കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന്‍ പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം.
നേരത്തെ കൊല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സ്‌കൂളില്‍ കൃത്യമായി പോകാത്തത് കൊണ്ടാണ് സുരേന്ദ്രന് കുരിപ്പുഴ ശ്രീകുമാറിനെ അറിയാതെ പോയതെന്ന് ടോളന്മാര്‍ കളിയാക്കുന്നു.
മോസ്‌കോ: സായിബാബ ഭക്ത സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ മരിച്ചു. റഷ്യയില്‍ ഭക്തസംഘം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയും സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന എലേന ബേയ്‌കോവ എന്ന സ്ത്രീയുടെ ശിഷ്യയായ എലേന സ്‌മോറോഡിനോവ എന്ന 35കാരിയാണ് മരിച്ചത്. ഗുരുവിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതാണ് മരണ കാരണം. ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്ന ഇവര്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടതിനു ശേഷമാണ് സായിബാബ സംഘത്തില്‍ ചേര്‍ന്നത്.

നോവോസിബിര്‍സ്‌ക് എന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഇവര്‍ കുടുംബാംഗങ്ങളുമായി അകന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വളരെ തുറന്ന സ്വഭാവവും ഉല്ലാസവതിയുമായിരുന്ന ഇവര്‍ സംഘത്തില്‍ ചേര്‍ന്നതോടെ ആകെ മാറിയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ ഡിസൈനറുമായിരുന്ന എലേന ബേയ്‌ക്കോവയായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ലോല-ലില എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. 2011ല്‍ അന്തരിച്ച സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നതെന്നാണ് വിവരം.

സുഹൃത്തുക്കളും ബന്ധുക്കളുമായി അകലം പാലിക്കാനും ഭക്ഷണം ഉപേക്ഷിക്കാനും സിദ്ധ എലേനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മൂന്നാഴ്ച ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാനായിരുന്നു നിര്‍ദേശം. അതില്‍ ആദ്യത്തെ രണ്ടാഴ്ച വെള്ളം പോലും നല്‍കിയിരുന്നില്ല. വ്രതത്തില്‍ നിന്ന് പിന്‍മാറാന്‍ എലേന ആഗ്രഹിച്ചെങ്കിലും നിര്‍ജ്ജലീകരണം മൂലം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് സിദ്ധ ഒളിവിലാണെന്നാണ് വിവരം.
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.
പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.
കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച് കാറില്‍ കയറ്റി വിട്ടത്.
ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച് ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.
സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.
ദേവി എല്ലാ ദിവസവും സാരിയല്ലേ ഉടുക്കുന്നത്. ഇന്ന് ചുരിദാറാകാമെന്ന് തീരുമാനിച്ച പൂജാരിയ്ക്ക് പണി കിട്ടി. ദേവി വിഗ്രഹത്തില്‍ ചുരിദാര്‍ ധരിപ്പിച്ചു. പണിയും പോയി. പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്ര ഇഷ്ടമായില്ല. രാജയുടേ പിതാവിന്റെ ജോലി തന്നെ നഷ്ടമായി. നാഗപട്ടണം മയിലാടും തുറൈയില്‍ കാവേരി നദീതീരത്താണ് മയൂരനാഥ സ്വാമി ക്ഷേത്ര
ക്ഷേത്രത്തിലെ അഭയാംബിക ദേവീ വിഗ്രഹത്തിലാണ് രാജ ചുരിദാര്‍ ധരിപ്പിച്ചത്. ആറു മാസത്തിന് മുമ്പാണ് പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാന പൂജാരി ഇയാളുടെ അച്ഛന്‍ കല്യാണസുന്ദരം ഗുരുക്കളാണ് .വെള്ളിയാഴ്ച വിശിഷ്ച ചന്ദനം ചാര്‍ത്തല്‍ പൂജയ്ക്ക് വേണ്ടിയാണ് സാരി അലങ്കാരത്തിന് പകരം ചുരിദാര്‍ അടിച്ചത്. ഈ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ ഇടുകയും ചെയ്തു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ ആരെന്ന് അന്വേഷിച്ചു. തുടര്‍ന്ന് അച്ഛന്റേയും മകന്റേയും പണി പോയി. ആയിരത്തിലധികം പഴക്കമുള്ള വിഗ്രഹം. കാശിയ്ക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥ സ്വാമി ക്ഷേത്രം.
കൊച്ചി: മുടി നീട്ടി വളര്‍ത്തി സ്‌കൂളിലെത്തിയ ഫ്രീക്കന്‍മാരെ പിടികൂടി ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി വെട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ അധ്യാപകനുമൊത്ത് കണ്ട നാട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
സ്‌കൂളിന്റെ അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വം എന്നിവയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് അവകാശവാദം. മുടി നീട്ടി വളര്‍ത്തി വരുന്ന ആണ്‍കുട്ടികളെ ശാസിച്ചും ഉപദേശിച്ചും രക്ഷിതാക്കളോട് കാര്യം പറഞ്ഞും നോക്കിയിട്ട് രക്ഷയില്ലാതായപ്പോളാണ് നേരിട്ട് ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് അധ്യാപകന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോക്ക് 11,000ത്തിലധികം ഷെയറുകളും 44.000ത്തിലധികം സന്ദര്‍ശകരുമാണ് ഇതുവരെ ഉണ്ടായത്. വീഡിയോ വൈറലാകട്ടെയെന്ന് ഷൂട്ട് ചെയ്തയാളോട് ശ്രീകുമാര്‍ പറയുന്നതും കേള്‍ക്കാം.
തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.
മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : ജനങ്ങള്‍ തെരഞ്ഞെടുത്ത ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെ രാഷ്ട്രപതിയുടെ ഒരു ഒപ്പുകൊണ്ട് നാളെ ഇല്ലാതാക്കാം എന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വപ്നമാണ് കെജരിവാള്‍ തകര്‍ത്തു കളഞ്ഞത്. ബീഫ് വിഷയത്തില്‍ മോഡിയേയും , കോണ്ഗ്രസ്സിനേയും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേപോലെ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിച്ച് കളഞ്ഞു കേജരിവാള്‍ സര്‍ക്കാര്‍ . തകര്‍ന്നടിഞ്ഞത് കപട രാഷ്ട്രീയ കൂട്ടങ്ങളുടെ സ്വപ്നം.
ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെക്കാൻ എങ്ങനെയെല്ലാം ശ്രമം നടക്കുന്നു എന്നുള്ളതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇന്ന് പുറത്തു വന്ന ബീഫ് വിവാദം. ആളുകളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് ബീഫ് വിഷയത്തിൽ ഡൽഹിയിൽ നിലവിലുള്ള നിയമത്തിനു എതിരായി ഡൽഹിയിലെ കേജ്രിവാളിന്റെ ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിക്കണം എന്നതാണ് ഒരു പുതിയ പെറ്റീഷനായി ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.
ആദ്യമായി ഡൽഹിയിൽ ബിജെപി അധികാരം നേടിയതിന് ശേഷം ഡൽഹിയിൽ 1994 ലാണ് ഗോവധം നിരോധിച്ചു കൊണ്ട് നിയമം ഉണ്ടാക്കിയത്. കേന്ദ്രഭരണ പ്രദേശം എന്ന നിലക്ക് അന്നും ആ നിയമം നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ അതിനെ എതിർത്തതും ഇല്ല. അങ്ങനെ ആ നിയമം ഡൽഹിയിൽ നിലവിൽ വന്നു. പിന്നീട് തുടർച്ചായി 15 വർഷം ഡൽഹി ഭരിച്ചത് ഷീലാ ദീക്ഷിത് നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാരാണ്. അന്ന് വാജ്പേയിക്ക് ശേഷം പത്തു വർഷം മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രിയും. അന്നൊന്നും ഈ നിയമം മാറ്റണം എന്ന് ഇവരാരും ആവശ്യപ്പെട്ടില്ല.
ഇപ്പോൾ ഒരു പെറ്റീഷൻ സമർപ്പിക്കപ്പെട്ടതിന് പിന്നിലുണ്ടായിരുന്നു ഉദ്ദേശ്യം ഗോവധമോ വ്യക്തി സ്വാതന്ത്ര്യമോ അല്ല. ആം ആദ്മി സർക്കാരിനെ താഴെ ഇറക്കാൻ ഉണ്ടാക്കിയ ഒന്നാന്തരം വാരിക്കുഴി ആയിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കുന്നത് ഭരണഘടന അംഗീകരിച്ചു കൊണ്ടാണ്. അപ്പോൾ നിലവിലുള്ള ഒരു നിയമത്തിനെതിരായി ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിച്ചാൽ അതിന്റെ പേരില്‍ കേജ്രിവാൾ സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഒരു വ്യക്തമായ കാരണം കേന്ദ്ര സർക്കാരിന് തുറന്നു കിട്ടും. ഇന്ന് ആം ആദ്മി സർക്കാർ നിലവിലുള്ള ഗോവധ നിയമത്തിന് എതിരായി ഒന്നും പറയാത്തത് കൊണ്ട് ഒരു ദേശീയ ചാനലിലും ദിവസം മുഴുവൻ നീണ്ട ചർച്ചകൾ ഉണ്ടായില്ല. മറിച്ച് ആളുകൾ സ്വാതന്ത്ര്യം പോലെ തീരുമാനം എടുക്കട്ടെ എന്ന ഒരൊറ്റ വാക്ക് എങ്കിലും ഡൽഹി കോടതിയിൽ ആം ആദ്മി സർക്കാർ പറഞ്ഞിരുന്നു എങ്കിൽ ഉടന്‍ തന്നെ ദേശീയ മാധ്യങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് പൊട്ടിപ്പുറപ്പെടുമായിരുന്നു.
നിയമ വിദഗ്ധരും , റിട്ടയേർഡ് ജഡ്ജിമാരും അടങ്ങുന്ന താരനിര ന്യൂസ് സ്റ്റുഡിയോകളിൽ ഇരുന്നു നിയമം ഇഴകീറി പരിശോധന നടത്തി , ഇനി അരവിന്ദ് കേജ്രിവാൾ സർക്കാരിന് തുടരാൻ അവകാശമില്ല എന്നും , രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേജ്രിവാൾ സർക്കാരിനെ പുരത്താക്കണ്ടത് അനിവാര്യമാണ് എന്നൊക്കെ പാതിരാത്രി വരെ ചർച്ച ചെയ്ത് ഡൽഹി സർക്കാരിന് ചരമക്കുറിപ്പ് എഴുതിയേനെ. നിയമത്തിനതീതമായി നിൽക്കുന്ന അരവിന്ദ് കേജ്രിവാൾ ഇറങ്ങിപ്പോവണം എന്ന് അർണാബുമാർ അട്ടഹസിക്കുമായിരുന്നു. നാളെ രാവിലെ പത്രം നോക്കുമ്പോൾ, ഡൽഹി സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി എന്ന വാർത്ത കാണേണ്ടി വന്നേനെ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഏതാണ്ട് 9500 എംഎൽഎമാർ ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ പാർലമെന്റ് സെക്രട്ടറി എന്ന പോസ്റ്റ് കൈകാര്യം ചെയ്തിട്ടും , ആം ആദ്‌മിയുടെ മാത്രം എംഎൽഎമാരെ അവധി ദിവസമായ ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ട് അയോഗ്യരാക്കിയ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നു പോവുന്നത്. പോലീസ് സംവിധാനം പോലും കയ്യിൽ ഇല്ലാത്ത അത്രയും പരിമിതമായ അധികാരം മാത്രമുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ , ആം ആദ്മി സർക്കാരിന് നിയമത്തിൽ ഒരു മാറ്റവും കൊണ്ട് വരാൻ സാധിക്കില്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കണം.
അതു കൊണ്ട് ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ഭരണം വഴി ഡൽഹിയിൽ വന്ന മാറ്റം മനസിലാക്കി , ഇന്ത്യ മുഴുവൻ പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി – കോൺഗ്രസ് കൂട്ടുകെട്ട് ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത ഒരു പദ്ധതി , ആം ആദ്മി പാർട്ടി കടക്കൽ തന്നെ അരിഞ്ഞു വീഴ്ത്തി എന്നതാണ് വാസ്തവം. ഒരത്ഭുതവും തോന്നുന്നില്ല. ഈ രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടാൻ കെൽപ്പില്ലാത്ത രാഷ്ട്രീയ ശകുനികളിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ . ഭരണഘടനയെയും നിയമസംവിധാനങ്ങളെയും മാനിച്ചുകൊണ്ട് മോഡിക്കും , കോണ്ഗ്രസ്സിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടി നേടിയ നയതന്ത്ര വിജയം തന്നെയാണ് കേജരിവാളിന്റെ ഈ രാഷ്ട്രീയ നീക്കം എന്ന് ഉറപ്പിച്ചു പറയാം.
ചെന്നൈ: ജിഎസ്ടി നടപ്പാക്കിയതു മുതല്‍ നാം വാങ്ങുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതായി വരുന്നുണ്ട്. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ജിഎസ്ടി ബാധയില്‍ താങ്ങാവുന്ന വിലയിലും ഏറെയായെന്ന പരാതികളും ഉയര്‍ന്നു. തമിഴ് നാട്ടില്‍ ഒരു ഹോട്ടലില്‍ ജിഎസ്ടി പ്രയോഗം നടന്നത് ശുചിമുറിയുടെ ഉപയോഗത്തിലാണ്. ടോയ്‌ലറ്റ് ഉപയോഗത്തിന് ഒരു ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത് 10 രൂപ അതിനൊപ്പം ജിഎസ്ടിയായി 52 പൈസയും പാഴ്‌സല്‍ ചാര്‍ജായി 50 പൈസയും ഈടാക്കിക്കളഞ്ഞു ഹോട്ടല്‍ അധികൃതര്‍. അങ്ങനെ നല്‍കേണ്ടി വന്നത് 11 രൂപ!

മൂത്രമൊഴിച്ചതിന് പാഴ്‌സല്‍ ചാര്‍ജ് എന്തിനാണെന്നല്ലേ? ആര്‍ക്കും മനസിലാകാത്ത ആ കാര്യവും ബില്ലില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിലെ ഹോട്ടലുകളില്‍ ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. അതിന് ചില ഹോട്ടലുകള്‍ വളരെ ചെറിയ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രീതി തമിഴ്‌നാട്ടിലെ ഹോട്ടലുകളിലേക്കും വ്യാപിക്കുകയും ശുചിമുറി ഉപയോഗത്തിന് ഈടാക്കുന്ന തുകയ്ക്ക് ബില്ല് നല്‍കാന്‍ തുടങ്ങുകയും ചെയ്തതാണ് ഇങ്ങനെയൊരു ‘ദുരന്ത’ത്തിലേക്ക് നയിച്ചതെന്ന് വിവരമുണ്ട്.
മൂത്രമൊഴിച്ചതിന് ജിഎസ്ടിയും പാഴ്‌സല്‍ ചാര്‍ജും നല്‍കേണ്ടി വന്നയാള്‍ ഈ ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.