റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്‌ലാൻഡ്സ് ഏരിയയുടെ കീഴിൽ രൂപീകരിക്കപ്പെടുന്ന 16-ാമത്തെ യൂണിറ്റാണ് ആസ്റ്റൺ അണ്ടർ ലൈൻ.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും പ്രവാസി മലയാളികളെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഒരുമിപ്പിക്കുന്നതിനുമായാണ് പുതിയ യൂണിറ്റിന് രൂപം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെയും മിഡ്‌ലാൻഡ്സ് ഏരിയയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് ശക്തമായ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ആശംസകൾ നേർന്നു. കേരളത്തിലും യുകെയിലും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി പ്രവർത്തിക്കാൻ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റിന്റെ രൂപീകരണം മിഡ്‌ലാൻഡ്സ് ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും കരുത്തും പകരുമെന്നും അംഗത്വ വിപുലീകരണത്തിനും ജനകീയ ഇടപെടലുകൾക്കും ഇത് സഹായകരമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്: ഐപ്പ് കുര്യൻ
ജനറൽ സെക്രട്ടറി: അശോകൻ കട്ടച്ചിറ
വൈസ് പ്രസിഡന്റുമാർ: പ്രിൻസ്, സുജാത്, ബിജു
ജോയിന്റ് സെക്രട്ടറിമാർ: ഡോൺ, സുബിൻ, ജയിംസ്











Leave a Reply