മലപ്പുറം അരീക്കോട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ ഫോണില്‍ നിന്നു തന്നെ വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ കെണിയിലാക്കിയത്.
അരീക്കോട് സ്വദേശിയായ ഇരുപത്തേഴുകാരിയും അഞ്ചു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചു കയറിയാണ് പീഡനം. സംഭവത്തില്‍ പീഡനം നടത്തിയ വടകര സ്വദേശികളികളായ മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍, തട്ടാരത്തിമീത്തല്‍ വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും യുവതിയറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണും, പാസ്പോര്‍ട്ടും വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണവുമായാണ് ഇരുവരും രക്ഷപ്പെട്ടു.
യുവതിയുടെ നഷ്ടമായ മൊബൈല്‍ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. വാട്സാപ്പില്‍ യുവതിയുടെ പ്രൊഫൈല്‍ ചിത്രം കൂടി കണ്ടതോടെ പ്രതികള്‍ക്ക് വിശ്വാസമായി. യുവതിയാണന്ന വ്യാജേന സംസാരിച്ച വനിതാപൊലീസുമായി ചങ്ങാത്തമുണ്ടാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുപത്തിയേഴുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു ലക്ഷം നല്‍കാമെന്ന ഉറപ്പില്‍ അരീക്കോട് എത്തിയതോടെയാണ് ഇരുവരും അറസ്റ്റിലായത്.
കേരളം സുരക്ഷിതമോ ? മോഷ്ടക്കളുടെ സംഘം വിലസുന്നു എന്ന മുന്നറിയിപ്പ്. സമീപകാലങ്ങളില്‍ ഉണ്ടായ മോഷണ ശ്രമങ്ങളും മോഷണക്കേസുകളും ഏറെ ഭയം ജനിപ്പിക്കുന്നതായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അജ്ഞാതര്‍ ബ്ലാക്ക് സ്റ്റിക്കര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭീതി പരത്തിയത്. കേരളം മുഴുവന്‍ ഇത്തരത്തില്‍ വീടുകളുടെ ജനലില്‍ ബ്ലാക്ക് സ്റ്റിക്കര്‍ കണ്ടതും ഇതിന്റെ കാരണമെന്താണ് എന്നു കണ്ടെത്താന്‍ കഴിയാതിരുന്നതും ജനത്തെ പരിഭ്രാന്തരാക്കി.
ഇപ്പോഴിത സുല്‍ത്താന്‍ബേത്തേരിയില്‍ മാടക്കര ബിജു എന്നയാളുടെ വീട്ടില്‍ കള്ളന്മാര്‍ വിളയാട്ടം നടത്തുന്നതിന്റെ സിസി ടിവി ദൃശയങ്ങള്‍ പുറത്തു വന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവരുടെ കൈവശം മാരകായുധങ്ങളും ഉണ്ടായിരുന്നു. തൊട്ടടുത്ത വീടിന്റെ വാതില്‍ തകര്‍ത്തിറിഞ്ഞു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് എന്നു പറയുന്നു
സ്വന്തം ലേഖകൻ
മോഹൽലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള തൊടുപുഴ ആശീർവാദ് സിനിമാസിൽ സ്റ്റാഫുകളുടെ ഗുണ്ടായിസം തുടർക്കഥയാവുന്നതു. കുടുംബങ്ങൾ അടക്കം സിനിമ കണ്ടിറങ്ങിയ പല ആളുകളുടെയും പരാതി ഉയർന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങളായി ആരും കാര്യമാക്കാതെ തള്ളുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം തിയറ്ററിനുള്ളിൽ സ്റ്റാഫുകൾ ചേർന്ന് ഒരു യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നു. മറ്റൊരു തീയറ്ററുകളിലും ഇല്ലാത്ത നിയമങ്ങളാണ് ഇവിടെ പ്രാവർത്തികമാക്കുന്നത് എന്നാണ് ജനങ്ങളുടെ പൊതുവെയുള്ള അഭിപ്രായം. തീയറ്ററിൽ എത്തുന്ന പ്രേക്ഷകരെ സിനിമ ടിക്കറ്റിനൊപ്പം കൂടെ പിഞ്ചു കുട്ടികൾക്ക് അടക്കം കഴിക്കാനും കുടിക്കാനും ഒന്നും ഇല്ലെന്നും ഉറപ്പുവരുത്തി ചെക്ക് ചെയ്ത ശേഷമേ തിയേറ്ററിൽ കയറ്റുകയുള്ളു. ഇതിനെതിരെ തുടർച്ചയായുള്ള പരാതികൾ ഉയർന്നിരിക്കെയാണ് ഇങ്ങനെ ഒരു സംഭവം കൂടി. തിയേറ്റർ മാനേജർ ശ്രീകുമാറും, സ്റ്റഫ് അഖിലും ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ആണ് ഷോ കാണാൻ വന്ന മറ്റു പ്രേഷകർ മൊബൈലിൽ പകർത്തിയത്
കൊല്ലപ്പെടും മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധഭീഷണി നേരിട്ടിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്കു വധഭീഷണി ഉണ്ടായിരുന്നു എന്നു ഷുഹൈബ് തന്നെ വ്യക്തമാക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നു. ആരോ പിന്തുടരുന്നുണ്ട് എന്നായിരുന്നു കൊല്ലപ്പെടും മുമ്പ് ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്. തന്നെ അക്രമിക്കാനായി കൊലയാളികള്‍ എത്തിരിക്കുന്നു.
ബൈക്കുകളിലും മറ്റു വാഹനങ്ങളിലും തന്നെ ചിലര്‍ പിന്തുടരുന്നു, അവര്‍ തന്നെ കൊലപ്പെടു ത്തിയേക്കും എന്നും ഷുഹൈബ് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. സി പി എമ്മുകാരെ അക്രമിച്ച കേസില്‍ റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തങ്ങളുടെ മൊഴിയെടുക്കാന്‍ പോലീസ് വന്നിട്ടില്ല എന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു.
പോലീസ് അന്വേഷണം തൃപ്തികരമല്ല എത്തും പിതാവ് കൂട്ടിചേര്‍ത്തു. വാഗണആര്‍ കാറിലെത്തിയ നാലംഗം സംഘം തികളാഴ്ച രാത്രി തട്ടുകടയില്‍ ഇരുന്ന ഷുഹൈബിനെ അക്രമിക്കുകയായിരുന്നു. ഷുഹൈബേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നു സി പി ഐ എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീടിയോ ദൃശയങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കൊച്ചി: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്‍ത്ഥമയുമായി മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു.
അതേസമയം, ഒരു കോളേജിലേക്കും മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ പുറത്താറിങ്ങാനിരുന്ന ഗേറ്റില്‍ പൊലീസ് നിലയുറപ്പിച്ചതോടെ അവര്‍ക്ക് പുറത്തിറങ്ങാനായില്ല.
റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പൊലീസിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയ പ്രിന്‍സിപ്പിലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പതിനായിരം രൂപയില്‍ താഴെ വരുന്ന രണ്ടു മരങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കമാണ് മൂക്കന്നൂരിലെ അരും കൊലയില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട ശിവന്റെ വീടിന്റെ കിണറിനു സമീപം നില്‍ക്കുന്ന രണ്ടു പ്ലാവുകളെ സംബന്ധിച്ചായിരുന്നു തര്‍ക്കം.
അമ്മയ്ക്കു വേണ്ടി അവസാന കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കുരുന്ന് അതുലിനു കരച്ചില്‍ അടക്കാനായില്ല. അനുജത്തി അപര്‍ണ ബന്ധുവിന്റെ മടിയിലിരുന്നു അന്ത്യചുമ്പനം നല്‍കിയപ്പോള്‍ കണ്ടു നിന്നവര്‍ക്കു സങ്കടം അടക്കാനായില്ല.
കുവൈത്തില്‍ നിന്നു ഇന്നലെ രാവിലെ നാട്ടിലെത്തിയ ഭര്‍ത്താവ് സുരേഷിനു സ്മിതയുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നു. വെട്ടേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തി ഏറെ കഴിയും മുന്‍പാണ് അശ്വിനെ എടക്കാടുള്ള വീട്ടില്‍ സംസ്കാരചടങ്ങുകള്‍ക്ക് എത്തിച്ചത്. മൂക്കന്നൂര്‍ എരപ്പില്‍ എത്തിച്ച സ്മിതയുടെ കുട്ടികള്‍ അമ്മയുടെയും മത്തച്ഛന്റെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചു കണ്ട് കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു.
ആശുപത്രിയില്‍ നിന്ന് ഉറ്റവരെ കാണാനായി വീട്ടിലെത്തിച്ച ബന്ധുക്കളെ കുട്ടികള്‍ ചേര്‍ത്തു പിടിച്ചു. മൂത്തമകന്‍ അതുല്‍ അമ്മയുടെ കാല്‍തൊട്ടു നെറുകയില്‍ വച്ചപ്പോള്‍ കൂട്ടക്കരച്ചിലുയര്‍ന്നു.
വിധി വളരെ പെട്ടെന്നാണ് ഇവരുടെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തിയത്.
ശിവരാത്രി ആഘോഷിക്കാന്‍ എടലക്കാട്ടുള്ള വീട്ടില്‍ നിന്ന് എരപ്പിലെ വീട്ടിലേയ്ക്കു വന്ന ഒറ്റ ദിവസംകൊണ്ട് ഇവരുടെ ജീവിതം മാറി മറിഞ്ഞു. മൂത്ത കുട്ടി അതുലാണ് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മകന്‍ അശ്വിന്റെ അടുത്തേയ്ക്കാണ് സുരേഷ് ആദ്യം എത്തിച്ചത്. കുട്ടികളായ അപര്‍ണയും അതുലും അശ്വിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവരൊന്നിച്ചാണ് വീട്ടിലേയ്ക്ക് പോയത്.
പ്രതി ബാബുവിനു തറവാടു വീട് നല്‍കിയിരുന്നു.തറവാടു വീടിനോടു ചേര്‍ന്ന് തന്നെയാണ് ശിവനും വീടുവച്ചിരുന്നത്.മക്കളെ വിവാഹം ചെയ്തയച്ച ശേഷം ശിവനും വല്‍സയും മാത്രമായിരുന്നു താമസം.
കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം.
മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.
കൊച്ചി : കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.
കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.
ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്.
ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകള്‍ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലാണ്.
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.
ഷുഹൈബിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ …
#CPM_terror
#കൊലയാളി_പാര്‍ട്ടി_സിപിഎം