ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
യൂസഫ് അലിയോട് വെള്ളം ചോദിച്ചു : കൂട്ടുകാർ അത് കണ്ട് ചിരിച്ചു ! കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള വച്ച്, കഥ ഇങ്ങനെ ? ഒരു പ്രമുഖ മലയാളം ചാനൽ പരിപാടി വേദിയിൽ വെച്ചാണ് ജെയ്‌സൺ മുകളേൽ എന്ന യുവാവിന് പറ്റിയ ഒരു അമളി പുറം ലോകം അറിഞ്ഞതു .” യൂസഫലി വെള്ളം താ ” എന്ന മുകളേലിന്റെ പ്രസംഗത്തിലെ പ്രയോഗം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു .
നർമ മധുരത്തിൽ ആയിരുന്നു തനിക്കു പറ്റിയ അമളി ജെയ്‌സൺ പരിപാടിയിലൂടെ അവതരിപ്പിച്ചത് .ലുലു സെന്ററിന്റെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം .സെൻസർ ഉള്ള ടാപ്പിലെ വെള്ളം ഏതു വിതേന എടുക്കണം എന്ന ആശയക്കുഴപ്പത്തിൽ നിന്ന ജെയ്‌സണിനോട് ടാപ്പിന്റെ അടിയിൽ കൈ വെച്ച് “യൂസഫലി വെള്ളം താ “പറയുവാൻ സുഹൃത്ത് ഉപദേശിച്ചു .അങ്ങനെ ചെയ്ത ഉടനെ വെള്ളം വന്നു
പിന്നീടാണ് അത് സെൻസർ ഉള്ള ടാപ്പ് ആണെന്ന് മനസിലായതെന്നും സുഹൃത്ത് പറ്റിച്ചതാണെന്നു ജെയ്‌സൺ പറഞ്ഞപ്പോൾ പൊട്ടിച്ചിരി വിടർന്നു സദസിലാകെ .എന്നാൽ സ്വപ്നത്തിൽ പോലും ജെയ്‌സൺ കരുതി കാണില്ല തനിക്കു പറ്റിയ അമളിക്ക് ലക്ഷങ്ങൾ വില ഉള്ള സമ്മാനം ആണ് ലഭിക്കാൻ പോകുന്നതെന്ന് .യൂസഫലി സ്വന്തം കൈപ്പടയിൽ ജെയ്സന്റെ പേരും ഒപ്പും എഴുതിയ കത്തിൽ ,താൻ സഹപ്രവർത്തകർ വഴി ജെയ്സന്റെ പരിപാടി കണ്ടെന്നു അറിയിച്ചു .
സ്വാഭാവികവും നർമ മധുരവുമായ ജെയ്സന്റെ രസകരമായ ശൈലിയെ അഭിനന്ദിക്കുകയും അതിനോടൊപ്പം ഒരു സ്നേഹ സമ്മാനമായി ലക്ഷങ്ങൾ വില മതിക്കുന്ന റാഡോ വാച്ചും നൽകി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം എ യൂസഫലി
കൊല്ലം: പ്രണയം ഒരുപാട് നിറങ്ങൾ കാണിച്ചിട്ടുള്ളതാണ്. പ്രണയം അവസാനിക്കുന്നത് പലവിധത്തിലാകാം.. ശുഭ വാർത്തയല്ല എങ്കിൽ പ്രണയം അത്ര നല്ല സുഖമുള്ള കാര്യമല്ല പ്രണയിതാക്കൾളെ സംബന്ധിച്ചിടത്തോളം. ഇതാ അത്തരത്തിൽ ഒരു പ്രണയകഥ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍, തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ മുറച്ചെറുക്കനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാമുകന്‍ വെട്ടിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.
പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ ഒടുവില്‍ തിരികെയെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞതോടെ പ്രതികാരത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്നലെ ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുൻപാണ്. ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയ ബന്ധത്തിലാകുന്നത്.
നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്‌ബോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം തുടങ്ങിയതോടെ യുവതിയുടെ ബന്ധുക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പായി. അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു.
യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കള്‍ രതീഷുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്‌തു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്ത്തിയത്. ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു. തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ രതീഷിനായി പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ‘മോള്‍ ചാടിയതാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അല്ല’ എന്നായിരുന്നു മറുപടി. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. ഈ സമയം പിന്നില്‍ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നു എന്നും പ്രസന്നന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസന്നന്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നന്‍ ദുരൂഹത ആരോപിക്കുന്നു. കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചുതാമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നന്‍ പറയുന്നു. ട്രിനിറ്റി ലൈസിയം സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്‌നവുമില്ലെന്ന് അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം €ോട്ടിംഗ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു. ഈ സമയം മകളെ ഐ.സി.യുവിലേക്ക് മാറ്റി.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു.
ന്യുറോ സര്‍ജനോ മറ്റ് വിദഗ്ധ ഡോക്ടര്‍മാരോ തിരിഞ്ഞുനോക്കിയില്ലെന്നും പ്രസന്നന്‍ പറയുന്നു. ന്യുറോ സര്‍ജനായ ഡോ.ജയപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തൊഴുകൈയോടെ അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഡോക്ടര്‍ ഇറങ്ങിവന്നില്ലെന്നും പ്രസന്നന്‍ പറഞ്ഞു.
ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.
ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്‌കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. മകള്‍ പോലീസിനു മൊഴി നല്‍കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും പ്രസന്നന്‍ പറയുന്നു.
കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല. കുട്ടിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തലയുടെ മാത്രമാണ് എടുത്തതെന്ന് അവര്‍ പറഞ്ഞു. ഇത്രയും ഉയരത്തില്‍ നിന്ന് വീണ കുട്ടിയുടെ തലയുടെ സ്‌കാനിംഗ് മാത്രമാണോ എടുക്കേണ്ടത്. കുട്ടിക്ക് തലയ്ക്കു താഴേക്കാണ് ശരിക്കും പരുക്കുകള്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ചവരംപ്ലാക്കല്‍ അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ മാതാവ് ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവു രാജേഷ് മദ്യ ലഹരിയില്‍ എത്തി ഭാര്യ അനിതയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നു പറയുന്നു. അനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നതു ബന്ധുക്കള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. സംഭവ ദിവസം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച തിരികെ വീട്ടില്‍ എത്തി അരമണിക്കൂറിനുള്ളില്‍ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനുള്‍പ്പെടെ ഒന്നിനും രാജേഷ് സഹകരിച്ചിരുന്നില്ല എന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് അനിത സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നു പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാത്തലാബ് വിഭാഗത്തിൽ ജോലി ചെയ്തു വരിയായിരുന്നു അനിത. വിമുക്തഭടനാണ് രാജേഷ്.
സെല്‍ഫിയെടുക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയെടുക്കണം. അതും പൊലീസ് സ്റ്റേഷനില്‍. ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ലോക്കപ്പിന് മുമ്പില്‍ പഴംപൊരി കഴിച്ചൊരു സെല്‍ഫി. തൃശൂര്‍ കോട്ടപ്പടി സ്വദേശി അഫ്നാവിസാണ് ഈ വെറൈറ്റി സെല്‍ഫിയെടുത്തത്. സെല്‍ഫി മാത്രമല്ല പൊലീസിനെ ‘മുട്ടന്‍ ’ തെറിവിളിച്ചൊരു വീഡിയോ ക്ലിപ്പും ഇയാളുടേതായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
കുട്ടികള്‍ റോഡു കുറുകെ കടക്കുമ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ വണ്ടികള്‍ തടഞ്ഞു. തന്റെ ബൈക്ക് തടയാന്‍ ഈ പൊലീസുകാരനടാ… കയ്യോടെ തെറിവിളിച്ചു. ബൈക്കുമായി ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. പിന്നെയാണ്, പഴംപൊരി സെല്‍ഫിയും തെറിവിളിയും.
കാലിന്‍മേല്‍ കാലു കയറ്റിവച്ചു സെല്‍ഫിയെടുത്തു. പിന്നെ, കസേര തല്ലിപ്പൊളിച്ചു. ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു. ‘എത്ര മനോഹരമായ ആചാരങ്ങള്‍’ സ്റ്റേഷനകത്തു തുടരുമ്പോഴെല്ലാം പൊലീസുകാര്‍ കാഴ്ചക്കാരായി. പൊലീസ് പിടിച്ചറിഞ്ഞ് സുഹൃത്തുക്കള്‍ പഴംപൊരിയുമായി സ്റ്റേഷനില്‍ വന്നു. എന്നാ പിന്നെ, സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫിയും.
ഇതെല്ലാം കണ്ട പൊലീസുകാര്‍ അടക്കം പറഞ്ഞു. ഒന്നും ചെയ്യേണ്ട നാളെ മനുഷ്യാവകാശക്കാര്‍ വരും. ആദ്യം സിറ്റിങ്, പിന്നെ കേസ് … ഒന്നിനു പുറകെ ഒന്നായി പരാതികളും. ഇതെല്ലാം മുന്‍കൂട്ടി കണ്ട പൊലീസുകാര്‍ സ്വന്തം പണി ഉറപ്പാക്കാന്‍ മൗനംപാലിച്ചു. സ്റ്റേഷനില്‍ വരുന്ന പൊലീസുകാര്‍ പറയുന്ന ഡയലോഗ് ഇങ്ങനെയാണ് ഇപ്പോള്‍ ‘ഈ സ്റ്റേഷന്‍ പൊതുസ്വത്താണ് നിങ്ങള്‍ക്ക് എവിടെ വേണേല്‍ ഇരിക്കാം. ഏതു ഫയല്‍ വേണേല്‍ നോക്കാം. പിന്നെയാണോ സെല്‍ഫി’
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം.
ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന്സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക്തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു.
കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്.സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ തിരികെ ഗ്രാമത്തിലെത്തിച്ചു.
കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി മരിക്കുന്നത്.
എന്നാല്‍ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയിലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കോയിലി ദേവി പറയുന്നു.
കോഴിക്കോട് : ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ട് വരൂ’… വിവാഹ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്ക് മറുപടി കേട്ട് ദമ്പതികള്‍ ഞെട്ടി.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയെ സമീപിച്ച കോരുത്തോട് സ്വദേശി ജോഷി ജയിംസിനും ഭാര്യ ബിന്ദുവിനുമാണ് ദാരുണ അനുഭവം ഉണ്ടായത്. സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്‍കി ഒടുവില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച.
അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂ എന്ന മറുപടിയും ലഭിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്‌നം അവിടെ വില്ലനായെത്തി. അതോടെ ‘ബ്ലോക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാം’ എന്നായി ഉദ്യോഗസ്ഥയുടെ മറുപടി.
പിറ്റേന്ന് 10 മണിയോടെ ദമ്പതികള്‍ വീണ്ടും എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റും വന്നില്ല, ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികള്‍ വീണ്ടും ആവശ്യവുമായെത്തി. ‘പ്രിന്റായി’ എത്തുന്ന സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികള്‍ ‘ആ മറുപടി’ കേട്ട് ഞെട്ടി. ‘നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്‌റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.’
സിവില്‍ സ്‌റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികള്‍ വീണ്ടും വെട്ടിലായി. ഇതോടെ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയത്രേ. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമത്രേ…! ദമ്പതികള്‍ വിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു. നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കി.
ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടായിരുന്നു ഈ കാത്തിരിപ്പെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ചട്ടം എന്നിരിക്കെയാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.
സ്‌കൂളിലെ സ്റ്റാഫ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവെക്കാതെ ചടങ്ങുകള്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു .
പൊന്നാനി തവനൂരിന് സമീപത്തെ ഐഡിയൽ എഡ്യൂക്കേഷൻ സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും മരണപ്പെട്ട ടീച്ചറുടെ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ദീപാവലി ദിവസമാണ് പൊന്നാനി സ്വദേശിയായ ശ്രീഷ്മ എന്ന അധ്യാപിക സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് പോകുന്നതിനിടെ ചമ്രവട്ടത്ത് വെച്ച് ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചത്.
കൂടെയാത്ര ചെയ്തിരുന്ന ചെയ്തിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ പ്രജുലയെ പരുക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു .എന്നാല്‍ അപകടവിവരം സ്‌കൂളിലെ പ്രധാനികള്‍ അറിഞ്ഞിട്ടും ചടങ്ങ് മാറ്റിവെക്കാന്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരിലും കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .ചടങ്ങില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കുണ്ടായ അപകടം ഇവരെ അറിയിച്ചതുതന്നെ പതിനൊന്ന് മണിക്ക് ശേഷമാണ് .
അദ്യാപകര്‍ക്കുള്ള ട്രോഫി വിതരണവും മറ്റു ചടങ്ങുകളും പതിനൊന്നരക്കകം പൂര്‍ത്തിയാക്കിയാണ് സഹപ്രവര്‍ത്തകര്‍ മരിച്ച അധ്യാപികയുടെ വീട്ടിലെത്തിയത് .മരിച്ചതറിഞ്ഞിട്ടും ചടങ്ങ് നടത്തിയതാണ് വ്യാപക പ്രതിഷേധമുണ്ടാക്കിയത് .സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്‌കൂളിനെതിരെ കടുത്ത ഭാഷയിലാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രതിഷേധം അറിയിച്ചിട്ടുള്ളത് .
കാലത്ത് 9.30ന് തുടങ്ങേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരഥിതിക്ക് മറ്റൊരു പ്രോഗ്രാമും കൂടെ ഉള്ളത് കൊണ്ട് 9 മണിക്ക് മുമ്പുതന്നെ സ്‌കൂളിലെത്തുകയും പെട്ടെന്ന് പോകണമെന്ന് അറിയിക്കുകയും ചൈതതിന്റെ അടിസ്ഥാനത്തില്‍ എത്തിപ്പെട്ട സ്റ്റാഫുകളുമായി പരിപാടി തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം . ഇതിനിടയിലാണ് അദ്ധ്യാപികക്ക് ദുരന്തം സംഭവിച്ചതായി അറിയുന്നത്
അറിഞ്ഞയുടനെ തന്നെ പരിപാടി നിര്‍ത്തുകയും തുടര്‍ന്നു നടക്കേണ്ട സെഷനുകളില്‍ പങ്കെടുക്കേണ്ട വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള ആളുകളെ വിളിച്ച് പരിപാടി ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയും മുഴുവന്‍ അദ്ധ്യാപരേയും കൂട്ടി മരണപ്പെട്ട ടീച്ചറുടെ വീട്ടിലേക്ക് പോകുകയുംഅവിടെ മറ്റു കാര്യങ്ങളക്കം ചെയ്തതിന് ശേഷമാണ് മാനേജര്‍ അടക്കമുള്ള സ്റ്റാഫുകളും ട്രസ്റ്റ് മെമ്പര്‍മാരും അവിടെ നിന്നും തിരികെ പോന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു .
സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വ്യാഴാഴ്ച നടക്കേണ്ട പാരന്റ്‌സ് മീറ്റ് മാറ്റിവെക്കുകയും മരണപ്പെട്ട ടീച്ചര്‍ പഠിപ്പിച്ചിരുന്ന യുപി വിഭാഗത്തിന് അവധി നല്‍കുകയും ചെയ്തിരുന്നു .അതേ സമയം സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു .
കാസര്‍ഗോഡ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കുഴിമാടം കണ്ടെത്തി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ പരാതിയില്‍ കുഴിമാടം പൊലീസ് തുറന്ന് പരിശോധിക്കും. പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസാണ് നാളെ കുഴിമാടം തുറന്ന് പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം സെമിത്തേരിയില്‍ മറ്റൊരു സംസ്‌ക്കാര ചടങ്ങ് നടക്കവെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ളതാണ് ചെമ്മട്ടംവയല്‍ പള്ളി. അഞ്ച് ഇടവകകളിലെ മരിച്ചവരെ അടക്കാന്‍ ഉപയോഗിക്കുന്നതാണ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വികാരി ഫാദര്‍ മാര്‍ട്ടിന്‍ രാജപ്പന്റ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മൃതദേഹം അടക്കം ചെയ്തതായി സംശയം ഉള്ളതിനാല്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ മാത്രമേ കുഴിമാടം തുറന്ന് പരിശോധിക്കാനാകൂ. ഇതിനായി ഹോസ്ദുര്‍ഗ്ഗ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നാളെ കഴിമാടം തുറക്കും. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പടുത്തിയിട്ടുണ്ട്.