India

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.
പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്രി

സ്വന്തം ലേഖകന്‍

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിന് അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നെഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജിയുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസെന്റ് എന്ന വ്യക്തി. അതായത് കേരളത്തിലുള്ള  ഒരു അളിയൻ നെഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലെ നെഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസെന്റ് എന്ന വ്യക്തി ആളുകളെ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നെഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നെഴ്സിനെ റിക്രൂട്ട് ചെയ്യുമ്പോൾ 3000 ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നെഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്. ഈ 3000 യൂറോയിൽ കൂടുതൽ ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നെഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നെഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

ചതിക്കപ്പെട്ട നെഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയന്മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നെഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നയുടന്‍ ഇന്നസെന്റ് എന്നയാൾ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നെഴ്സുകൂടിയായ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും , പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാഴ്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും , കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം രൂപയും കൊടുത്ത് 3 മാസമായി ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100 കണക്കിന്‌ നെഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നെഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നെഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി . അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി . നിങ്ങളാണ് പറഞ്ഞതെന്ന് എനിക്കറിയാം . നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെന്റ് കൂട്ടാളികളെ ഭീഷണി മുഴക്കി. നെഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് . ഇവർക്ക് ഇവിടെ ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . ആരെങ്കിലും ജോലി തരുകയോ , ഓഫർ ലെറ്റർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും, പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയപ്പെടുത്തുന്നു .അയർലന്റിൽ ഇത്തരം നിയമലംഖനത്തിന് എതിരെ പൊലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. അത്രയധികം പണം നെഴ്സുമാരിൽ നിന്നും കഴിഞ്ഞ 8 വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം ആളുകൾ. അയര്‍ലന്റിലുള്ള പല മാധ്യമങ്ങളും ഈ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.

നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് ചെന്നിത്തല എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത് ചോദ്യങ്ങളുടെ പെരുമഴയായിരുന്നു.

ചോദ്യങ്ങള്‍ ഇങ്ങനെ

‘ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700ല്‍ അധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു’

അപ്രതീക്ഷിതമായി ചോദ്യമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായ ചെന്നിത്തല ഇത് ചോദിക്കാന്‍ നിങ്ങളാരാണെന്ന എതിര്‍ ചോദ്യമുന്നയിച്ചു. ചോദ്യമുയര്‍ത്തിയ സുഹൃത്തിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും താന്‍ പൊതുജനമാണെന്നും ശ്രീജിത്തിന് നീതി കിട്ടണമെന്നുമായിരുന്നു അയാള്‍ നല്‍കിയ മറുപടി. പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് യുവാവ് വ്യക്തമാക്കിയതോടെ മറുപടിയില്ലാതായ ചെന്നിത്തല സ്ഥലംവിടുകയായിരുന്നു.

പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ശ്രീജിത്തിന്റെ അനുജനായ ശ്രീജിവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നുവെന്നാണ് പരാതി. ആരോപണ വിധേയരായ പോലീസുകാര്‍ കുറ്റക്കാരാണെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.

സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം നടത്താനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

വീഡിയോ കാണാം

https://www.facebook.com/kirandeepu.k/videos/2251821321510193/

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വില്പനക്കാരി സൈനബ ചെറുതുരുത്തിയില്‍ വച്ച് പോലീസ് വലയിലായത്. അറസ്റ്റിലായ സൈനബയുടെ കൈയില്‍ നിന്നും കണ്ടെടുത്ത ചുവന്ന പട്ടില്‍ പൊതിഞ്ഞ് മഞ്ഞള്‍ പൂശിയ കല്ല്‌ പോലീസില്‍ സംശയവും ദുരൂഹതയും ജനിപ്പിച്ചു. തുടര്‍ന്നാണ് ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.

കല്ലിന്റെ പിന്നാലെ പോയ പോലീസിന് ലഭിച്ചത് രസകരമായ വിവരങ്ങളാണ്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് നല്‍കുന്ന സംഘമാണത്രേ ഈ കല്ലും നല്‍കുന്നത്. ഈ കല്ല്‌ കൈയില്‍ വച്ചിരുന്നാല്‍ പോലീസ് പിടിക്കില്ലത്രേ. “ഇന്ത കല്ല്‌ ഇരികട്ടും, പോലീസ് പിടിക്കാത്” എന്ന് പറഞ്ഞാണ് കഞ്ചാവ് മാഫിയ കല്ലുകള്‍ നല്‍കുന്നത്.

പൂജിച്ച കല്ലിന് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കല്ലുകള്‍ നല്‍കുന്നത്. പൊള്ളാച്ചി-പഴനി ഭാഗങ്ങളിലെ കഞ്ചാവ് വില്പനക്കാരാണ് ഇത്തരത്തില്‍ കല്ലുകള്‍ നല്‍കുന്നതെന്നും പോലീസ് കണ്ടെത്തി. കല്ലിന്റെ ശക്തിയില്‍ വിശ്വസിച്ചാണ് കഞ്ചാവ് കടത്തുകാര്‍ കിലോക്കണക്കിന് കഞ്ചാവുമായി കേരളത്തിലേക്ക് കടക്കുന്നത്.

സ്ത്രീ ആയതിനാല്‍ പെണ്‍കുട്ടികളും വ്യാപകമായി സൈനബയുടെ സ്ഥിരം ഇടപാടുകായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കിലോയ്ക്ക് 20,000 രൂപയോളം വച്ചാണ് ഇവര്‍ കഞ്ചാവ് വിറ്റഴിച്ചിരുന്നത്.

വന്‍തോതില്‍ കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിക്കാന്‍ പെരിന്തല്‍മണ്ണ, ചെറുതുരുത്തി, ആളൂര്‍, പെരുമ്പാവൂര്‍, കോണത്ത് കുന്ന് എന്നിവിടങ്ങളില്‍ സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി സി.ഐ പി.എസ്.സുരേഷ് കുമാര്‍, ചെറുതുരുത്തി എസ്.ഐ പദ്മരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കെഎസ്ആര്‍ടിസി ബസ് കുളത്തിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ഹസ്സന്‍ ജില്ലയിലെ കാരേക്കരെലെ വഴി സൈഡിലുള്ള കുളത്തിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് അടുത്തുള്ള കുളത്തിലേക്ക് പതിക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയും മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബംഗളൂരുവില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സില്‍ 43 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ അപകടസമയത്ത് ഉറക്കമായതിനാല്‍ നിരവധിയാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നാട്ടിലെ പ്രണയം പൊളിക്കാന്‍ മാതാപിതാക്കള്‍ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരന്‍ ഇത് തരമായിക്കണ്ടു പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇയാളുടെ പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതോടെ പോലീസ് തമിഴ്‌നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ സ്വദേശിനിയായ 15-കാരി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തങ്കച്ചന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.

രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്‌സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.

മുംബൈ: മുംബൈ തീരത്ത് ഏഴ് യാത്രക്കാരുമായി പോയ ഹെലികോപ്ടർ കാണാതായി. അഞ്ച് ഒഎൻജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.

ജൂഹുവിൽ നിന്ന് രാവിലെ 10.20നാണ് ഹെലികോപ്ടർ പുറപ്പെട്ടത്. ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ 10.58ന് എത്തേണ്ടതായിരുന്നു. എന്നാൽ പറന്നുയർന്ന് അൽപ സമയത്തിനുള്ളിൽ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്നാണ് വിവരം. കോസ്റ്റ് ​ഗാർഡ് തിരച്ചിൽ ആരംഭിച്ചു. പവൻ ഹൻസ് വിഭാ​ഗത്തിലുള്ള ഹെലികോപ്ടറാണ് കാണാതായത്.

ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്കിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ലോക പ്രശസ്തിയിലേക്ക്. 2016 -17 ൽ 9 മില്യൺ ഇന്റർനാഷണൽ യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പൂർണമായും പ്രവർത്തിക്കുന്നത് സോളാർ എനർജി ഉപയോഗിച്ചാണ്. പ്രകൃതിദത്തമായ ഊർജ്ജ സ്രോതസ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണമില്ലാതെ വൈദ്യുതി ഉത്പാദിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയാവുകയാണ് സി യിൽ. ഇംഗ്ലീഷ് ടെലിവിഷനായ ബിബിസിയും ജപ്പാനിലെ എൻഎച്ച് കെയും ഫ്രഞ്ച് ചാനലായ ഫ്രെഞ്ച് 2ഉം നെടുമ്പാശേരി വിമാനത്താവളത്തെ കുറിച്ച് ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തു.

സിയാലിലെ പവർ പ്ലാൻറിന്റെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പ്രോജക്ടുകൾ ആരംഭിക്കാനുള്ള അന്വേഷണങ്ങളും സിയാലിന് അന്താരാഷ്ട്ര തലത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സിയാലിൽ നിലവിലുള്ള സോളാർ പ്ലാന്റിന് 29 മെഗാവാട്ട് കപ്പാസിറ്റിയാണ് ഉള്ളത്. പ്രതിദിനം 1.3 ലക്ഷം യൂണിറ്റ് പവർ എയർപോർട്ടിന് ആവശ്യമുണ്ട്. 2018 മാർച്ചിൽ പ്ലാന്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 9.9 മെഗാവാട്ടിന്റെ അധിക ഉത്പാദനം നടത്താവുന്ന പ്രോജക്ട് നടപ്പാക്കി വരികയാണ്. ഇതോടെ മൊത്തം വൈദ്യുതി ഉത്പാദനം 40 മെഗാവാട്ടിൽ എത്തും. പുതിയ പ്രോജക്ടിൽ 7.5 മെഗാവാട്ടിന്റെ സോളാർ പാനലുകൾ ഗ്രൗണ്ടിലും 2.4 മെഗാവാട്ടിനാവശ്യമായ പാനലുകൾ കാർപോർട്ട് ഏരിയയിലും സ്ഥാപിക്കും. ഇതോടെ പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉത്പാദിപ്പിക്കും. ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി KSEB യുടെ ഗ്രിഡിലേയ്ക്ക് നല്കും.

അത്യാധുനിക സൗകര്യങ്ങുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ ഈയിടെയാണ് നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിച്ചത്. 2016 -17 കാലയളവിൽ യാത്രക്കാരുടെ നിരക്കിൽ 15 ശതമാനത്തിന്റെ വർദ്ധനയാണ് നെടുമ്പാശേരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Copyright © . All rights reserved