Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. അഭിഭാഷകനായ ബി.രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് തുടങ്ങിയ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് അടുത്തദിവസത്തേക്ക് നീട്ടിയത്. ദിലീപിനായുള്ള വാദം ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു.

ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നതായി ദിലീപിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്.

പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനിയെന്നും പ്രതിഭാഗം വാദിച്ചു. ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പൊലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല.

ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും ദൃശ്യം പകര്‍ത്തിയ ഉപകരണം കൊടുക്കേണ്ട സ്ഥലം, ബന്ധപ്പെടേണ്ട ആള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ചെന്നെത്തിപ്പെടേണ്ട സ്ഥലം, പണംകൈപ്പറ്റേണ്ട മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാക്കിയിരിക്കും.

എന്നാല്‍, സുനിയുടെ പ്രവൃത്തിയില്‍ ഇതൊന്നും കാണുന്നില്ല. മാത്രമല്ല, ധൃതിപിടിച്ചുള്ള, മുന്നൊരുക്കമില്ലാത്ത കാര്യങ്ങളാണയാള്‍ ചെയ്തതെല്ലാം. തനിക്കു പരിചയമുള്ള അങ്കമാലിയിലെ ഒരു അഭിഭാഷകന്റെ പക്കലാണ് മെമ്മറി കാര്‍ഡ് ഏല്‍പിച്ചത്. അദ്ദേഹത്തിനു ദിലീപുമായോ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഒന്നരക്കോടി രൂപയ്ക്കു കൊടുത്ത ക്വട്ടേഷന്റെ വിലയായ ഈ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ സുനി െകെയൊഴിയുകയായിരുന്നു. കൃത്യം നടന്ന ഫെബ്രുവരി 18 നുതന്നെ മെമ്മറി കാര്‍ഡ് അഭിഭാഷകനു കൊടുത്തു. അദ്ദേഹം അത് 20 ന് പോലീസിനു െകെമാറി. ഇതിനിടെ കാര്‍ഡിലെ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചു. ഇതിലെ ഒരു കഥാപാത്രം ‘താനാ’ണെന്നും പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കാട്ടി പിന്നീട് നടിയില്‍നിന്നു തുക തട്ടലായിരുന്നു സുനിയുടെ ലക്ഷ്യം. നടി പൊലീസില്‍ പരാതി നല്‍കിയതോടെ സുനിയുടെ ലക്ഷ്യം തെറ്റി. പ്രതിഭാഗം വാദിക്കുന്നു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരുകയാണ്. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

പ്രമുഖ ക്രിസ്തീയ ആരാധാനാലയമായ അർത്തുങ്കൽ പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ്. ട്വിറ്ററിൽ സ്വന്തം അക്കൗണ്ടിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്. ക്ഷേത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആവശ്യപ്പെട്ടു.

“അർത്തുങ്കൽ പള്ളി ഒരു ഹിന്ദുക്ഷേത്രമായിരുന്നു. അതാണ് ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നത്. ക്രിസ്ത്യാനികൾ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി. എന്നാൽ പള്ളിയുടെ ആൾത്താര പണിയുന്നതിനിടെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു”, ഇങ്ങിനെ തുടരുന്ന പോസ്റ്റിൽ ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യൻ്റെ സഹായം തേടിയെന്നും ടിജി മോഹൻദാസ് പറയുന്നു.

പള്ളിയിൽ എഎസ്ഐ ഉത്ഖനനം നടത്തിയാൽ പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്നാണ് മോഹൻദാസിൻ്റെ വാദം. “അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നും” മോഹൻദാസ് ട്വിറ്ററിൽ ആവശ്യപ്പെടുന്നുണ്ട്

കടയിൽ നിന്നു പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയ കൊത്തുപൊറോട്ടയിൽ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാർഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തി. പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം വാറുപുരയിടത്തിൽ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ഇതിൽ പാമ്പിന്റെ തല കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കൾ‌ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ വെജിറ്റെറിയൻ ഭക്ഷണശാലയിൽ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മീൻ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവർ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.

ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മുരളിയുടെ നേതൃത്വത്തിൽ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി. കോളിഫ്ലവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നോട്ടിസ് നൽകുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തൊടുപുഴ: കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാനാവാത്തതില്‍ പിണങ്ങിപ്പോയ പെണ്‍കുട്ടി ബസിനുള്ളില്‍നിന്ന് ഇറങ്ങിയോടിയത് യാത്രക്കാരെ വട്ടംകറക്കി. നഗരത്തിലെ വാഹന കമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വന്ന നാലു പെണ്‍കുട്ടികളില്‍ ഒരാളാണ് ബസില്‍നിന്ന് ഇറങ്ങിയോടിയത്.

വീട്ടിലേക്കു തിരിച്ചു പോകാനായി പുല്‍പ്പള്ളി പാടിച്ചിറ റൂട്ടിലേക്ക് സര്‍വീസ് പോയ കെ.എസ്.ആര്‍.ടി.സി ബസ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോഴാണ് സംഭവം. ഒന്നു മിണ്ടാതെ കൂട്ടുകാരി ബസില്‍നിന്ന് ഇറങ്ങിയോടിയതു കണ്ടു പകച്ചു മറ്റു മൂന്നു പെണ്‍കുട്ടികള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും ചേര്‍ന്ന് അടുത്തുള്ള തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഇറങ്ങിയോടിയ സ്‌റ്റോപ്പിന് അടുത്തു തന്നെയുള്ള വളവില്‍ നില്‍ക്കുന്നതായി കണ്ടെത്തി.

വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുമായി ബസിലെത്തി കയറ്റി വിട്ടു.. ഇതിനെ തുടര്‍ന്ന് ബസ് അര മണിക്കൂറോളം െവെകി. തുടര്‍ന്നാണ് ബസ് യാത്ര തുടര്‍ന്നത്. കൂട്ടുകാരികള്‍ ഒപ്പമിരിക്കാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയതെന്നാണു വിവരം.

തോപ്പുംപടിയിലെ പബ്ലിക് ടോയിലെറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടിയുടെയും, ജനങ്ങളുടെയും, നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13ന് ഉല്‍ഘാടന മാമാങ്കം സ്ഥലം എംപിയുടെയും, എം എല്‍ എ യുടെയും ഡെപ്യൂട്ടി മേയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നുവെങ്കിലും പൊതുജനങ്ങള്‍ക്കു ഉപയോഗത്തിനായി ഇതുവരെയും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു ആം ആദ്മി പാര്‍ട്ടി പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ കൗണ്‍സിലര്‍ കെ.കെ. കുഞ്ഞച്ചന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി 10 ദിവസമായിട്ടും നടപടി സ്വീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നതിലും, ഉത്ഘാടന നാടകങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി ആം ആദ്മി പാര്‍ട്ടി തോപ്പുംപടി പൊതു ടോയിലെറ്റിനു സമീപം കൗണ്ട് ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ചു, പ്രതിഷേധ യോഗവും നടത്തി. യോഗത്തിന് ശേഷം, ആം ആദ്മി പ്രവര്‍ത്തകര്‍ തോപ്പുംപടിയില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. കൊച്ചി മണ്ഡലം കണ്‍വീനര്‍ കെ.ജെ. ജോസഫ്, കബീര്‍ ഷാ, സെബാസ്റ്റ്യന്‍ പൈലി എന്നിവര്‍ സംസാരിച്ചു.

കൊച്ചി റോട്ടറി ക്ലബ് വിദേശ സഹായത്തോടെ 30 ലക്ഷത്തിലധികം രൂപ ചിലവാക്കി പണിത പൊതു ടോയ്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാകാത്തത് സഹായം ചെയ്തവരോടുള്ള അവഗണയും അധികാരവുമാണെന്നും ടോയിലെറ്റിന് മുന്‍ഭാഗം ഇപ്പോള്‍ കൈയേറി പാര്‍ക്കിങ്ങിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലുകാരുമായുള്ള ഒത്തുകളിയാണോയെന്നു സംശയിക്കുന്നു. ഹോട്ടലില്‍ വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണവും കൂടാതെ പാര്‍ക്ക് ചെയ്യുന്നത് മൂലം, ടോയിലെറ്റിന് മുന്നിലെ ടൈലുകള്‍ പലതും ഇപ്പോള്‍ തന്നെ പൊട്ടിയിട്ടുണ്ട്.

ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളുടെ കാര്യത്തില്‍ അധികൃതരും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത് ദുഃഖകരമാണെന്നും നിസ്സാര കാരണങ്ങള്‍ പറഞ്ഞു പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകുന്നത് കൗണ്‍സിലറുടെ അലസതയും അലംഭാവവുമാണെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ചെന്നൈ മെയില്‍ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. എഞ്ചിന്‍ വേര്‍പ്പെട്ട ട്രെയിന്‍ മീറ്ററുകളോളം മുന്നോട്ട് പോയി. എന്നാല്‍ വേഗത കുറവായത് കാരണം വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കപ്ലിംഗില്‍ വന്ന പിഴവാണ് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ ഒരു നോക്ക് കാണാനായി ആരാധകർ നടത്തിയ പെടാപെട് കണ്ട് സണ്ണി ലിയോൺ പോലും ഞെട്ടിപ്പോയി. ബസിനു മുകളിലും കെട്ടിടത്തിനു മുകളിലും വലിഞ്ഞു കേറുന്ന ആരാധകരുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിലേറ്റവും രസകരമായി സണ്ണിക്ക് തോന്നിയത് വേദി മറച്ചിരുന്ന ഫ്ലക്സ് കീറി അതിനുളളിലൂടെ തല അകത്തേക്കിട്ട് സണ്ണിയെ നോക്കുന്ന ആരാധകന്റെ ചിത്രമാണ്.

ആയിരക്കണക്കിന് പേരാണ് കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയത്. കൊച്ചിയിൽ തന്നെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനസാഗരത്തിനോടുളള നന്ദി ട്വിറ്ററിലൂടെ സണ്ണി പങ്കുവച്ചിരുന്നു.

ഒരുപാട് ചിത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ്. ഈ ചിത്രത്തിന് രസകരമായ ഒരുപാട് അടിക്കുറിപ്പുകൾ എഴുതണമെന്നുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചെറിയ ഇഴയിലൂടെ എന്നെ നോക്കുന്ന ഈ ചിത്രം അത്രയ്ക്കും ക്യൂട്ടാണ്- സണ്ണി ട്വിറ്ററിൽ കുറിച്ചു.

ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മീരാ മോഹന്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വര്‍ക്കല ചാവര്‍കോട് സിഎച്എംഎം കോളെജിലാണ് സംഭവം. ഇന്നലെ രാവിലെ 11 മണിയോടെ അമിത വേഗത്തിലെത്തിയ കാര്‍ മീരയെ ഇടിക്കുകയായിരുന്നു. പ്രൊജക്ട്റ്റ് സമര്‍പ്പിക്കാനായാണ് മീര കോളെജിലെത്തിയതായിരുന്നു മീര. കോളെജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. കാറില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വൻ വരവേൽപാണ് ലഭിച്ചത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ വിമാനത്താവളത്തിൽ സണ്ണിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വന്‍ സുരക്ഷാ സംവിധാനമാണ് സണ്ണിയെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് സണ്ണിയെ ഒരു നോക്ക് കാണാനായി വേദിക്ക് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത്

കേരളത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോണ്‍ 4ന്റെ മുപ്പത്തിമൂന്നാം ഷോറൂമാണ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ എത്തുന്നതിന് പുറമെ ഷോറുമില്‍ നിന്നും വന്‍ വിലക്കുറവും വിലപ്പിടിപ്പുള്ള സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.

ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒന്‍പത് മാസത്തിനിടയില്‍ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയില്‍ ടാസ്‌കുകള്‍ക്ക് സമാനമായിരുന്നുവെന്നുവെന്നും അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അനു പറഞ്ഞു.

എന്താണ് ബ്ലൂവെയില്‍ ഗെയിം, ഇങ്ങനെ കൊലയാളി ആകും ?

ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചാലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട 50 ഘട്ടങ്ങളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതുതന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഇതുപയോഗിച്ചുള്ള ബ്ലാക് മെയ്ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.

RECENT POSTS
Copyright © . All rights reserved