മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും രാജിവെച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നും നടനും താൽക്കാലിക ഭരണസമിതി കൺവീനറുമായ രമേഷ് പിഷാരടി പറഞ്ഞു. പ്രസിഡന്റ് ശ്വേത മേനോൻ, നടി അൻസിബ ഹസ്സൻ എന്നിവരുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായം കേട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ സംഭാഷണത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നിലവിൽ രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. ‘അമ്മ’യെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്കിടയിലെ വിശ്വാസം വീണ്ടെടുക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ആഭ്യന്തര തർക്കങ്ങളും രൂക്ഷമായതിനെ തുടർന്ന് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജിവെച്ചിരുന്നു. തുടർന്ന് നാല് മാസത്തേക്ക് സംഘടനയുടെ പ്രവർത്തനം നിയന്ത്രിക്കാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ താൽക്കാലിക ഭരണസമിതി ചുമതലയേറ്റിരിക്കുകയാണ്.