തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചു. കോർപ്പറേഷനിൽ അടുത്തിടെ ഉണ്ടായ സംഘർഷങ്ങളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് നീക്കം. പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യുഡിഎഫ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.

101 അംഗ കൗൺസിലിൽ ബിജെപിക്ക് 50 അംഗങ്ങളും ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയും ഉണ്ട്. ഒരു ബിജെപി കൗൺസിലർ നിലവിൽ ജയിലിലായതിനാൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം താൽക്കാലികമായി ദുർബലമായ സാഹചര്യമാണ്. അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ എൽഡിഎഫിന്റെ പിന്തുണയും നിർണായകമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

19 ബിജെപി കൗൺസിലർമാരുടെ പുനഃസത്യപ്രതിജ്ഞയെ ചൊല്ലി കോർപ്പറേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ സംഘർഷം നടന്നിരുന്നു. മേയറുടെ നേതൃത്വത്തിൽ ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടുന്നില്ലെന്നും ഭരണസ്തംഭനം നിലനിൽക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. പ്രമേയം സമർപ്പിക്കുന്നതിനാവശ്യമായ ഒപ്പുകൾ ശേഖരിച്ച് നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.