും പ്രിയ കൂട്ടുകാരിയ്ക്ക് ഉണ്ടായ കയ്പേറിയ അനുഭവത്തിൻറെ വെളിച്ചത്തിലാണ് നിക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

നിക്കിൻറെ കൂട്ടുകാരിയ്ക്ക് പ്രസവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടു. 36 ആഴ്ച ഗർഭിണിയായിരുന്നു അവർ. കുഞ്ഞ് ഉദരത്തിൽ ചലിക്കുന്നില്ല എന്നു മനസിലായതിനാൽ ഹോസ്പിറ്റലിൽ എത്തിയ അവരെ തേടിയെത്തിയത് കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്തയായിരുന്നു. മരിച്ച കുഞ്ഞിനെ നോർമ്മൽ ഡെലിവറി നടത്തുന്നതിനായി കുറെ ടാബ് ലറ്റുകൾ നല്കി വിട്ടു. 48 മണിക്കൂറിനു ശേഷം ഹോസ്പിറ്റലിൽ എത്താനും നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ കാര്യം ഹോസ്പിറ്റലിൽ നിന്ന് ആരും തിരക്കിയില്ല. എന്നാൽ കൂട്ടുകാരി പ്രസവത്തിനായി എത്തിയപ്പോൾ നിക്ക് ബെഡ് സൈഡിൽ കൂട്ടിനായി എത്തി. ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്കുന്ന അതീവ ദു:ഖകരമായ നിമിഷങ്ങൾക്ക് നിക്ക് സാക്ഷിയായി. ഡെലിവറിക്കു ശേഷം നിക്കിൻറെ കൂട്ടുകാരിയെ തനിയെ ഒരു മുറിയിലേയ്ക്ക് ജീവൻ നഷ്ടപ്പെട്ട പെൺകുഞ്ഞിനൊപ്പം മാറ്റിക്കിടത്തി. പ്രസവ സമയത്ത് നല്ല രീതിയിലുള്ള പരിചരണം അവർക്ക് ലഭിച്ചെങ്കിലും അതിനു ശേഷമുള്ള മണിക്കൂറുകൾ തികഞ്ഞ അവഗണനയുടേതായിരുന്നു. ഒരു സ്റ്റാഫും അവരെ തിരിഞ്ഞു നോക്കിയില്ല. 36 ആഴ്ച ഉദരത്തിൽ വഹിച്ച കുഞ്ഞിനോട് എങ്ങനെ വിട പറയണമെന്ന് പറയാനോ, ആ കുഞ്ഞിൻറെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യാനോ ആരുമെത്തിയില്ല.

“സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയ്ക്ക് ആശ്വാസം നല്കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയാണ് തൻറെ ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യം”; നിക്ക് കെറി പറയുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ ആദ്യ മറ്റേണിറ്റി ബിറ്റീവ് മെന്റ് മിഡ് വൈഫായി നിക്ക് കെറി ജോലിയാരംഭിക്കുകയാണ്. ഡോക്ടർമാർക്കും മിഡ് വൈഫുമാർക്കും സ്റ്റുഡൻസിനും ട്രെയിനിംഗ് നല്കാൻ ഇനി നാലുകുട്ടികളുടെ അമ്മയായ ഈ 37 കാരി മറ്റേണിറ്റി വാർഡിൽ ഉണ്ടാവും. 150,000 പൗണ്ട് ചിലവിൽ മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ട് ഒരുക്കുന്ന പ്രവർത്തനങ്ങൾ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ നടന്നു വരികയാണ്. ചാരിറ്റി ഫണ്ട് റെയിസിംഗ് വഴിയാണ് ഇത്രയും തുക കണ്ടെത്തിയത്. നോർത്ത് ലിങ്കൺ ഷയറിലെ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം  കഴിഞ്ഞ നവംബറിൽ നടത്തിയ ദീപാവലി ഫണ്ട് റെയിസിംഗിലൂടെ 4820 പൗണ്ട് ബിറീവ് മെൻറ് സ്യൂട്ടിനായി സമാഹരിച്ചു നല്കിയിരുന്നു. സ്കൻതോർപ്പിൽ നടന്ന ഫണ്ട് റെയിസിംഗ് ഇവൻറിൽ നിക്ക് കെറിയും പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്

കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും.

കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു.

കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.

ന്യൂസ് ഡെസ്ക്

വെയിൽസിലെ ഹെൽത്ത് കെയർ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യൻ ഡോക്ടർമാർ ശക്തമായി രംഗത്തിറങ്ങുന്നു. വെയിൽസിലെ ഇന്ത്യൻ ഡോക്ടർമാരുടെ കോൺഫറൻസ് കാർഡിഫിൽ ജനുവരി 20 ന് നടന്നു. വെയിൽസ് – ഇന്ത്യാ സ്കിൽ എക്സ്ചേഞ്ച് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഫറൻസിൽ നടന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയാണ് വെയിൽസിലെ ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് നവോന്മേഷം നല്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 500 ലധികം ഡോക്ടർമാർ ഈ സംഘടനയിൽ ഉണ്ട്.

ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടക്കുന്ന കോൺഫറൻസ് ബ്രെക്സിറ്റ് മൂലം വരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങളും ഗൗരവമായി  പരിഗണിക്കുന്നുണ്ട്. 200 ഡെലഗേറ്റുകൾ ആണ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ടു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ 2016 -17 വർഷങ്ങളിൽ വെയിൽസിലെ വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ BAPIO മുൻകൈ എടുത്തിരുന്നു. ഇതു മൂലം ലോക്കം ഡോക്ടർമാരെ ഒഴിവാക്കി NHS ന് അര മില്യണിലേറെ പൗണ്ട് ലാഭിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയും വെയിൽസും തമ്മിലുള്ള സ്കിൽ എക്സ്ചേഞ്ചിന് സംഘടന മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved