ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാൺമാനില്ലെന്ന് പോസ്റ്ററുകൾ. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങങളിലാണ് ഗംഭീറിനെ കാൺമാനില്ലെന്ന് കാട്ടി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുൾപ്പടെയാണ് പോസ്റ്ററുകൾ. ഡൽഹിയിലെ വായു മലിനീകരണം ചർച്ച ചെയ്യാൻ പാലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ ഗംഭീർ പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച ആയിരുന്നു യോഗം ചോർന്നത്. യോഗത്തിനെ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ പാർട്ടികളാകാം പോസ്റ്റർ പതിച്ചതിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തേക്കുറിച്ച് ഗംഭീറോ ബിജെപി കേന്ദ്രങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വിദഗ്ധനായ കൊലപാതകിയെന്ന് ക്രൈംബ്രാഞ്ച്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗവും മറ്റും അടിസ്ഥാനമാക്കിയാണ് പ്രതി വിദഗ്ധനായ കൊലപാതകിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കഴുത്ത് മുറുക്കിയാണ് കൊലനടത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയത്. ശരീരഭാഗങ്ങളിലൊന്നും രക്തം തളം കെട്ടി നിന്നിരുന്നില്ല. ഇക്കാരണത്താലാണ് രക്തം കട്ടപിടിച്ച ശേഷം അറുത്തുമാറ്റിയതാവാമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
ശരീര ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്. ഒരുപക്ഷേ മാര്‍ബിള്‍ മുറിക്കുന്ന ബ്ലേഡോ, കൈകൊണ്ടുപയോഗിക്കാവുന്ന മരം മുറിയ്ക്കുന്ന മെഷിനോ ഇതിനായി ഉപയോഗിച്ചിരിക്കാം. മുറി ഭാഗങ്ങളില്‍ മാംസം ചിന്നിച്ചിതറിയിട്ടുണ്ട്. അതിനാല്‍ മുറിയ്ക്കുന്നതിനിടെ ബ്ലേഡ് ഒന്നില്‍കൂടുതല്‍ തവണ മുറിയിലൂടെ കടന്നുപോയിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീരത്തിലെ എല്ലിന് ഭാഗങ്ങള്‍ ഒഴിവാക്കി കൃത്യമായി മാസംഭാഗങ്ങളില് കൂടിയാണ് മുറിച്ചത്. വിദഗ്ധനായ ആള്‍ക്കല്ലാതെ ഇത്തരത്തില്‍ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൃത്യം നടന്ന സ്ഥലവും ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലവും വ്യത്യസ്തമാണ്. കഴുത്തിന് താഴേയുള്ളതും അരയ്ക്ക് മുകളിലുള്ളതുമായ കൈകളില്ലാത്ത ശരീര ഭാഗം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് സമീപത്തൊന്നും രക്തമോ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൃത്യം നടത്തിയത് മറ്റൊരിടത്ത് നിന്നാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെങ്കിലും ഉപേക്ഷിച്ചത് ഒരിടത്തായിരിക്കാമെന്നാണ് നിഗമനം. ഇരുവഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇരുവഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്ത് നിന്നാണ് ശരീരഭാഗങ്ങളില്‍ കൂടതലും കണ്ടെത്തിയത്. പുഴയില്‍ ഉപേക്ഷിച്ച ഭാഗങ്ങള്‍ ഒഴുകി കടലിലെത്തിയെന്നാണ് സംശയിക്കുന്നത്. ജൂണ്‍ മാസമായതിനാല്‍ മഴവെള്ളത്തിനൊപ്പം ഇവ കടലില്‍ വേഗത്തില്‍ എത്തിച്ചേര്ന്നതാവാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.
കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്തിയാല്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ലഭ്യമായ ശരീരഭാഗങ്ങളും തലയോട്ടിയും അടിസ്ഥാനമാക്കി രണ്ടുവര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് തയാറാക്കി. 165 സെന്റീമീറ്റര്‍ നീളമുള്ള ഇതരദേശക്കാരനായ 25 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് യുവാവ് മദ്യപിച്ചിരുന്നതായും നാല് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു.
ശരീരലക്ഷണങ്ങളും മറ്റും കണക്കിലെടുത്താണ് ഇതരദേശക്കാരനാണ് കൊല്ലപ്പെട്ടതെന്ന് നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. പുകയില ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിച്ചവരില്‍ കാണുന്ന രീതിയില്‍ പല്ലില്‍ കറപിടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊലയാളിയെ കുറിച്ച് അന്വേഷിക്കാനാവൂ. മൂന്ന് ഭാവങ്ങളിലുള്ള രേഖാചിത്രമാണിപ്പോള്‍ പോലീസ് പുറത്തുവിട്ടത്.
2017 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി. പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു.
പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസായിരുന്നു കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സപ്റ്റംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
2017 ഒക്ടോബര്‍ നാലിനാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാനത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമായി പോലീസ് അന്വേഷണം നടത്തി. കാണാതായവരെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ വഴിയും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതരദേശതൊഴിലാളിയാണെന്ന സംശയത്തെ തുടര്‍ന്ന് മുക്കം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.
ഇവിടെയുള്ള കരാറുകരേയും ഇതരദേശതൊഴിലാളികളേയും ഉള്‍പ്പെടുത്തികൊണ്ട് യോഗം ചേര്‍ന്നെങ്കിലും മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഇതേതത്തുടര്ന്നാണ് തലയോട്ടി അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തില്‍ സാമ്യമുള്ളയാളുളെ കാണാതായിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും തുടരന്വേഷണത്തിന് ഇത് ഏറെ സഹായകരമാവുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി. ഫോണ്‍: 9497990212,
ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. വരൻ ജഹാംഗീറാകട്ടെ മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം. മലയാളസിനിമയിൽ നിന്നുള്ള നിരവധിപ്പേർ കല്യാണത്തിന് എത്തി.
‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.
ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വഴിതെറ്റി ഒരു എത്തും പിടിയും കിട്ടാതെ ആമിന എന്ന മരിയ ഇടുക്കിയിലെത്തുന്നത്. പേടിച്ചും വിറച്ചും അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എങ്ങോട്ടെന്നില്ലാതെ കാത്തിരുന്ന ആ യുവതിയെ പിന്നീട് ഓട്ടോക്കാരായ സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജന്മനാ ബധിരയും സംസാരശേഷിയുമില്ലാത്ത യുവതിയില്‍ നിന്നും ജന്മദേശം തപ്പിയെടുക്കാന്‍ അന്ന് ആ പ്രദേശത്തുള്ള ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല. മലയാളം അറിയാത്ത ആ യുവതി ഒടുവില്‍ കൈകൊണ്ട് എഴുതി തന്റെ പേര് ആമിനയാണെന്നും തനിക്ക് അഞ്ച് സഹോദരികളുണ്ടെന്നും പൊലീസിന് പറഞ്ഞുകൊടുത്തു. കൈകളില്‍ 786 എന്ന് ടാറ്റു ചെയ്തിരുന്നു.
ശേഷം പൊലീസ് മുന്‍കൈയ്യില്‍ അവരെ തൊട്ടടുത്തുള്ള ആശ്രമത്തിലെത്തിച്ചു. അവരുടെ കുടുംബത്തെയും വേരുകളെയും തിരഞ്ഞുള്ള പ്രയത്നം പിന്നീട് എങ്ങുമെത്തിയില്ല. കേരളത്തില്‍ തുടര്‍ന്നുള്ള ജീവിതം നയിച്ച ആമിന വൈകാതെ തന്റെ ജീവിത പങ്കാളിയെ ഇടുക്കിയില്‍ നിന്നും കണ്ടുപിടിച്ചു. 2003ല്‍ ആശ്രമത്തില്‍ സാമൂഹിക സേവനത്തിന് പോയ റോഡിമോന്‍ ആമിനയെ കാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ മരിയ എന്ന പേര് നല്‍കുകയും ശേഷം ആലപ്പുഴയിലേക്ക് താമസം മാറുകയും ചെയ്തു.
ഈയടുത്താണ് മരിയ അപ്രതീക്ഷിതമായി ആമിര്‍ ഖാന്‍ നായകനായ പഴയ ഹിന്ദിഗാനം ശ്രദ്ധിക്കുന്നത്. 1995 പുറത്തിറങ്ങിയ ഹിന്ദി ചിത്രം അക്കേല ഹം അക്കേല തും (Akele Hum Akele Tum ) എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗമായിരുന്നു അത്. ആമിര്‍ ഖാനും മകനും സൈക്കിളില്‍ ചുറ്റിയടിക്കുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട മരിയ ഒരു നിമിഷം ഞെട്ടിപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ടു പരിചയിച്ച പാര്‍ക്കും പരിസരവും. മരിയ ആ പഴയ ഓര്‍മകള്‍ ഭര്‍ത്താവായ റോഡിമോനോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. മുബൈയിലെവിടെയോ ആണ് ഈ പ്രദേശം എന്ന് ഭര്‍ത്താവ് റോഡിമോന് മനസ്സിലായി. ആ സിനിമയുടെ സംവിധായകന്‍ മന്‍സൂര്‍ ഖാനോട് ആ ചിത്രീകരണ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച ഭര്‍ത്താവിന് പക്ഷെ വലിയ പ്രതീക്ഷ നല്‍കുന്ന സൂചനയൊന്നും അവരില്‍ നിന്നും ലഭിച്ചില്ല.
മുബൈക്കടുത്തുള്ള ഫാന്റസി ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കിന് സമീപത്ത് നിന്നാണ് ചിത്രീകരിച്ചതെന്നാണ് സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ ഭര്‍ത്താവ് റോഡിമോനോട് പറഞ്ഞത്. മരിയയുടെ വീടിലേക്ക് ഇവിടെ നിന്നും അര മണിക്കൂര്‍ മാത്രമേ ദൂരമേയുള്ളുവെന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പതാക തന്റെ കോളനിയിലുണ്ടെന്നും മരിയ ഓര്‍ത്തെടുത്തു. കല്ല് പാകിയ റോഡുകളും നിരനിരയായ വീടുകളും ഇതിനിടയിലുണ്ടായിരുന്നെന്നും അടുത്ത് തന്നെ റെയില്‍വേ ട്രാക്ക് ഉണ്ടായിരുന്നുവെന്നും മരിയ പറയുന്നു. ഇപ്പോള്‍ മനസ്സിലുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് മരിയയും കുടുംബവും. അതിനുളള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സാംസ്കാരിക മന്ത്രി എ.കെ ബാലനെ കണ്ട് സഹായം തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും 2020 മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് രണ്ട് സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ണായകമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് മുന്നോടിയായി നടന്ന വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്ന്് ധനമന്ത്രി പറഞ്ഞു.അതേസമയം മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.
റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.
20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ. ടോം തോമസിന്റെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി തുക തട്ടിയതാണെന്നു സംശയിക്കുന്നു. ടോം തോമസ് വധകേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.
ടോം തോമസിന്റെ മരുമകളായ ജോളി നൽകിയ ചെക്ക് ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്താതെ പണം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നു സംശയിക്കുന്നു. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയും പാർട്ണറും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകൾ ജോളിയ്ക്ക് അറിയാമായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പാർട്ണറുടെ മരണം സംബന്ധിച്ച ചില സംശയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘാംഗം വെളിപ്പെടുത്തി.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനത്തിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. കൂടാതെ വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായും കൂടികാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. െ്രെകംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.
പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഏറ്റെടുത്തത്. സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയിലേക്ക് നീങ്ങുകയാണ്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശും.
ഫാത്തിമയ്ക്കു നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് പിതാവ് ലത്തീഫ് പറയുന്നത്. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.
അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്‌റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടു മാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു. ഏതായാലും വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എല്ലാം മാറി മറിയും. ഫാത്തിമയുടെ കുടുംബത്തിന് നീതി കിട്ടിയാല്‍ അതിലൊരു കയ്യടി വി. മുരളീധരനും കിട്ടും.
മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.
യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) റിപ്പോർട്ട് തടഞ്ഞ് കേന്ദ്രസർക്കാർ. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തിറക്കേണ്ടെന്ന് കേന്ദ്രം നിർദേശം നൽകി. സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി 2011-2012 വര്‍ഷം പ്രതിമാസം 1501 രൂപയായിരുന്നു. 2017-2018 വര്‍ഷത്തിൽ ഇത് 1446 രൂപയായി കുറഞ്ഞു. അതായത് 3.7 ശതമാനത്തിന്‍റെ കുറവ്. വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് കടുത്ത ബുദ്ധമുട്ട് നേരിടുന്നുണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പട്ടിണി പെരുകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം ദാരിദ്ര്യം പെരുകുന്നതായുള്ള കണക്കുകൾ പുറത്തുവിട്ട് ഒരു ഇംഗ്ലീഷ് ദിനപത്രം വാർത്ത നൽകിയത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്ഒ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രമെത്തിയത്. കണക്കുകൾ കൃത്യമല്ല എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
സാമ്പത്തിക മാന്ദ്യം മറികടക്കാൻ വലിയ ഇളവുകൾ കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിൽ സാമ്പത്തിക രംഗത്ത് ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രതിസന്ധിയിലേക്കല്ല രാജ്യം പോകുന്നതെന്നാണ് സാമ്പത്തിക വിദ്ധരുടെ വിലയിരുത്തൽ. ഗ്രാമങ്ങളിലെ തളര്‍ച്ചയുടെ വ്യാപ്‍തി വരുംവര്‍ഷങ്ങളിലും കൂടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം