India

ഫോനി ചുഴലിക്കാറ്റ് തീരത്തോടടുത്തതോടെ ഒഡിഷയിലെ പതിനാല് ജില്ലകളില്‍ നിന്ന് എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു. നാളെ ചുഴലിക്കാറ്റ് ഒഡിഷയില്‍ പ്രവേശിക്കും. കാറ്റിന്റേ വേഗം മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെയാകാം. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശജില്ലകളില്‍ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ബംഗാള്‍, ആന്ധ്ര തീരത്തും നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായി നടന്‍ ദീലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പ്രതി പട്ടികയില്‍ പേരുള്ള തനിക്ക് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും തെളിവുകളെല്ലാം തനിക്ക് കൈമാറാന്‍ തയ്യാറാകണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേസിലെ ഇരയുടെ സ്വകാര്യത ഹനിക്കപ്പെടാന്‍ സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ച് നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദീലീപിന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസില്‍ സിബിഐ ആന്വേഷണം നടത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ബി.​സു​ഭാ​ഷ​ണ്‍ റെ​ഡ്ഡി അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഗ​ച്ചി​ബൗ​ളി ആ​ശു​പ​ത്രി​യി​ല്‍ ഒ​രു മാ​സ​ത്തോ​ള​മാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് റെ​ഡ്ഡി.  2004 ന​വം​ബ​റി​ലാ​ണ് അ​ദ്ദേ​ഹം കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ത​നാ​യ​ത്. 2005 മാ​ര്‍​ച്ചി​ല്‍ വി​ര​മി​ക്കു​ക​യും ചെ​യ്തു.  ഇ​തി​ന് ശേ​ഷം 2005 ല്‍ ​ആ​ന്ധ്ര​പ്ര​ദേ​ശ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യും, പി​ന്നീ​ട് ആ​ന്ധ്ര​പ്ര​ദേ​ശ് ലോ​കാ​യു​ക്ത​യാ​യും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

പകുതിയോളം മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും ശേഷിക്കുന്ന ഇടങ്ങളിൽ ഇപ്പോഴും ആവേശപ്രചാരണമാണ്. പ്രചാരണത്തിരക്കിനിടെ അമേഠിയിൽ പ്രിയങ്ക ഗാന്ധി കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോ വൈറലാകുകയാണ്.

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം വിളിച്ചാണ് കുട്ടികൾ വരവേറ്റത്. ഇതു കേൾക്കുമ്പോൾ പ്രിയങ്ക ചിരിക്കുന്നതു കാണാം.

പിന്നീട് മോദിക്കെതിരെയും കുട്ടികൾ മുദ്രാവാക്യം വിളി ആരംഭിച്ചു. അങ്ങനെ ചെയ്യരുതെന്നും നല്ല മുദ്രാവാക്യങ്ങൾ മാത്രം വിളിക്കണമെന്നും പ്രിയങ്ക കുട്ടികളെ ഉപദേശിച്ചു. തുടർന്ന് കുട്ടികൾ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക‌്യം വിളിക്കുന്നതു കേൾക്കാം.കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു എന്നാരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ പ്രിയങ്കയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

 

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 390 ജവാന്‍മാര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കുമെന്ന മോദിയുടെ അവകാശവാദത്തെ തുറന്നുകാണിക്കുന്നതാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം, ഇന്ത്യയില്‍ ഒരു ദുര്‍ബല സര്‍ക്കാരുണ്ടാകാന്‍ പാക്കിസ്ഥാനിലെ ഭീകരര്‍ കാത്തിരിക്കുകയാണെന്ന് അയോധ്യയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടി പ്രസംഗിച്ച മോദി പക്ഷെ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. അതേസമയം യു.പിയില്‍ ബിജെപി തകര്‍ന്നടിയുമെന്ന് എ.െഎ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

താമരയ്ക്കുള്ള ബട്ടണില്‍ വിരലമര്‍ത്തൂ; ഭീകരയില്‍ നിന്ന് മുക്തി നേടൂ. അയോധ്യയിലെ റാലി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭീകരരെ അവരുടെ താവളത്തില്‍പ്പോയി ഇല്ലാതാക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയും ഭീകരതയോട് മൃദുസമീപനം കാണിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

രാമക്ഷേത്രത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചില്ല. എന്നാല്‍ ജയ് ശ്രീറാം വിളികളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. രാമജന്മഭൂമി ക്ഷേത്രത്തിലെയും തര്‍ക്ക പ്രദേശത്തെയും സന്ദര്‍ശനം ഒഴിവാക്കി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് അയോധ്യയിലെത്തുന്നത്. അതേസമയം യു.പിയില്‍ മഹാസഖ്യത്തിന്‍റെയല്ല ബിജെപിയുടെ വോട്ടുകളാണ് കോണ്‍ഗ്രസ് പിടിക്കുകയെന്ന് റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വാരാണസിയില്‍ മല്‍സരിക്കുന്നത് ഒഴിവാക്കിയതെന്നും പ്രിയങ്ക വ്യക്തമാക്കി.

മലപ്പുറം താനൂരില്‍ വഴിയോരത്ത് ദിവസങ്ങളായി കിടന്ന കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. താനൂര്‍ ചീരാന്‍ കടപ്പുറം പള്ളിപ്പടിയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് രണ്ട് വാളുകളും നാല് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.

നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പോലീസെത്തി കാര്‍ തുറന്ന് പരിശോധന നടത്തിയത്. നാല് ദിവസം മുന്‍പാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ നിര്‍ത്തിയിട്ട് പോയതാകുമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം കൊണ്ടുപോകാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡിക്കില്‍ രണ്ട് വാളും നാല് ഇരുമ്പ് പൈപുകളും ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ആയുധങ്ങളും വാഹനവും പോലീസിസ് കസ്റ്റഡിയിലെടുത്തു. മൂര്‍ച്ചയേറിയ രണ്ട് വാളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പ് സ്ഥിരം സംഘര്‍ഷ മേഖലയായിരുന്ന തീരദേശത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ കുറെ കാലങ്ങളായി പ്രശ്നങ്ങളില്ല. തീരദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന് യാത്രാവിലക്ക്, ആയുധ ഇടപാട് തടയൽ തുടങ്ങി കടുത്ത നടപടികൾ നേരിടേണ്ടിവരും. അസ്‌ഹറിന്റെ ആസ്തികൾ പാക്കിസ്ഥാൻ മരവിപ്പിക്കും.

മസൂദ് അസ്ഹറിനെതിരെ യുഎന്നില്‍ ഇന്ത്യ നേരത്തെ നടത്തിയ നീക്കങ്ങളെ പാക്കിസ്ഥാനോടുള്ള താല്‍പര്യം മൂലം ചൈന സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹറിനെതിരായ നീക്കം ശക്തമാക്കി. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തു.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പരിഗണിച്ച് അസ്‍ഹറിനെ പാക്കിസ്ഥാൻ ജയിലലടക്കുമോ എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ വിദേശകാര്യസെക്രട്ടറി വിജയ്ഗോഖ്‍ലെ ചൈനയിലെത്തി കൈമാറിയിരുന്നു. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീരുമാനം നീട്ടിവയ്ക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ അസ്ഹറിനെതിരായ നടപടിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചു.

009 മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കമാണ് ലക്ഷ്യം കണ്ടത്. പാക്കിസ്ഥാനിലെ ബഹാവല്‍പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതിയുടെ ഇസ്‍ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖ്വായ്ദ സാങ്ഷന്‍സ് കമ്മിറ്റി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇതോടെ, ഇയാളുടെ പേരില്‍ വിവിധ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കും. യാത്രാവിലക്ക് വരും. ആയുധ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. മസൂദ് അസഹ്റിനെതിരെ നിയമനടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകും.

പുല്‍വാമ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, പാര്‍ലമെന്‍റ് ആക്രമണം, ജമ്മുകശ്മീര്‍ നിയമസഭാ മന്ദിരത്തിനേരെയുണ്ടായ ആക്രമണം എന്നിവയ്ക്ക് പിന്നില്‍ ജെയ്ഷെ മുഹമ്മദായിരുന്നു. മസൂദ് അസഹര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചി: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യത്തിന് പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മറുപടി. ശ്രേഷ്ഠ ബാവ സഭാധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട പാത്രിയര്‍ക്കീസ് ബാവ മത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു.

ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയില്‍ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സഹായിക്കാന്‍ മൂന്ന് സീനിയര്‍ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠ ബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്.

ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, എബ്രഹാം മാര്‍ സേവറിയോസ് എബ്രഹാം മാര്‍ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നല്‍കിയത്.

പ​​​ഞ്ചാ​​​ബി​​​ൽ ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​തയിലെ സഹോദയ സൊ സൈറ്റിയുടെ കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ളി​​​വി​​​ൽ​​​പോ​​​യ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ലെ ര​​​ണ്ട് അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ പി​​​ടി​​​യി​​​ൽ. കൊ​​​ച്ചി​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ വ്യാ​​​ജ​​​രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ച്ച് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യ​​​വേ കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ട്യാ​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജോ​​​ഗീ​​​ന്ദ​​​ർ സിം​​​ഗ്, രാ​​​ജ്പ്രീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.  വ്യാ​​​ജ​​ രേ​​​ഖ​​​ക​​​ളും വ്യാ​​​ജ​​ വി​​​ലാ​​​സ​​​വും ന​​​ൽ​​​കി ര​​​ണ്ടു പേ​​​ർ കൊ​​​ച്ചി​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​താ​​​യി ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും കു​​​ടു​​​ങ്ങി​​​യ​​​ത്. ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ ഇ​​​രു​​​വ​​​രും പ​​​ഞ്ചാ​​​ബി​​​ൽ​ സ​​​സ്പെ​​​ൻ​​​ഷ​​നി​​ലാ​​യി ഒ​​​ളി​​​വി​​​ൽ​​​പ്പോ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​.   ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത വി​​​വ​​​രം പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചെ​​ന്നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്. സു​​​രേ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ൽ ത​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​രു​​ന്നോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.   ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 29നു ​​​ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത വൈ​​​ദി​​​ക​​​ൻ ഫാ. ​​​ആ​​​ന്‍റ​​​ണി മാ​​​ട​​​ശേ​​​രി സഹോദയ സൊ സൈറ്റിയുടെ അക്കൗണ്ടിൽ അ​​​ട​​യ്​​​ക്കു​​​ന്ന​​​തി​​​നായി ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർക്കൊപ്പം പ​​​ണം എ​​​ണ്ണി തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പോ​​​ലീ​​​സെ​​​ത്തി പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത 16.65 കോ​​​ടി രൂ​​​പ​​​യി​​ൽ 6.66 കോ​​​ടി രൂ​​​പ കാ​​​ണാ​​​താ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. വിവിധ സ്കൂളുകൾക്കുള്ള സ​​​ഹോ​​​ദ​​​യ ബു​​​ക്ക് സൊ​​​സൈ​​​റ്റി​​​യുടെ അക്കൗണ്ടിൽ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ളതായിരുന്നു തു​​​ക.

ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 9.66 കോ​ടി രൂ​പ​യു​മാ​യി ഫാ. ​ആ​ന്‍റ​ണി​യെ​യും മ​റ്റ് അ​ഞ്ചു പേ​രെ​യും പി​ടി​കൂ​ടി​യെ​ന്നാ​യി​രു​ന്നു ആ​ദ്യം പോ​ലീ​സ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ത​ന്‍റെ വ​സ​തി​യി​ൽ​നി​ന്നു പോ​ലീ​സ് 16.65 കോ​ടി രൂ​പ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്നു ഫാ. ​ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​ഞ്ചാ​ബ് ഡി​ജി​പി പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. അ​തേ​ത്തു​ട​ർ​ന്നാ​ണ് എ​എ​സ്ഐ​മാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.  പോ​​​ലീ​​​സ് റെ​​​യ്ഡി​​​ൽ പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത് ഫാ. ​​​ആ​​​ന്‍റ​​​ണി​​​യു​​​ടെ താമസസ്ഥലത്തുനി​​​ന്നാ​​​ണെ​​​ന്നും പോ​​​ലീ​​​സ് എ​​​ത്തു​​​ന്പോ​​​ൾ ആ​​​റു കോ​​​ടി​​​യോ​​​ളം രൂ​​​പ എ​​​ണ്ണി​​​ത്തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​രും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത തു​​​ക​​​മു​​​ഴു​​​വ​​​ൻ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ മു​​​ങ്ങി​​​യ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​രു​​​വ​​​രു​​​ടെ​​​യും പ​​​ക്ക​​​​ൽ പ​​​ണ​​​മു​​​ണ്ടോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​ന്നു​​ണ്ട്.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യയിലും ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പരാതിയില്‍ പറയുന്നത്.

പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു ഗതാഗത വാഹനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്‍ഖയും നിരോധിക്കണം എന്നും ഇവര്‍ ആവശ്യപെട്ടിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. .പൊതു സുരക്ഷ ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved