India

സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലൈംഗിക കളിപ്പാട്ടങ്ങളുടെ ഇന്ത്യയിലെ ആവശ്യക്കാര്‍ ഏറുന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായുമാണ് ചെന്നൈ അടിസ്ഥാനമാക്കിയ കണക്കുകള്‍ വച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  തമിഴ്‌നാട്ടിലാണ് സെക്‌സ് കളിപ്പാട്ടങ്ങളുടെ ആവശ്യക്കാര്‍ കൂടുതല്‍. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും ഇക്കാര്യത്തില്‍ ചെന്നൈ എയര്‍പോര്‍ക്ക് കസ്റ്റംസ് ലണ്ടനും ഹോങ്കോംഗും സിംഗപ്പൂരും ചൈനയുമൊക്കെ പോലെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്.   കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്. 2015,16 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 2015 ല്‍ അതിന്റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. മംഗലാപുരം എയര്‍പോര്‍ട്ട്  വഴി  ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്. പിന്നെ ഇത് പരീക്ഷിക്കാനെത്തുന്നവരും നിരവധിയത്രെ. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്.   സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്. 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.പക്ഷെ ചിലരുടെ നിഗമനം ഇതിന്റെ ഉപയോഗം ഞരമ്പു രോഗികളെ കുറക്കൂമെന്നും

അമേരിക്കൻ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെ‍ഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കും.

നിലവിലെ ഡിസ്കൗണ്ടുകള്‍ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ് യു വിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ‌ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ‌ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്‌വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.

സർവീസ്

ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യ‌‌‌യിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് ക്ഷമമുണ്ടാകില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.

സെക്കന്‍ഡ് ഹാൻ‍‍‍ഡ് കാർ

പുതിയ വാഹനങ്ങളെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഷെവർലെ കാറുകളുടെ വില കുത്തനെ ഇടിയാൻ പിൻമാറ്റം കാരണമാകും.

കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.

കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.

രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയ്യതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 28 നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്.

ഐക്യസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളുടെയും, പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

അ​​രു​​വി​​ത്തു​​റ അ​​ൽ​​ഫോ​​ൻ​​സ പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ചി​​ത്ര​​മെ​​ടു​​ത്ത ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​ക്കെ​​തി​​രേ പി​​ടി​​എ ക​​മ്മി​​റ്റി, അ​​ധ്യാ​​പ​​ക​​ർ, ര​​ക്ഷി​​താ​​ക്ക​​ൾ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ഷേ​​ധം വ്യാ​​പ​​ക​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു സ്റ്റു​​ഡി​​യോ ഉ​​ട​​മ മു​​ങ്ങി​​യ​​താ​​യി സൂ​​ച​​ന. സ്റ്റു​​ഡി​​യോ ഉ​​ട​​മ​​യെ സം​​ര​​ക്ഷി​​ക്കാ​​ൻ പോ​​ലീ​​സ് ശ്ര​​മി​​ക്കു​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​യ​​രു​​ക​​യാ​​ണ്.

മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ​​ത​​ന്നെ കു​​ട്ടി​​ക​​ൾ​​ക്കു യൂ​​ണി​​ഫോം ന​​ൽ​​കി​​യി​​രു​​ന്നു. യൂ​​ണി​​ഫോം സം​​ബ​​ന്ധി​​ച്ച് ര​​ക്ഷി​​താ​​ക്ക​​ളോ കു​​ട്ടി​​ക​​ളോ യാ​​തൊ​​രു​​വി​​ധ പ​​രാ​​തി​​ക​​ളും ന​​ൽ​​കി​​യി​​ല്ലെ​​ന്നും സ്കൂ​​ൾ തു​​റ​​ന്നു ര​​ണ്ടു ദി​​വ​​സം യൂ​​ണി​​ഫോം ധ​​രി​​ച്ചി​​ട്ടും ആ​​രും പ​​രാ​​തി​​യു​​മാ​​യി എ​​ത്തി​​യി​​ല്ലെ​​ന്നും പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ റോ​​സി​​ലി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. വി​​കൃ​​ത​​മാ​​യ രീ​​തി​​യി​​ൽ കു​​ട്ടി​​ക​​ളെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി ഫോ​​ട്ടോ​​യെ​​ടു​​ത്ത സ്റ്റു​​ഡി​​യോ ഉ​​ട​​മ സ്കൂ​​ൾ അ​​ധി​​കൃ​​ത​​രെ നി​​ര​​ന്ത​​രം ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന വ്യ​​ക്തി​​യാ​​ണെ​​ന്നും സി​​സ്റ്റ​​ർ റോ​​സി​​ലി പ​​റ​​ഞ്ഞു.

സ്കൂ​​ൾ കു​​ട്ടി​​ക​​ളു​​ടെ ഫോ​​ട്ടോ​​യെ​​ടു​​ത്ത് വി​​കൃ​​ത​​മാ​​ക്കി സോ​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ലും മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ഒ​​രു സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ പി​​താ​​വ് ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.

നി​​ല​​വി​​ലു​​ള്ള യൂ​​ണി​​ഫോ​​മി​​ന്‍റെ ഓ​​വ​​ർ​​കോ​​ട്ട് ആ​​റാം ക്ലാ​​സ് മു​​ത​​ൽ പ​​ത്തു വ​​രെ​​യു​​ള്ള​​തു മാ​​റ്റാ​​നും താ​​ഴ്ന്ന ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ ഓ​​വ​​ർ​​കോ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​നും സ്കൂ​​ൾ മാ​​നേ​​ജ്മെ​​ന്‍റും പി​​ടി​​എ​​യും തീ​​രു​​മാ​​നി​​ച്ചു.

പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ കാ​​​ർ തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. തു​​​​രു​​​​ത്തൂ​​​​ര്‍ കൈ​​​​മാ​​​​തു​​​​രു​​​​ത്തി പ​​​​രേ​​​​ത​​​​നാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​ന്‍റെ ഭാ​​​​ര്യ മേ​​​​രി (64), ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ന്‍ മെ​​​​ല്‍​ബി​​​​യു​​​​ടെ ഭാ​​​​ര്യ ഹ​​​​ണി (31), ഹ​​​ണി​​​യു​​​ടെ മ​​​​ക​​​​ന്‍ ആ​​​​രോ​​​​ണ്‍ (ര​​​​ണ്ട​​​​ര) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കാ​​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന മെ​​​ൽ​​​ബി അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. മെ​​​​ല്‍​ബി കാ​​​​റി​​​ന്‍റെ ഗ്ലാ​​​​സ് താ​​​​ഴ്ത്തി​​​യാ​​​ണ് പു​​​​റ​​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തേ​​​​മു​​​​ക്കാ​​​​ലോ​​​​ടെ പു​​​​ത്ത​​​​ന്‍​വേ​​​​ലി​​​​ക്ക​​​​ര ഇ​​​​ള​​​​ന്തി​​​​ക്ക​​​​ര – ചി​​​​റ​​​​ക്ക​​​​ല്‍ പ​​​​മ്പ്ഹൗ​​​​സ് റോ​​​​ഡി​​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബ​​​ന്ധുവീ​​​ട്ടി​​​ൽ പോ​​​യി മ​​​ട​​​ങ്ങ​​​വേ ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ ക​​​​ലു​​​​ങ്കി​​​​ലി​​​​ടി​​​​ച്ച് തോ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​​ണ​​​​ക്ക​​​​ന്‍​ക​​​​ട​​​​വ് ഷ​​​​ട്ട​​​​ര്‍ തു​​​​റ​​​​ന്ന​​​​തി​​​​നാ​​​​ല്‍ തോ​​​ട്ടി​​​ൽ ശ​​​​ക്തി​​​​യാ​​​​യ ഒ​​​​ഴു​​​​ക്കും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വെള്ളം നി​​​റ​​​ഞ്ഞു കി​​​ട​​​ന്നി​​​രു​​​ന്ന​​​തി​​​നാ​​​ൽ റോ​​​ഡും തോ​​​ടും തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​​ഭാ​​​​ഗ​​​​ത്ത് വെട്ടവും ഇല്ലായിരുന്നു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത് വി​​​​ജ​​​​ന​​​​മാ​​​​യ സ്ഥ​​​ല​​​ത്താ​​​യ​​​തി​​​നാ​​​ൽ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​രും സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞി​​​ല്ല.

കാ​​​​റി​​​​ന്‍റെ മു​​​​ന്‍​ഭാ​​​​ഗ​​​​ത്തെ ഗ്ലാ​​​​സ് താ​​​​ഴ്ത്തി​ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മെ​​​​ല്‍​ബി ഭാ​​​ര്യ ഹ​​​​ണി​​​​യെ ‌പു​​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും ക​​​ര​​​യ്ക്കു ക​​​യ​​​റ്റാ​​​നാ​​​യി​​​ല്ല. ഈ ​​​​സ​​​​മ​​​​യം ഹ​​​​ണി​​​​യു​​​​ടെ മ​​​​ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കു​​​​ട്ടി തോ​​​​ട്ടി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി​​​​പ്പോ​​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​​ട​​​​യ​​​​ട​​​​ച്ച ശേ​​​ഷം ഇ​​​തു​​​വ​​​ഴി വ​​​ന്ന സ​​​​നോ​​​​ജ്, സി​​​​ന​​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് തോ​​​​ട്ടി​​​​ല്‍നി​​​ന്നു​​​ മെ​​​​ല്‍​ബി​​​​യു​​​​ടെ നിലവിളി‍ കേ​​​ട്ട് സം​​​ഭ​​​വമ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ളെ ഫോ​​​​ണി​​​​ല്‍ വിവരം അറിയിച്ചാണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

മാ​​​​ള​​​​യി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​യ ഫ​​​​യ​​​​ര്‍​ഫോ​​​​ഴ്‌​​​​സും പു​​​​ത്ത​​​​ന്‍​വേ​​​​ലി​​​​ക്ക​​​​ര പോ​​​​ലീ​​​​സും രാ​​​​ത്രി പ​​​ന്ത്ര​​​ണ്ടോ​​​​ടെ​ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി​. തുടർന്ന് കാ​​​​ര്‍ ജെ​​​​സി​​​​ബികൊ​​​​ണ്ട് ഉ​​​യ​​​ർ​​​ത്തി ക​​​ര​​​യി​​​ലെ​​​ത്തി​​​ച്ചു. ഹ​​​​ണി​​​യും മേ​​​രി​​​യും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തുത​​​ന്നെ മ​​​രി​​​ച്ചി​​​രു​​​ന്നു. കു​​​​ട്ടി​​​​യുടെ മൃ​​​ത​​​ദേ​​​ഹം 100 മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​നി​​​ന്നാ​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. നാ​​​​ലു​ പേ​​​​രെ​​​​യും മാ​​​​ഞ്ഞാ​​​​ലി – ചാ​​​​ലാ​​​​ക്ക മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. മെ​​​​ല്‍​ബി​​​​ക്ക് പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ല്‍​കി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ല്‍ പാ​​​​ത്താ​​​​ട​​​​ന്‍ ക​​​​ണ്‍​സ്ട്ര​​​​ക്‌ഷന്‍ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​യ​​​​റാ​​​​ണ് മെ​​​​ല്‍​ബി.

മൂ​​​​ന്നു പേ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹം പ​​​​റ​​​​വൂ​​​​ര്‍ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം തു​​​​രു​​​​ത്തൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച​​​ശേ​​​ഷം സം​​​സ്കാ​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ തു​​​​രു​​​​ത്തൂ​​​​ര്‍ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ല്‍ ന​​​ട​​​ത്തി.

മുംബൈയിലെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാല്‍ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോള്‍ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.

കണ്ടുനിന്നവരെല്ലാം കുട്ടി മരിച്ചെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു അപകടം. എന്നാല്‍ വണ്ടിക്കടിയില്‍ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നുമില്ല. സ്‌റ്റേഷന്‍ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. മരിച്ചവര്‍: വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍ ബംഗാളികളായ ജോണ്‍, സപന്‍ എന്നിവര്‍ മരിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശനെ (45) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞത്.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതമിനെ (28) ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. കാരിത്താസ് റെയിൽവേ ക്രോസിനു സമീപം ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടില്ല. മുതിർന്ന ഫൊറൻസിക് വിദഗ്ധരുടെ നിരീക്ഷണം കൂടി പരിശോധിച്ചതിനുശേഷം വിശദമായ റിപ്പോർട്ട് നൽകാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നു പൊലീസ് പറയുന്നു. ഗൗതമിന്റെ സംസ്കാരം ഇന്നു 12ന്.

മൃതദേഹം കണ്ടെത്തിയ റെയിൽവേ ക്രോസിന്റെ സമീപത്തുനിന്നു നൂറുമീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും കാണപ്പെട്ടു. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറയുന്നു.

കഴുത്തിലെ മുറിവ് ഒഴികെ മൃതദേഹത്തിൽ കണ്ടെത്തിയ പരുക്കുകൾ മുഴുവൻ ട്രെയിൻ ഇടിച്ചാൽ ഉണ്ടാകാവുന്ന പരുക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിരീക്ഷണം.കഴുത്തിലെ മുറിവ് കാറിൽ കണ്ടെത്തിയ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്.

ഈ കത്തി കൊണ്ട് ആഴത്തിൽ കഴുത്തു സ്വയം മുറിക്കാൻ കഴിയുമോ എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. കഴുത്തിന്റെ ഇരുവശങ്ങളിലും ആഴത്തിൽ മുറിച്ചപ്പോൾ പ്രധാന ഞരമ്പുകൾ അറ്റുപോയിരുന്നു. ഇത്തരത്തിൽ ആഴത്തിൽ മുറിവേറ്റ ഒരാൾ ബോധത്തോടെ 100 മീറ്റർ ദൂരം നടന്നു റെയിൽവേ ട്രാക്ക് വരെ എങ്ങനെ എത്തിയെന്നുള്ളതിനും ട്രെയിൻ വരുന്നതുവരെ കാത്തുനിന്നു മുന്നിലേക്കു ചാടിയെന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അച്ഛൻ വിജയകുമാറുമായി രാത്രി എട്ടിനും ഫോണിൽ സ്വഭാവികമായി സംസാരിക്കുകയും വൈകിട്ടു കഴിക്കുവാൻ ഭക്ഷണം വാങ്ങി കൊണ്ടുവരണോയെന്നു ചോദിക്കുകയും ചെയ്ത ഗൗതം മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു എന്നതിലെ അസ്വഭാവികതയും സംശയത്തിന് ഇടനൽകുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

ഗൗതമിന്റെ കാർ നിർത്തിയിട്ടിരുന്നതിനോടു ചേർന്നുള്ള വീട്ടിൽ പരിസരങ്ങൾ മുഴുവൻ വ്യക്തമാകുന്ന വിധമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും മാസം മുൻപു മതിൽ പെളിച്ചുപണിതപ്പോൾ ഇതു മാറ്റി.

പകരം പുതിയത് എത്തിക്കുകയും വെള്ളിയാഴ്ച സ്ഥാപിക്കാൻ വേണ്ടി ടെക്നീഷ്യന്മാർ എത്തുകയും ചെയ്തിരുന്നു.എന്നാൽ മഴ മൂലം ശനിയാഴ്ച വന്ന് ഇവ സ്ഥാപിക്കാമെന്നു പറഞ്ഞ് ഇവർ തിരിച്ചുപോകുകയായിരുന്നു.

ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.

മെ‍ഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയി‍ലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.

RECENT POSTS
Copyright © . All rights reserved