ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയയാറാകണമെന്ന് ആംആദ്മി പാര്‍ട്ടി. ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി താന്‍ ബി.ജെ.പിയിലെ സമുന്നത നേതാവിന് 5കോടി 60 ലക്ഷം രൂപ കൊടുത്തു എന്ന് മെഡിക്കല്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി പണം ഒഴുകിയത് സംസ്ഥാന നേതാവായ എം.ടി രമേശിലൂടെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഴിമതി സംബന്ധിച്ച് ഉടന്‍ തന്നെ അനേഷണം ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കള്ളപ്പണം കണ്ടുകെട്ടും എന്ന് വീമ്പടിച്ച് നോട്ട്പിന്‍വലിച്ചു കൊണ്ട് ഇന്ത്യക്കാരെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഭരണം ഇല്ലാതിരുന്നിട്ടും കേരളത്തില്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി നടത്തി എന്ന വിവരം പുറത്ത് വന്നതോടുകൂടി ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഇത്തരത്തില്‍ എത്ര അധികം അഴിമതികള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതാണുള്ളത്.
പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അഴിമതി പാര്‍ട്ടിക്കകത്ത് മാത്രം അന്വേഷിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴും അത്തരം നിലപാടാണ് എടുത്തത് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പി ശശിയുടെ കാര്യത്തിലും ഏറ്റവും ഒടുവില്‍ എം.എം മണിയുടെ കാര്യത്തിലും പൊതു സമൂഹത്തോട് ചെയ്ത അനീതിക്ക് പാര്‍ട്ടി തലത്തില്‍ ശാസനയോ നടപടിയോ എടുത്തു എന്നത് കൊണ്ടു് കാര്യം അവസാനിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇടപെട്ട ആളുകളെ അത്തരത്തില്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.ഈ സാഹചര്യത്തില്‍ അതേ വാദം ഉന്നയിക്കുകയാണ് ബി.ജെ.പി എന്നോര്‍ക്കുക.
അഴിമതി സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. അതിന് ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരവും അഴിമതി നിരോധനനിയമ പ്രകാരവും രാഷ്ട്രിയ നേതാക്കള്‍ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നതാണ്.
സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം ആയത്. 20,000 രൂപ നഴ്സുമാരുടെ അടിസ്ഥാന ശമ്പളമാക്കി ഉയർത്താൻ ധാരണയായി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 20,000 രൂപയാക്കി നിശ്ചയിച്ചു. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നഴ്സിങ്ങ് സംഘടനകളുടെയും മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ലേബർ കമ്മിഷണർ, തൊഴിൽ-ആരോഗ്യ-നിയമ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ടതാണ് സമിതി. ഈ സമിതിയോട് ഒരു മാസത്തിലുള്ളിൽ റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.
നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ധാരണയായത്. ഇതോടെ 22 ദിവസമായി നഴ്സുമാരുടെ സമരം പിൻവലിക്കാൻ സംഘടന നേതാക്കൾ തീരുമാനിച്ചു. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമരം നടത്തിയ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
കണ്ണൂര്‍: കാസര്‍ഗോട്ടെ സ്വകാര്യ സഹകരണ ആശുപത്രികളിലെ സമരം ചെയ്യുന്ന നഴ്‌സുമാരുമായി ജില്ലാകലക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരാനാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. മുഖ്യമന്ത്രി 20ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചവരെ സമരം നിര്‍ത്തിവയ്ക്കണമെന്നാണ് സമര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
സമര സമിതി പ്രതിനിധികളായ ഏഴുപേരും ഡി.എം.ഒ, എ.ഡി.എം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നിലവിലുള്ള സമരം പിന്‍വലിച്ച് യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതിനിടെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നീക്കത്തിനെതിരേ പരിയാരം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. മറ്റ് ആശുപത്രികളില്‍ ജോലിക്കു പോകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്‌സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്‍ഥികളാണ് ഇവിടെനിന്നു പോകേണ്ടത്. നഴ്‌സുമാരുടെ സമരം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പരിയാരം നഴ്‌സിങ് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ് ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
ആശുപത്രി രജിസ്റ്ററില്‍ പോലും പേരില്ലാത്ത വിദ്യാര്‍ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഉത്തരവിനെതിരേ നാളെ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേ സമയം വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉത്തരവുപ്രകാരം ആശുപത്രിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാവുക. സര്‍ക്കാര്‍ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ആരോപിച്ചു.
എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപികയുമായ ദീപ നിശാന്തിന്റെ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശൂര്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലാണ് ജോഷി ഇടശ്ശേരി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി. എംഎഫ് ഹുസൈന്റെ സരസ്വതിയുടെ ചിത്രം എസ്എഫ്‌ഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിലെ കാവിപ്പട എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ അനുകൂലികളുടെ ഈ ഗ്രൂപ്പില്‍ മോര്‍ഫ് ചെയ്തായിരുന്നു പ്രചരണം. എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി അധ്യാപിക സംസാരിച്ചതിനെ തുടര്‍ന്നാണ് ഒരുവിഭാഗം മോശമായ രീതിയില്‍ പ്രചരണം നടത്തുന്നത്.
ദിലീപിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർ വിനുവിനെതിരെ സീരിയൽ താരം അനിത നായർ ഷോ . അനിത അടിച്ചു ചെവിക്കല്ല് പൊട്ടിക്കുമെന്നു പറഞ്ഞു അവസാനിപ്പിക്കുന്ന വിഡിയോയിൽ മുഴുനീളം വിനുവിന് നേരെ അപഹാസ്യ വര്ഷം കൊണ്ട് കത്തിക്കയറുവാണ് അനിത . പണ്ട് ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന ലക്ഷ്മി നായരേ തെറികൊണ്ട് അഭിഷേകം നടത്തി വൈറൽ ആയ താരമാണ് സീരിയൽ ആർട്ടിസ്റ് അനിത. നീ നിന്റെ ഭാര്യയുടെ അടുത്ത് പോയിരിക്കേടാ അല്ലെങ്കിൽ അവൾ വേറെ വല്ലവന്റെ കൂടെ പോകും അതും നിനക്കു തന്നെ വായിക്കേണ്ടി വരും എന്ന് വരെ അനിത പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിൽ പലരും ” ദിലീപിനെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാക്കാൻ ഇറങ്ങിയ കോർപ്പറേറ്റ് കമ്പിനിയുടെ പരസ്യം എന്ന അടികുറിപ്പോടെ ഈ വിഡിയോ പലരും ഷെയർ ചെയുന്നത്
വീഡിയോ കാണാം…..
പയ്യന്നൂരിലെ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയുടെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.
സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല.
പിന്നാലെ ചിത്രത്തിന് അടിക്കുറിപ്പുകളുമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റുകള്‍ നിറഞ്ഞു. മിക്ക പോസ്റ്റുകളും മോദിയുടെ അടിക്കടിയുളള യാത്രയെ ഈ ചിത്രത്തോട് കൂട്ടിക്കെട്ടിയായിരുന്നു. ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞതോടെ പൊലീസും രംഗത്തെത്തിയിരിക്കുകയാണ്.
ഓള്‍ ഇന്ത്യ ബാക്ക്ച്ചോഡ് (AIB) എന്ന ട്രോള്‍ ഗ്രൂപ്പ് ചിത്രം മോദിയുടെ ഒറിജിനല്‍ ഫോട്ടോ ആണെന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ചെങ്കിലും പോസ്റ്റ് പ്രചരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പെട്ടെന്ന് അറിയിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. നിയമനടപടികള്‍ സ്വീകരിക്കാന്‍ പോസ്റ്റുകള്‍ സൈബര്‍ പൊലീസിന് കൈമാറുകയാണെന്നും ഇവര്‍ ട്വീറ്റ് ചെയ്തു.
പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനാണ് ചിത്രത്തിലെന്നാണ് വിവരം. ബാംഗ്ലൂരില്‍ നിന്ന് നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തി വാട്സാപ്പിലിട്ടതാണ് ചിത്രം.
प्रधानमंत्री जी के लिए इस तरीके का बेहूदा मज़ाक पर @AllIndiaBakchod @thetanmay पर सख्त कार्रवाई होनी चाहिए @MumbaiPolice @ippatel pic.twitter.com/jqIE200CBZ
— Reetesh Maheshwari (@Reetesh777) July 12, 2017
ഇലവീഴാപൂഞ്ചിറയ്ക്കു സമീപം കട്ടിക്കയത്തിൽ കുളിക്കാനിങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. ചേർത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിൻ ( 22) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വഴുക്കല്ലുകള്‍ ഒരുപാടുളള പ്രദേശത്ത് തെന്നി വീണാണ് മിക്കപ്പോഴും അപകടം ഉണ്ടാകുന്നത്. മഴ കാരണം വെളളം ഏറിയതും അപകടത്തിന് കാരണമായെന്നാണ് വിവരം.
സൗദി അറേബ്യയിലെ നജ്റാനിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ പൂണ വിവരങ്ങൾ പുറത്ത്. തീപിടുത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടും. പരിക്കേറ്റ ആറു പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകൻ ശ്രീജിത്ത് (25 വയസ്, പാസ്പോർട് നന്പർ K 3048096), കടക്കാവൂർ കമ്പാലൻ സത്യൻ(50 വയസ്, പാസ്പോർട് നന്പർ H708201), വർക്കല സ്വദേശി ബൈജു രാഘവൻ(26 വയസ് പാസ്പോർട് നന്പർ K4363057) എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീജിത്ത് വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്.
തമിഴ്നാട് ചിലപ്പകം മുരുകാനന്ദൻ കലിയൻ, മുഹമ്മദ് വസീം അസീസുറഹ്മാൻ, ഗൗരി ശങ്കർ ഗുപ്ത, വസീം അക്രം, ഫായിസ് അഹമദ്, അതീഖ് അഹമദ് സമദ് അലി, തബ്രജ് ഖാൻ, പരസ് കുമാർ സുബൈദാർ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ
അപകടത്തില്‍ ഒരു ബംഗ്ലാദേശിയും മരിച്ചിട്ടുണ്ട്. ദുര്‍ബ ജനറല്‍ ആശുപത്രി, നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ബുധനാഴ്ച പുലര്‍ച്ചെ സൗദി സമയം നാലിനാണ് തീപിടുത്തമുണ്ടായത്. ഇവര്‍ താമസിച്ച ജനല്‍ ഇല്ലാത്ത മുറിയില്‍ തീപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനല്‍ ഇല്ലാത്തതിനാല്‍ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
അതിനിടെ അപകടം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ജിദ്ദയിലെ കൗണ്‍സില്‍ ജനറലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ദേശീയ അവാര്‍ഡ് നേടിയ മലയാളി നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും വേര്‍പിരിയലിന് തീരുമാനമായത്. സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവ് വിപിന്‍ സുധാകര്‍ തന്നെ ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസമെന്നും ഒഫീഷ്യല്‍ ആയ വേര്‍പിരിയല്‍ ആണ് ഇപ്പോള്‍ നടന്നതെന്നുമാണ് സുഹൃത്ത് വൃത്തങ്ങളില്‍ നിന്നറിയുന്നത്.
ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്‍റുകള്‍ ഇല്ല എന്നുമായിരുന്നു വിപിന്‍ സുധാകറുടെ പോസ്റ്റ്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.
വിപിന്‍ സുധാകറിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
വേളി റെയില്‍വേ ട്രാക്കില്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഷിബിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊരുത്തക്കേടുകള്‍ ഉളളതായി അടുത്ത ബന്ധുകള്‍ പറയുന്നു. അമ്മയുടെ മരണശേഷം പലപ്പോഴും അയാള്‍ വളരെ വയലന്റ് ആയിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ഭാര്യ ഹന്ന ജോസുമായി പലപ്പോഴും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുമായിരുന്നു. എന്നാല്‍ കുട്ടികളെ അയാള്‍ക്ക് ജീവനായിരുന്നു. പലവട്ടവും ഹന്നയെ ഷിബി ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വഴക്കില്‍ ഹെല്‍മറ്റ് വെച്ച് ശരീരമാസകലം തല്ലി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.

ഇരുവരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരുടെ വീട്ടുകാര്‍ താമസിച്ചിരുന്നത്. ആ പരിചയം പ്രണയമായപ്പോള്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അതിനിടയിലാണ് ഹന്ന ജോസിന്റെ പിതാവ് സര്‍വ്വീസില്‍ ഇരുന്ന് മരിക്കുന്നത്. ആശ്രിത നിയമനം വഴി പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിയായി ഹന്നക്ക് ആ ജോലി ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഷിബി തന്നെ. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷിബി എന്ന് ബന്ധുകള്‍ പറയുന്നു. ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കും കാണാത്ത പ്രകൃതമാണ് ഷിബിയുടേത്.
ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഉപദ്രവം കൂടി വന്നു. മേലുദ്യോഗസ്ഥരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പോയാലും പിന്നെയും കാര്യങ്ങള്‍ വഷളാകാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗാര്‍ഹിക പീഡനത്തിന് ഹന്ന ജോസ് തിരുവനന്തപുരം കോടതിയില്‍ കേസ് കെടുത്തു. ഹന്നയുടെ പേരിലുളള വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവും നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മറ്റൊരു സ്ഥലത്തായിരുന്നു ഷിബിയുടെ താമസം.എന്നാല്‍ ഒരു ദിവസത്തില്‍ പലതവണ ഷിബി ഹന്നയേയും കുട്ടികളേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഉപദ്രവം കൂടി വന്നതോടെ സായുധ പോലീസ് ക്യാമ്പിന് ഉളളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാന്‍ ഹന്നയും മക്കളും തീരുമാനിച്ചു. ചുറ്റും താമസിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ അവിടെയെത്തി ഉപദ്രവിക്കില്ലെന്ന് കരുതിയാണ് ഹന്ന അങ്ങനെയൊരു തീരുമാനം എടുത്തത്.
എന്നാല്‍ എസ്എപി ക്യാമ്പിലേക്ക് വീടുമാറാനുളള തീരുമാനത്തെ ഷിബി ശക്തിയായി എതിര്‍ത്തു. കൊലപ്പെടുത്തുന്നതിന്റെ മുമ്പത്തെ ദിവസം സാധാരണ പോലെ ഷിബി വിളിച്ചപ്പോള്‍ ആര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. സാധാരണ ഫോണ്‍വരുമ്പോള്‍ മക്കള്‍ക്ക് കൊടുക്കാറാണ് പതിവ്. മകന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇന്ന് വൈകിട്ട് നമുക്ക് വെട്ടുകാട് പളളിയില്‍ പോകണം ഒരുങ്ങി നില്‍ക്കാന്‍ അന്നാമ്മ(ഹന്ന)യോട് പറയണമെന്ന് പറഞ്ഞു. എല്ലാ വെളളിയാഴ്ച്ചകളിലും വെട്ടുകാട് പളളിയില്‍ പോകാറുണ്ടായിരുന്നതാന്‍ അതില്‍ ആര്‍ക്കും അസ്വഭാവികത തോന്നിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കടുത്തപനിയായിരുന്നു കുട്ടികള്‍ക്ക്.

അതൊന്നും പറഞ്ഞാല്‍ അനുസരിക്കാത്ത കൂട്ടത്തിലായിരുന്നതിനാല്‍ കുട്ടികളുടെ മാതാവ് എതിര്‍ക്കാന്‍ പോയില്ല. വെളളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെമ്പിലോട് ഉളള ഹന്നയുടെ വീട്ടില്‍ ഷിബി എത്തി. എസ്എപി ക്യാമ്പിലേക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഷിബി എത്തിയത്. മക്കളായ ഫെബയേയും ഫെബിയേയും ഒരു മണിക്കൂറിനുളളില്‍ തിരികെ വിടാമെന്ന ധാരണയിലാണ് വീട്ടില്‍ നിന്ന് കൊണ്ട് പോകുന്നത്. ഷിബിയുടെ പെരുമാറ്റത്തിലെവിടെയും ഹന്നക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ മക്കളേയും കൊണ്ട് യാത്ര പുറപ്പെടും മുമ്പ് ബൈക്ക് മുന്‍പോട്ട് എടുത്തശേഷം ഷിബി തന്നെ തിരിഞ്ഞ് ഒന്നു നോക്കിയായതായി ഹന്ന ഓര്‍ക്കുന്നു.കുറച്ച് നിമിഷം നോക്കി നിന്ന ശേഷം ബൈക്ക് ഓടിച്ച് മക്കളുമായി ഷിബി പോയി. അത് തന്റെ അവസാനത്തെ കാഴ്ച്ചയായിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു. രാത്രി വളരെ വൈകിയിയും കുട്ടികളെ കാണാതായപ്പോള്‍ പലവട്ടം ഷിബിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. പരിഭ്രാന്തയായ ഇവര്‍ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിലെത്തി പരാതി നല്‍കി.

അപ്പോഴും മക്കള്‍ക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം നശിച്ചില്ലേ എന്ന് നീട്ടി അലമുറയിട്ട് കരയാന്‍ മാത്രമേ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുളളു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികളും .
അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്‌കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന്‍ ധരിച്ചിരുന്നത്. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന്‍ ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന്‍ കിടന്നിരുന്നത്.