ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്‍ക്കും എന്നുള്ളതല്ല. അവന്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടലാസില്‍ അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന്‍ വളര്‍ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
ജെഎന്‍യു സമരമുഖത്തെത്തിയ ദീപിക പദുക്കോണിനെതിരെ തലങ്ങും വിലങ്ങും വിമര്‍ശനങ്ങളാണ്. ബിജെപി നേതാക്കള്‍ക്ക് അത്രയങ്ങ് ദഹിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തി. ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണമെന്ന് സ്മൃതി പറഞ്ഞു.
എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്.
2011 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് മുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനങ്ങള്‍ ഇപ്പോള്‍ ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.
രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.
യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.
കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.
തൊടുപുഴ വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്
സ്വന്തം ലേഖകൻ
കൊച്ചി : സംഘപരിവാര്‍ അനുകൂല ചാനല്‍ എന്ന പേര് കേട്ട ജനം ടി വിയുടെ അവതാരകന്‍ അനില്‍ നമ്പ്യാരെ രൂക്ഷമായി പരിഹസിച്ച് അഡ്വ : രശ്മിത രാമചന്ദ്രന്‍. ജനം ടീവിയുടെ സംവാദത്തില്‍ പങ്കെടുക്കാന്‍ തന്നെ വെല്ലുവിളിച്ച അവതാരകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് അഭിഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത് .
പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഘപരിവാര്‍ വക്താക്കളുടെ വാദങ്ങളെ ഖണ്ഡിക്കുകയും ശക്തമായി കടന്നാക്രമിക്കുകയും ചെയ്യുന്ന രശ്മിത രാമചന്ദ്രന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. അഡ്വ. രശ്മിത രാമചന്ദ്രന്‍ പാനലിലുണ്ടെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. രശ്മിതയെക്കതിരേ വ്യാപകമായ അപവാദ പ്രചരണങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ രശ്മിതയെ നേരിടാന്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനം ടി വി അവതാരകന്‍ തന്നെ വെല്ലുവിളിയുമായി രംഗത്തു വന്നത്.
അനില്‍ നമ്പ്യാരെ പരിഹസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു . ബി ജെ പി നേതാക്കളായ ശോഭ സുരേന്ദ്രനെയും , ബി . ഗോപാലകൃഷ്ണനെയും , സന്ദീപ് വാര്യരെയും ഒക്കെ പല തവണ ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ. രശ്മിത രാമചന്ദ്രന്‍ പരിഹസിച്ച് തള്ളുന്നത് നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിട്ടുള്ളത് . ശബരിമല പ്രശ്‌നത്തില്‍ ജനം ടീവി ഏറ്റെടുത്ത നിലപാടിനെ കേരള സമൂഹം തള്ളികളഞ്ഞപ്പോള്‍ അഡ്വ. രശ്മിത രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖരെ വിളിച്ച് വരുത്തി ജനം ടിവിക്ക് റേറ്റിങ് കൂട്ടാനുള്ള തന്ത്രമായിട്ടാണ് സോഷ്യല്‍ മീഡിയ അനില്‍ നമ്പ്യാരുടെ ഈ നീക്കത്തെ കാണുന്നത്

അഡ്വ.രശ്മിത രാമചന്ദ്രന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചെറിയ കാര്യമല്ല, ഒരു ചാനല്‍ മേധാവി തന്നെ സംഘപരിവാറുമായുള്ള ചര്‍ച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനില്‍ നമ്പ്യാര്‍ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാര്‍ത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാര്‍ന്നു, പത്രപ്രവര്‍ത്തനത്തില്‍ എത്തിക്സിന്റെ കൈപ്പുസ്തകം)
ന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാര്‍ ‘ശോഭി’ക്കാത്തതെന്നാ നമ്പ്യാര്‍ സാര്‍ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാര്‍ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാര്‍ സാറെ ടോര്‍ച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രര്‍, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല…. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാന്‍.
പിന്നെ, സാറെന്നെ ജനത്തില്‍ചര്‍ച്ചയ്ക്ക് വിളിച്ചു, ആ സ്‌നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറു മ്മ. പക്ഷേ, ആളുകള്‍ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയില്‍ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാര്‍ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങള്‍ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാന്‍ നേരിട്ടെന്തിനാ ജനത്തില്‍ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചര്‍ച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവര്‍ക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ‘ വീര്‍’ ആകണം സാറെ? ആരു സാറിനെ വീര്‍ എന്നു വിളിച്ചില്ലെങ്കിലും ഞാന്‍ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനല്‍ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചര്‍ച്ചയ്ക്കു വിളിച്ചല്ലോ!
നൂറു ഫ്‌ലൈയിംഗ് കിസ്സൂടെ….. ( ഉമ്മകള്‍ ഒക്കെ ഫ്‌ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാള്‍ക്കാരു തന്നെ അല്ലേല്‍ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )
https://www.facebook.com/resmitha.ramachandran.7/posts/231797557808804
സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ദേശീയ പണിമുടക്കിനിടെ സമരാനുകൂലികൾ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൈനകരി സ്വദേശികളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ സെക്രട്ടറിയുമുൾപ്പെടെയുള്ള സിഐടിയു പ്രവർത്തകരായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്.
ഇതിൽ ജോളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാബു മുൻ സെക്രട്ടറിയുമാണ്. കെഎസ്കെടിയു ആർ ബ്ലോക്ക് കൺവീനറാണ് അറസ്റ്റിലായ സുധീർ. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചായിരുന്നു കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. അതേസമയം, മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിലെ പ്രതികൾ സിഐടിയും പ്രവർത്തകരാണെങ്കിൽ നടപടിയെടുക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
എന്നാൽ, തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് പ്രതികരിച്ചു. നേരത്തെ ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചിരുന്നു, അതിന് പിന്നാലെയായിരുന്നു പ്രതികരണം.
കുമരകം സന്ദർശനത്തിന് എത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. സമരമാണെന്നും ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്നുമായിരുന്നു സമരാനുകൂലികളുടെ നിലപാട്. ഇതേ തുടർന്ന് ലെവിറ്റും കുടുംബവും രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ നടുകായലിൽ കുടുങ്ങി.
ലിത്വാനിയൻ സ്വദേശിയാണ് 2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് ഉൾപ്പെടെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്.
പൗരത്വ നിയമ പ്രക്ഷോഭം സംബന്ധിച്ചുള്ള ആലോചനകൾക്കായി കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഇടതുപക്ഷവും കോൺഗ്രസ്സും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിക്കുന്നു. താൻ ഒറ്റയ്ക്ക് ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും പോരാടുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും റോഡ് തടയലുകളും ബസ്സുകൾക്കു നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടും അവരുടെ ദേശീയതലത്തിലെ നിലപാടും തമ്മിൽ യോജിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ജനുവരി 13ന് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകരയായിരുന്നു മമത.
ഡൽഹിയിലെ ഇതര പ്രതിപക്ഷ പാർട്ടികൾ തന്നോട് ക്ഷമിക്കണമെന്നും മമത പറഞ്ഞു. ഒരുമിച്ചു നിൽക്കണമെന്ന ആശയം താനായിരുന്നു കൊണ്ടുവന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ഇത്തരമൊരു ഒരുമിക്കലിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ബംഗാളിൽ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പാക്കാൻ താനനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാനിർമാതാക്കൾ. ഉല്ലാസം സിനിമയ്ക്ക് ഷെയിൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട നിർമാതാക്കൾ ആവശ്യമെങ്കിൽ തെളിവായിട്ടുള്ള രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിൻ ഉല്ലാസം സിനിമയ്ക്ക് കരാർ നൽകിയത്. 45 ലക്ഷം നൽകിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.
സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നടൻ ഷെയിൻ നിഗം. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല . മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു.
തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവൻ.’ കേരളത്തിലെ വിജയ് ആരാധകർ ആഘോഷമാക്കുകയാണ് ഇൗ വാക്കുകൾ. പി.സി ജോർജ് എംഎൽഎയാണ് ഒരു അഭിമുഖത്തിൽ വിജയ്‌യെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും തുറന്നുപറഞ്ഞത്. പി.സിയുടെ വാക്കുകൾക്ക് എന്നും ആരാധകരുള്ള സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വിജയ്‌യെ കുറിച്ച് പറഞ്ഞതിങ്ങനെ.
‘ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. പിന്നീട് വിജയ്‌യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര് വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’
‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്‌യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’പി.സി. ജോർജ് പറഞ്ഞു.