സ്വന്തം ലേഖകന്‍
ഹരിയാന : മോദിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊണ്ടുള്ള കൃഷിക്കാരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലെ സാധാരണക്കാരും കൃഷിക്കാരും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നോട്ട് നിരോധനം കൊണ്ടും , കാര്‍ഷിക തകര്‍ച്ച കൊണ്ടും തകര്‍ന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീകാത്മകമായി മോദിയുടെ ശവമടക്ക് നടത്തി പ്രതിക്ഷേധിച്ചത് . ആയിരങ്ങളാണ് ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തത് .
നൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ ക്രൂരമായ ആക്രമങ്ങളാണ് ഹരിയാനയും യുപിയും ഗുജറാത്തും അടക്കമുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മോദി ഭരണത്തില്‍ എത്തിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നതും , രാജ്യവ്യാപകമായി വര്‍ഗ്ഗീയ കലാപങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതും ഒക്കെ സാധാരണ ജനങ്ങള്‍ മോദിക്കെതിരെ തിരിയുന്നതിനുള്ള കാരണമായി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വിറ്റഴിച്ച മോദി സാധാരണക്കാരുടെ മുന്പില് നിരത്തുന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മഹാഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ മോദിക്കെതിരെയുള്ള പ്രതിക്ഷേധം രാജ്യവ്യാപകമായി ദിനംപ്രതി കൂടി വരുകയാണ്. ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തവര്‍ വളരെ മോശമായ ഭാഷയിലാണ് മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
വീഡിയോ കാണുക
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്നവ്യാപാരിയായ നീരവ് മോഡി ദാവോസില്‍ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്.
നീരവ് മോഡി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെയാണ് ചിത്രം ട്വിറ്ററിലെത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ദാവോസില്‍ വെച്ച് നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ഇയാള്‍ക്ക് ബെല്‍ജിയം പാസ്പോര്‍ട്ടും സ്വന്തമായുണ്ടെന്നാണ് വിവരം.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരന്റിയില്‍ വിദേശ ബാങ്കുകളില്‍ നിന്ന് കോടികള്‍ പിന്‍വലിച്ച ശേഷം തിരിച്ചടക്കാതെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ വന്‍ ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2011 മുതല്‍ നടത്തിയ തട്ടിപ്പില്‍ 11,343 കോടി രൂപയാണ് ഇയാളും കുടുംബവും സ്വന്തമാക്കിയത്.
If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo
— Sitaram Yechury (@SitaramYechury) February 15, 2018
ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. പാലാ രൂപതയിലെ ഇടവക വികാരി കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ്താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് വിദേശ വനിത പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു അതേത്തുടര്‍ന്ന് ഫാ. തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍.
മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുസ്ലിം പണ്ഡിതനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി. ന്യൂസ് 24 ചാനലിന്റെ ചര്‍ച്ചക്കിടയിലാണ് ആര്‍എസ്എസ് നേതാവിന്റെ കൈയ്യേറ്റ ശ്രമം. ചാനല്‍ ചര്‍ച്ചക്കിടയിലെ ഇടവേള സമയത്താണ് തെറിവിളിയുമായി സംഗീത് രാഗി മൗലാന സാജിദ് റഷീദിയുടെ നേര്‍ക്ക് തിരിഞ്ഞത്.
കാശ്മീരിലെ സൈനികര്‍ക്കെതിരായ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ന്യൂസ് 24 ചര്‍ച്ച. ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി, മുസ്ലിം പണ്ഡിതനായ മൗലാന സാജിദ് റഷീദി, കോണ്‍ഗ്രസ് നേതാവ് രാജിവ് ത്യാഗി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം തള്ളിക്കളയണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംഗീത് രാഗി പറഞ്ഞു. ഇനിനു മറുപടിയായി നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് സാജിദ് റഷീദി പറഞ്ഞു. തുടര്‍ന്ന് പ്രകോപിതനായി സംഗീത് രാഗി റഷീദിയെ വിഡ്ഢിയെന്നും നിരക്ഷരനെന്നും പാകിസ്ഥാന് ചാരനെന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസ്സിലാക്കിയ ചാനല്‍ അവതാരക പെട്ടന്ന് ഇടവേള ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഗി റഷീദിയെ കൈയ്യേറ്റം ചെയ്യാനായി ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. ചാനലിലെ ജീവനക്കാര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.
മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.
ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷിക്ക് കത്ത് നല്കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന് ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.
ഒരു കുടുംബത്തിലെ നാല് പേരെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി ,റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ചിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു. ഗര്‍ഭിണിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.
ഗര്‍ഭിണിയായ ജ്യോത്സ്നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിബിക്കും ജ്യോത്സ്നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.അതെ സമയം അയല്‍വാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോടഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയിട്ടിലായിരുന്നു. അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായി പരാതി ഉയർന്നകേട്ടതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാനഡയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. മൂന്നാർ മനയത്ത് എം.എ. വർഗീസിന്റെയും ഷീനയുടെയും മകൻ ഡാനി ജോസഫ് (20) നെയാണ് കാണാതായത്. വെള്ളിയാഴ്ച കാനഡയിലെ കാസിനോയിൽ കാണാതായതായാണ് ഇവിടെ വിവരം ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ എംബസിവഴി വിവരങ്ങൾ അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
2016 സെപ്റ്റംബറിലാണ് ഡാനി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേക്കു പോയത്. നയാഗ്ര കോളജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേക്കു വിളിക്കുമായിരുന്ന ഡാനി കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചിരുന്നില്ല. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടാതായതോടെ സംശയംതോന്നിയ വീട്ടുകാർ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കാനഡയിലുള്ള മലയാളി അസോസിയേഷനുകളെ വിവരം അറിയിച്ചതിനെതുടർന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനായത്.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ളിലും പ്രതിസന്ധി. എതിരാളിയെ കൊന്നു തള്ളിയത് സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ശുഹൈബിന്റെ സുഹൃത്തും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായ നൗഷാദിന്റെ വാക്കുകളും ഇരുവരെയും കുറിച്ച് സുഹൃത്തിന്റെ വാക്കുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന നസീര്‍ എന്നയാളാണ് ഇരുവരുടെയും അടുത്ത സൗഹൃദത്തെയും ശുഹൈബിന്റെ മരണശേഷം നൗഷാദ് സിപിഎം വിട്ടെന്ന വാര്‍ത്തയും പുറത്തു വിട്ടത്. നസീര്‍ പറയുന്നത് ഇങ്ങനെ- ഇത് ശുഹൈബ്, നൗഷാദ്. ഇവര്‍ 2 പേരും കൂടിയാണ് 2010 ല്‍ ആദ്യമായി യുഎഇയിലെ ഫുജൈറയില്‍ വരുന്നത്. നൗഷാദ് പോപ്കോണ്‍ ഷോപ്പിലും ശുഹൈബ് മുംതാസ് ടൈലറിംഗ് ഷോപ്പിലും. ഫുജൈറയില്‍ നിന്ന് വിസ കാന്‍സല്‍ ചെയ്തു നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി തുടര്‍ന്നു. നൗഷാദും വിസ കേന്സല് ചെയ്ത് നാട്ടില്‍ നല്ല സഖാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ലാസറ്റ് കഴിഞ്ഞ സിപിഎമ്മിന്റെ ജില്ല സമ്മേളനത്തിന്റെ ഫോട്ടോയാണ് നൗഷാദ് ചുകപ്പ് ടവല്‍ കൊണ്ട് തലയില്‍ കെട്ടിയിരിക്കുന്നത്. നല്ല സിപിഎമ്മിന്റെ പ്രവര്ത്തകന്. ശുഹൈബും നൗഷാദും പിരിയാന്‍ പറ്റാത്ത കൂട്ടുകാരാണ്. നൗഷാദിനെ ഞാന്‍ നാട്ടില്‍ വിളിച്ചു ഇപ്പോള്‍. അപ്പോള്‍ അവന് എന്നോട് കരഞ്ഞ് കൊണ്ട് പറയുന്നു. അവന് ഇല്ലാതെ എനിക്ക് ജീവിക്കണ്ട അവര്‍ കൊന്ന് കളഞ്ഞു എന്റെ ശുഹൈബിനെ. ഇവിടെ ഫുജൈറയില്‍ എന്റെ സ്റ്റാഫാണ് നൗഷാദ്. ഇവിടെ ഉള്ളപ്പോള്‍ എന്നോട് പോലും ഞാന്‍ സഖാവാണ് എന്ന് ഞങ്ങള്‍ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്. എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്. ഞാന്‍ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവന് ഇനി സഖാവും അല്ല എന്ന്. ഇനി ഒരിക്കലും അവന് സിപിഎമ്മില്‍ പ്രവര്‍ത്തിക്കാനും ഇല്ല. എന്നോട് പഞ്ഞത് അവന് മാത്രമല്ല അവന്റെ കൂട്ടുകാര്‍ ഒരാള്‍ പോലും ഇനി ഈ കൊലയാളി പാര്‍ട്ടിയില്‍ നില്‍ക്കില്ല എന്ന്- നസീര്‍ പറഞ്ഞു നിര്‍ത്തുന്നു.
മലപ്പുറം അരീക്കോട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവതിയുടെ ഫോണില്‍ നിന്നു തന്നെ വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ കെണിയിലാക്കിയത്.
അരീക്കോട് സ്വദേശിയായ ഇരുപത്തേഴുകാരിയും അഞ്ചു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചു കയറിയാണ് പീഡനം. സംഭവത്തില്‍ പീഡനം നടത്തിയ വടകര സ്വദേശികളികളായ മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍, തട്ടാരത്തിമീത്തല്‍ വീട്ടില്‍ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും യുവതിയറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണും, പാസ്പോര്‍ട്ടും വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവന് സ്വര്‍ണവുമായാണ് ഇരുവരും രക്ഷപ്പെട്ടു.
യുവതിയുടെ നഷ്ടമായ മൊബൈല്‍ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. വാട്സാപ്പില്‍ യുവതിയുടെ പ്രൊഫൈല്‍ ചിത്രം കൂടി കണ്ടതോടെ പ്രതികള്‍ക്ക് വിശ്വാസമായി. യുവതിയാണന്ന വ്യാജേന സംസാരിച്ച വനിതാപൊലീസുമായി ചങ്ങാത്തമുണ്ടാക്കിയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുപത്തിയേഴുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രണ്ടു ലക്ഷം നല്‍കാമെന്ന ഉറപ്പില്‍ അരീക്കോട് എത്തിയതോടെയാണ് ഇരുവരും അറസ്റ്റിലായത്.