രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അറിഞ്ഞതോടെ പാക്കിസ്ഥാൻ പതാകയേന്തി ചിലർ ആഘോഷിക്കുകയാണെന്ന് ബിജെപി നേതാവ് പ്രേരണ കുമാരി. മുസ്ലിം ലീഗിന്റെ പച്ച കൊടിയെയാണ് അവർ പാക് പതാകയാക്കി ട്വിറ്ററിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിലെ ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജിയും നൽകിയിരുന്നു.
ഞെട്ടിക്കുന്നു എന്ന വാചകത്തോടെയാണ് പ്രേരണകുമാരിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാകിസ്താന്‍ പതാകയേന്തി ചിലര്‍ ആഘോഷിക്കുകയാണ്. ഇതില്‍ നിന്നു തന്നെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്തെന്ന കാര്യം മനസ്സിലാകുമെന്നും പ്രേരണ കുമാരി ട്വിറ്ററിൽ കുറിച്ചു.
വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തുന്നു എന്നുള്ള ചാനൽ വാർത്തയുടെ വീഡിയോയ്ക്കൊപ്പമാണ് പ്രേരണ കുമാരിയുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Shocking.. Rahul to Contest elections in Wayanad,Kerala.
Look who is celebrating in Wayanad waving Pakistan flags. Now you know why Congress selected this constituency.@narendramodi @byadavbjp @kumarnandaj @msunilbishnoi @AnilNPillai32 pic.twitter.com/WnFTe5yi0J— Chowkidar Prerna (@PrernakumariAdv) March 27, 2019
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും. മറ്റന്നാളെ കല്‍പറ്റയില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് ജില്ലയില്‍ റോഡ് ഷോയും അവതരിപ്പിക്കുന്നുണ്ട്.
പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.
വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക.സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഇടത് സ്ഥാനാര്‍ഥി പി.പി സുനീറിനായുള്ള ശക്തമായ പ്രചരണവും മണ്ഡലത്തില്‍ നടക്കുന്നുണ്ട് . ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും
10 വർഷവും മനസിൽ പക സൂക്ഷിച്ചു കാത്തിരുന്നു. അവസാനം കൊലയാളിയെത്തി നേഹയുടെ ജീവനെടുത്തു. മാർച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഓഫീസിലെത്തി. ഡ്രഗ് ഇൻസ്പെക്ടറായ നേഹയുടെ ഓഫീസിലെ അവസാന ദിനം കൂടിയായി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു. നേഹയുടെ ഓഫീസിലേക്ക് അൽപം കഴിഞ്ഞപ്പോഴേക്കും ഒരു യുവാവ് കടന്നുവന്നു. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്തതും വെടിയുതിർത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തൽക്ഷണം നേഹ ക്യാബിനിൽ മരിച്ചുവീണു. നേഹയുടെ മൃതദേഹം നോക്കി അയാൾ ഹാപ്പി ഹോളി എന്ന് അട്ടഹസിച്ചു.
എന്താണ് സംഭവിച്ചതെന്ന് ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പെട്ടന്ന് മനസിലായിരുന്നില്ല. എങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൽവിന്ദറെ ജീവനക്കാർ തടഞ്ഞുനിറുത്തി. എന്നാൽ പൊലീസ് എത്തുന്നതിന് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവർഷം നീണ്ട പകയുടെ കഥ പുറത്താകുന്നത്.
2009ൽ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകൾ ബൽവീന്ദറിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ ഡ്രഗ്സ് ലൈൻസ് നിഷ്ക്രിയമാക്കി, പൂട്ടിച്ചത് ഡോക്ടർ നേഹയായിരുന്നു. അന്നുതുടങ്ങിയതാണ് ബൽവിന്ദറിന് നേഹയോട് അടങ്ങാത്ത പക. മാർച്ച് ഒമ്പതിന് നിയമപരമായ രീതിയിൽ തന്നെ അയാൾ തോക്ക് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ഒടുവിൽ വെള്ളിയാഴ്ച ദിവസം ഓഫീസ് മുറിയിലെത്തി നേഹയോടുള്ള പക തീർത്തു.
മൂന്ന് വർഷം മുമ്പാണ് നേഹ വിവാഹിതയായത്. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. പഞ്ചാബിൽ ഇതിന് മുമ്പ് ധീരരായ പല ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുടെ ഇരയായിട്ടുണ്ട്. അതിൽ പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി.
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി കുട്ടിക്ക് ആഹാരം നല്‍കുന്നുവെന്നതാണ് ഏക പുരോഗതിയെന്ന രീതിയില്‍ വിലയിരുത്താന്‍ കഴിയുന്ന മാറ്റം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.
ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ പടര്‍ന്ന് പിടിച്ചു. തീയില്‍ അമ്പതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു
മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ ഇപ്പോള്‍ ഉള്‍വനത്തിലേക്ക് കടന്നു കയറിയതായാണ് വിവരം. നിലവില്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാന്‍ ശ്രമിക്കുകയാണ്.
സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.
അതേസയമം ജനവാസ കേന്ദ്രങ്ങളിലേക്കും നാഷ്ണല്‍ പാര്‍ക്കിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടില്ല. ഇപ്പോള്‍ യൂക്കാലി മരങ്ങളിലേക്കാണ് തീ പിടിച്ചിട്ടുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.


ആനമുടി നാഷണല്‍ പാര്ക്കിന് സമീപമുണ്ടായ കാട്ടു തീയില്‍ വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു.

ഇന്നലെ രാവിലെയാണ് ആനമുടി നാഷണല്‍ പാര്ക്കിന് സമീപത്തെ വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കാട്ടുതീ ആളിപടര്‍ന്നത്


നാഷണല്‍ പാര്‍ക്കിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ ലൈനുകള്‍ വനപാലകര്‍ സ്ഥാപിച്ചിരുന്നെങ്കിലും ശക്തമായ കാറ്റില്‍ 6 ഹെക്ടര്‍ യൂക്കാലിമരങ്ങളാണ് കത്തിനശിച്ചത്


സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.


മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും വനങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.


സമീപത്തെ 50 ഓളം വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും കാട്ടുതീയിൽ ഇല്ലാതായിട്ടുണ്ട്


നിയന്ത്രണതീതമായെങ്കിലും ഒരു ദിവസത്തെ കാട്ടുതീയിൽ കര്‍ഷകരുടെ സ്വപ്നങ്ങളും വെന്തമരുകയായിരുന്നു. ഇവര്‍ വീടുകളില്‍ വളര്‍ത്തിയിരുന്ന ആട്.,കോഴി, പശു എന്നിവയും, ഇവറ്റകളെ വളര്‍ത്താന്‍ നിര്‍മ്മിച്ചിരുന്ന കാലിത്തൊഴുത്തും ഷെഡുകളും കാട്ടുതീ വിഴുങ്ങി.


കാട്ടുതീയില്‍ ഇല്ലാതായ സ്വപ്നങ്ങള്‍ യാഥാര്ത്യമാകാന് ഇനിവേണ്ടത് അധികാരികളുടെ ഇടപെടലാണ്


കര്‍ഷകരും- വനംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയായതിനാല്‍ ആരുടെയെല്ലാം ഭൂമികളിലാണ് തീപടര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയുകയുമില്ല.
സ്ഥാനാര്ഥിത്വത്തെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിന്‍റെ തിരക്കില്‍ തന്നെയാണ്. അതിനിടെയാണ് കാസര്‍കോടുകാര്‍ അല്ലാത്തവര്‍ വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ഒരി ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചത്.
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത് പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്നതാണ് ഈ എഴുത്ത്. എന്നാല്‍ ഇത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം. അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെ കാസര്‍കോടിന്‍റെ ഇച്ച വിളിയും.
പുനലൂരിൽ കടയിൽ കിടന്നുറങ്ങിയ ആൾ വെന്തുമരിച്ചു. ചെമ്മന്തൂർ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്‍റെ കടയിൽ തീ കത്തിയത് കണ്ട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഐസക്കിന്‍റെ മൃതദേഹം. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരാണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഉള്ള പോലെ ഈ പിന്തുണ വാരാണാസിയിലും നേടുന്നതിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് വാരാണാസി ഇക്കുറി സാക്ഷ്യം വഹിക്കും.
ഇതിനകം തന്നെ യുപിയില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് പ്രിയങ്ക നേടിയിരിക്കുന്നത്. 5,81,122 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചില്ല. രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനായി പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമായി മാറുന്നതിനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ പ്രിയങ്ക മത്സരിച്ചാല്‍ മോദി വേറെ മണ്ഡലത്തിലും ജനവിധി തേടുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇതിനുള്ള ചര്‍ച്ച ബിജെപിയില്‍ പുരോഗമിക്കുകയാണ്.
രാഹുല്‍ ഗാന്ധി എത്തുന്നതോടെ സ്ഥാനാര്‍ഥിയുടെ മികവില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ ആവേശം കൊളളുമ്പോഴും വോട്ടുകണക്കില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഇല്ല. ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണം ഇടതിനൊപ്പവും മൂന്നെണ്ണത്തില്‍ യു.ഡി.എഫുമാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എം.ഐ. ഷാനവാസിന് ലഭിച്ച ഭൂരിപക്ഷം 20870. സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയായിരുന്നു എതിരാളി. അന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തിയ പി.വി. അന്‍വറിന് 37123 വോട്ടു ലഭിച്ചിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പായപ്പോള്‍ ഏഴു മണ്ഡലങ്ങളിലേയും യു.ഡി.എഫിന്റെ ഭൂരിപക്ഷം 18993 വോട്ടായി കുറഞ്ഞു. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി, തിരവമ്പാടി, നിലമ്പൂര്‍ നിയസഭ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ബത്തേരി, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും.
2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാടു മണ്ഡലത്തിലെ കന്നിപ്പോരാട്ടത്തില്‍ എം.ഐ. ഷാനവാസിന് 153000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സി.പി.ഐ വിട്ട് മുസ്്ലിംലീഗില്‍ ചേര്‍ന്ന എം. റഹ്മത്തുല്ലയായിരുന്നു അന്ന് എതിരാളി. കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ. മുരളീധരന്‍ സ്വന്തമാക്കിയ 97000 വോട്ടും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴേണ്ടതാണന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മുരളീധരന് ലഭിച്ച വോട്ടു കൂടി ചേര്‍ത്താല്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമായിരുന്നു. രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഈ 2009 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തൊടുപുഴയില്‍ ക്രൂരമായ മർദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബിജുവിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ്‍ ആനന്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നൽകും.
യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . പോസ്റ്റ്മോർട്ടം രേഖകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ ബിജുവും, അരുണും തമ്മിൽ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടിൽ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നു വീട്ടിൽ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയിൽ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. തടയാൻ ശ്രമിച്ച തന്നെയും അരുൺ മർദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിൻവലിപ്പിച്ചിരുന്നു.
സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും 35 ദിവസം സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു.