Kerala

അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.

ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.

കൊല്ലം ബൈപാസില്‍ കല്ലുന്താഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസും. തിരുവന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക്‌ പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ൻ ഇ​ന്‍റ​ർ​പോ​ൾ യെ​ലോ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു നോ​ട്ടീ​സ്.  മൂ​ന്നു മാ​സം മു​ന്പു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സി​നെ പി​ന്നീ​ടു കാ​ണാ​താ​യെ​ന്നു കാ​ട്ടി മാ​താ​വ് ജ​ർ​മ​ൻ പോ​ലീ​സി​നും എം​ബ​സി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് അ​ഞ്ചി​നു ജ​ർ​മ​നി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ലി​സ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു കാ​ട്ടി​യാ​ണു മാ​താ​വ് ജ​ർ​മ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി ഡി​ജി​പി​ക്കു കൈ​മാ​റി. ശേ​ഷം വ​ലി​യ​തു​റ പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.  ലി​സ റോ​ഡ് മാ​ർ​ഗം നേ​പ്പാ​ളി​ലേ​ക്കു ക​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ലി​സ​യ്ക്കൊ​പ്പം വി​മാ​ന​മി​റ​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ മു​ഹ​മ്മ​ദ് അ​ലി ഇ​പ്പോ​ൾ ഇ​വി​ടെ​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു വി​വ​ര​മി​ല്ല. ഇ​യാ​ൾ മാ​ർ​ച്ചി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു തി​രി​കെ പോ​യി എ​ന്ന​തു മാ​ത്ര​മാ​ണു ല​ഭ്യ​മാ​യ വി​വ​രം.  ലി​സ​യ്ക്കാ​യി മ​ത​പാ​ഠ​ശാ​ല​ക​ളി​ലും മ​റ്റും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യെ​ലോ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

കേരള ജനപക്ഷത്തിൽ നിന്നു രാജി വച്ച നിർമല മോഹൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ജനപക്ഷത്തിന്റെ സ്ഥാനാർഥിയായ സിജി സജിയെ പരാജയപ്പെടുത്തിയാണു നിർമല വിജയിച്ചത്. 14 അംഗ ഭരണസമിതിയിൽ 2 അംഗങ്ങൾ വോട്ട് ചെയ്തില്ല. യുഡിഎഫ്–എൽഡിഎഫ് ധാരണയിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് പ്രതിനിധികൾ വോട്ട് ചെയ്തു. ജനപക്ഷത്തെ 5 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭരണത്തിൽ ഉള്ള എല്ലാ പഞ്ചായത്തുകളിൽ നിന്നും ജനപക്ഷം പുറത്തായി.

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. വീടിന്റെ മുഴുവൻ വാതിലുകളും . മുറിക്കുള്ളിലെ അലമാരയും തുറന്നിട്ടിരിക്കുകയായിരുന്നു.

വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടി.വി ഓൺ ചെയ്ത് വെച്ചിരുന്നു.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിരലടയാള വിദഗ്ധതരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.മലപ്പുറം എസ് പി,തിരൂര്‍ ഡി.വൈ.എസ് പി വളാഞ്ചേരി സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തെ വിവിധ ഭാഗങ്ങളിലായി താമസിച്ചിരുന്നു.നാലു മാസത്തോളമായി വൈക്കത്തൂരില്‍ താമസം തുടങ്ങിയിട്ട്.ശനിയാഴ്ച്ച നഫീസത്തിനെ കണ്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആലപ്പുഴ: അരുണാചൽപ്രദേശിൽ മരിച്ച ഗ്രഫ് ജീവനക്കാരനും ആലപ്പുഴ ചിങ്ങോലി സ്വദേശിയുമായ അനിൽകുമാറിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. കൃത്യമായി എംബാം ചെയ്യാതെ കൊണ്ടുവന്ന മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അനിൽകുമാർ മരിച്ചത്.നെടുമ്പാശ്ശേരിയിൽ രാവിലെ എത്തിച്ച മൃതദേഹം ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. സംസ്കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങൾ മാറ്റാൻ മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് മൃതദേഹം ജീ‍ർണ്ണിച്ച അവസ്ഥയിലാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ഉറപ്പില്ലാത്ത പെട്ടിയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്ന മൃതദേഹം തിരിച്ചറിയാൻ പോലും പ്രയാസമായിരുന്നുവെന്ന് ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയില്‍ പറയുന്നു. സൈന്യത്തിന്‍റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാ‍ർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം ചടങ്ങുകൾ നടന്നത്. പരാതി ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

കോ​​​ത​​​മം​​​ഗ​​​ലം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​മ്മി​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ മു​​​ൻ മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യം​​​ഗ​​​വു​​​മാ​​​യ ടി.​​​യു.​ കു​​​രു​​​വി​​​ള​​​യു​​​ടെ കോ​​​ത​​​മം​​​ഗ​​​ലം ചേ​​​ലാ​​​ട് തോ​​ന്പ്ര​​യി​​ൽ വീ​​​ട് നേ​​താ​​ക്ക​​ളു​​ടെ സം​​ഗ​​മ​​വേ​​ദി​​യാ​​യി. കു​​​രു​​​വി​​​ള-​​​ചി​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ അ​​റു​​പ​​താം വി​​​വാ​​​ഹ വാ​​​ർ​​​ഷി​​​ക ദി​​നാ​​​ഘോ​​​ഷ​​ത്തി​​നാ​​ണു ചേ​​രി​​തി​​രി​​വു മ​​റ​​ന്നു നേ​​താ​​ക്ക​​ൾ ഒ​​​ത്തു​​​ചേ​​ർ​​ന്ന​​ത്.​  പി.​​​ജെ. ജോ​​​സ​​​ഫ്, ജോ​​​സ് കെ. ​​​മാ​​​ണി തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കു പു​​റ​​മെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​ൽ​​നി​​ന്നു വി​​ട്ടു​​പോ​​യ ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് കൂ​​​ടി​​​യെ​​​ത്തി​​​യ​​​തോ​​​ടെ സം​​ഗ​​മ​​വേ​​ദി ഉ​​ഷാ​​റാ​​യി. നേ​​താ​​ക്ക​​ൾ പ​​​ര​​​സ്പ​​​രം ഹ​​​സ്ത​​​ദാ​​​നം ന​​ട​​ത്തു​​ക​​യും ആ​​​ശ്ലേ​​​ഷി​​​ക്കു​​ക​​യും ചെ​​യ്തു. ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ ഉ​​​ൾ​​​പ്പെ​​ടെ​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​രും ച​​​ട​​​ങ്ങി​​​നെ​​ത്തി.

കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ കെ ആർ ഹരി തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂരിലെ വാടക ക്വാർട്ടേഴ്സിലാണ് കെ.ആർ. ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ തകഴി സ്വദേശിയാണ് ഹരി 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയെ വിവാഹം ചെയ്തത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരുമകനുണ്ട്. വർഷങ്ങളായി ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായി ജോലിനോക്കി വരികയായിരുന്നു കെ ആർ ഹരി.

ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളം യുകെ ന്യൂസ് ബ്യുറോ

ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .

ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.

പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .

 

മലയാളം യുകെ ന്യൂസ് ബ്യുറോ

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. *ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്താണ് റാലി നടക്കുക*.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ വിഭാഗങ്ങളിലേക്കാണ് റാലി. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
*ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം*. വെബ്‌സൈറ്റ്: www.joinindianarmy.nic.in

Copyright © . All rights reserved