FIR has been registered against Samajwadi Party leader Azam Khan for his comment ‘main 17 din mein pehchan gaya ki inke niche ka underwear khaki rang ka hai’. (File pic)
പ്രധാനമന്ത്രിയുടെ ‘ദുരൂഹ’പെട്ടി സംബന്ധിച്ച് മൗനം വെടിഞ്ഞ് ബിജെപി. നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന ദൂരൂഹപ്പെട്ടിയില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ആരോപണം. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം.
സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.
പെട്ടി കയറ്റിയ വാഹനം മോദിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്‍റ് കെ.എസ് നവീന്‍ പറഞ്ഞു.
മുണ്ടക്കയം കരിനിലത്തു അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനീല പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (70) മകൻ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മുക്കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മധുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എനിക്ക് ഇപ്പോൾ അച്ഛനും അമ്മയുമില്ല ആ സ്ഥാനത്ത് കണ്ട് അനുഗ്രഹം വാങ്ങാനാണു ഞാൻ വന്നത്. അതു വാങ്ങി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്കൊപ്പമുണ്ട്..’ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയശേഷം തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളിങ്ങനെയാണ്.
തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര നിലപാട് സ്വീകരിക്കുമ്പോഴും ശബരിമല വിഷയത്തിൽ സംഘടന എടുത്ത നിലപാടുകൾ എങ്ങനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2015ൽ എൻഎസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയോടു സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കി വിടുകയും ചെയ്തിരുന്നു.
അന്നത്തെ ആ വിവാദ കഥ ഇങ്ങനെ:
2015ൽ എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്തു പ്രവേശിച്ചതിനെ തുടർന്നു സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്നു സുകുമാരൻ നായർ പുറത്താക്കി. ഈ സംഭവം വലിയ വിവാദമായി. എൻഎസ്എസിനെ കുറിച്ചോ പ്രവർത്തനത്തെ കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്.
അരുവിക്കര തിരഞ്ഞെടുപ്പിൽ ഇന്നലെ വരെ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും സുകുമാരൻ നായർ അന്നു തുറന്നടിച്ചു. എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ഹൃദയം പൊട്ടിയെന്നു നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്‍റെ തലയില്‍ 6 സ്റ്റിച്ച് ഉണ്ട്.
ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിയാണ് അസംഖാന്‍.
അസം ഖാന്റെ പരാമർശം ഇങ്ങനെ:
‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’
അതേസമയം, ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ നിലവാരം ഇതിലും താഴാനാകില്ല. എസ്പിയുടെ യഥാർഥ മുഖമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സ്ത്രീകളെക്കുറിച്ചുള്ള അവരുടെ യഥാർഥ ചിന്തകളാണ് പുറത്തുവരുന്നതെന്നും ചന്ദ്രമോഹൻ പറഞ്ഞു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി.
തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. വിഡിയോ കാണാം.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
“ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक”
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.
കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്
ഉത്തർ പ്രദേശിലെ അലിഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടൽ കൊണ്ട് തീ വേഗം കെടുത്താൻ കഴിഞ്ഞു. വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വേദിയിൽ വൈദ്യുതി ഉപകരണങ്ങൾ സജ്ജമാക്കാൻ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ േകസെടുത്തിട്ടുണ്ട്. തീപിടിച്ച ഉടൻ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ അപ്പോൾ തന്നെ തീകെടുത്തി. പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാൽ പ്രസംഗം പോലും തടസപ്പെടാത്ത തരത്തിൽ സുരക്ഷാസേന ജാഗ്രത പുലർത്തി. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോദി സംസാരിച്ച് തീർന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുപ്പതുവയസുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ പോസ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉത്തർപ്രദേശിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്ര കശ്യപ് എന്ന് മുപ്പതുവയസുകാരനാണ് ക്ഷേത്രത്തിൽ പോയി മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അതിക്രൂരമായിട്ടാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. പോസ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലെ 12 എല്ലുകൾ തകർന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും പോസ്മോർട്ടത്തിൽ വ്യക്തമായി.
കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുമ്പോഴാണ് എഴുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോകുന്നത്.
ക്ഷേത്രത്തിൽ പോയി കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ക്രൂരമായ പീഡനത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തില്ല. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ എന്ന് മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ എന്ന് രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.
മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.
എസ്ബിഐ ഉള്‍പ്പെടെയുളള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കന്പനിയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കന്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുളള ശ്രമത്തിലാണ് എസ്ബിഐ. കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കന്പനിക്കുളള ഇന്ധനവിതരണം കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു