India

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ രാജിന്റെ (31) ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സുഹൃത്തില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
സജിന്‍ രാജ് മൊബൈല്‍ ഫോണില്‍നിന്ന് അവസാനം സന്ദേശം അയച്ച യുവതിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് സജിന്‍ രാജ് ഫേസ്ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സജിന്‍രാജിന്റെ സുഹൃത്താണെന്നും രണ്ടു ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നും അമ്മയുടെ ചികത്സക്കായി 13,000 രൂപ വാങ്ങിയിരുന്നെന്നും യുവതി പൊലീസിനു മൊഴി നല്‍കി. സജിന്‍ രാജിന്റെ ആത്മഹത്യാ കുറിപ്പില്‍ യുവതിയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഇവര്‍ തന്നെ ചതിച്ചു എന്നാണ് കുറിപ്പിലുള്ളത്.
ഇതിനു പുറമേ ഒറ്റപ്പാലത്തെ ചിലരില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഓട്ടോ കണ്‍സള്‍ട്ടന്റ് സ്ഥാപന ഉടമയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ തൃശൂരില്‍നിന്ന് 2000 രൂപ കടം വാങ്ങിയ ബസ് കണ്ടക്ടര്‍, സുഹൃത്തായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ എന്നിവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. അതേ സമയം സജിന്‍ രാജിനെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന അച്ഛന്‍ രാജന്റെ ആരോപണം മുന്‍നിര്‍ത്തി സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
വ്യാഴാഴ്ച രാവിലെയാണ് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍ രാജന്റെ മകന്‍ സജിന്‍ രാജിനെ ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപം ദേഹംമുഴുവനും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ വാടകയ്‌ക്കെടുത്ത കാറിന് സമീപത്താണ് സജിന്‍രാജിനെ പൊള്ളലേറ്റനിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സജിന്‍ രാജ് വ്യാഴാഴ്ചയാണ് മരിച്ചത്.

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് (34) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സജിന്‍ അവസാനമായി സന്ദേശമയച്ച യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, മറ്റ് സാധ്യതകളും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പൊലീസ് സജിന്‍രാജിന്റെ സ്വദേശമായ പാലക്കാട്ടെത്തി. സജിന്‍രാജിന്റെ അവസാനസന്ദേശമെത്തിയ യുവതി, ഇയാള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് നല്‍കാന്‍ ഇടനിലക്കാരനായ ബിജെപി സംസ്ഥാന നേതാവിന്റെ സഹായി, പണം കടം കൊടുത്ത മറ്റൊരാള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്യും. ‘താങ്ക്‌സ് ഫോര്‍ ഓള്‍, ഇനി ഒരിക്കലും കാണില്ല. നാളെ എന്റെ ശവം കാണാന്‍ വരണം. പോസ്റ്റുമോര്‍ട്ടം നടത്തി രാവിലെ ശവമെത്തും’- ഇതായിരുന്നു യുവതിക്കയച്ച അവസാന സന്ദേശം.

സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, മരണത്തിലേക്ക് നയിച്ചതിനുപിന്നില്‍ സാമ്പത്തികപ്രശ്‌നമോ പ്രണയനൈരാശ്യമോ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ എസ്‌ഐ തന്‍സീമിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം പാലക്കാട്ടെത്തി. പാലക്കാട്- തൃശൂര്‍ അതിര്‍ത്തി സ്വദേശിയായ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയ കരമന സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഇടനിലക്കാരനായ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ സ്റ്റാഫിനെക്കുറിച്ച് വിവരം ലഭിച്ചത്. സജിന്‍രാജിന്റെ സുഹൃത്താണ് ഇയാള്‍. മരിക്കാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് സജിന്‍രാജ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. തലേദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫായിരുന്നു. അതിനുമുമ്പ് അവസാനമായി കൂട്ടുകാരിയായ യുവതിക്ക് സന്ദേശമയച്ചു. തലയ്ക്ക് താഴെയാണ് പെട്രോള്‍ ഒഴിച്ചതെന്നതും ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റാരെങ്കിലും പെട്രോള്‍ ഒഴിച്ചതാണെങ്കില്‍ തലയിലൂടെയാകും ഒഴിക്കുക. പിടിവലിയുടെ ഒരു ലക്ഷണവും സ്ഥലത്തില്ല. മാത്രമല്ല, വാഹനത്തിനകത്തും ഒരു ബോട്ടിലില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇതും പുറത്തെ ബോട്ടിലില്‍നിന്ന് ലഭിച്ച പെട്രോളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടന്‍ സജിന്‍ നിലവിളിച്ചിരുന്നു. ഈസമയം ഓടിവന്ന അടുത്ത കടയിലെ സെക്യൂരിറ്റിക്കാരന്‍ മറ്റാരും ഓടിപ്പോകുന്നത് കണ്ടിട്ടുമില്ല. ഒരാള്‍ തീകൊളുത്തിയെന്ന് ഡോക്ടറോട് പറഞ്ഞത് കളവാണെന്നാണ് പൊലീസ് നിഗമനം. യുവതിയുമായി സാമ്പത്തിക ഇടപാടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റൊരാളില്‍നിന്ന് സജിന്‍ രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയതായി അച്ഛനും മൊഴിനല്‍കിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിഐ അനില്‍കുമാര്‍ പറഞ്ഞു.

Also read.. എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നു അവർ; ശിഷ്ടകാലം തെരുവ് പട്ടികൾക്കുവേണ്ടി ജീവിക്കും, വിവാദങ്ങളുടെ നായിക രഞ്ജിനി ഹരിദാസ്

ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ചു വരുന്ന കടുവാ ആക്രമണങ്ങളുടെ വാര്‍ത്തയ്ക്കിടെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. സര്‍ക്കാരില്‍ നിന്നുളള നഷ്ടപരിഹാരം ലഭിക്കാനായി പ്രായമായവരെ കടുവകള്‍ക്ക് ഇരയാവാന്‍ കാട്ടിലേക്ക് അയക്കുന്നതായാണ് വിവരം. പിലിബിറ്റ് ടൈഗര്‍ റിസര്‍വ് (പിടിആര്‍) അധികൃതരാണ് ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിലിബിറ്റിലെ ഗ്രാമവാസികള്‍ പ്രായമായവരെ കാട്ടിലേക്ക് തളളിവിടുകയും പിന്നീട് കടുവകള്‍ ഇരയാക്കിയതിന് പിന്നാലെ നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യുകയാണോയെന്ന് പിടിആര്‍ അധികൃതര്‍ പറഞ്ഞു. കാട്ടിനകത്ത് വെച്ച് കൊല്ലപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ല എന്നത് കൊണ്ട് മൃതദേഹങ്ങള്‍​ പിന്നീട് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതായും പിടിആര്‍ അധികൃതര്‍ വ്യക്തമാക്കി.

വൈല്‍ഡ്‍ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഉദ്യോഗസ്ഥനായ കാലിം അത്തര്‍ പ്രദേശത്തെ കടുംവാ ആക്രമണങ്ങല്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വൈല്‍ഡ്‍ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ദേശീയ കടുവാ സംരക്ഷണ സമിതിക്ക് കൈമാറാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇതിനിടെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രായമായവര്‍ കാട്ടിലേക്ക് ഇരയാവാന്‍ പോകുന്നതെന്ന് ഗ്രാവമാസികള്‍ പ്രതികരിച്ചു. ദാരിദ്രത്തില്‍ നിന്നും രക്ഷപ്പെടാനുളള ഏക മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുവാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പിലിബിറ്റില്‍ മാസങ്ങള്‍ക്ക് മുമ്പ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും പകല്‍ സമയങ്ങളില്‍ ആയുധങ്ങലുമായി മാത്രമെ പുറത്തിറങ്ങാന്‍ പാടുളളൂവെന്നും ഗ്രാമവാസികള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു

സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്. ദേശീയ–സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലവും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവർത്തനസമയം. നേരത്തേ ഇത് ഒൻപതു മുതൽ രാത്രി പത്തുവരെയായിരുന്നു.

പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇന്നലെ വരെ 81 ബാറുകൾ തുറക്കുന്നതിനുള്ള അപേക്ഷയാണ് ലഭിച്ചത്. അതിൽ 77 പേർക്കു ലൈസൻസ് പുതുക്കി നൽകി. നാലെണ്ണത്തിന്റെ പരിശോധന പൂർത്തിയാകാനുണ്ട്. ഇവരുടെ അപേക്ഷ എക്സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പ് ലൈസൻസുകളും പുതുക്കി നൽകി. അതേസമയം, രണ്ടായിരത്തിലേറെ കള്ളുഷാപ്പുകൾ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിട്ടില്ല.

അതിനിടെ, 30നു ലൈസൻസ് ലഭിച്ച ഏതാനും ബാറുകൾ വിവിധ ജില്ലകളിൽ അന്നു രാത്രി തന്നെ തുറന്നതായി പ്രചാരണമുണ്ടായി. എന്നാൽ ഇന്നു മുതൽ മാത്രമേ ബാറുകൾ തുറക്കാൻ അനുവദിച്ചിട്ടുള്ളൂവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പലരും ബവ്കോ ഗോഡൗണുകളിൽനിന്നു സ്റ്റോക്കെടുത്തിരുന്നു. അതാകാം ഈ പ്രചാരണത്തിന് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ ബാറുകൾ എറണാകുളത്ത്

ഇന്നു തുറക്കുന്ന ബാറുകളിൽ കൂടുതൽ എണ്ണം എറണാകുളത്താണ്– 20. തിരുവനന്തപുരം– 11, തൃശൂർ– ഒൻപത്, കണ്ണൂർ– എട്ട്, കോട്ടയം– ആറ്, പാലക്കാട്– ആറ്, കോഴിക്കോട്– അഞ്ച്, മലപ്പുറം– നാല്, കൊല്ലം– മൂന്ന്, ആലപ്പുഴ– രണ്ട്, വയനാട്– രണ്ട്, ഇടുക്കി– ഒന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ തുറക്കുന്ന ബാറുകളുടെ എണ്ണമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.

വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ തക്കം നോക്കി പാതിരാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തൊന്‍പതുകാരിയെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചങ്ങനാശേരി മേഖലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര മണിക്കൂറിനകം ഗുണ്ടയെ പൊലീസ് പിടികൂടി. ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷ് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളാണ്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകള്‍ അണച്ചിരുന്നു. വീടിന്റെ കതകിന്റെ ഒരു കുറ്റി മാത്രമേ ഇട്ടിരുന്നുള്ളു. ഇത് ബലമായി തള്ളിത്തുറന്നാണ് പ്രതി അകത്തുകടന്ന് ആതിക്രമം കാണിച്ചത്. അകത്തുകയറിയ ബിനീഷ് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഉണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചു. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടി നിലവിളിച്ചതോടെ പുതച്ചിരുന്ന പുതപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടി. തുടര്‍ന്ന് പീഡനം തുടരുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. വീട്ടുകാര്‍ പെണ്‍കുട്ടിയെ ചങ്ങനാശേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ കെ.ടി. വിനോദ്, എസ്.ഐ എം.കെ.ഷമീര്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള ബിനീഷിനായി പൊലീസ് സംഘംതിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു.

നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ രാത്രിയില്‍തന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ചരക്ക് സേവന നികുതിയുടെ ഉദ്ഘാടനം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് നിർവ്വഹിച്ചു. ഇതോടെ സങ്കീർണ്ണമായ നികുതി ഘടനയിൽ നിന്ന് ഒറ്റ നികുതിയിലേക്ക് രാജ്യം മാറി.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. വെള്ളിയാഴ്ച രാത്രി 11 മുതൽ 12 വരെ ഇതിനായി പ്രത്യേക പാർലമെന്റ് യോഗം ചേർന്നിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി എന്നിവർ ചരക്ക് സേവന നികുതിയെ കുറിച്ച് ഈ യോഗത്തിൽ സംസാരിച്ചു.

കൃത്യം 12 മണിക്ക് തന്നെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ബട്ടണമർത്തി ജിഎസ്‌ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ സാക്ഷ്യം വഹിച്ചു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ആലോചനകൾക്കൊടുവിലാണ് ജിഎസ്ടി യാഥാർത്ഥ്യമാകുന്നത്. ഇതോടെ ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇനി ഒറ്റനികുതിയാണ്. നികുതി വരുമാനം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടും

ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളിയിട്ട ഫെയ്‌സ്ബുക്ക് കമന്റ് വിവാദമാകുന്നു.രാധാകൃഷ്ണപിള്ളയെന്ന വ്യക്തിയാണ് വിവാദ കമന്റിട്ടത്. മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നാണ് രാധാകൃഷ്ണന്റെ കമന്റ്.

ഹിന്ദു ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ് എന്നയാളിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്യാം പ്രസാദ് വടകര എന്നയാള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് രാധാകൃഷ്ണന്റെ വിവാദ കമന്റ്. കമന്റ് ശ്രദ്ധയില്‍പെട്ടതോടെ സോഷ്യല്‍ മീഡയില്‍ രാധാകൃഷ്മനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. മതസ്പര്‍ധ വളര്‍ത്തുന്ന, ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153എ അനുസരിച്ചുള്ള കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.

അരുവിക്കര എംഎല്‍എ ശബരീനാഥിന്‍റെയും സബ് കലക്ടര്‍ ആയ ദിവ്യ എസ് അയ്യരുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു.വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇവരുടെ വിവാഹം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച  കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആക്രമസംഭവങ്ങളെ മഹാത്മാഗാന്ധി അംഗീകരിച്ചിരുന്നില്ല. ആര്‍ക്കും നിയമം െകെയിലെടുക്കാന്‍ അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധിയും വിനോബാഭാവെയും കാട്ടിത്തന്നിട്ടുണ്ട്. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം. അവിടെ അക്രമങ്ങള്‍ക്കു സ്ഥാനമില്ല- മോഡി പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഓഗസ്റ്റിലും മോഡി പ്രസ്താവന നടത്തിയിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥയുടെ സാഹചര്യമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വഖഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടം മറിക്കാനും ചിലര്‍ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരിലുണ്ടായ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നരഹത്യ നടന്നു. വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ തല്ലിക്കൊന്നത്. രാംഗഡ് ജില്ലയിലെ ബജര്‍താന്‍ഡ് ഗ്രാമത്തിലാണു സംഭവം. അസ്ഗര്‍ അന്‍സാരിയെന്ന യുവാവാണ് അതിക്രൂര മര്‍ദനത്തിനിരയായി മരിച്ചത്.

സ്വന്തം മാരുതി വാനില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം തടഞ്ഞ് അന്‍സാരിയെ വലിച്ചുപുറത്തിറക്കി ആക്രമിക്കുകയായിരുന്നു. സംഘടിത മര്‍ദനത്തില്‍ ബോധരഹിതനായ അന്‍സാരിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാംസവ്യാപാരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്‍സാരിയെ ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയതെന്നു സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞെന്നും അന്‍സാരിയുമായി വ്യാപാരബന്ധമുള്ളവരാണു പിന്നിലെന്നും വ്യക്തമാക്കിയ പോലീസ് ഇയാളുടെ വാഹനത്തില്‍ ബീഫുണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാന്‍ തയാറായില്ല.

വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി അരുവിക്കര എംഎൽഎ ശബരിനാഥിന്റെയും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ.എസ്. അയ്യരുടെയും വിവാഹം. പൊന്നുകൊണ്ടു മൂടിയ വധൂസങ്കൽപങ്ങളാണ് കേരളീയ വിവാഹങ്ങളിലേറെയും. എന്നാൽ ജീവിതം പോലെ തന്നെ വിവാഹവും ലാളിത്യത്തിന്റെ നേർസാക്ഷ്യമാക്കുകയാണ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസും. അങ്ങനെ കാത്തുകാത്തിരുന്ന ആ വിവാഹം വന്നെത്തി. ദിവ്യ എസ് അയ്യർ ശബരീനാഥിന്റെ സ്വന്തമായി .കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.

RECENT POSTS
Copyright © . All rights reserved