Kerala

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറത്തുകൊന്നു.കാലങ്ങളായുള്ള ഭര്‍ത്താവിന്‍റെ കിടപ്പ് സഹിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.ഭാര്യ സുമതിയെ പൊലിസ് അറസ്റ്റ് ചെയ്തു

ദാരുണമായ സംഭവമാണ് നെയ്യാറ്റിൻകര മണവാരിയില്‍ നടന്നത്.രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.കഴുത്തില്‍ മാരകമായ മുറിവേറ്റിരുന്നു.ഗോപിയുടെ ഭാര്യ സുമതിയെ തൊട്ടടുത്ത പുരയിടത്തില്‍ അബോധാവസ്ഥയിലും കണ്ടെത്തി.പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു.ബോധം തെളിഞ്ഞ ശേഷം സുമതി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

താൻ പുലര്‍ച്ചെ ഭര്‍ത്താവിന്‍റെ കഴുത്തില്‍ അടുക്കളയിലുണ്ടായിരുന്ന കത്തി വച്ച് വെട്ടി.മരണം ഉറപ്പാക്കിയ ശേഷം താൻ ആത്മഹത്യക്ക് ശ്രമിച്ചു.ഭര്‍ത്താവ് 15 വര്‍ഷമായി കിടപ്പിലാണ്.കിടക്കയില്‍ കിടന്ന് അനുഭവിക്കുന്നത് കണ്ട് നില്‍ക്കാനുള്ള മാനസികാവസ്ഥ ഇനിയും ഇല്ല.അതിനാലാണ് കൊല നടത്തിയത്.മൊഴി രേഖപ്പെടുത്തി ഡോക്ടര്‍ അത് പൊലീസിന് കൈമാറി.പൊലീസെത്തി സുമതിയെ കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ഗോപിയും സുമതിയും മകളുടെ വീട്ടിലായിരുന്നു താമസം.രണ്ടാഴ്ച മുൻപാണ് മണവാരിയിലെ മകന്‍റെ വീട്ടിലെത്തിയത്.മകൻ പുതിയ വീട് പണിയുന്നതിനാല്‍ ഒരു താല്‍ക്കാലിക ഷെഡില്ലായിരുന്നു ഇവരുടെ താമസം.

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ  തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്​തു. സർക്കാരിനെതിരെ ഫേസ്​ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍  നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.

ആറു മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ്​ ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ്​ സരിൻ ജീവിതം അവസാനിപ്പിച്ചത്​. മറ്റിടങ്ങളിൽ ആളുകൾക്ക്​ പുറത്തുപോവാൻ കഴിയു​മ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന്​ ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത്​ കടക്കെണി കൂട്ടി. ഇപ്പോൾ സ്വകാര്യ ബാങ്കുകളുടെയും ബ്ലേയ്​ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്‍റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച്​ സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്​.

കുറിപ്പിന്റെ പൂർണരൂപം

 

”ആറ് മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്​ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്‍റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട്​ കാര്യം ഇല്ല.

എന്‍റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്‍റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്‍റെ കുടുംബത്ത സഹയിക്കുക. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്‍റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക്​ ഓണ്‍ലൈനന്‍ ക്ലാസ് ഉള്ളതാണ്”.

അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്‍റ്​ നിരോധിച്ചുവെന്നാണ് പോസ്റ്റിലെ അവസാനത്തെ വരി. കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ്‍ നമ്പറും പോസ്റ്റിലിട്ടിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

പ​ത്ത​നം​തി​ട്ട: ഇ​ള​മ​ണ്ണൂ​രി​ൽ സ​ഹ​പാ​ഠി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​മ്പ​ക​ര സ്വ​ദേ​ശി ജെ​ബി​ൻ. വി. ​ജോ​ൺ(22), പു​തു​വ​ൽ സ്വ​ദേ​ശി​നി സോ​ന മെ​റി​ൻ മാ​ത്യു(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​ന്തം വീ​ടു​ക​ളി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും പ​ത്ത​നാ​പു​രം മാ​ലൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജി​ൽ ബി​രു​ദ​ത്തി​ന് ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ്.

ജെ​ബി​ൻ ബാം​ഗ്ലൂ​രി​ലും സോ​നാ അ​ടൂ​രി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​ർ​ന്നി​രു​ന്നു.

കൊച്ചി: വാഹനാപകടവുമായി ഉണ്ടായ വിവാദത്തില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. വാഹനം ഇടിച്ചിട്ടു നിര്‍ത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി.

തന്റെ കാറ് തല്ലിപ്പൊളിക്കാന്‍ അനുവാദം നല്‍കിയതാരാണെന്ന് ഗായത്രി ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വീഡിയോ എടുക്കുമോ?

ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകള്‍ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടിയെന്നും ഗായത്രി പറയുന്നു.

ഗായത്രി സുരേഷിന്റെ വാക്കുകള്‍: ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല.

എന്നാല്‍ നമ്മുടെ കാറിന്റെ പിന്നാലെ അവര്‍ ചേസ് ചെയ്തു വന്നു. ഒരു പയ്യന്‍ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വട്ടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി.

ഇത്രയും വലിയ പ്രശ്‌നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. ഇവിടെ വലിയ പ്രശ്‌നമായി. ഇരുപത് മിനുട്ടോളം ഞാന്‍ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. പോലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പോലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ എന്നു പറഞ്ഞ് എന്നെ സേഫാക്കിയത് പോലീസാണ്.

ഞാന്‍ നിര്‍ത്താതെ പോയതാണ് പ്രശ്‌നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നു. അപകടത്തില്‍ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകര്‍ത്തത് ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പോലീസിനോടു പറഞ്ഞിട്ടില്ല.

എന്റെ ഇമേജ് പോലും പോയില്ലേ. ഞാന്‍ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.

കേരളത്തില്‍ മൂന്നു കോടി ജനങ്ങളാണ്. അതില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ. ബാക്കി ആളുകള്‍ എനിക്കൊപ്പമുണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്.’

വിഎം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ രോഷത്തോടെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറയുന്നു.

സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഭംഗി ഗ്രൂപ്പാണ്, ഗാന്ധിജിയുടെ കാലത്ത് പോലും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസ് പുതിയ ഉണര്‍വ്വിലേക്ക് പോയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രേ പോ​ക്സോ കേ​സ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ തു​ട​ർ​വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത് വൈ​ലോ​പ്പി​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ൽ​വ​ച്ചും മ​റ്റൊ​രി​ട​ത്തും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന​താ​ണ് കേ​സ്.

പെ​ൺ​കു​ട്ടി​യും അ​മ്മ​യും ന​ൽ​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പീ​ഡ​നം ന​ട​ന്ന സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 17 വ​യ​സാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​തു​വ​രെ മോ​ൻ​സ​നെ​തി​രെ ത​ട്ടി​പ്പ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ദ്യ​മാ​യാ​ണ് പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ത​ട്ടി​പ്പു കേ​സു​ക​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പീ​ഡ​ന​ക്കേ​സി​ൽ മോ​ൻ​സ​ണി​ന്‍റെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കും.

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​ത​ര​ദേ​ശ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ പു​റ​ത്തുനി​ന്നു​ള്ള​വ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടോ​യെന്നു സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ 40 വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്.

സം​ശ​യ​ക​ര​മാ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്കും. ഇ​വ പി​ന്നീ​ടു ക്രൈം​റിക്കാ​ര്‍​ഡ് ബ്യൂ​റോ​യി​ല്‍ പ​രി​ശോ​ധി​ക്കും. നേ​ര​ത്തെ മോ​ഷ​ണ​കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണോ​യെന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​നാ​വ​ശ്യ​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ല​ത്തൂ​ര്‍ സ്റ്റേഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടു ക​വ​ര്‍​ച്ചാ​കേ​സു​ക​ളി​ല്‍ കു​റു​വാ​സം​ഘ​ത്തി​നു പ​ങ്കു​ണ്ടെന്നു ക​ഴി​ഞ്ഞ​ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് നെ​ന്മാ​റ​യി​ല്‍ അ​റ​സ്റ്റി​ലാ​യ കു​റു​വ സം​ഘ​ത്തെ ഇ​വി​ട​ത്തെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കു​ക​യും ചെ​യ്തു. മൂ​ന്നു​പേ​രാ​ണ് നെ​ന്മാ​റ​യി​ല്‍ അ​റ​സ​റ്റി​ലാ​യ​ത്. ഇ​വ​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യംചെ​യ്യും.

നി​ല​വി​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വീ​ടു കു​ത്തി​ത്തു​റ​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ടാ​ലി, തൂ​മ്പ പോ​ലു​ള്ള​വ വീ​ടി​നു പു​റ​ത്തു​വയ്​ക്ക​രു​ത്. അ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ, മ​റ്റ് ആ​ളു​ക​ളെ​യോ വി​ളി​ച്ച​റി​യി​ച്ചു ലൈ​റ്റി​ട്ട​ശേ​ഷം മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് 0495 2721697 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും സി​റ്റി പോ​ലീ​സ് മേ​ധാ​വി എ.​വി.​ ജോ​ര്‍​ജ് അ​റി​യി​ച്ചു.

തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നത്.

ഈ ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ശനിയാഴ്ച അഞ്ചു മൃതദേഹങ്ങൾ കിട്ടിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ കാവാലിയിൽ ഇളംകാട് ഒട്ടലാങ്കൽ മാർട്ടിൻ (48), മക്കളായ സ്‌നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടി. മാർട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെടുത്തിരുന്നു.

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽപ്പെട്ട ഇളംകാട് ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻജോബി (14), ഇളംകാട് പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട് മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി സെബാസ്റ്റ്യൻ (50) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.

ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ കാണാതായ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു(7)വിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോട്ടയം ഏറ്റുമാനൂരിൽ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാൻ മുങ്ങിമരിച്ചു. ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊൻമുടിക്കടുത്ത് കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാൽക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.

ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ വടശ്ശേരിയിൽ ജോജോ(50)യുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. വീടിനു സമീപത്തെ കൃഷിയിടത്തിൽ ശനിയാഴ്ച രണ്ടുമണിയോടെ ചെറിയരീതിയിൽ ഉരുൾപൊട്ടിയിരുന്നു. കല്ലുംമണ്ണും ചെളിയും നീക്കാൻപോയ ജോജോ വീണ്ടും ഉരുൾപൊട്ടിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.

നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.

മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.

ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.

നേപ്പാളില്‍ (Nepal) എവറസ്റ്റ് കൊടുമുടി (Mount Everest) കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (Mazin-19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

RECENT POSTS
Copyright © . All rights reserved