ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്നു പറഞ്ഞ് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ 3.5 കോടി തട്ടിയെടുത്തെന്ന് മലയാളി വ്യവസായി ദിനേശ് മേനോൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായോ മകനുമായോ യാതൊരു പണമിടപാടുമില്ലെന്നും ദിനേശ് മേനോൻ മാധ്യമങ്ങളെ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി മലയാളി വ്യവസായി ദിനേശ് മേനോൻ കോടിയേരി ബാലകൃഷ്ണനു പണം നൽകിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നതായി ദിനേശ് മേനോൻ വ്യക്തമാക്കി. മാണി സി. കാപ്പനാണ് അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുപോയത്. 16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു വാഗ്ദാനം. 225 കോടി രൂപയായിരുന്നു ഓഹരി വില. കണ്ണൂർ വിമാനത്താവളത്തിന്റെ യോഗത്തിനായി തിരുവനന്തപുരത്ത് പോവുകയും ചെയ്തിരുന്നു. കോടിയേരിയെ അന്നു കണ്ടതിനു ശേഷം പിന്നീട് കണ്ടിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോടു ചോദിക്കണമെന്നും അദ്ദേഹം മറുപടി നൽകി.
വിമാനത്താവളത്തിൽ ഓഹരി നൽകാമെന്നു പറഞ്ഞ് മാണി സി. കാപ്പൻ പണം വാങ്ങി ചതിച്ചതിനു താനാണ് സിബിഐയിൽ പരാതി നൽകിയത്. തന്ന ചെക്കുകളെല്ലാം മടങ്ങി. ബാങ്കിൽ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വച്ച കുമരകത്തെ സ്ഥലമാണ് തനിക്കു തരാമെന്നാണ് പിന്നീട് പറഞ്ഞത്. പണം തിരിച്ചു കിട്ടാനായി താൻ എൻസിപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് അക്രമണത്തിനു പദ്ധതിയിട്ട് നാലു ജയ്ഷെ ഭീകരർ നുഴഞ്ഞു കയറിയെന്ന വിവരത്തെത്തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ എല്ലാംതന്നെ കർശന സുരക്ഷ ഏർപ്പെടുത്തി. ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലിനാണ് ഭീകരരുടെ കടന്നു കയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. അത്യാപത്കരമായ ആയുധധാരികളാണ് നാലു ഭീകരരുമെന്നാണു വിവരം.
സുരക്ഷാ ഭീഷണി സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ചർച്ച നടന്നു. ജമ്മു കാഷ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു നീക്കിയതിൽ പ്രതികാരം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി ഹിന്ദിയിൽ എഴുതിയ കത്തു ലഭിച്ചതോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി തങ്ങളുടെ പക്ഷത്തിന് ഗ്ലാമർ കൂട്ടുവാനും യുവാക്കളെ ആകർഷിക്കുവാനുമായി ഒരു ടിക്‌ടോക് താരത്തെയാണ് ബിജെപി രംഗത്തിറക്കുന്നത്. ആകെ 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആദംപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കുൽദീപ് ബിഷ്ണോയിക്കെതിരെ ടിൿടോക് തരംഗവും ടിവി താരവുമായ സോണാലി സിങ് ബിഷ്ണോയി താമര ചിഹ്നത്തിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഇതേ മൺലത്തിൽ വെറും 6.9 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നത് കുൽദീപ് ബിഷ്ണോയ് തന്നെയായിരുന്നു. ഇദ്ദേഹം 47.1 ശതമാനം വോട്ട് നേടുകയുണ്ടായി. ഇതിന് തന്ത്രപൂർവ്വം തുളയിടുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ബിഷ്ണോയ് ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പാർട്ടിയിലാണ് അന്ന് മത്സരിച്ചത്. ഈ പാർട്ടി 2016ൽ കോൺഗ്രസ്സുമായി ലയിക്കുകയുണ്ടായി. ബിഷ്ണോയി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എതിരാളികളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. അന്ന് 8.47 ശതമാനം വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത്. ഈ കണക്കുകൾ പ്രകാരം കോൺഗ്രസ്സിന് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലമാണ് ആദംപൂർ.
ഒരു നടിയാകാൻ കൊതിച്ചാണ് സോണാലി തന്റെ ടെലിവിഷൻ കരിയർ തുടങ്ങുന്നത്. ദൂരദർശനിൽ അവതാരകയായി കുറെക്കാലം ജോലി ചെയ്തു. പിന്നീട് സീ ടിവിയിലെ അമ്മ സീരിയലിലൂടെ പ്രശസ്തി നേടി. ഇന്ത്യ പാക് വിഭജനമായിരുന്നു സീരിയലിന്റെ വിഷയം.
സോഷ്യൽ മീഡിയയിലും ഇവർ താരമാണ്. ടിക്ടോക്കിലൂടെയാണ് സോണാലി കൂടുതൽ ജനപ്രീതി നേടിയത്. ബിജെപിയുടെ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് കൂടിയാണിവർ. ബിജെപി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയിലും അംഗമാണ്.
ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപമായിരുന്ന 306 കോടി ഇന്ത്യയിലെത്തിയത്കൊണ്ടും കാര്യങ്ങൾ കഴിഞ്ഞില്ല. ഇനി ഈ തുക വീതിക്കലാണ് അടുത്ത കടമ്പ, അതും 120 അനന്തരാവകാശികൾക്കായി! ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഭജനത്തിനുശേഷം 1948 സെപ്തംബറിൽ നൈസാം മിർ ഉസ്മാൻ അലി ഖാൻ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്തുലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശവാദം ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, ഇന്ത്യയ്ക്കും നൈസാമിന്റെ പിൻഗാമികൾക്കുമായി തുക നൽകണമെന്ന് അനുകൂല വിധിയും വന്നു.
ഇന്ത്യൻ സർക്കാർ, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കൾ, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേർ എന്നിവർക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി. കേസിൽ കക്ഷി ചേർന്നിട്ടുള്ളവർക്കു മാത്രമാണു സ്വത്തിൽ അർഹതയുണ്ടാവുക. കേന്ദ്ര സർക്കാരുമായി നിസാമിന്റെ കുടുംബ പ്രതിനിധികൾ ചർച്ച നടത്തുകയും എങ്ങനെയാണു തുക വീതിച്ചെടുക്കുക എന്നതു സംബന്ധിച്ചു സമവായത്തിലെത്തി യു.കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
-‘ഹൈദരാബാദ് ഫണ്ട്’പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. അതേസമയം, കോടതിവിധിക്കെതിരെ പാക്കിസ്ഥാൻ അപ്പീൽ നൽകിയാൽ നിയമയുദ്ധം നീളുകയും പണം ബാങ്കിൽ തുടരുകയും ചെയ്യും.
നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് ജ.മണികുമാറിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
മുമ്പ് അസിസ്റ്റൻറ് സോളിസിറ്റർ ജനറലായി പ്രവർത്തിട്ടുള്ള ജസ്റ്റിസ് മണികുമാർ 2006ലാണ് മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. കേരളത്തെക്കൂടാതെ ഗുജറാത്ത് ഹൈക്കോടതി (ജസ്റ്റിസ് വിക്രം നാഥ്), ആന്ധ്രാപ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് ജെ. കെ മഹേശ്വരി ), ഗുവാഹത്തി ഹൈക്കോടതി (ജസ്റ്റിസ് അജയ് ലാംബ ),പഞ്ചാബ് & ഹരിയാന ഹൈക്കോടതി (ജസ്റ്റിസ് രവിശങ്കർ ഝാ), ഹിമാചൽ പ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് എൽ നാരായണ സ്വാമി), രാജസ്ഥാൻ ഹൈക്കോടതി (ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി), സിക്കിം ഹൈക്കോടതി (ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി) എന്നീ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.
യുവനാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍(25) സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ബുലന്ദ്ശഹര്‍ ജില്ലയില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു അവര്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ ദേഹത്ത് തറച്ചുകയറിയതായി പോലീസ് അറിയിച്ചു.
രാഗിണി എന്ന വിഭാഗത്തിലെ നാടന്‍ പാട്ടുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരാള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റ് 19ന് ബുലന്ദ്ശഹറിലെ മെഹ്‌സാനയിലെ സംഗീത പരിപാടിക്കിടയിലും ഇവര്‍ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്കായി ഒക്ടോബര്‍ ഒന്നിനും ഇവര്‍ ബുലന്ദ്ശഹറിലെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.
സമീപകാലത്തായി ഡല്‍ഹിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് മുഖം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,933 ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ സിബിഐക്ക് ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി കോടിയേരിക്ക് പണം നല്‍കിയെന്ന ഗുരുതര ആരോപണമായിരുന്നു രംഗത്തെിയ ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ഉന്നയിച്ചത്. എന്നാൽ താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഇത്തരത്തിൽ ഒരു മൊഴിനല്‍കിയിട്ടില്ലെന്നും, പുറത്ത് വന്നത് വ്യാജ രേഖകളാണെന്നും പ്രതികരിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പുറത്ത് വന്ന രേഖകളിൽ തന്റെ ഒപ്പില്ല. ആദ്യം ഇലക്ഷന്‍ സമയത്ത് ഈ വർത്ത പുറത്തുവന്നത്. തന്റെ മുന്നോട്ടുള്ള വളർച്ച തടസ്സപ്പെടുത്താനാണ് വിവാദം. തിരഞ്ഞെടുപ്പ് സമയത്തെ സ്റ്റണ്ടാണ് ഇതെല്ലാമെന്ന് ഷിബു തന്നോട് പറഞ്ഞെത്. ‘ കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.ബി.ഐയ്ക്ക് താനൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറയുന്നു. താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുമില്ല കാപ്പൻ പറയുന്നു.
കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യം. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിരിന്നു.
അതിനിടെ, എൻസിപി നേതാവ് മാണി സി. കാപ്പന്റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി രംഗത്തെത്തി. കോടിയേരിക്ക് പണം നൽകിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രചരിക്കുന്നത് വ്യാജരേഖ; ആരോപണം നിഷേധിച്ച് മാണി സി. കാപ്പൻ http://malayalamuk.com/mani-c-kappan-re…john-allegations/
ഇന്ത്യയും പാകിസ്ഥാനും ആണവയുദ്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ, 100 ദശലക്ഷത്തിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ട് ഒരു പഠനം പറയുന്നു.
“അത്തരമൊരു യുദ്ധം ബോംബുകൾ ലക്ഷ്യമിടുന്ന സ്ഥലങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തും,” യുഎസിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി-ന്യൂ ബ്രൺസ്‌വിക്കിന്റെ സഹ-എഴുത്തുകാരൻ അലൻ റോബോക്ക് പറഞ്ഞു.
ഇരു രാജ്യങ്ങളും കശ്മീരിനെതിരെ നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 2025 ഓടെ 400 മുതൽ 500 വരെ ആണവായുധങ്ങൾ കൈവശം വയ്ക്കാമെന്ന് പഠനം പറയുന്നു.
പൊട്ടിത്തെറിക്കുന്ന ആണവായുധങ്ങൾക്ക് 16 മുതൽ 36 ദശലക്ഷം ടൺ മണം – പുകയിലെ ചെറിയ കറുത്ത കാർബൺ കണികകൾ – പുറം അന്തരീക്ഷത്തിലേക്ക് ഉയരുകയും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യുമെന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഗവേഷകർ കണ്ടെത്തി.
സൗരവികിരണം ആഗിരണം ചെയ്യുമെന്നും വായു ചൂടാക്കുമെന്നും പുകയുടെ വേഗത വർദ്ധിക്കുമെന്നും ഗവേഷകർ പറഞ്ഞു.
ഈ പ്രക്രിയയിൽ, ഭൂമിയിലെത്തുന്ന സൂര്യപ്രകാശം 20 മുതൽ 35 ശതമാനം വരെ കുറയുകയും നമ്മുടെ ഗ്രഹത്തിന്റെ ഉപരിതലം 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ തണുക്കുകയും ചെയ്യും.
ആണവയുദ്ധം പോലൊയൊന്നിനെക്കുറിച്ച് ആലോചിക്കാത്തവരാണ് ഇരുരാജ്യങ്ങളിലെയും ഭൂരിഭാഗം വരുന്ന ജനത. എന്നാൽ സമീപകാലത്ത് ഇരുരാജ്യങ്ങളും പരസ്പരം പുലർത്തുന്ന സമീപനങ്ങൾ ഇത്തരമൊരാലോചനയിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. കൊളൊറാഡോ ബോൾഡർ സർവ്വകലാശാലയും റൂജേഴ്സ് സർവ്വകലാശാലയും ഈ ആലോചനയെ പഠനവിഷയമാക്കിയിരുന്നു. ഈ പഠനറിപ്പോർട്ട് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് നൽകുന്നത്.
രണ്ട് രാജ്യങ്ങളുടെയും പക്കൽ 150 ആണവമുനകളുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2025 ആകുമ്പോഴേക്ക് ഈ ആയുധങ്ങളുടെ എണ്ണം നാനൂറിലേക്കെത്തും. ഒരു യുദ്ധം സംഭവിക്കുകയാണെങ്കിൽ അത് രണ്ട് രാജ്യങ്ങളിലുമുണ്ടാക്കുക വലിയ നാശങ്ങളായിരിക്കും. 13 കോടിയോളം ജനങ്ങളെ കൊല ചെയ്യാൻ ഈ യുദ്ധത്തിനാകും. കോടിക്കണക്കിനാളുകൾ ആണവയുദ്ധത്തിന്റെ പരിക്കുകള്‍ തലമുറകൾക്ക് കൈമാറി ജീവിക്കേണ്ടതായും വരും.
‘സയൻസ് അഡ്വാൻസസ്’ ജേണലിലാണ് ഈ പഠനം വന്നിരിക്കുന്നത്. പാകിസ്താന്റെ നഗരകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇന്ത്യ 100 അണ്വായുധങ്ങളും, 150 അണ്വായുധങ്ങൾ പാകിസ്താൻ തിരിച്ചും ഉപയോഗിക്കുകയാണെങ്കിൽ അത് 50 ദശലക്ഷം മുതൽ 125 ദശലക്ഷം വരെ ജനങ്ങളുടെ മരണത്തിനാണ് കാരണമാവുകയെന്ന് പഠനം പറയുന്നു.
ആണവയുദ്ധം 16 മുതൽ 36 വരെ ടിജി (Glass Transition Temperature) കാർബൺ പുകപടലങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ പുകപടലങ്ങൾ വായുമണ്ഡലത്തിലെ താഴത്തെ പടലമായ ട്രോപ്പോസ്ഫിയറിലേക്കു വരെ എത്തിച്ചേരുമെന്നാണ് പഠനം പഠയുന്നത്. ഇത് പിന്നീട് വായുമണ്ഡലത്തിന്റെ രണ്ടാമത്തെ പടലത്തിലേക്ക് എത്തിച്ചേരും. പിന്നീട് ലോകമെങ്ങും പടരും. ഇതിന് ആഴ്ചകൾ മാത്രമേ എടുക്കൂ.
സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് എത്തുന്നതിന്റെ അളവ് പരിമിതപ്പെടാൻ ഈ പുകപടലങ്ങൾ കാരണമാകും. 20 മുതൽ 30 ശതമാനം വരെ സൂര്യവെളിച്ചത്തിന്റെ കുറവുണ്ടാകും. ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ലോകം മുക്തമാകാൻ 10 വർഷം വരെയെടുക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടൻ, ഫ്രാന്‍സ്, ചൈന, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പക്കലും ആണവായുധങ്ങളുണ്ടെങ്കിലും ഇന്ത്യയുടെയും പാകിസ്താന്റെയും പക്കലുള്ള ആണവായുധങ്ങൾ പ്രത്യേകം ആശങ്കയുണ്ടാക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനു കാരണം, ഇരുരാജ്യങ്ങളുടെയും യുദ്ധപാരമ്പര്യമാണ്. നിരന്തരമായ സംഘർഷങ്ങളിലൂടെയാണ് ഇന്ത്യയും പാകിസ്താനും ഇക്കാലമത്രയും കടന്നുപോന്നത്.
ലോകത്താകെ 13,900 ആണവായുധങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ 93 ശതമാനവും റഷ്യയുടെയും അമേരിക്കയുടെയും പക്കലാണുള്ളത്.
പാകിസ്താന്റെ പക്കൽ എഫ്-16 A/B, മിറാഷ് III/V എന്നീ യുദ്ധവിമാനങ്ങളാണ് ആണവമുനകളെ വഹിക്കാൻ ശേഷിയുള്ളവയായിട്ടുള്ളത്. ഇവയുടെ റെയ്ഞ്ച് 2100 കിലോമീറ്റർ വരെയാണ്. ഇതിനു പുറമെ എട്ടുതരം ബാലിസ്റ്റിക് മിസ്സൈലുകളുമുണ്ട്. ഇവയ്ക്ക് 2750 കിലോമീറ്ററുകൾ സഞ്ചരിക്കാനാകും. ആണവശേഷിയുള്ള രണ്ടുതരം ക്രൂയിസ് മിസ്സൈലുകളും പാകിസ്താന്റെ പക്കലുണ്ട്. ഇവയ്ക്ക് 350 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. അതായത് പാകിസ്താന്റെ തൊട്ടരികിൽ കിടക്കുന്ന ഇന്ത്യയിലേക്ക് സഞ്ചരിച്ചെത്താൻ ഈ ആണവുമുനകൾക്കെല്ലാം സാധിക്കുമെന്ന് ചുരുക്കം.
പാകിസ്താൻ ഇതോടൊപ്പം കടലില്‍ നിന്നും തൊടുക്കാവുന്ന ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. പാകിസ്താന് ആകെ പത്തോളം ആണവായുധ കേന്ദ്രങ്ങളുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യയുടെ പക്കൽ മിറാഷ് 2000H, ജാഗ്വർ IS/IB ജെറ്റുകൾ എന്നീ യുദ്ധവിമാനങ്ങൾ ആണനമുന പേറാൻ ശേഷിയുള്ളവയായിട്ടുണ്ട്. ഇവയ്ക്ക് രണ്ടായിരം കിലോമീറ്ററിനുള്ളില്‍ ആക്രമണം നടത്താനാകും. 3200 കിലോമീറ്റർ റെയ്ഞ്ചുള്ള ബാലിസ്റ്റിക് മിസ്സൈലുകളും ഇന്ത്യയുടെ പക്കലുണ്ട്. 5000 കിലോമീറ്റർ റെയ്ഞ്ചുള്ള രണ്ട് മിസ്സൈലുകൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയാണ് രാജ്യം. കപ്പലിൽ നിന്നും തൊടുക്കാവുന്നതും മുങ്ങിക്കപ്പലിൽ നിന്നും തൊടുക്കാവുന്നതുമായ മിസ്സൈലുകൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യ.
2001 ഡിസംബറിൽ നടന്ന പാർലമെന്റ് ആക്രമണത്തിനു സമാനമായ മറ്റൊരാക്രമണം ഇനിയും നടക്കുകയാണെങ്കിൽ അത് ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.